എച്ച് 1 എൻ 1 പ്രതിരോധത്തിനു വ്യക്തിശുചിത്വം
രോ​ഗ​ബാ​ധി​ത​ർ ചു​മ​യ്ക്കു​ന്പോ​ളും തുമ്മുന്പോ​ഴും പു​റ​ത്തേ​ക്കു തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെയാണ് എച്ച്1 എൻ1 രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ൽ ക​ല​രു​ന്നത്. ശ്വ​സ​ന​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രു​ടെ ശ്വാ​സ​നാ​ള​ത്തി​ലെ​ത്തു​ന്നു. കൈ​ക​ൾ ശുചിയാക്കാതെ ആ​ഹാ​രം ക​ഴി​ക്കു​ക, രോ​ഗാ​ണു​ക്ക​ൾ നി​റ​ഞ്ഞ കൈ​വി​ര​ലു​ക​ൾ കൊ​ണ്ടു മൂ​ക്ക്, വാ​യ, ക​ണ്ണ് തു​ട​ങ്ങി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും എച്ച് 1 എൻ1 അ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രി​ലെ​ത്തു​ന്നു. എ​ന്നാ​ൽ പ​ന്നി​യി​റ​ച്ചി ക​ഴി​ച്ചാ​ൽ എച്ച് 1 എൻ 1 പി​ടി​പെ​ടി​ല്ല.

എ​ച്ച് 1 എ​ൻ1 പ​നി​ക്കും സാ​ധാ​ര​ണ ജ​ല​ദോ​ഷ​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ്.സ്വയംചികിത്സ ഒഴിവാക്കി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. ഒ​സ​ൾട്ടാ​മി​വി​ർ എ​ന്ന മ​രു​ന്ന് അവിടെ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഗ​ർ​ഭി​ണി​ക​ൾ, പ്ര​മേ​ഹ​രോ​ഗി​ക​ൾ, ദീ​ർ​ഘ​കാ​ല​മാ​യി മ​റ്റു രോ​ഗ​ങ്ങ​ളു​ള​ള​വ​ർ എ​ന്നി​വ​ർ പ​നി​യും ചു​മ​യും കു​റ​യാ​തി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ എച്ച് 1 എൻ1 പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സ തേ​ടാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നി​ല​വി​ൽ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ ഇ​ല്ല.

ശ്രദ്ധിക്കുക

* ഒ​സ​ൾട്ടാ​മി​വി​ർ മ​രു​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യി ക​ഴി​ക്കു​ക
* വി​ശ്ര​മി​ക്കു​ക. രോ​ഗ​ബാ​ധി​ത​രാ​യ കുട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​യ്ക്ക​രു​ത്. ജോ​ലി​യു​ള​ള​വ​ർ അ​വ​ധി​യെ​ടു​ത്തു വി​ശ്ര​മി​ക്കു​ക.
* പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ക​ഴി​ക്കു​ക. പ​ഴ​ച്ചാ​റു​ക​ൾ, തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം, ഉ​പ്പു ചേ​ർ​ത്ത ക​ഞ്ഞി​വെ​ള​ളം എ​ന്നി​വ ക​ഴി​ക്കു​ക.

എ​ച്ച് 1എ​ൻ 1 പ​ക​രാ​തി​രി​ക്കാ​ൻ

* സോ​പ്പും ചെ​റി​യ ചൂ​ടു​ള്ള വെ​ള​ള​വു​മു​പ​യോ​ഗി​ച്ചു കൈ​ക​ൾ ക​ഴു​കി രോ​ഗാ​ണു​വി​മു​ക്ത​മാ​ക്കു​ക.
*എച്ച്1 എൻ1 ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. രോ​ഗാ​ണു​ബാ​ധി​ത​ർ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ത​ണു​ത്ത ആ​ഹാ​രം ക​ഴി​ക്ക​രു​ത്.
* ക​ണ്ണു​ക​ൾ, മൂ​ക്ക്, വാ​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൈ കൊണ്ടു നേരിട്ടു സ്പ​ർ​ശി​ച്ചാൽ കൈകൾ ശുചിയാക്കാൻ മറക്കരുത്.
* തു​മ്മുന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും തൂ​വാ​ല​യോ ടി​ഷ്യു പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ചു മൂ​ക്കും വാ​യ​യും പൊ​ത്തു​ക.
* കുട്ടി​ക​ൾ സ്കൂ​ളി​ൽനി​ന്നു മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ കൈ​ക​ൾ സോ​പ്പും വെ​ള​ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ ശീ​ലി​പ്പി​ക്കു​ക.
* എച്ച് 1 എൻ1 രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ, എച്ച് 1 എൻ 1 രോ​ഗി​ക​ൾ, ഫ്ളൂ ​ല​ക്ഷ​ണ​ങ്ങ​ളു​ ള​ള​വ​ർ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ മാ​സ്ക് ധ​രി​ക്കു​ക.
* ഏ​തുതരം പ​നി ബാ​ധി​ച്ചാ​ലും എ​ത്ര​യും പെ​ട്ടെന്നു വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ.
-ടിജിബി