അമിതഭാരം കാൻസർസാധ്യത കൂട്ടുമെന്നു പഠനം; മധുരം മിതമായി മാത്രം
പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭാ​ര​വും കൂ​ടും. ഇ​ട​യ്ക്കി​ടെ മ​ധു​രം ചേ​ർ​ത്ത ചാ​യ ക​ഴി​ക്കു​ന്ന​താ​ണ് സ്ത്രീ​ക​ളു​ടെ വ​ണ്ണം കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. കുട്ടി​ക​ൾ​ക്കു കൊ​ടു​ത്ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ ബാ​ല​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ അ​തു ക​ള​യേ​ണ്ട എ​ന്നു ക​രു​തി ക​ഴി​ക്കു​ന്ന വീ​ട്ടമ്മമാ​ർ ധാ​രാ​ളം. ദി​വ​സം മ​ധു​ര​ം ചേർത്ത ചാ​യ ര​ണ്ടി​ൽ അ​ധി​കം ക​ഴി​ക്കു​ന്ന സ്ത്രീ​ക​ളും ധാ​രാ​ളം. ഇ​തെ​ല്ലാം സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​മി​ത​ഭാ​രത്തി​നി​ട​യാ​ക്കു​ന്നു.

വീട്ടിൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ സോ​ഫ്റ്റ് ഡ്രിം​ഗ്സ് (നാ​ര​ങ്ങാ​വെ​ള്ളം, ജ്യൂ​സ്...)​ക​ഴി​ക്കു​ന്ന​തും സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന മ​ധു​ര​ത്തി​ന്‍റെ തോ​തു വ​ർ​ധി​പ്പി​ക്കു​ന്നു. അ​വ​യൊ​ക്കെ ഭ​ക്ഷ​ണ​മാ​യി തോ​ന്നി​ല്ലെ​ങ്കി​ലും അ​വ​യി​ലൂ​ടെ​യൊ​ക്കെ അ​മി​ത ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. അ​തു കൊ​ഴു​പ്പാ​യി മാ​റ്റി ശ​രീ​ര​ത്തി​ൽ അ​ടി​യും.

മ​ധു​ര​വും സ്ത്രീ​രോ​ഗ​ങ്ങ​ളും

മ​ധു​ര​വും സ്ത്രീ​രോ​ഗ​ങ്ങ​ളും തമ്മ​ൽ നേ​രിട്ടു ബ​ന്ധ​മി​ല്ല. മ​ധു​രം ക​ഴി​ച്ച​തു​കൊ​ണ്ടു പി​സി​ഒ​ഡി സാ​ധ്യ​ത​യി​ല്ല. വ​ണ്ണ​മു​ള്ള​വ​ർ​ക്കു പി​സി​ഒ​ഡി വ​ന്നാ​ൽ അ​വ​രോ​ടു മ​ധു​രം കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നു മ​ധു​രം കു​റ​യ്ക്ക​ണം.

സോ​ഫ്റ്റ് ഡ്രിം​ഗ്സി​ൽ മ​ധു​രം കൂ​ടും

ഗാ​ഢ​ത കൂ​ടി​യ പ​ഞ്ച​സാ​ര​യാ​ണ് സോ​ഫ്റ്റ് ഡ്രിം​ഗ്സി​ലൂ​ടെ കിട്ടുന്ന​ത്. ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സം ആ​വ​ശ്യ​മാ​യ​തിന്‍റെ മൂ​ന്നി​രട്ടി
പ​ഞ്ച​സാ​ര സോ​ഫ്റ്റ് ഡ്രിം​ഗ്സി​ൽ നി​ന്നു
ല​ഭി​ക്കും. അ​തി​നാ​ൽ അ​ത് ശീ​ല​മാ​ക്കേ​ണ്ട,

അ​മി​ത​ഭാ​ര​വും കാ​ൻ​സ​ർ സാ​ധ്യ​ത​യും

പ​ഞ്ച​സാ​ര​യും കാ​ൻ​സ​റും തമ്മി​ൽ നേ​രിട്ടു ബ​ന്ധ​മി​ല്ല. പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ അ​മി​ത​ഭാ​രം വ​രും. അ​മി​ത​ഭാ​രം കാ​ൻ​സ​ർ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്. എ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെട്ടി​രി​ക്കു​ന്നു.

പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി ക​ലോ​റി

പ​ഞ്ച​സാ​ര​യു​ടെ അ​മി​തോ​പ​യോ​ഗ​മാ​ണ് അ​മി​ത​ഭാ​ര​ത്തിന്‍റെ പ്ര​ധാ​ന കാ​ര​ണം. എ​ന​ർ​ജി കിട്ടു​മെ​ന്ന ന്യാ​യം പ​റ​ഞ്ഞ് പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ക​ഴി​ക്ക​രു​ത്. പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി(​ശൂ​ന്യ​മാ​യ) ക​ലോ​റി​യാ​ണ്. അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. വെ​റും കലോ​റി മാ​ത്രം. അ​ധി​ക​മാ​യു​ള്ള കലോ​റി ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ അ​തു കൊ​ഴു​പ്പാ​യി മാ​റും. പ​ഞ്ച​സാ​ര ക​ഴി​ച്ചാ​ൽ ഇ​ൻ​സ്റ്റ​ൻ​റ് ആ​യി എ​ന​ർ​ജി കിട്ടുമെങ്കിലുംു​ അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷ​മാ​ണു കൂ​ടു​ത​ൽ.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
& ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്