Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദൈവത്തെയോർത്ത് ക്ഷമിക്കാം
ബ്രിട്ടനിലെ പ്രധാനമന്ത്രിയായി നാലുതവണ സേവനമനുഷ്ഠിച്ച പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു വില്യം ഗ്ലാഡ്സ്റ്റോൺ (1809-1893). ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജനിച്ച അദ്ദേഹം സ്കോട്ടിഷ് വംശജനായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തുമൊക്കെ വിവിധ ജനപ്രിയ പരിപാടികൾ നടപ്പാക്കിയിട്ടുള്ള അദ്ദേഹത്തെ ജനങ്ങളുടെ വില്യം എന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ വിളിച്ചിരുന്നത്.
പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന അവസരത്തിൽ ഒരിക്കൽ ജനപ്രതിനിധി സഭയിൽ ഗ്ലാഡ്സ്റ്റോൺ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചു വിവിധ കണക്കുകൾ ഉദ്ധരിച്ച് ആധികാരികമായ രീതിയിൽ സംസാരിക്കുകയുണ്ടായി. എന്നാൽ ആ കണക്കുകളിൽ പലതും ശരിയല്ലായിരുന്നു. അക്കാര്യം അറിയാമായിരുന്ന പ്രതിപക്ഷാംഗങ്ങൾ അദ്ദേഹത്തെ അതിനിശിതമായി വിമർശിച്ചു. അന്നു തലകുനിച്ചായിരുന്നു ഗ്ലാഡ്സ്റ്റോൺ ജനപ്രതിനിധിസഭ വിട്ടത്.
ഗ്ലാഡ്സ്റ്റോണിന്റെ പ്രസംഗത്തിനായി വിവിധ കണക്കുകളും മറ്റു വിവരങ്ങളും ശേഖരിച്ചത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. തന്മൂലം തന്റെ നാണക്കേടിനു കാരണക്കാരനായ പ്രൈവറ്റ് സെക്രട്ടറിയെ ശകാരിക്കാനും ശിക്ഷിക്കാനുമൊക്കെ ഗ്ലാഡ്സ്റ്റോണിനു ന്യായമായ അവകാശവും അധികാരവും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെയൊന്നും ചെയ്തില്ല.
അതിനുപകരം, സംഭവം നടന്ന ദിവസം അദ്ദേഹം തന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു കത്തെഴുതി. എല്ലാ മ നുഷ്യർക്കും തെറ്റുപറ്റാറുണ്ടെന്നും തന്മൂലം സംഭവിച്ചതിനെക്കുറിച്ച് വ്യസനിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം ആ കത്തിൽ എഴുതിയിരുന്നത്. നടന്ന സംഭവം തന്നെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം ആ കത്തിൽ കൂട്ടിച്ചേർത്തു.
ഗ്ലാഡ്സ്റ്റോണിനു സംഭവിച്ചതിനു സമാനമായ രീതിയിൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുകയാണെന്നു കരുതുക. അപ്പോൾ എന്തായിരിക്കും നമ്മൾ ചെയ്യുക? സാധാരണഗതിയിൽ നമ്മുടെ താഴെയുള്ളവരെ നിശിതമായി വിമർശിക്കാനും അവരെ കടിച്ചുകീറാനുമായിരിക്കുമല്ലോ അപ്പോൾ നാം തുനിയുക? ശിക്ഷിച്ചുവെന്നുമിരിക്കും.
എന്നാൽ, ഗ്ലാഡ്സ്റ്റോൺ ആ വഴിക്കൊന്നുമല്ല ചിന്തിച്ചത്. തന്റെ സെക്രട്ടറിക്കുണ്ടായ വീഴ്ച മനഃപൂർവമല്ല എന്നു മനസിലാക്കാനുള്ള സന്മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നു മാത്രമല്ല, ഒരു അബദ്ധം സംഭവിച്ചതിന്റെ പേരിൽ അയാൾ വെറുതേ വിഷമിക്കരുതെന്നും ഗ്ലാഡ്സ്റ്റോണിന് നിർബന്ധമുണ്ടായിരുന്നു. തന്മൂലമാണ് തനിക്കു വലിയൊരു നാണക്കേടുണ്ടായിട്ടും അത് അടഞ്ഞ അധ്യായമായി കണക്കാക്കാൻ അദ്ദേഹം തയാറായത്.
ജീവിതത്തിൽ നമുക്കൊക്കെ തെറ്റുപറ്റുക സ്വാഭാവികമാണ്. നാമാരും തെറ്റുകുറ്റങ്ങൾക്ക് അതീതരല്ല. തന്മൂലം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വീഴ്ചകൾ അനുകന്പയോടെ വേണം നാം പരസ്പരം വീക്ഷിക്കാൻ. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പല തെറ്റുകുറ്റങ്ങളുടെയും കാരണം പലപ്പോഴും അറിവില്ലായ്മയും അനുഭവത്തിന്റെ പോരായ്മയും വിവേകരാഹിത്യവുമാണ്. അങ്ങനെയുള്ള അവസരങ്ങളിൽ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങളെ അനുകന്പയോടെ വേണം നാം വീക്ഷിക്കാൻ. എന്നു മാത്രമല്ല, അങ്ങനെയുള്ള അവസരങ്ങളിൽ അവരോടു ക്ഷമിക്കാൻ നാം അൽപംപോലും താമസിക്കുകയുമരുത്.
മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങളെ അനുകന്പയോടെ വീക്ഷിക്കണമെന്നു പറയുന്പോൾ അവ നാം അംഗീകരിച്ചുകൊടുക്കുകയാണെന്ന് അർഥമില്ല. മറ്റുള്ളവർക്കു തെറ്റുകുറ്റങ്ങൾ ഉണ്ടാകുന്പോൾ നാം അധികാരം വഹിക്കുന്നവരാണെങ്കിൽ അവ തീർച്ചയായും നാം ചൂണ്ടിക്കാണിക്കണം. ആവശ്യമെങ്കിൽ ആ തെറ്റുകൾക്കു മറ്റുള്ളവരെക്കൊണ്ടു പരിഹാരം ചെയ്യിപ്പിക്കുകയും വേണം. മാതാപിതാക്കൾ പലപ്പോഴും മക്കളുടെ നല്ല വളർച്ചയ്ക്കുവേണ്ടി ചെയ്യുന്നത് ഇതുതന്നെയാണല്ലോ.
എന്നാൽ, എല്ലാ തെറ്റുകൾക്കും എപ്പോഴും ശിക്ഷ നൽകണമെന്നു നാം വാശിപിടിക്കേണ്ടതില്ല. ഗ്ലാഡ്സ്റ്റോണിന്റെ ചിന്താഗതി അതായിരുന്നു. ഗ്ലാഡ്സ്റ്റോണിന്റെ സെക്രട്ടറിക്കുണ്ടായ വീഴ്ചയെക്കുറിച്ച് അദ്ദേഹം പറയാതെതന്നെ അക്കാര്യം അയാൾക്കു ബോധ്യമായിട്ടുണ്ടായിരിക്കുമെന്നു തീർച്ചയല്ലേ? അപ്പോൾപ്പിന്നെ അദ്ദേഹത്തിന്റെ ശാസനയ്ക്ക് വലിയ പ്രസക്തിയില്ലല്ലോ. എന്നാൽ, അദ്ദേഹത്തിന്റെ ക്ഷമാപൂർണമയ മനഃസ്ഥിതി അദ്ദേഹത്തിന്റെ സെക്രട്ടറിക്കു വലിയ ആശ്വാസം നൽകിയിട്ടുണ്ടായിരിക്കുമെന്നതിൽ സംശയമില്ലല്ലോ.
ഗ്ലാഡ്സ്റ്റോണിന്റെ സെക്രട്ടറി വലിയൊരു തെറ്റുവരുത്തിയത് അറിഞ്ഞുകൊണ്ടായിരുന്നില്ല. എന്നാൽ, അതിന്റെ പേരിൽ അയാൾ കുറ്റക്കാരനല്ല എന്നു വരുന്നില്ല. അയാൾ ചെയ്യേണ്ട ജോലി ഉത്തരവാദിത്തത്തോടെ ചെയ്തില്ല. അതു വലിയൊരു വീഴ്ചതന്നെയായിരുന്നു. തന്മൂലം, അറിയാതെ സംഭവിച്ചതാണ് എന്നു പറഞ്ഞ് അയാൾക്ക് ഒരിക്കലും രക്ഷപ്പെടാൻ സാധിക്കുമായിരുന്നില്ല. അയാൾ തന്റെ കുറ്റത്തെക്കുറിച്ച് അപ്പോൾ ശരിക്കും ബോധവാനുമായിരുന്നിരിക്കണം. അതു മനസിലാക്കിയതുകൊണ്ടുകൂടിയാവണം ഗ്ലാഡ്സ്റ്റോൺ അയാളോടു കരുണയോടെ പെരുമാറിയത്.
നാം അറിഞ്ഞും അറിയാതെയുമാണ് നമ്മുടെ ജീവിതത്തിലും തെറ്റുകുറ്റങ്ങൾ സംഭവിക്കുന്നത്. നാം അറിഞ്ഞു ചെയ്യുന്ന തെറ്റുകുറ്റങ്ങളെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും അവയ്ക്ക് പരിഹാരം ചെയ്യുകയും വേണം. അതുപോലെ, നാം അറിയാതെ ചെയ്യുന്ന തെറ്റുകുറ്റങ്ങളെക്കുറിച്ചും നാം പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം ചെയ്യുകയും വേണം. അറിയാതെ ചെയ്തുപോകുന്ന തെറ്റുകുറ്റങ്ങൾക്കു മാപ്പ് ലഭിക്കാൻ താരതമ്യേന എളുപ്പമാണെങ്കിലും അവയുടെ ഗൗരവം നാം കുറച്ചുകാണരുത്. കാരണം നമ്മുടെ ഉത്തരവാദിത്വരാഹിത്യം മൂലമല്ലേ പലപ്പോഴും നാം അറിയാതെയും തെറ്റുകുറ്റങ്ങളിൽ വീഴുന്നത്?
നമ്മുടെ ജീവിതത്തിലെ തെറ്റുകുറ്റങ്ങളുടെ കാര്യം വരുന്പോൾ ദൈവം എത്രയോ വലിയ ഔദാര്യത്തോടെയാണു നമ്മളോട് ക്ഷമിക്കുന്നത്! മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ അവരോടു ക്ഷമിക്കേണ്ടിവരുന്പോൾ ദൈവം നമ്മോടു കാണിക്കുന്ന ഔദാര്യം നമ്മുടെ മാതൃകയായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top