Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
സൈഗാൾ യുഗം


അ​ടു​ത്തൊ​രാ​ഴ്ച​കൂ​ടി മ​ഴ​യ്ക്ക് ഒ​ട്ടും സാ​ധ്യ​ത​യി​ല്ലെ​ന്നു​റ​പ്പി​ച്ചി​രി​ക്കു​ന്നു കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ക്കാ​ർ. മ​ണ്ണും മ​ന​സും വ​ര​ണ്ടു​ണ​ങ്ങി പൊ​ള്ളി​യ​ട​ർ​ന്നു കി​ട​ക്കു​ന്നു. അ​മൃ​ത​വ​ർ​ഷി​ണി​യും മേ​ഘ​മ​ൽ​ഹാ​റും സ്വ​പ്ന​ത്തി​ൽ​കേ​ട്ട് ഉ​റ​ക്കം​വ​രാ​തെ കി​ട​ക്കു​ക​യാ​ണ് ഗ്രീ​ഷ്മം. താ​മ​ര​മെ​ത്ത​യി​ലു​രു​ണ്ട മ​ധു​മാ​സ സു​ന്ദ​ര ച​ന്ദ്ര​ലേ​ഖ​യ​ല്ല വേ​ന​ൽ. അ​ത് ക​ഠി​ന​മാ​ണ്. പ​ക്ഷേ സം​ഗീ​തം കൊ​ടും​വേ​ന​ലി​ൽ​പ്പോ​ലും മ​ഴ​യും നി​ലാ​വും അ​നു​ഭ​വി​പ്പി​ക്കും. അ​ത്ത​ര​മൊ​രു മേ​ഘ​മ​ൽ​ഹാ​ർ ഓ​ർ​മ​യാ​ണ് ഏ​ഴു​പ​തി​റ്റാ​ണ്ടു​മു​ന്പ് അ​കാ​ല​ത്തി​ൽ പെ​യ്തൊ​ഴി​ഞ്ഞ കു​ന്ദ​ൻ ലാ​ൽ സൈ​ഗാ​ളി​ന്‍റേ​ത്. അ​ന​ശ്വ​ര​നാ​യ ന​ട​ൻ, അ​തി​നേ​ക്കാ​ൾ മി​ക​വു​റ്റ ഗാ​യ​ക​ൻ... ചു​രു​ങ്ങി​യ ഇ​ട​വേ​ള​ക​ൾ മാ​ത്ര​മെ​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി ല​ഹ​രി​യു​ടെ ക​ട​ലി​ൽ മു​ങ്ങി​യ​മ​ർ​ന്ന പ്ര​തി​ഭ.

പാ​ട്ടി​ൽ പ​റ​യ​ത്ത​ക്ക പ​രി​ശീ​ല​ന​മൊ​ന്നും സൈ​ഗാ​ളി​നു കി​ട്ടി​യി​ട്ടി​ല്ല. എ​ന്നി​ട്ടും അ​ദ്ദേ​ഹം 185 പാ​ട്ടു​ക​ൾ പാ​ടി. ഷെ​ഹ​ൻ​ഷാ​ഇ​മൗ​സി​ക്വി (സം​ഗീ​ത ച​ക്ര​വ​ർ​ത്തി) എ​ന്നും പു​തി​യ കാ​ല​ത്തി​ന്‍റെ താ​ൻ​സെ​ൻ എ​ന്നും വാ​ഴ്ത്ത​പ്പെ​ട്ടു. ദി​യാ ജ​ലാ​വോ ജ​ഗ്മ​ഗ് ജ​ഗ്മ​ഗ്, ജ​ബ് ദി​ൽ ഹീ ​ടൂ​ട്ട് ഗ​യാ, രും​ജും രും​ജും ചാ​ൽ തി​ഹാ​രി, ബാ​ഗ് ല​ഗാ ദൂം ​സ​ജ്നി തു​ട​ങ്ങി​യ മ​ര​ണ​മി​ല്ലാ​ത്ത പാ​ട്ടു​ക​ളി​ലൂ​ടെ ഹി​ന്ദി​യി​ലെ ഒ​ട്ടേ​റെ പി​ൻ​ഗാ​മി​ക​ൾ​ക്ക് സ്വ​ന്തം ശൈ​ലി പ്ര​ചോ​ദ​ന​മാ​ക്കി. പ്ര​ചോ​ദ​ന​മെ​ന്നു പ​റ​ഞ്ഞാ​ൽ പോ​രാ., ആ ​വ്യ​ക്തി​ത്വം പ​ല​ർ​ക്കും ഒ​ഴി​പ്പി​ക്കാ​നാ​വാ​ത്ത ഒ​രു ബാ​ധ​യാ​യി​രു​ന്നു.

സൈ​ഗാ​ളി​നു നാ​ല​ണ!

പി​ന്ന​ണി ഗാ​യ​ക​നാ​യി പേ​രെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ര​ണ്ടു​പ​തി​റ്റാ​ണ്ടോ​ളം ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​ന്നു കി​ഷോ​ർ കു​മാ​റി​ന്. കൗമാര​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കു​മു​ന്നി​ൽ പാ​ട്ടു​പാ​ടു​മാ​യി​രു​ന്നു കി​ഷോ​ർ. ഒ​രു പാ​ട്ടു​പാ​ടി​യാ​ൽ ഒ​ര​ണ പ്ര​തി​ഫ​ലം വാ​ങ്ങും. എ​ന്നാ​ൽ സൈ​ഗാ​ളി​ന്‍റെ പാ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കാ​ശു കൂ​ടും. ചു​രു​ങ്ങി​യ​ത് നാ​ല​ണ കി​ട്ടി​യാ​ലേ കി​ഷോ​ർ അ​വ പാ​ടു​മാ​യി​രു​ന്നു​ള്ളൂ. സൈ​ഗാ​ളി​ന്‍റെ ശൈ​ലി​യും ശ​ബ്ദ​സാ​മ്യ​വും അ​ത്ര​ക​ണ്ട് കി​ഷോ​ർ കു​മാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ബ്രേ​ക്ക് ആ​യ മ​ർ​നേ കീ ​ദു​വാ​യേ ക്യോം ​മാം​ഗൂം.. (സി​ദ്ദി) ഒ​ന്നു കേ​ട്ടു​നോ​ക്കു​ക. കി​ഷോ​റി​ന്‍റെ ഉ​ള്ളി​ലി​രു​ന്ന് സൈ​ഗാ​ൾ പാ​ടി​യ​താ​ണെ​ന്നേ തോ​ന്നൂ!
ഇ​ത് കി​ഷോ​ർ കു​മാ​റി​ന്‍റെ മാ​ത്രം കാ​ര്യ​മ​ല്ല. സൈ​ഗാ​ളി​ന്‍റെ സ​മ​കാ​ലി​ക​നാ​യി​രു​ന്ന സു​രേ​ന്ദ്ര നാ​ഥ് പോ​ലും അ​ദ്ദേ​ഹ​ത്തെ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു. സൈ​ഗാ​ൾ സ്വാ​ധീ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക​യെ​ന്ന​ത് ഗാ​യ​ക​ർ​ക്ക് ശ്ര​മ​ക​ര​മാ​യ സം​ഗ​തി​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്കു​പോ​ലും ത​ങ്ങ​ൾ സ്വ​യം പാ​ടു​ക​യാ​ണെ​ന്ന അ​നു​ഭൂ​തി​യാ​ണ് സൈ​ഗാ​ളി​ന്‍റെ ആ​ലാ​പ​നം ന​ൽ​കി​യ​ത്.

കൂ​ടു​ത​ൽ ഗാ​യ​ക​ർ ആ ​ശൈ​ലി അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​ധി​കം​പേ​രും വി​ജ​യി​ച്ചി​ല്ല. അ​തി​ൽ​നി​ന്ന് അ​ല്പം വ്യ​തി​ച​ലി​ച്ച് സ്വ​ന്തം ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യാ​ണ് കി​ഷോ​ർ കു​മാ​ർ ആ ​സ്വാ​ധീ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

സ്വ​ന്തം ശൈ​ലി​യി​ൽ പാ​ടൂ എ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​രി​ൽ​നി​ന്ന് ക​ർ​ശ​ന​മാ​യ ഉ​പ​ദേ​ശം കേ​ൾ​ക്കേ​ണ്ടി​വ​ന്ന ക​ഴി​വു​റ്റ ഗാ​യ​ക​ർ പോ​ലു​മു​ണ്ടാ​യി​രു​ന്നു അ​ക്കാ​ല​ത്ത്. ജ​ഗ്ജീ​ത് സിം​ഗ്, മെ​ഹ്ദി ഹ​സ​ൻ, അ​മാ​ന​ത് അ​ലി, സ​ലിം റാ​സ, ഗു​ലാം അ​ലി തു​ട​ങ്ങി​യ ഗ​സ​ൽ ഗാ​യ​ക​ർ പോ​ലും സൈ​ഗാ​ളി​ന്‍റെ ശൈ​ലി​യി​ൽ വി​സ്മ​യം​കൊ​ണ്ട​വ​രാ​ണ്. ആ ​അ​ടി​സ്ഥാ​ന മാ​തൃ​ക​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ​ല്ലാം സ്വ​ന്തം ശൈ​ലി വാ​ർ​ത്തെ​ടു​ത്ത​ത്.

ആ​ക​സ്മി​ക​ത​ക​ൾ

സം​ഗീ​തം പ​ഠി​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ചെ​റു​പ്പ​ത്തി​ൽ നാ​ടോ​ടി ഗാ​ന​ങ്ങ​ൾ കേ​ട്ടാ​ണ് സൈ​ഗാ​ൾ വ​ള​ർ​ന്ന​ത്. ജ​മ്മു​വി​ലെ ന​വ​സ​ഹാ​റി​ലാ​യി​രു​ന്നു ജ​ന​നം. അ​മ്മ പാ​ടി​യി​രു​ന്ന ഭ​ജ​നു​ക​ളും അ​വ​ന്‍റെ മ​ന​സി​ൽ പ​തി​ഞ്ഞു. പാ​ടാ​നു​ള്ള ക​ഴി​വ് ജന്മസി​ദ്ധ​മാ​യി​രു​ന്നു. രോ​ഗം​മൂ​ലം കി​ട​പ്പി​ലാ​യ സ​ഹോ​ദ​ര​ന് ആ​ശ്വാ​സ​മെ​ന്ന​വ​ണ്ണം ഒ​രു ഗു​രു​വി​നെ ഏ​ർ​പ്പാ​ടാ​ക്കി, സം​ഗീ​തം പ​ഠി​ക്കാ​ൻ. ആ ​ഗു​രു​വി​ന്‍റെ പാ​ഠ​ങ്ങ​ൾ മു​റി​ക്കു പു​റ​ത്തു​നി​ന്ന് കേ​ട്ടു​പ​ഠി​ച്ചത് സൈ​ഗാ​ളായിരുന്നു. ചെ​റു​പ്പ​ത്തി​ലേ അ​ഭി​ന​യ​വും കൂ​ട്ടു​കൂ​ടി. പ​ഠ​ന​ത്തി​ൽ പ​ക്ഷേ പി​ന്നോ​ട്ടാ​യി​രു​ന്നു.

ഭാ​വി​യി​ൽ അ​വ​ൻ കീ​ർ​ത്തി​കേ​ട്ട​വ​നാ​വും എ​ന്ന് ഒ​രു സി​ദ്ധ​ൻ പ​റ​ഞ്ഞി​രു​ന്നു പ​ണ്ട്. പാ​ടി​പ്പ​ഠി​ക്കാ​ൻ ഒ​രു ശ്ലോ​ക​വും കൊ​ടു​ത്ത്, എ​ന്തെ​ങ്കി​ലും ആ​വ​ശ്യം​വ​ന്നാ​ൽ ത​ന്നെ കാ​ണാ​നെ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും സി​ദ്ധ​ൻ ന​ൽ​കി. നാ​ളു​ക​ൾ​ക്കു​ശേ​ഷം ഒ​രു​ദി​വ​സം പെ​ട്ടെ​ന്ന് സൈ​ഗാ​ളി​നു ശ​ബ്ദം ന​ഷ്ട​പ്പെ​ട്ടു. ചി​കി​ത്സ​ക​ളൊ​ന്നും ഫ​ലം​ക​ണ്ടി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് സി​ദ്ധ​ന്‍റെ കാ​ര്യം വീ​ണ്ടും ഓ​ർ​മ​വ​ന്ന​ത്. നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ എ​ന്നാ​യി​രു​ന്നത്രേ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ര​ണ്ടു വ​ർ​ഷം പാ​ടാ​തി​രി​ക്കു​ക, ശേ​ഷം താ​ൻ ന​ൽ​കി​യ ശ്ലോ​കം പാ​ടി സാ​ധ​കം​ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശം. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ശ​ബ്ദം തി​രി​ച്ചെ​ത്തി., സം​ഗീ​ത​വും. പ​ന്ത്ര​ണ്ടാം വ​യ​സി​ലാ​യി​രു​ന്നു ഇ​ത്. അ​ക്കൊ​ല്ലം​ത​ന്നെ ജ​മ്മു മ​ഹാ​രാ​ജാ​വ് പ്ര​താ​പ് സിം​ഗി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ അ​ര​ങ്ങേ​റ്റ​വും ന​ട​ത്തി. സ​മ്മാ​ന​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും സൈ​ഗാ​ളി​നെ മൂ​ടി.

വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ചി​ല്ല​റ ജോ​ലി​ക​ൾ ചെ​യ്താ​യി​രു​ന്നു തു​ട​ർ​ന്നു​ള്ള ജീ​വി​തം. പാ​ട്ട് എ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 1930ൽ ​കൊ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ ന്യൂ ​തിയറ്റ​റി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ ബി.​എ​ൻ. സി​ർ​കാ​ർ അ​ങ്ങോ​ട്ടു ക്ഷ​ണി​ച്ച​തോ​ടെ കെ.​എ​ൽ. സൈ​ഗാ​ൾ എ​ന്ന താ​രം ഉ​ദി​ച്ചു​യ​ർ​ന്നു.

പ്ര​ശ​സ്തി​യോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ൽ മ​റ്റൊ​ന്നു​കൂ​ടി വ​ള​ർ​ന്നു മ​ര​ണ​ഭ​യം. ആ​യു​സ് കു​റ​വാ​ണെ​ന്ന് ആ​രോ പ്ര​വ​ചി​ച്ച​താ​യി​രു​ന്നു കാ​ര​ണം. ല​ഹ​രി​യി​ലേ​ക്കു കൂ​പ്പു​കു​ത്താ​നും ഇ​തു കാ​ര​ണ​മാ​യി. ക്ര​മേ​ണ സി​നി​മാ​രം​ഗ​ത്തു​നി​ന്ന് പു​റം​ത​ള്ള​പ്പെ​ട്ടു. 43ാം വ​യ​സി​ൽ ജ​ല​ന്ധ​റി​ൽ​വ​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

7.57 മു​ത​ൽ 8.00 വ​രെ

അ​ന്പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യ ഒ​രു കാ​ര്യ​ത്തി​നു തു​ട​ക്ക​മാ​യി. റേ​ഡി​യോ സി​ലോ​ണി​ൽ ദി​വ​സ​വും രാ​വി​ലെ 7.57 മു​ത​ൽ എ​ട്ടു​മ​ണി വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​താ​യി​രു​ന്നു അ​ത്. ദി​വ​സ​വും കൃ​ത്യ​സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്യ​പ്പെ​ട്ട ഗാ​യ​ക​ന്‍റെ ശ​ബ്ദം ലോ​ക​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തു മാ​ത്ര​മാ​യി​രി​ക്ക​ണം. വി​ജ​യ് കി​ഷോ​ർ ദു​ബേ തു​ട​ങ്ങി​വ​ച്ച ഈ ​പ​രി​പാ​ടി പ​തി​റ്റാ​ണ്ടു​ക​ൾ തു​ട​ർ​ന്നു. നൂ​റ്റാ​ണ്ടി​ന്‍റെ ശ​ബ്ദം എ​ന്നാ​യി​രു​ന്നു വി​ജ​യ് കി​ഷോ​ർ സൈ​ഗാ​ളി​ന്‍റെ സ്വ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

അ​തെ, ഇ​നി​യൊ​രു നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞാ​ലും അ​ത് അ​ങ്ങ​നെ​തന്നെ നി​ൽ​ക്കും.

ഹരിപ്രസാദ്‌
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്ത്‍ ? എന്തിന് ‍?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​
ഈത്തപ്പഴം മുതൽ ബൂന്തിവരെ
ഈ​ത്ത​പ്പ​ഴ പാ​ൽ​പാ​യ​സം

പാ​ൽ​ഒ​രു ലി​റ്റ​ർ, ഈ​ത്ത​പ്പ​ഴം അ​രി​ഞ്ഞ​ത്​അ​ര​ക​പ്പ്, പു​ഴു​ക്ക​ല​രി​ഒ​രു ക​പ്പ്, നെ​യ്യ് 3 ടേ​ബി​ൾ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര​ര​ണ്ടു​ക​പ്പ്, അ​ണ്ടി​പ്പ​രി​പ്പും മ
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ കു​ട്ടി​ക​ളെ​യെ​ന്ന​പോ​ലെ അ​വ​രു​ടെ മാ
പാട്ടിന്‍റെ തേ​ൻ​ക​ണം ത​ന്നു മ​റ​ഞ്ഞ​വ​ർ
ഒ​രേ​യൊ​രു റ​ഫി സാ​ബി​ന്‍റെ സു​ന്ദ​ര ഗാ​ന​ഗോ​പു​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​ക്കാ​ണു​ക​യാ​യി​രു​ന്നു ലോ​ക​മെ​ന്പാ​ടു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ. അ​ല്ല, എ​ന്നു​മു​ള്ള ശീ​ല​മാ​ണ്
മാറുന്ന ജീവിതശൈലിയും കാൻസറും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന തോ
സൂ​പ്പ് ; മെക്സിക്കൻ ഫ്രഞ്ച്, മത്തങ്ങ, ബീറ്റ് റൂട്ട്
മെ​ക്സി​ക്ക​ൻ സൂ​പ്പ്
ചി​ക്ക​ൻ സോ​സേ​ജ് 3 എ​ണ്ണം, സ​വോ​ള അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ര​ണ്ടെ​ണ്ണം, വെ​ള്ളം നാ​ലു​ക​പ്പ്, ത​ക്കാ​ളി സോ​സ് ഒ​രു ക​പ്പ്, പു​ഴു​ങ്ങി​യ രാ​
മോണയ്ക്കെന്താ ഹൃദയത്തിൽ കാര്യം?
മോ​ണ​രോ​ഗ​വും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ‍?

മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മോ​ണ​രോ​ഗ​ങ്ങ​ൾ ഉ
സൂ​പ്പ് വി​ഭ​വ​ങ്ങ​ൾ
വെ​ജി​റ്റ​ബി​ൾ സൂ​പ്പ്

കാ​ബേ​ജ് അ​രി​ഞ്ഞ​ത് ഒ​രു ക​പ്പ്, സ​വാ​ള അ​രി​ഞ്ഞ​ത് ഒ​ന്ന്, കാ​ര​റ്റ് അ​രി​ഞ്ഞ​ത് ഒ​ന്ന്, ത​ക്കാ​ളി നീ​ള​ത്തി​ൽ സ്ലൈ​സ് ആ​ക്കി​യ​ത് മൂ​ന്നെ​ണ്ണം, ഉ​പ്പ്, കു​രു​മ
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​കാ​ലാ​വ​സ്ഥ​യി​ൽ അ​ഗ്
കാട്ടുകള്ളന്മാരെ തുരത്താൻ ശ്വാനസേന
തേ​ക്ക​ടി വ​ന​ത്തി​ൽ ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ തേ​നി​ക്കാ​ര​ൻ ഞൊ​ണ്ടി​പ്പാ​ണ്ടി​യെ അ​ക​ത്താ​ക്കി​യ​ത് വ​നം വ​കു​പ്പി​ന്‍റെ സ്വ​ന്തം നാ​യ​ക​ളാ​യ ജൂ​ലി​യും ജ​നി​യും ചേ​ർ​ന്നാ​ണ്.
വെ
അടിമുടി സംഗീതം!
ഒ​രി​ന്ത്യ​ൻ വ​യ​ലി​നി​സ്റ്റ് പാ​ശ്ചാ​ത്യ​സം​ഗീ​തം വാ​യി​ക്കു​ന്ന​തു​കേ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സം​ഗീ​ത​പ്ര​തി​ഭ​ക​ൾ വി​സ്മ​യി​ച്ചു​നി​ൽ​ക്കു​ക! അ​ത്ര കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യം. ആ ​വ​യ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; സന്ധിവാതവുമായി കൊതുകു പട
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്കു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​
മൈ നെയിം ഈസ് ആന്തണി ഗോണ്‍സാൽവസ്!
പാട്ടിൻറെ വരികൾ കിട്ടുന്നു, സംഗീതസംവിധായകൻ അതിനുപറ്റിയൊരു ഈണമുണ്ടാക്കുന്നു. പിന്നെ ഓരോ ഉപകരണസംഗീതജ്ഞരും ആ മെലഡിയിൽ ഒപ്പംചേരുന്നു. മുപ്പതുകളിലും നാല്പതുകളിലും പങ്കജ് മല്ലിക്കിനെയും ആർ.സി ബെഹ്ലിനെയും
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ?
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണ് രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത
ആരോഗ്യം: പനിക്കാലത്തെ ഓഫീസുകൾ
* വൈ​റ​ൽ പ​നി​യും ജ​ല​ദോ​ഷ​വും ഉ​ള​ള​വ​ർ അ​തു മാ​റു​ന്ന​തു​വ​രെ വീട്ടിൽ വി​ശ്ര​മി​ക്കു​ക. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള​ള ആ​ദ്യ​ത്തെ വ​ഴി അ​താ​ണ്. പ്ര​ത്യ​കി​ച്ചും ചി​ക്ക​ൻ​പ
ഒ​രി​ക്ക​ൽ​മാ​ത്രം സം​ഭ​വി​ക്കു​ന്ന അദ്ഭു​തം
ഒ​രാ​യു​ഷ്കാ​ല​ത്തെ മു​ഴു​വ​ൻ മ​ഴ​യു​മു​ണ്ടെ​ങ്കി​ലേ ആ​ത്മാ​വ് അ​ല്പ​മെ​ങ്കി​ലും ത​ണു​ത്തു നി​ൽ​ക്കൂ എ​ന്നു പ​റ​യാ​റു​ണ്ട്. പ്ര​ണ​യ​ഹ​ർ​ഷം മാ​ത്ര​മ​ല്ല, പെ​രു​മ​ഴ​യി​ൽ വി​ര​ഹ​വും മ​ര​ണ​വും പെ​യ്തി​റ​ങ
മെറ്റബോളിക് സിൻഡ്രം
ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം, ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് നി​ല, ന​ല്ല കൊ​ളസ്ട്രോളി െന്‍റ ( എ​ച്ച്ഡി​എ​ൽ) അ​ള​വി​ലു​ള​ള കു​റ​വ് തു​ട​ങ്ങി ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ ഒ​രു കൂട്ടം ​റി​സ്ക് ഘ​ട​ക​ങ്
വിശ്വാസപൂർവ്വം പി.റ്റി. കുഞ്ഞുമുഹമ്മദ്
സ്വ​ന്തം സി​നി​മാ സ​ങ്ക​ല്പ​ങ്ങ​ളു​ടെ മ​ണ്ണി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റാ​ൻ ശ്ര​മി​ക്കു​ന്ന ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് പി.റ്റി. കു​ഞ്ഞു​മു​ഹ​മ്മ​ദ്. ജ​യ​കൃ​ഷ്ണ​ൻ കാ​വി​ലി​ന്
പാ​ട്ടി​ലേ​ക്കു പെ​യ്ത മ​ഴ
മ​ഴ​ക്കാ​ല​മെ​ത്തി​യി​ട്ടും അ​ക്കൊ​ല്ലം ബോം​ബെ​യി​ൽ മ​ഴ കു​റ​വാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ ചാ​റി​യും ഒ​ളി​ച്ചും പി​ണ​ങ്ങി​നി​ന്ന മ​ഴ പി​ന്നെ​യൊ​രു വ​ര​വു​വ​ന്നു. ഏ​താ​ണ്ട് ര​ണ്ടു​ദി​വ​സം തോ​രാ​തെ പ
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. ഇ​ന്ന് മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ര
വൃ​ക്ക​ക​ളെ സം​ര​ക്ഷി​ച്ചാൽ വൃ​ക്ക​ക​ൾ നി​ങ്ങ​ളെ സം​ര​ക്ഷി​ക്കും
കേ​ര​ളത്തി​ലെ പ്ര​മു​ഖ നെ​ഫ്രോ​ള​ജി​സ്റ്റും തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഫ​സ​റും നെ​ഫ്രോ​ള​ജി ചീ​ഫു​മാ​യ ഡോ. ​ജ​യ​ന്ത് തോ​മ​സു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ നി​ന്ന്.
നാടൻ പാചകത്തിന് കടച്ചക്ക, വെണ്ടയ്ക്ക, ഏത്തക്കായ് പിന്നെ ചേന്പും
ക​ട​ച്ച​ക്ക ഉ​പ്പേ​രി

ഒ​രു മീ​ഡി​യം സൈ​സ് ക​ട​ച്ച​ക്ക, വെ​ളു​ത്തു​ള്ളി അ​ഞ്ച് അ​ല്ലി, മു​ള​കു​പൊ​ടി, എ​ണ്ണ 2 ടേ​ബി​ൾ സ്പൂ​ണ്‍, ക​റി​വേ​പ്പി​ല, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം
ലോ​ക​ത്തി​ന്‍റെ മു​റി​വു​ക​ളു​ണ​ക്കാം., പാ​ട്ടു​കൊ​ണ്ട്...
സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ കാ​ഷ് കൗ​ണ്ട​റി​ൽ ത​ന്നോ​ടൊ​പ്പം നി​ന്നി​രു​ന്ന ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​ക​നെ കാ​ണ്മാ​നി​ല്ലെ​ന്ന് ആ ​അ​മ്മ ഞെ​ട്ട​ലോ​ടെ​യാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. അ​വ​ൻ എ​ങ്ങോ​ട്ടോ ന​
ആരോഗ്യം: ചോറു പൊതിയാൻ വരട്ടെ..!
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം.

പത്രക്കടലാസും പ്ലാ
ബിൽ ഗേറ്റ്സിന്‍റെ വിജയമന്ത്രം
മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളും നി​ല​വി​ലെ ചെ​യ​ർ​മാ​നു​മാ​യ ബി​ൽ ഗേ​റ്റ്സി​നെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യ അ​ദ്ദേ​
പുകവലിയോടു ഗുഡ്ബൈ പറയാം!
കാ​ൻ​സ​റിന്‍റെ കാ​ര​ണ​ങ്ങ​ളി​ൽ ന​മു​ക്ക് ഒ​ഴി​വാ​ക്കാ​വു​ന്ന​വ​യി​ൽ മു​ഖ്യ​മാ​ണു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം. വി​വി​ധ​ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ തു​ട
മി​ഴാ​വി​ന്‍റെ കു​ല​പ​തി​ക്ക് ന​വ​തി
എ​ന്തൊ​ര​ഴ​കാ​ണ് മി​ഴാ​വ് എ​ന്ന വാ​ക്കി​ന്! മി​ഴി​യെ​ന്നും കി​ടാ​വെ​ന്നും നി​ലാ​വെ​ന്നും ഓ​ർ​മ​വ​രും. ശ​ബ്ദം​കേ​ട്ടാ​ലോ.. വാ​ത്സ​ല്യം അ​ത്ഭു​ത​ത്തി​നു വ​ഴി​മാ​റും. അ​ഴ​ക് മി​ഴി​വോ​ടെ നി​ൽ​ക്കും. അ​
സംസ്കരിച്ച വിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്്. പ്രി​സ​ർ​വേ​റ്റീ​വ്സ്, ഫ്ളേ​വ​റിം​ഗ് ഏ​ജ​ൻ​റ്സ്, ക​ള
പറന്നുയരാൻ ഉന്നതവിദ്യാഭ്യാസം
പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വേ​ണം കാ​ലോ​ചി​ത​മായ ബോ​ധ്യ​ങ്ങ​ളും തി​രി​ച്ച​റി​വും. എ​ൻ​ട്ര​ൻ​സ് എ​ന്നാ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ എ​ന്നു മ
മ​ര​ണ​മേ, അ​ഹ​ങ്ക​രി​ക്കാ​യ്ക!
എ​ന്നാ​ണ് നി​ങ്ങ​ൾ ഇ​നി പാ​ടു​ക?
""ഇ​ല്ല, അ​ങ്ങ​നെ​യൊ​രു ചി​ന്ത​യി​ല്ല. ഞാ​ൻ പാ​ടി​ല്ല. ആ​രാ​ധ​ക​ർ എ​ന്‍റെ പ​ഴ​യ റെ​ക്കോ​ർ​ഡു​ക​ൾ കേ​ട്ടു സ​മാ​ധാ​നി​ക്കു​മെ​ന്നു ക​രു​താം''.
മ​ര​ണ​ങ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.