Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
മാങ്കുളത്തിന്‍റെ ജലമർമരം


മ​ല​ക​ളും മ​ഞ്ഞും വെ​ള്ള​ച്ചാ​ട്ട​വും തെ​യി​ല​ത്തോ​ട്ട​ങ്ങ​ളും ന​മ്മ​ൾ ഇ​ഷ്ടം പോ​ലെ ക​ണ്ടി​ട്ടു​ണ്ടാ​വാം. എ​ന്നാ​ൽ, ഇ​തെ​ല്ലാം ഒ​രി​ട​ത്ത് ഒ​ത്തു​ചേ​ർ​ന്ന ഒ​രു കൊ​ച്ചു ഗ്രാ​മ​മു​ണ്ട് അ​ങ്ങ് മ​ല​നാ​ട്ടി​ൽ. ഇ​ടു​ക്കി​യു​ടെ മ​ടി​ത്ത​ട്ടി​ലെ മാ​ങ്കു​ള​മാ​ണ് ഈ ​ജ​ല​വി​സ്മ​യ​ങ്ങ​ളും ഹ​രി​ത​മ​നോ​ഹ​ര കാ​ഴ്ച​ക​ളും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ കാ​ഴ്ച​ക​ൾ ഒ​രി​ക്ക​ൽ ക​ണ്ട് ആ​സ്വ​ദി​ച്ച​വ​ർ പി​ന്നീ​ട് ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലാ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ മാ​സ്മ​രി​ക ലോ​ക​മാ​യ മാ​ങ്കു​ള​ത്തെ. മൂ​ന്നാ​ർ മാ​ങ്കു​ളം റോ​ഡി​ലെ തേ​യി​ല​ക്കു​ന്നു​ക​ളി​ൽ തേ​യി​ല കൊ​ളു​ന്തി​നോ​ട് കി​ന്നാ​രം ചൊ​ല്ലാ​ൻ പ്ര​ഭാ​ത​ത്തി​ലും സ​ന്ധ്യ​ക്കും സ​വാ​രി​ക്കി​റ​ങ്ങു​ന്ന മ​ഞ്ഞി​ന്‍റെ ന​നു​ത്ത ത​ലോ​ട​ൽ യാ​ത്രി​ക​ർ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​രു​ന്ന അ​നു​ഭ​വ​മാ​ണ്.

ചെ​റു​തും വ​ലു​തു​മാ​യ 12 ഓ​ളം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ മാ​ങ്കു​ള​ത്തെ മ​ല​മു​ക​ളി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്നു. ഇ​തി​ൽ ഇ​തു​വ​രെ പേ​രി​ട്ടി​ട്ടില്ലാ​ത്ത​തും മ​നു​ഷ്യ​ൻ ക​ട​ന്നു ചെ​ല്ലാ​ത്ത​തു​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് വി​സ്മ​യം ജ​നി​പ്പി​ക്കു​ന്ന വ​സ്തു​ത. സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ണ്ടു മ​ട​ങ്ങാ​വു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ഇ​ത്തി​രി സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി വ​ന​ത്തി​നു​ള്ളി​ലൂ​ടെ​യും പാ​റ​ക്കെ​ട്ടു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചും കാ​ണാ​നാ​വു​ന്ന ജ​ല​വി​സ്മ​യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

ഇ​തി​ൽ ഒ​ന്നാ​ണ് ത​ട്ടു​കു​ത്തെ​ന്ന വെ​ള്ള​ച്ചാ​ട്ടം. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള വെ​ള്ള​ച്ചാ​ട്ട​മാ​ണെ​ങ്കി​ലും സ്വ​ന്ത​മാ​യി പേ​രോ മേ​ൽ​വി​ലാ​സ​മോ ഇ​ല്ലാ​തി​രു​ന്ന ഈ ​മ​നോ​ഹ​ര കാ​ഴ്ച​യെ നാ​ട്ടു​കാ​ർ ത​ട്ടു​കു​ത്തെ​ന്ന ഓ​മ​ന​പ്പേ​രി​ട്ടു വി​ളി​ച്ചു. പേ​രു​പോ​ലെ ത​ന്നെ എട്ടോ​ളം ത​ട്ടു​ക​ളാ​യാ​ണ് വെ​ള്ള​ച്ചാ​ട്ടം. മാ​ങ്കു​ളം സി​റ്റി​യി​ൽനി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് വെ​ള്ള​ച്ചാ​ട്ടം. ഇ​വി​ടേ​ക്ക് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് വെ​ള്ള​ച്ചാ​ട്ടം ഏ​റെ ഇ​ഷ്ട​പ്പെ​ടു​മെ​ന്ന​ത് തീ​ർ​ച്ച​യാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്ത‌് എ​ത്ത​ണ​മെ​ങ്കി​ൽ നാ​ലു​കി​ലോ​മീ​റ്റ​റോ​ളം ഉ​രു​ള​ൻ​ക​ല്ലു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണം. ഇ​നി​യും ഉ​ണ്ട് സാ​ഹ​സി​ക​ത. വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ​നി​ന്നാ​ൽ ര​ണ്ടു ത​ട്ടു​ക​ളി​ല​ധി​കം കാ​ണാ​ൻ സാ​ധി​ക്കി​ല്ല. മു​ക​ളി​ലേ​ക്കു​ള്ള വെ​ള്ള​ച്ചാ​ട്ടം കാ​ണ​ണ​മെ​ങ്കി​ൽ പാ​റ​യി​ൽ പി​ടി​ച്ച് ഹി​മാ​ല​യം കീ​ഴ​ട​ക്കു​ക​യാ​ണെ​ന്ന വി​ചാ​ര​ത്തോ​ടെ പാ​റ​ക്കെ​ട്ടു​ക​ളെ കീ​ഴ​ട​ക്ക​ണം. ഇ​തു കൂ​ടാ​തെ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മാ​ന്ത​ര​മാ​യി മറ്റൊ​രു വ​ഴി ഉ​ണ്ട്. എ​ന്നാ​ൽ പു​ല്ലും കാ​ടും വ​ക​ഞ്ഞു​മാ​റ്റി വ​ഴി ന​മ്മ​ൾ ത​ന്നെ ക​ണ്ടെ​ത്തി വേ​ണം മ​ല​ക​യ​റാ​ൻ. വെ​ള്ള​ച്ചാ​ട്ട​ത്തി​ലൂ​ടെ പാ​റ​യി​ൽ​പ്പി​ടി​ച്ച് ക​യ​റി​യാ​ലും സ​മാ​ന്ത​ര​മാ​യി പോ​യാ​ലും അ​വ​സാ​ന​ത്തെ ത​ട്ടു​വ​രെ എ​ത്തി​പ്പെ​ടാ​ൻ ആ​വി​ല്ല. മു​ക​ളി​ലേ​ക്ക് എ​ത്തും തോ​റും വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കും. അ​ഞ്ചു ത​ട്ടു​വ​രെ ഇ​ത്തി​രി ധൈ​ര്യ​മു​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചേ​രാം. ഓ​രോ ത​ട്ടി​ലെ​ത്തു​ന്പോ​ഴും വെ​ള്ള​ത്തി​ന്‍റെ കു​സൃ​തി ഓ​രോ ത​ര​ത്തി​ൽ ന​മു​ക്ക് അ​നു​ഭ​വി​ക്കാ​നാ​വും. ചി​ല​യി​ട​ത്ത് ശ​രീ​ര​ത്തേ​ക്ക് അ​സ്ത്രം പോ​ലെ പ​തി​ക്കു​ന്ന വെ​ള്ളം മ​റ്റു​ചി​ല​യി​ട​ത്ത് ന​മ്മെ ഇ​ക്കി​ളി കൂ​ട്ടു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടും. ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​ഘോ​ഷി​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള കൗ​തു​ക​കാ​ഴ്ച​ക​ൾ പ്ര​കൃ​തി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ശ​രീ​ര​ത്തു സ്പ​ർ​ശി​ക്കാ​തെ ഒ​ളി​ച്ചി​രി​ക്കാ​ൻ പാ​ക​ത്തി​നു​ള്ള മ​റ​വും വെ​ള്ള​ച്ചാ​ട്ട​ത്തി​നു പി​ന്നി​ലു​ണ്ട്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​റ​വി​ൽ ഒ​ളി​ച്ചി​രു​ന്ന് ക​ണ്‍​മു​ന്നി​ലൂ​ടെ ക​ണ്ണാ​ടി​ച്ചി​ല്ലു​പോ​ലെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തെ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്പോ​ൾ പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന ഏ​തൊ​രു സ​ഞ്ചാ​രി​ക്കും അ​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കും. ത​ട്ടു​കു​ത്തി​ലെ സാ​ഹ​സി​ക യാ​ത്ര ഇ​ത്തി​രി അ​പ​ക​ടം നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും ശ്ര​ദ്ധാ​പൂ​ർ​വം ക​യ​റി​യാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാം. മു​ക​ളി​ൽ നി​ന്ന് ത​ട്ടു​ക​ളാ​യി താ​ഴെ​ക്കു പ​തി​ക്കു​ന്ന ജ​ല​വി​സ്മ​യ​ത്തെ ക​ണ്‍​കു​ളി​ർ​ക്കെ കാ​ണു​ന്പോ​ൾ മീ​ശ​പ്പു​ലി​മ​ല​യി​ൽ മ​ഞ്ഞു വീ​ഴു​ന്ന​തി​നെ​ക്കാ​ൾ മ​നോ​ഹ​ര​മാ​യി ആ ​കാ​ഴ്ച​യെ ആ​സ്വ​ദി​ക്കാം. മ​ന​സി​ൽ കു​റി​ച്ചു വ​യ്ക്കാം.

ഒ​രു മി​നി അ​തി​ര​പ്പിള്ളി എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ജ​ല​പ്ര​വാ​ഹ​മാ​ണ് ന​ക്ഷ​ത്ര​ക്കു​ത്ത്. ന​ക്ഷ​ത്ര​ക്കു​ത്തി​ന് മാ​ങ്കു​ളം​കാ​രു​ടെ ഇ​ട​യി​ൽ ഒ​രു ച​രി​ത്ര പ്രാ​ധാ​ന്യം കൂ​ടി​യു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​തി​നു മു​ന്പ് ഈ ​വെ​ള്ള​ച്ചാ​ട്ടം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. വെ​ളി​ച്ച​ത്തി​നാ​യി അ​ധി​കാ​രി​ക​ളു​ടെ വാ​തി​ൽ പ​ല ത​വ​ണ മു​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​ർ വൈ​ദ്യു​തി ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ നാ​ട്ടു​കാ​ർ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ചു. ഒ​ടു​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ട്ടു​മ​ട​ക്കി. കെഎസ്ഇ​ബി​യു​ടെ വൈ​ദ്യു​തി ലൈ​നു​ക​ൾ എ​ത്തി​യി​ട്ടും മാ​ങ്കു​ള​ത്തു​കാ​ർ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യി​ല്ല. ഇ​പ്പോ​ൾ ഇ​വി​ടെ​നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കെഎ​സ്ഇ​ബി​ക്ക് വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. റോ​ഡി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​ണ് ന​ക്ഷ​ത്ര​ക്കു​ത്ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടു​ത്തെ​ത്താ​ൻ ഒ​രു പു​ഴ​ക​ട​ക്ക​ണം. അ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് എ​ത്തി​യാ​ൽ മാ​ത്ര​മെ ഈ ​പ്ര​കൃ​തി​യു​ടെ വി​സ്മ​യ​ത്തെ അ​ടു​ത്തു കാ​ണാ​ൻ സാ​ധി​ക്കൂ.


ഇ​നി മ​റ്റൊ​രു കാ​ഴ്ച പൂ​വ​ൻ​കോ​ഴി​യു​ടെ വാ​ലു​പോ​ലെ താ​ഴെ​ക്കു പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​മാ​യ കോ​ഴി​വാ​ല​ൻ​കു​ത്താ​ണ്. മാ​ങ്കു​ള​ത്തുനി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നും മു​ൻ​കാ​ല​ത്ത് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്നു. നി​റ​ഞ്ഞൊ​ഴു​കു​ന്ന കോ​ഴി​വാ​ല​ൻ കു​ത്തി​ന്‍റെ അ​ഴ​ക് സ​ഞ്ചാ​രി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത കാ​ഴ്ച​യാ​ണ്. 40 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നും താ​ഴെ​ക്കു പ​തി​ക്കു​ന്ന പെ​രു​മം​കു​ത്തും നാ​ട്ടു​കാ​ർ​ക്ക് വെ​ളി​ച്ചം പ​ക​രു​ന്ന​തി​ൽ മു​ന്നി​ൽ നി​ന്നി​രു​ന്നു. ആ​ഴ​ത്തി​ലേ​ക്ക് പ​തി​ക്കു​ം മു​ന്പ് പെ​രു​മം​കു​ത്തി​ലെ വെ​ള്ള​ത്തി​ൽ നീ​രാ​ടാം. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​സ്ഥ​ലം. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കു​റ​വു​ള്ള വേ​ന​ൽ​ക്കാ​ല​ത്ത് ഇ​വി​ടെ ഇ​റ​ങ്ങാ​ൻ സാ​ധി​ക്കും.

മാ​ങ്കു​ളം മൂ​ന്നാ​ർ റോ​ഡി​ൽ വി​രി​പാ​റ വെ​ള്ള​ച്ചാ​ട്ടം പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നും ഇ​തി​നു ചു​വ​ട്ടി​ൽ വെ​ള്ള​ത്തെ ത​ഴു​കി ഇ​രി​ക്കാ​നും സ​ഞ്ചാ​രി​ക​ൾ ഏ​റെ​യെ​ത്തു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളി​ൽനി​ന്ന് 20 രൂ​പ ഈ​ടാ​ക്കി​യാ​ണ് പ്ര​വേ​ശ​നം. വ​സ​ന്ത​കാ​ല​ത്തെ​ത്തി​യാ​ൽ വി​രി​പാ​റ​യു​ടെ സ​മീ​പ​ത്തു​ള്ള കാ​ട്ടു​പൂ​ക്ക​ളു​ടെ വ​ർ​ണ​ശോ​ഭ​യും ആ​സ്വ​ദി​ക്കാം. വി​രി​പാ​റ​യി​ലേ​ക്കു പോ​കും വ​ഴി​യു​ള്ള തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും മ​ഞ്ഞി​ന്‍റെ വെ​ണ്‍​മ​യും സ​ഞ്ചാ​രി​ക​ൾ​ക്ക് വി​സ്മ​യം പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്. മ​ല​നി​ര​ക​ളും പ​ച്ച​പ്പും ത​ണു​ത്ത​കാ​റ്റും ഇ​വ​യ്ക്കു പു​റ​മെ മാ​ങ്കു​ളം സ​മ്മാ​നി​ക്കു​ന്ന ജ​ല വി​സ്മ​യ​ങ്ങ​ളും പ്ര​കൃ​തിയെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് മ​റ​ക്കാ​നാ​വി​ല്ല. ഈ ​കാ​ഴ്ച​ക​ൾ വീ​ണ്ടും വീ​ണ്ടും ആ​ക​ർ​ഷി​ച്ചുകൊ​ണ്ടേ​യി​രി​ക്കും. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം അ​ടു​ത്ത​റി​യ​ണ​മെ​ങ്കി​ൽ ഡി​സം​ബ​ർ ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ എ​ത്ത​ണം. പു​ഴ​യും കാ​ടും മ​ല​ക​ളും താ​ണ്ടി​വേ​ണം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്താ​ൻ എ​ന്ന​തി​നാ​ൽ വെ​ള്ളം കു​റ​വു​ള്ള സ​മ​യ​ങ്ങ​ൾ യാ​ത്ര​യ്ക്കാ​യി തെ​രഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ഉ​ചി​തം. വേ​ന​ൽ​ക്കാ​ല​ത്തും ജ​ല​സ​മൃദ്ധമാ​യി​രി​ക്കും മാ​ങ്കു​ള​ത്തെ ഭൂ​രി​ഭാ​ഗം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും. മൂ​ന്നാ​റി​ൽനി​ന്ന് അ​ടി​മാ​ലി വ​ഴി​യും തൊ​ടു​പു​ഴ​യി​ൽനി​ന്ന് നേ​ര്യ​മം​ഗ​ലം അ​ടി​മാ​ലി വ​ഴി​യും മാ​ങ്കു​ള​ത്തെ​ത്താം. തൊ​ടു​പു​ഴ​യി​ൽനി​ന്ന് 94 കി​ലോ​മീ​റ്റ​റും മൂ​ന്നാ​റി​ൽ നി​ന്ന് 28 കി​ലോ​മീ​റ്റ​റു​മാ​ണ് മാ​ങ്കു​ള​ത്തേ​ക്കു​ള്ള ദൂ​രം.

സി​ജോ പി. ​ജോ​ണ്‍
കേശപരിചരണം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഡോ.​റി​ജു​ല കെ.​പി
BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673
ഫോൺ 9400447235


നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍
ലോകമലയാളിയുടെ സ്വന്തം പത്രം
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക
ഗൃഹാതുരസ്മരണകളുമായി ചെ​മ​ന്ന പെ​ട്ടി
ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഓ​ർ​മ​ക​ളി​ൽ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളു​മാ​യി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം. ഇ​ന്ത്യ​യി​ലെ ത​പാ​ൽ വ​കു​പ്പി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വു​മാ​യി പു​റ
പ്രമേഹബാധിതരുടെ ഭക്ഷണക്രമം; ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു
മധുരഗീതങ്ങൾക്കൊപ്പം മധു "ഡോക്ടറാ'യി
അന്ന്, തേങ്ങലുകൾക്കിടയിലിരുന്ന് ആ പതിമൂന്നുകാരൻ ഒരുകാര്യം മനസിലുറപ്പിച്ചു പഠിച്ചു വലുതാകുന്പോൾ ഡോക്ടറാകണം.. ഹൃദയചികിത്സാ വിദഗ്ധൻ... അച്ഛനെ അകാലത്തിൽ തട്ടിയെടുത്ത ഹൃദ്രോഗത്തെ പൊരുതിത്തോൽപ്പിക്കണം.
പ്ര​തി​രോ​ധി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്
രോ​ഗം വ​രാ​തെ നോ​ക്കു​ക, പ​ര​മ​മാ​യി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​ദ്യ​മി​ക്കു​ക, ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു സാ​ധ്യ​മാ​ണ്. ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ, അ​ർ​ബു​ദം, പ്ര​മേ​ഹം, ശ്വാ
മൈഗ്രേൻ: ഭക്ഷണത്തിൽ കാര്യമുണ്ട്
മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​ന് ഉ​ത്തേ​ജ​ന​ഘ​ട​ക​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ:
(കഴിഞ്ഞ ലക്കം തുടർച്ച)

തൈ​റ​മീ​നും ഫി​നൈ​ൽ ഈ​തൈ​ൽ അ​മീ​നും അ​ട​ങ്ങു​ന്ന​വ
(ചോ​ക്ലേ​റ്റ്, ചീ​സ്, ക​ട
മൈഗ്രേനും ഭക്ഷണവും
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്രേ​ൻ എ​ന്നു ച​രി​ത്രം പ​റ​യു​ന്നു. ഹെ​മി
ജാതകത്തിൽ ആയുസ് 79 ഇപ്പോൾ 84
മ​ന​സു​കൊ​ണ്ടോ ശ​രീ​രം​കൊ​ണ്ടോ ആ​ത്മാ​വ് കൊ​ണ്ടോ ത​ട​യു​വാ​ൻ ആ​കാ​ത്ത അ​ദ​മ്യ​മ​ാ​യ ഒ​രു വി​കാ​രം, അ​താ​ണ് മ​ലയാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​ധു​വി​നു സി​നി​മ. കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷം ഉൗ​രി
മനസിന്‍റെ നിയന്ത്രണരേഖയിലൂടെ...
നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​മാ​ത്രം പാ​ടി​യ ച​രി​ത്ര​മു​ള്ള മ​ഹാ​ഗാ​യ​ക​ൻ മു​കേ​ഷ് അ​ന്നാ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​യു​ടെ ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​നാ​യി പാ​ടി​യ​ത്. ആ ​ക​ഴി​വി​ന്‍റെ മു​ഴു​വ​ൻ ഭം​
ഒരു നാടകം., 65 വർഷം
നാ​ട​ക സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ നാ​ട്ടി​ൽ ക​ഴി​ഞ്ഞ 65 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നാ​ട​ക​മാ​ണ് ദ ​മൗ​സ് ട്രാ​പ്.​ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ൽ അ​പ​സ​ർ​പ്പ​ക
നഖം പൂത്താൽ
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ​വ സ്പ​ർ​ശ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു​
ഓർമയിൽ ആ ഈണം
ഇ​രു​പ​ത്തെ​ട്ടു വ​ർ​ഷം മു​ന്പാ​ണ്. ഓ​ണ​നാ​ളു​ക​ൾ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട്. എ​റ​ണാ​കു​ള​ത്തെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ സാ​ക്ഷാ​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ ഇ​രി​ക്കു​ന്നു. സ​മീ​പം നീ​ണ്ടു മെ​ലി​ഞ്ഞ ഒ​രു
ഓണം വരുന്പോൾ പ്ര​മേ​ഹ​വും ബി​പി​യും ഉ​ള​ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു
ഇന്നൊരുങ്ങാം... നാളെയാണ് ഓണസദ്യ
ഇ​താ വ​ന്നെ​ത്തി ഒ​രു പൊ​ന്നോ​ണം. അ​തി​ന് ഓ​ണ​ക്കോ​ടി മാ​ത്രം പോ​രാ, ഒ​രു കെ​ങ്കേ​മം ഓ​ണ​സ​ദ്യ​കൂ​ടി വേ​ണം. ഈ ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കൂ.

ഓ​ല​ൻ

കു​ന്
ജീ​വി​തം പാ​ടു​ന്പോ​ൾ...
പാ​ട്ടൊ​രു​ക്ക​ത്തി​നു​ശേ​ഷം അ​വ​ർ നേ​രേ പോ​കു​ന്ന​ത് റെ​യി​ൽ​വേ, മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്. എ​ഴു​തി, ഈ​ണ​മി​ട്ടു പാ​ടി​യ ക്ഷീ​ണം​തീ​ർ​ക്കാ​ൻ എ​ങ്ങോ​ട്ടും യാ​ത്ര​പോ​കാ​ന​ല്ല. ആ ​പാ​ട്ടു
മുഖക്കുരുക്കുരുക്ക്...അറിയേണ്ടതെല്ലാം
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഗ്ര​
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്ത്‍ ? എന്തിന് ‍?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​
ഈത്തപ്പഴം മുതൽ ബൂന്തിവരെ
ഈ​ത്ത​പ്പ​ഴ പാ​ൽ​പാ​യ​സം

പാ​ൽ​ഒ​രു ലി​റ്റ​ർ, ഈ​ത്ത​പ്പ​ഴം അ​രി​ഞ്ഞ​ത്​അ​ര​ക​പ്പ്, പു​ഴു​ക്ക​ല​രി​ഒ​രു ക​പ്പ്, നെ​യ്യ് 3 ടേ​ബി​ൾ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര​ര​ണ്ടു​ക​പ്പ്, അ​ണ്ടി​പ്പ​രി​പ്പും മ
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ കു​ട്ടി​ക​ളെ​യെ​ന്ന​പോ​ലെ അ​വ​രു​ടെ മാ
പാട്ടിന്‍റെ തേ​ൻ​ക​ണം ത​ന്നു മ​റ​ഞ്ഞ​വ​ർ
ഒ​രേ​യൊ​രു റ​ഫി സാ​ബി​ന്‍റെ സു​ന്ദ​ര ഗാ​ന​ഗോ​പു​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​ക്കാ​ണു​ക​യാ​യി​രു​ന്നു ലോ​ക​മെ​ന്പാ​ടു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ. അ​ല്ല, എ​ന്നു​മു​ള്ള ശീ​ല​മാ​ണ്
മാറുന്ന ജീവിതശൈലിയും കാൻസറും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന തോ
സൂ​പ്പ് ; മെക്സിക്കൻ ഫ്രഞ്ച്, മത്തങ്ങ, ബീറ്റ് റൂട്ട്
മെ​ക്സി​ക്ക​ൻ സൂ​പ്പ്
ചി​ക്ക​ൻ സോ​സേ​ജ് 3 എ​ണ്ണം, സ​വോ​ള അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ര​ണ്ടെ​ണ്ണം, വെ​ള്ളം നാ​ലു​ക​പ്പ്, ത​ക്കാ​ളി സോ​സ് ഒ​രു ക​പ്പ്, പു​ഴു​ങ്ങി​യ രാ​
മോണയ്ക്കെന്താ ഹൃദയത്തിൽ കാര്യം?
മോ​ണ​രോ​ഗ​വും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ‍?

മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മോ​ണ​രോ​ഗ​ങ്ങ​ൾ ഉ
സൂ​പ്പ് വി​ഭ​വ​ങ്ങ​ൾ
വെ​ജി​റ്റ​ബി​ൾ സൂ​പ്പ്

കാ​ബേ​ജ് അ​രി​ഞ്ഞ​ത് ഒ​രു ക​പ്പ്, സ​വാ​ള അ​രി​ഞ്ഞ​ത് ഒ​ന്ന്, കാ​ര​റ്റ് അ​രി​ഞ്ഞ​ത് ഒ​ന്ന്, ത​ക്കാ​ളി നീ​ള​ത്തി​ൽ സ്ലൈ​സ് ആ​ക്കി​യ​ത് മൂ​ന്നെ​ണ്ണം, ഉ​പ്പ്, കു​രു​മ
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​കാ​ലാ​വ​സ്ഥ​യി​ൽ അ​ഗ്
കാട്ടുകള്ളന്മാരെ തുരത്താൻ ശ്വാനസേന
തേ​ക്ക​ടി വ​ന​ത്തി​ൽ ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ തേ​നി​ക്കാ​ര​ൻ ഞൊ​ണ്ടി​പ്പാ​ണ്ടി​യെ അ​ക​ത്താ​ക്കി​യ​ത് വ​നം വ​കു​പ്പി​ന്‍റെ സ്വ​ന്തം നാ​യ​ക​ളാ​യ ജൂ​ലി​യും ജ​നി​യും ചേ​ർ​ന്നാ​ണ്.
വെ
അടിമുടി സംഗീതം!
ഒ​രി​ന്ത്യ​ൻ വ​യ​ലി​നി​സ്റ്റ് പാ​ശ്ചാ​ത്യ​സം​ഗീ​തം വാ​യി​ക്കു​ന്ന​തു​കേ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സം​ഗീ​ത​പ്ര​തി​ഭ​ക​ൾ വി​സ്മ​യി​ച്ചു​നി​ൽ​ക്കു​ക! അ​ത്ര കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യം. ആ ​വ​യ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; സന്ധിവാതവുമായി കൊതുകു പട
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്കു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​
മൈ നെയിം ഈസ് ആന്തണി ഗോണ്‍സാൽവസ്!
പാട്ടിൻറെ വരികൾ കിട്ടുന്നു, സംഗീതസംവിധായകൻ അതിനുപറ്റിയൊരു ഈണമുണ്ടാക്കുന്നു. പിന്നെ ഓരോ ഉപകരണസംഗീതജ്ഞരും ആ മെലഡിയിൽ ഒപ്പംചേരുന്നു. മുപ്പതുകളിലും നാല്പതുകളിലും പങ്കജ് മല്ലിക്കിനെയും ആർ.സി ബെഹ്ലിനെയും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.