ആഗണി
ആഗണി
ജിൻസൺ കപ്പുച്ചിൻ
പേ​ജ് 112, വി​ല 100 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
Available at: www.amazon.in
മനുഷ്യന്‍റെ ഏകാന്തതയെയും വേദനയെയും അന്യൻ കാണാത്ത മുറിവുകളെയും വരച്ചുകാട്ടുന്ന ചെറുകഥകൾ. ലളിത ഭാഷ. സ്വന്തം വേദനകളിലൂടെ കയറിയിറങ്ങാൻ മാത്രമല്ല അയൽക്കാരന്‍റെ വേദന പങ്കുവയ്ക്കാനും ഈ പുസ്തകം വായനക്കാരോടു പറയുന്നു. 50 കഥകളുടെ വേദനകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഹൃദയസ്പർശിയായിട്ടുണ്ട്.

മാലാഖമാരുടെ അപ്പം ഭക്ഷിക്കുന്ന യാചകർ
ഡോ.​ ഇ.എം. തോമസ്
പേ​ജ് 80, വി​ല 75 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
വിശുദ്ധരുടെ ജീവിതവും സന്ദേശവും സമകാലിക പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുംവിധം പുനഃക്രമീകരിച്ചിരിക്കുന്ന പുസ്തകം. ക്രൈസ്തവ ജീവിതത്തെ മുൻനിർത്തിയുള്ള ചിന്തകളാണ് ഇതിലുള്ളത്. രചയിതാവിന്‍റെ കാഴ്ചപ്പാടുകൾ മാനവമൂല്യങ്ങളെ മുൻനിർത്തിയുള്ളതാണ്.

സൂഫിമാർഗം
എൻ.പി. ഹാഫിസ് മുഹമ്മദ്
പേജ്: 59, വില: 55
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
സൂഫിമാരുടെ ജീവിതകഥകളാണ് ലേഖകൻ നല്കുന്നത്. മണ്ണിന്‍റെ മാത്രമല്ല, കൊട്ടാരങ്ങളുടെയും മണമുള്ള കഥകൾ. ജീവിതത്തിലെ സമസ്യകൾക്കുമുന്നിൽ ഈ കഥകൾ ഉത്തരങ്ങളായി മാറിയാൽ അത്ഭുതമില്ല. അത്രയ്ക്ക് ആഴമേറിയ ചിന്തകളാണ് ഈ ലളിതവാക്കുകൾ പങ്കുവയ്ക്കുന്നത്. കഥാഖ്യാനവും ചിത്രീകരണവും ഹാഫിസ് മുഹമ്മദിന്‍റേതാണ്.

ഏകാന്തതയിൽ അയാൾ
എസ്. പനയപ്പിള്ളി
പേജ്: 52, വില: 45
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ഇത്ര ചുരുങ്ങിയ വാക്കുകളിൽ കഥ പറയാനും കാര്യമറിയിക്കാനും കഴിയുന്നത് വിസ്മയം തന്നെ. കഥ തീർന്നാലും വായനക്കാരനു പോകാനാവില്ല. ഇതിലെ ഓരോ മിനിക്കഥയും വലിയ ജാലകങ്ങൾ തുറക്കുന്നു.

രാജകുമാരനും മരക്കുതിരയും
ഉല്ലല ബാബു
പേ​ജ് 56, വി​ല 50 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800 Available at: www.amazon.in
കുട്ടികൾക്കുവേണ്ടിയുള്ള നോവൽ. കുട്ടികളെ പിടിച്ചിരുത്തി വായിപ്പിക്കുന്നത്ര ഉദ്വേഗഭരിതം. നിശ്ചയദാർഢ്യവും പരിശ്രമശീലവുമുണ്ടെങ്കിൽ അസാധ്യമായൊന്നുമില്ലെന്ന് പുതിയ തലമുറയെ പഠിപ്പിക്കാൻ പര്യാപ്തം. കുട്ടികൾക്കു പറ്റിയ സമ്മാനം.

സന്മാർഗ കഥകൾ
എം. മുല്ലമറ്റം
പേ​ജ് 67, വി​ല 60 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800

കുട്ടികൾക്കുവേണ്ടിയുള്ള 15 കഥകളാണ് ഇതിലുള്ളത്. ബൈബിളും പുരാണങ്ങളുമൊക്കെ പരാമർശവിധേയമാക്കുന്നു. കഥയോടൊപ്പം മനസിനെ പ്രചോദിപ്പിക്കുകയും ധാർമികതയിലധിഷ്ഠിതമായ ജീവിതത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളും അടങ്ങിയിരിക്കുന്നു. കഥകളോടൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞുമനസുകളെ ആകർഷിക്കും.

കരുണയുടെ പുഴകൾ
വിനായക് നിർമൽ
പേജ്: 76, വില: 65
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ചെറുലേഖനങ്ങളുടെ സമാഹാരം. ആത്മീയതയുടെ ചിറകുകളിൽ പറക്കുന്ന പക്ഷികളെപ്പോലെയാണ് ഓരോ ലേഖനവും. നാടിന്‍റെയും നാട്ടുകാരുടെയും കൊച്ചുകൊച്ചു പ്രശ്നങ്ങളെ കണ്ടും പരിഹാരങ്ങൾ ചൂണ്ടിക്കാണിച്ചുമാണ് വാക്കുകൾ അവസാനിക്കുന്നത്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും പഠനവൈകല്യങ്ങളും
മുരളീധരൻ മുല്ലമറ്റം
പേജ്: 120, വില: 110
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
കുട്ടികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിയുന്നത് അവരുടെ കഴിവുകളെ പുറത്തെടുക്കാൻ സഹായിക്കും. മനഃശാസ്ത്രപരമായ സമീപനം കുട്ടികളെ മനസിലാക്കാൻ മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുകയും ചെയ്യും. 13 ലേഖനങ്ങളും വിലപ്പെട്ടത്.