ബിപി വരുതിയിലാകാൻ ചക്കപ്പഴം
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​പ്പ​ഴ​ത്തി​ലു​ണ്ട്..​ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​ന്പ്് വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട പ്ര​വ​ർ​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ർ സ​ഹാ​യ​കം.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ എ ​പോ​ലെ​യു​ള​ള ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ കാî​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തി​മ​ര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ർ ഡി​ജ​ന​റേ​ഷ​നി​ൽ നി​ന്നു ക​ണ്ണു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.

ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലു​ള​ള പൊട്ടാ​സ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ല സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെ സോ​ഡി​യത്തിന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം.

ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റു​ക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. കാ​ൽ​സ്യ​ത്തിന്‍റെ ആ​ഗി​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മ​ഗ്നീ​ഷ്യം ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ കാ​ൽ​സ്യം മു​റി​വു​ക​ളു​ണ്ടാ​കു​ന്പോ​ൾ ര​ക്തം കട്ടപി​ടി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്കും ക​രു​ത്തി​നും കാ​ൽ​സ്യം അ​വ​ശ്യം. കാ​ൽ​സ്യം പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു.