മിശിഹായുടെ വഴികൾ; നമ്മുടേയും
മിശിഹായുടെ വഴികൾ; നമ്മുടേയും
സെബാസ്റ്റ്യൻ ഡി. കുന്നേൽ
പേജ്: 72, വില: 60
കാർമൽ ഇന്‍റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം.

ക്രിസ്തുവിന്‍റെ ജീവിതത്തെ സമകാലിക സാഹചര്യങ്ങളുമായി ഇണക്കിച്ചേർത്തുകൊണ്ടുള്ള ലേഖനങ്ങൾ. ക്രിസ്തുവിനെ കൂടുതൽ അറിയാൻ വായനക്കാരനെ സഹായിക്കും. റവ. ഡോ. മാത്യു വെള്ളാനിക്കലിന്‍റേതാണ് അവതാരിക.

ഫ്രാൻസിസ് അസീസിയും കൊൽക്കത്തായിലെ മദർ തെരേസയും
അലോഷ്യസ് കാട്ടടി റ്റി.ഒ.ആർ.
പരിഭാഷ: ഫാ. മാത്യു പനച്ചിപ്പുറം
മീഡിയ ഹൗസ്, ഡൽഹി
പേജ്: 144, വില: 120
ഫോൺ: 09555642600, 07599485900
രണ്ടു വിശുദ്ധരുടെ ആത്മീയതയെ വായനക്കാർക്ക് ആഴത്തിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. രണ്ടു യഥാർഥ ക്രിസ്ത്യാനികൾ, സുവിശേഷ ലാളിത്യത്തിന്‍റെ രണ്ടു മാതൃകകൾ, പ്രാർഥനയുടെ രണ്ടു വിദഗ്ധർ തുടങ്ങി 13 ലേഖനങ്ങളാണ് ഉള്ളടക്കം.

DESIGN YOUR DESTINY
Denny Joseph
whitefalconpublishing.com
Page: 136, Price: 220

ജീവിത വിജയത്തിനു സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങളാണ് ഇതിലുള്ളത്. വിജയകരമെന്നു തെളിയിക്കപ്പെട്ട 20 മന്ത്രങ്ങളാണ് ഇതിലുള്ളതെന്നു പുറംചട്ടയിൽതന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ലളിതമായ ഇംഗ്ലീഷ് രചനാ ശൈലി വായനക്കാരനെ ആകർഷിക്കും. കഥകളും സംഭവങ്ങളും നിർദേശങ്ങളും ഇടകലർത്തിയുള്ള പ്രതിപാദനം വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

മഹാകവി കെ.സി. കേശവപിള്ള
ഡോ. സ്മിത സി
പേ​ജ്103, വി​ല 40 രൂ​പ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

കവിയും പത്രപ്രവർത്തകനുമായിരുന്ന കെ.സി. കേശവപിള്ളയുടെ ജീവചരിത്രം. പത്തൊന്പതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തെ അടുത്തറിയാൻ കവിയുടെ ജീവിതം സഹായിക്കും. 45 വയസുവരെ മാത്രം ജീവിച്ച പ്രതിഭാശാലിയുടെ ജീവിതം 10 അധ്യായങ്ങളിലായിട്ടാണ് ഗ്രന്ഥകാരി വിവരിക്കുന്നത്. ‌

Walking with Pope Francis
( Good News for our Times )

Media house, Delhi.
Phone: 09555642600, 07599485900
Page: 176, Price: 180

ഫ്രാൻസിസ് മാർപാപ്പയെക്കറിച്ചുള്ള പുസ്തകം. ലോകത്തിനു മുന്നിൽ കരുണയുടെയും പ്രത്യാശയുടെയും മുഖവും തിരുത്തൽശക്തിയുമായി മാറിയിരിക്കുന്ന മാർപാപ്പയെ അടുത്തറി യാൻ സഹായിക്കുന്ന ലേഖനങ്ങളാണ് ഇതിലുള്ളത്. ലേഖനങ്ങളോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങളും ഉന്നത നിലവാരം പുലർത്തുന്നു.

Echoes from the Valley
Stories by Assamese Women Writers

Fr. Joseph Vellaringatt
Media house, Delhi.
Phone: 09555642600, 07599485900
Page: 216, Price: 250

സ്നേഹാ ദേവി, ഇന്ദിര ഗോസ്വാമി, നിരുപമ ബൊർഗോഹയിൻ, റിതാ ചൗധരി, അനുരാധ ശർമ പൂജാരി, മോണികുണ്ഡല ഭട്ടാർചാർജിയ, അരൂപ പാട്ടാങ്കിയ കാലിത, അനുരാധ ഗോഗോയി, മൗഷുമി കണ്ഡാലി, ഗീതാലി ബോറ, ജുറി ബോറ ബോർദോഹൈൻ എന്നിവരുടെ കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.‌

ആർ. നാരായണപ്പണിക്കർ
എൻ.ജി. ശാസ്ത്രി
പേ​ജ് 96, വി​ല 40 രൂ​പ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
സാഹിത്യ പണ്ഡിതനായ ആർ. നാരായണപ്പണിക്കരുടെ ജീവചരിത്രം. നവയുഗഭാഷാനിഘണ്ടുവിന്‍റെയും സാഹിത്യചരിത്രത്തിന്‍റെയും രചയിതാവിന്‍റെ പ്രവർത്തന മണ്ഡലങളെക്കുറിച്ചും മറ്റു സംഭവാനകളെക്കുറിച്ചും ലഭ്യമായ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു. സാഹിത്യകുതുകികൾക്കും വിദ്യാർഥികൾക്കും വിലപ്പെട്ട പുസ്തകം.

ഉള്ളൂർ എസ്. പരമേശ്വര അയ്യർ
ഡോ. എം.ആർ. തന്പാൻ
പേ​ജ് 96, വി​ല 40 രൂ​പ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
പദ്യത്തിലും ഗദ്യത്തിലും ഒന്നുപോലെ പ്രതിഭ തെളിയിച്ച മലയാളത്തിലെ മഹാകവിയുടെ ജീവചരിത്രം. ജീവിതം, പ്രവർത്തനങ്ങൾ, കൃതികൾ, കവിതയിലെ തത്ത്വചിന്തകൾ, ഗദ്യസാഹിത്യം, ജീവിതത്തിലെ നാഴികക്കല്ലുകൾ തുടങ്ങിയവയെല്ലാം ലളിതമായി അവതരിപ്പിക്കുന്നു. ഉള്ളൂരിന്‍റെ വിവിധ ചിത്രങ്ങളും ചേർത്തിട്ടുണ്ട്.