ഇസ്‌ലാമാബാദിൽ കണ്ടത്
അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു വിസ സംഘടിപ്പിക്കാൻ കീറാമുട്ടി കളനേകം. സ്പോൺസറുടെ ആളുവിവരം. താമസസ്ഥലം സജ്ജമാകുന്ന തൊഴിലിടപാട്. കണക്ടിവിറ്റി പൂർണമായും കൗൺസിലേറ്റിന് ബോധ്യപ്പെടണം. ഇല്ലേൽ തിരസ്കരിച്ചു. ഇത്ര കഷ്ടപ്പെട്ട് വിസ തരപ്പെടുത്തി ഒരിക്കൽ കടന്നുകൂടിയാൽ അന്വേഷണവിഭാഗം കൈവിട്ടുവെന്ന ധാരണ വേണ്ട. പിറേ ഒളികാമറപോലെ പിന്തുടരാം. പ്രത്യേകിച്ചു വിസയുള്ളവരുടെ പിറകേയാണ് ഫോക്കസ്. ഒരുപാട് സുന്ദരന്മാരും സുന്ദരികളും സിനിമാഭിനയം പറഞ്ഞാണ് ക്രോസ് ചെയ്തു പറക്കുന്നത്.

വ്യാപാരവാണിജ്യ മേഖലകൾ അതിശൈത്യത്തിലാണിപ്പോഴും. ഇറക്കുമതി കയറ്റുമതി വിലക്കുകൾ അനവധിയാണ്. മഹാത്മാഗാന്ധിയാണ് നമ്മുടെ ഇക്കാലംവരെയുള്ള പൂർണ പടനായകൻ. അവിടെ ജിന്ന. രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചിരുന്ന് ഭക്ഷിച്ചു. എന്നിട്ടും വിഭജനം ഒഴിവാക്കാനായില്ല. രാജ്യം കീറിമുറിച്ചു. ഇരുപക്ഷത്തിനും അവരവരുടേതായ സന്തുലിത ന്യായീകരണമുണ്ട്.

ഇ‌സ്‌ലാമാബാദ് സിറ്റി ദില്ലിപോലെ രാജധാനിയാണ്. വറുതിയുടെ തൂവൽസ്പർശം പോലുമില്ല. വിശാലമായൊരു സാമ്രാജ്യം. ദില്ലിപോലെ കുടുസമല്ല. നമ്മുടെ ഭൂപടത്തിൽനിന്നു കീറിയെടുത്ത് ഒട്ടിച്ചതാണെന്നേ ആരുകണ്ടാലും പറയൂ. അത്ര സാദൃശ്യം. ഒരുമ. ‌

ഹിന്ദുസ്ഥാനി പാക്കിസ്ഥാനിയെ തിരിച്ചറിയണമെങ്കിൽ പാസ്പോർട്ട് വച്ച് സ്കാൻ ചെയ്യണം. ചൂട്, മഴ, കൊടുങ്കാറ്റ്, മഞ്ഞും കാലാവസ്ഥ . ദില്ലിപോലെ മിഠായിധുരം അതിവിശേഷം. ആണും പെണ്ണും കണ്ണെഴുത്ത് മുറയ്ക്ക് പഠിച്ചിട്ടുണ്ട്. ജാതി ചോദിക്കുന്നത് പാതകമാണ്. സർദാർജിമാർ ജലന്ധറിലെന്നപോലെ. മസ്ജിദുകൾക്കു സർവപ്രാധാന്യം. ഷാഫൈസൽ മസ്ജിദ് പുണ്യപുരാണം. ജനനിബിഡമാണ് സദാ. ചന്ദ്രോദയ അസ്തമയങ്ങൾ കാണാനും കാവൽമാടങ്ങളുണ്ട്, നിസ്കാരകമ്മിറ്റി വക. ലോക വിർസാ മ്യൂസിയം കാണികളുടെ ഹരമാണ്. ഹിന്ദുസ്ഥാനി രാജാക്കന്മാർവരെ മുന്തിയ തലക്കെട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലേക്ക് വ്യൂ പാർക്ക് വിനോദസഞ്ചാരികളുടെ ഇഷ്ടലോകമാണ്. പാക്കിസ്ഥാൻ മോണ്യൂമെന്‍റ്സ്്... വിശാലനഗരത്തിന് പകലും രാവും വെളിച്ചം പകരുന്ന അനവധി സ്മാരകങ്ങൾ. സുൾഫിക്കറലി ഭൂട്ടോ, ബേനസീർ ഭൂട്ടോ രക്തസാക്ഷി മന്ദിരങ്ങൾ. വിശാലമായ റോഡുകൾ അന്തസുറ്റവയാണ്. അരികോ നടുവോ കേടുപാടു വന്ന് പഴകിയിരിക്കില്ല. കോൺട്രാക്ട് നിയമങ്ങളിൽ അഴിമതിപാടില്ല. കൈവെട്ടലും തൂക്കിക്കൊല്ലലും ശിക്ഷ വിധിക്കും. രാജദ്രോഹം കർശന നിരോധനമേർപ്പെടുത്തിയ പടച്ചട്ടയാണ്.

പാർലമെന്‍റ് മന്ദിരം, സൂപ്രീംകോർട്ട് തുടങ്ങി ജനാധിപത്യവിശുദ്ധ കേന്ദ്രങ്ങൾ പച്ചക്കൊടി നാട്ടി, ചന്ദ്രക്കല വച്ച്. തരിശുഭൂമികൾ അശേഷമില്ലാത്ത രാജധാനി. ഗൈഡുകൾ ധാരാളം.ബംഗ്ലാദേശികളാണ് മുഖ്യകലാകാരന്മാർ. പട്ടിണിദ്രോഹത്തിനു പരിഹാരം. തൃശൂരിലെ പയ്യപിള്ളി ഈനാശുവായിരുന്നു സാരഥി. അദ്ദേഹം വയസനാണ്. പാക്കിസ്ഥാനിയും. വിഭജനസമയത്ത് അപ്പച്ചൻ മാത്തുക്കുട്ടി ഫാമിലിയടക്കം ഇസ്ലാമാബാദിലായിരുന്നു. മഠായിത്തെരുവിലെ മിഠായി മൊത്തവിതരണക്കാരൻ! ഇപ്പോൾ ബേക്കിംഗും മറ്റു കുത്തക പറ്റുകളുമായി സുഖമായി ജീവിക്കുന്നു. സ്വന്തം നാടുപോലെ.

ഒരേയൊരു സങ്കടമേ ഈനാശുകുട്ടിക്കുള്ളൂ. നാട്ടിൽ വരാൻ വിസ ബുദ്ധിമുട്ടായി. പേപ്പർ വർക്കനവധി. ഇന്ത്യൻ എംബസി തല തിന്നുന്നു. പങ്കപ്പാട് കഴിച്ച് പഞ്ചവത്സരത്തിൽ വന്നാലോ അന്വേഷണ ഏജൻസി പിറകേ കൂടും. ചാരവൃത്തിപോലെയാണ് നാടുസന്ദർശനം. പൂർവികരൊക്കെ മരിച്ചു മണ്ണടിഞ്ഞു. വിസ തീരും മുൻപേ നാട്ടിൽനിന്ന് ആട്ടിപ്പായിക്കലാണ് തീരാസങ്കടം.

ചേറൂക്കാരൻ ജോയി