അന്പന്പോ, ഈ ജോർജിന്‍റെ ഉയരം
ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ഉയരമുണ്ടായിരുന്ന ജിറാഫ് ജോർജ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മസായി എന്ന ജിറാഫാണ്. 9 വയസുള്ളപ്പോൾ ജോർജിൻറെ ഉയരം 19 അടി 2 ഇഞ്ച് ആയിരുന്നു. പൂർണവളർച്ചയെത്തിയ ഒരു ആണ്‍ജിറാഫിൻറെ പരമാവധി ഉയരം 18 അടിയും (5.5 മീറ്റർ) പെണ്‍ജിറാഫിൻറെ ഉയരം 16 അടിയും ആയിരിക്കും. കെനിയ സ്വദേശിയായ ജോർജ് ഒന്നരവയസുള്ളപ്പോഴാണ് ഇംഗ്ലണ്ടിലെ ലങ്കാഷയറിലുള്ള ചെസ്റ്റർ സൂവിലെ താമസക്കാരനായി എത്തുന്നത്. അവൻറെ അമ്മയുടെ ഉയരം 16 അടി 10 ഇഞ്ച് (5.17 മീറ്റർ) ആയിരുന്നു. പത്തുവർഷം ചെസ്റ്റർ സൂവിൽ താമസിച്ച ജോർജ് 1969-ൽ പതിനൊന്നരവയസ് പ്രായമുള്ളപ്പോഴാണു ചത്തത്. സൂ അധികൃതർ ജോർജിനെ നല്ലവണ്ണം സംരക്ഷിച്ചു. ഒരു ദിവസം 75 പൗണ്ട് (34 കിലോഗ്രാം)

ക്ഷണപദാർഥങ്ങൾ അവൻ കഴിക്കുമായിരുന്നു. അക്കേഷ്യ മരത്തിൻറെ രുചികരമായ ഇലകളായിരുന്നു അവന് ഏറെ ഇഷ്ടം. സാധാരണ ഒത്ത ഉയരമുള്ള ഒരു മനുഷ്യനെക്കാൾ ഉയരം അവൻറെ കാലുകൾക്ക് മാത്രമായി ഉണ്ടായിരുന്നു. അടിസ്ഥാനപരമായി ജിറാഫ് ഒരു ആഫ്രിക്കൻ ജീവിയാണ്. ഏറ്റവും കൂടുതൽ ജിറാഫുകളെ കണ്ടുവരുന്നത് ഓസ്ട്രേലിയയിൽ ആണെങ്കിലും ജിറാഫിൻറെ ജ·ദേശം ആഫ്രിക്കയാണെന്നതാണ് വാസ്തവം.
ഇംഗ്ലണ്ടിലെ ചെസ്റ്റർ സൂവിൽ 39 ജിറാഫുകൾ ജ·മെടുത്തിട്ടുണ്ട്. അവയിൽ ചിലതൊക്കെ ഗിന്നസ് ചരിത്രത്തിൽ പ്രവേശിച്ചിട്ടുമുണ്ട്.

2016 ജൂണ്‍ 12-ന് അവിടെ ജനിച്ച ജീറാഫ് കുഞ്ഞിൻറെ ഉയരം 6 അടി 4 ഇഞ്ച് ആയിരുന്നു. അമേരിക്കയിലെ യോർക്ക്ഷയറിൽ ഫ്ളമിംഗോ ലാൻഡിൽ 2009-ൽ ഒരു പെണ്‍ജിറാഫ് 16 അടി 11 ഇഞ്ച് ഉയരത്തിൻറെ റിക്കാർഡ് കരസ്ഥമാക്കി ഗിന്നസിൽ കയറി. ലോകത്തിലെ ഏറ്റവും തടികൂടിയ ജിറാഫ് ടാൻസാനിയയിലെ ഷാക്കി ആയിരുന്നു. 19 അടി ഉയരമുണ്ടായിരുന്ന ലാങ്കി സുലു എന്ന ജിറാഫ് പെംബ്രോഷയറിലെ സൂവിൽവച്ച് ചത്തു. ഇവരൊക്കെയും വിവിധനിലകളിൽ ഗിന്നസ് ചരിത്രം ചമച്ചവരാണ്.

<ആ>ജോർജ് മാത്യു പുതുപ്പള്ളി