ഈസ്റ്ററിന്‍റെ മുട്ടക്കഥ
ഈ​സ്റ്റ​ർ ആ​ചാ​ര​ങ്ങ​ൾ പ​ല നാ​ട്ടി​ലും പ​ല​ത​ര​ത്തി​ൽ ആ​ണ് കൊ​ണ്ടാ​ടു​ന്ന​ത്. ത​ന്നെ​യു​മ​ല്ല ഈ​സ​മ​യം വ​സ​ന്ത​കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന ഒ​ര​വ​സ​രം​കൂ​ടി​യാ​ണ്. ഈ ​സ​മ​യ​ത്താ​ണ് ഈ​സ്റ്റ​ർ ലി​ലീ​സ് വി​രി​യു​ന്ന​ത്. അ​തു​കൊ​ണ്ട് വെ​ള്ള​യും ചു​മ​പ്പും ആ​യ ഈ​സ്റ്റ​ർ ലി​ലീ​സ് എ​ല്ലാ ഈ​സ്റ്റ​ർ ഡെ​ക്ക​റേ​ഷ​ൻ​സി​ലും കാ​ണാ​ൻ ക​ഴി​യും. ന​മ്മു​ടെ നാ​ട്ട​ലും ഇ​ത് ധാ​രാ​ള​മാ​യി പൂ​ത്തു​നി​ൽ​ക്കു​ന്ന​ത് കാ​ണാം.

പടിഞ്ഞാറൻ രാ​ജ്യ​ങ്ങ​ളി​ൽ ക്രി​സ്മ​സി​ന് സാ​ന്താ​ക്ലോ​സ് വ​ന്ന് കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം കൊ​ടു​ക്കു​ന്നു എ​ന്നു പ​റ​യും​പോ​ലെ​ത​ന്നെ ഈ​സ്റ്റ​റി​ന് കു​ട്ടി​ക​ൾ​ക്ക് മു​യ​ലു​ക​ൾ വ​ന്ന് ചോ​ക്ളേ​റ്റും മ​റ്റും മു​ട്ട​യ്ക്കു​ള്ളി​ലാ​ക്കി​കൊ ടു​ക്കു​ന്നു എ​ന്നാ​ണു വി​ശ്വാ​സം. ഇ​തെ​ല്ലാം പ​ണ്ട് കു​ട്ടി​ക​ളെ പ​റ്റി​ക്കാ​ൻ പ​റ​ഞ്ഞു​ണ്ടാ​ക്കി​യ​താ​വാം - എ​ന്നാ​ൽ ഇ​തി​ന്‍റെ​യൊ​ക്കെ പി​റ​കി​ൽ വേ​റൊ​രു ക​ഥ​കൂ​ടി​യു​ണ്ട് - പ​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​ക​ൾ നി​റം പൂ​ശി പ​ള്ളി​യി​ൽ കൊ​ണ്ടു​വ​ന്ന് അ​ച്ച​നെ​ക്കൊണ്ടു പ്രാ​ർ​ഥി​പ്പി​ച്ച ശേ​ഷം എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം​ചെ​യ്യും. ഇ​തി​നു വേ​റെ കാ​ര​ണം​കൂ​ടി​യു​ണ്ട്. നോ​ന്പു​കാ​ല​ത്ത് മു​ട്ട​യും മ​ത്സ്യ​മാം​സാ​ദി ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ൽ പൗ​ൾ​ട്രി ഫാ​മു​ള്ള വീ​ടു​ക​ളി​ൽ ധാ​രാ​ളം മു​ട്ട കാ​ണും. ഇ​തെ​ല്ലാം പു​ഴു​ങ്ങി​യെ​ടു​ത്ത് പ​ള്ളി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രു പ​തി​വു​ണ്ടാ​യി​രു​ന്നു. ആ ​ദി​വ​സം കു​ട്ടി​ക​ൾ​ക്ക് പ​ള്ളി​യി​ൽ വ​രാ​ൻ ഒ​രു പ്രോ​ത്സാ​ഹ​നം​കൂ​ടി​യാ​യി​രു​ന്നു. ഇ​ന്ന് കാ​ലം മാ​റി, ഇ​പ്പോ​ൾ ചിലയിടങ്ങളിൽ പ്ലാ​സ്റ്റി​ക് മു​ട്ട​യ്ക്കു​ള്ളി​ൽ ചോ​ക്ലേ​റ്റ് നി​റ​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന​ത്. അ​ങ്ങ​നെ മു​ട്ട​ക​ൾ ഒ​രു ആ​ക​ർ​ഷ​ണ​മാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​ന്ന് അ​മേ​രി​ക്ക​യി​ലും മ​റ്റും കു​ട്ടി​ക​ൾ​ക്ക് മു​ട്ട പെ​റു​ക്ക​ൽ ഒ​രു വി​നോ​ദ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ന​ല്ല ച​ന്ത​മു​ള്ള മു​ട്ട​ക​ൾ അ​വ​രു​ടെ മു​റ്റ​ത്തും വീട്ടിലുമൊക്കെ ഒ​ളിപ്പി​ച്ചു​വ​യ്ക്കും. കു​ട്ടി​ക​ൾ ഓ​രോ​രു​ത്ത​രും കു​ട്ട​യു​മാ​യി വ​ന്ന് ഇ​വ ക​ണ്ടു​പി​ടി​ച്ച് പെ​റു​ക്കി അ​വ​രു​ടെ കു​ട്ട​യി​ൽ നി​റ​യ്ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടു​ന്ന കു​ട്ടി​ക്ക് ഒ​രു പ്ര​ത്യേ​ക സ​മ്മാ​ന​വും കൊ​ടു​ക്കും. ഇ​ത് അ​മേ​രി​ക്ക​യി​ലെ ക​ഥ. ഇം​ഗ്ല​ണ്ടി​ലും ജ​ർ​മ​നി​യി​ലും വേ​റൊ​രു​ത​രം ക​ളി​യാ​ണ് അ​വ​ർ ന​ട​ത്തു​ന്ന​ത്. ഒ​രു കു​ന്നി​ൻ​ചെ​രു​വി​ൽ നി​ന്ന് കു​റേ നി​റ​പ്പ​കി​ട്ടാ​ർ​ന്ന മു​ട്ട​കൾ താ​ഴേ​ക്ക് ഉ​രു​ട്ടി​വി​ടും. കു​ട്ടി​ക​ൾ ഇ​വ ഓ​രോ​ന്നും ത​പ്പി​യെ​ടു​ക്കും. അ​ത് മ​റ്റൊ​രു വി​നോ​ദം. അ​മേ​രി​ക്ക​യി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും വൈ​റ്റ്ഹൗ​സി​ൽ ഈ​സ്റ്റ​റി​ന്‍റെ അ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു സ്പെ​ഷ​ൽ പാ​ർ​ട്ടി​യു​ണ്ട്. ഇ​ത് ഒ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ര്യ തു​ട​ങ്ങി​വ​ച്ച​താ​ണ​ത്രേ. അ​വ​ർ നാ​ലാ​മ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജ​യിം​സ് മാ​ഡി​സ​ണി​ന്‍റെ ഭാ​ര്യ ഡോ​ളി മാ​ഡി​സ​ണ്‍ ആ​യി​രു​ന്നു. അ​ന്നു​തൊ​ട്ട് ഇ​ന്നു​വ​രെ ഇ​ത് വൈ​റ്റ്ഹൗ​സി​ന്‍റെ ലോ​ണി​ൽ ഒ​രു എ​ഗ് റോ​ളിം​ഗ് പാ​ർ​ട്ടി ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഈ ​മു​ട്ട​വ​ച്ചു​ള്ള ക​ളി​ക​ൾ പ​ല​നാ​ടു​ക​ളി​ലും കാ​ണാം. ബ​ൾ​ഗേ​റി​യ, ഹം​ഗ​റി, ക്രൊ​യേ​ഷ്യ, ലാ​ത്വി​യ, ലി​ത്വാ​നി​യ, ല​ബ​ന​ൻ, റൊ​മാ​നി​യ, ഉ​ക്രെ​യ്ൻ, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പ​ഴു​മു​ണ്ട്. കാ​ര​ണം അ​ത് ഇ​പ്പോ​ൾ ഒ​രു ഈ​സ്റ്റ​ർ ആ​ചാ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ചി​ല ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക​ളി​ൽ ഒ​രു ചു​മ​ന്ന നി​റ​ത്തി​ലു​ള്ള മു​ട്ട​യു​ടെ പു​റ​ത്ത് സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള കു​രി​ശ​ട​യാ​ളം വ​ര​ച്ച​ത് അ​ൾ​ത്താ​ര​യി​ൽ വ​യ്ക്കും. അ​ന്നു​തൊ​ട്ട് ഇ​ത് പാരന്പര്യമായി. പി​ന്നെ ഈ​സ്റ്റ​ർ വി​രു​ന്നി​നെ​ല്ലാം മു​ട്ട​ചേ​ർ​ത്തു​ള്ള വി​ഭ​വ​ങ്ങ​ളാ​യി​രി​ക്കും. ഇ​റാ​നി​യ​ൻ പു​തു​വ​ത്സ​ര സ​മ​യ​മാ​ണ് ഈ​സ്റ്റ​ർ. അ​വ​രു​ടെ ഈ​സ്റ്റ​ർ സ​ദ്യ​ക്ക് ധാ​രാ​ളം മു​ട്ട​ക​ൾ ഉ​ൾ​പ്പെ​ടു​ത്തും.

ചി​ല നാ​ടു​ക​ളി​ൽ പ​ണ്ട് മ​രി​ച്ചു​പോ​യ കാ​ര​ണ​വന്മാരു​ടെ ശ​വ​കു​ടീ​ര​ങ്ങ​ളി​ൽ പ്രാ​ർ​ഥി​ച്ച് മു​ട്ട​ക​ൾ സ​മ​ർ​പ്പി​ക്കു​മാ​യി​രു​ന്നു. ഈ ​മു​ട്ട​ക​ൾ ക​ഴി​ക്കാ​ൻ മാ​ത്ര​മ​ല്ല വീ​ട് അ​ല​ങ്ക​രി​ക്കാ​നും ഉ​പ​യോ​ഗി​ക്കും. ക്രി​സ്മ​സ് ട്രീ ​പോ​ലു​ള്ള മ​ര​ക്കൊ​ന്പു​ക​ളി​ൽ നി​റം പൂ​ശി​യ മു​ട്ട​ക​ൾ തൂ​ക്കി​യി​ടും. അ​താ​ണ് ഈ​സ്റ്റ​ർ എ​ഗ് ട്രീ​സ്. പ​ണ്ടു​കാ​ല​ത്ത് ഗ്രീ​സി​ലെ സ്ത്രീ​ക​ൾ മു​ട്ട​ക​ൾ​ക്കും നി​റം​കൊ​ടു​ക്കു​ന്ന​ത് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച​ല്ല. അ​വ​യ്ക്ക് നി​റം​പ​ക​രുന്നത് ഉ​ള്ളി​ത്തൊലി, ബീ​റ്റ്റൂ​ട്ട്, തി​ള​പ്പി​ച്ച വെ​ള്ളം, ഓ​ക്ക് മ​ര​ത്തി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ തി​ള​പ്പി​ച്ച വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ്. ഇ​വ സെ​റി​മോ​ണി​യ​ൽ എ​ഗ്സ് ആ​ണ്.

റ​ഷ്യ​യി​ൽ ചി​ല​യി​ട​ത്തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ കൂ​റ്റ​ൻ ഈ​സ്റ്റ​ർ മു​ട്ട​യു​ണ്ടാ​ക്കി സ്ഥാ​പി​ക്കാ​റു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത് കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടും.

ഇ​നി ഇ​തി​ന്‍റെ പി​റ​കി​ൽ അ​നേ​കം ഐ​തി​ഹ്യ​ങ്ങ​ളു​മു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ഗ്ദ​ല​ന​ക്കാ​രി മ​റി​യം അ​വ​രു​ടെ കൂ​ട്ടൂ​കാ​ർ​ക്കൊ​പ്പം ക​ഴി​ക്കാ​ൻ കു​റ​ച്ചു മു​ട്ട പു​ഴു​ങ്ങി​യ​തു​മാ​യി യേ​ശു​വി​നെ അ​ട​ക്കി​യ ക​ല്ല​റ​യ്ക്ക​ടു​ത്ത് വ​ന്നു. പ​ക്ഷേ അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ക​ല്ല​റ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ന്ത​വി​ട്ടു നി​ൽ​ക്ക​വെ അ​വി​ടെ വ​ച്ചി​രു​ന്ന മു​ട്ട​ക​ൾ പെ​ട്ടെ​ന്നു നി​റം മാ​റി ക​ടും​ചു​വ​പ്പാ​യി. അ​ത് യേ​ശു ചൊ​രി​ഞ്ഞ ര​ക്ത​ത്തി​ന്‍റെ നി​റ​മാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് മു​ട്ട​ക​ൾ​ക്ക് നി​റം​കൊ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തത്രേ.

കേരളത്തിലെ പള്ളികളിലും ചിലയിടത്ത് ഈസ്റ്റർ തിരുക്കർമ്മങ്ങൾക്കുശേഷം മുട്ട പുഴുങ്ങിയത് വിതരണം ചെയ്യാറുണ്ട്. 1873-ലാ​ണ് ബ്രി​ട്ട​നി​ൽ ആ​ദ്യ​ത്തെ ചോ​ക്ലേ​റ്റ് മു​ട്ട ഉ​ണ്ടാ​ക്കി വി​റ്റ​ത്. ഇ​പ്പോ​ൾ ഇ​വി​ട​ത്തെ ചി​ല ബേ​ക്ക​റി​ക​ളി​ൽ മു​യ​ലി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള കേ​ക്കും ചോ​ക്ലേ​റ്റ് നി​റ​ച്ച മു​ട്ട​ക​ളും വി​ൽ​ക്കു​ന്നു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന ഈ​സ്റ്റ​ർ ക​ഥ​ക​ൾ.

ഓമന ജേക്കബ്