ഈ​സ്റ്റ​ർ ഹ​ണ്ടും ചോ​ക്ലേ​റ്റ് എ​ഗ്ഗും
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ​സ്റ്റ​ർ മു​ട്ട ഇ​റ്റ​ലി​യി​ലെ ടോ​സ്കാ​യി​ൽ ആ​ണ് നി​ർ​മി​ച്ച​ത്. അ​തി​ന്‍റെ ഉ​യ​രം 10.39 മീ. (34 ​അ​ടി 1 ഇ​ഞ്ച്) ആ​യി​രു​ന്നു. 2011 ഏ​പ്രി​ൽ 16ന് ​കോ​ർ​ട്ട​നോ​വ​യി​ലു​ള്ള ലീ ​അ​ക്സി​യ​റി ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് അ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ചോ​ക്ലേ​റ്റ് മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ ആ ​ഈ​സ്റ്റ​ർ മു​ട്ട​യ്ക്ക് 7200 കി​ലോ ഗ്രാം ​ഭാ​ര​വും 19.6 മീ​റ്റ​ർ (64 അ​ടി 3 ഇ​ഞ്ച്) വി​സ്തീ​ർ​ണ​വും ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ​സ്റ്റ​ർ മു​ട്ട​ക​ൾ ഉ​രു​ട്ടി​ക്ക​ളി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഈ​സ്റ്റ​ർ ഹ​ണ്ട് അ​ര​ങ്ങേ​റി​യ​ത് 2007 ഏ​പ്രി​ൽ 1ന് ​ആ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലു​ള്ള വി​ന്‍റ​ർ ഹാ​വെ​നി​ലെ സൈ​പ്ര​സ് ഗാ​ർ​ഡ​ൻ​സ് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ ന​ട​ന്ന ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത​ത് 9753 കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി​രു​ന്നു. 5,01,000 ഈ​സ്റ്റ​ർ മു​ട്ട​ക​ളാ​ണ് അ​ന്ന​ത്തെ ഈ​സ്റ്റ​ർ ഹ​ണ്ടി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

4 ട​ണ്‍ ഭാ​ര​വും 27 അ​ടി (8.5 മീ​റ്റ​ർ) ഉ​യ​ര​വു​മു​ള്ള ഒ​രു ഈ​സ്റ്റ​ർ മു​ട്ട​യെ​ക്കു​റി​ച്ചും ച​രി​ത്ര​ത്തി​നു പ​റ​യാ​നു​ണ്ട്. അ​ർ​ജ​ന്‍റീ​ന​യി​ലെ 27 ബേ​ക്ക​റി​ക​ളി​ലെ ജോ​ലി​ക്കാ​ർ ര​ണ്ടാ​ഴ്ച ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ചോ​ക്ലേ​റ്റ് കൊ​ണ്ടു​ള്ള മു​ട്ട നി​ർ​മി​ച്ച​ത്. 16 അ​ടി (5 മീ​റ്റ​ർ) വി​സ്തീ​ർ​ണ​മു​ള്ള പ്ര​സ്തു​ത മു​ട്ട അ​ർ​ജ​ന്‍റീ​ന​യി​ലെ സാ​ൻ​കാ​ർ​ലോ​സ് ഡി ​ബാ​റി​ലോ​ഷി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ന​ട​ന്ന ഒ​രു ആ​ഘോ​ഷ​ത്തി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ബെ​ൽ​ജി​യ​ത്തി​ലും 27.3 അ​ടി (8.32 മീ​റ്റ​ർ) ഉ​യ​ര​ത്തി​ലു​ള്ള ഈ​സ്റ്റ​ർ മു​ട്ട നി​ർ​മി​ച്ചി​രു​ന്ന​താ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യി​ൽ മു​ട്ട​ക​ൾ കൊ​ണ്ടും ചോ​ക്ലേ​റ്റു​ക​ൾ കൊ​ണ്ടും നി​ർ​മി​ച്ചി​രു​ന്ന ആ ​ഭീ​മ​ൻ മു​ട്ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും മു​ന്പെ അ​ലി​ഞ്ഞു​പോ​കു​ക​യാ​ണു​ണ്ടാ​യ​ത്. ത​ടി​ച്ചു കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ​ക്ക് ഈ​സ്റ്റ​ർ മു​ട്ട​ക​ൾ ചെ​റു​കഷ​ണ​ങ്ങ​ളാ​ക്കി വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന മു​ട്ട ച​രി​ഞ്ഞ് നി​ല​ത്തു വീ​ഴാ​തി​രി​ക്കാ​ൻ ത​ടി​കൊ​ണ്ടു​ണ്ടാ​ക്കി​യ പ്ര​ത്യേ​ക ഫ്രെ​യി​മി​ലാ​ണ് ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ​ത്. വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് മു​ട്ട​ക​ൾ പ​ല ക്ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്. 1969 മാ​ർ​ച്ച് 31ന് ​ചോ​ക്ലേ​റ്റ് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ​സ്റ്റ​ർ ആ​ഘോ​ഷം ന​ട​ന്ന​ത്.

ജോർജ് മാത്യു പുതുപ്പള്ളി