മദ്യപാനം എന്ന മഹാവിപത്ത്
മദ്യപാനം എന്ന മഹാവിപത്ത്
വ്യക്തികളിൽ, കുടുംബങ്ങളിൽ, സമൂഹങ്ങളിൽ
ജോസഫ്കുട്ടി പി.ഡി.
പേ​ജ് 62, വി​ല 100
ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ചത്
ഫോൺ: 9947717890
മദ്യപാനം എന്ന വിപത്തിനെക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിനെ ക്കുറിച്ചും വിശദീകരിക്കുന്ന ലേഖനങ്ങൾ. രോഗങ്ങളും ദോഷവശങ്ങളും, പഠനറിപ്പോർട്ടുകളും കോടതിവിധികളും, വഴി തെറ്റിക്കുന്ന പരസ്യങ്ങൾ, ഡി-അഡിക്‌ഷൻ ചികിത്സ, പ്രാർഥനയും പ്രവർത്തനങ്ങളും തുടങ്ങി എല്ലാ വശങ്ങളും വ്യക്തമാക്കുന്നു. മുന്തിയ പേപ്പറിൽ കളറിലാണ് അച്ചടി. ആകർഷണീയമായ ലേ-ഔട്ട്.

ആരാണ് ദളിതർ‍ ‍?
ഡോ. എം.പി. ദാമോദരൻ
പേ​ജ് 90, വി​ല 100
വിൻകോ ബുക്സ്, പാലാ
ഫോൺ: 9495856844
നരവംശ ശാസ്ത്രത്തെയും സമകാലിക യാഥാർഥ്യങ്ങളെയും പഠനവിധേയമാക്കുന്ന ലേഖനങ്ങൾ. മാറ്റത്തിന്‍റെയും വിപ്ലവത്തിന്‍റെയും പ്രതീകം, ആരാണ് ദളിതർ, നവീന നരവംശശാസ്ത്ര സമീപനം തുടങ്ങിയ അധ്യായങ്ങൾ വിജ്ഞാനപ്രദം.

ക്രിസ്തുവിന്‍റെ പ്രാർഥനയും പൊരുളും
മാത്യു മണ്ണാറാകം
പേ​ജ് 410, വി​ല 500
മണ്ണാറാത്ത് പബ്ലിക്കേഷൻസ്, ഈരാറ്റുപേട്ട
ഫോൺ: 04822 275366
ക്രിസ്തു പഠിപ്പിച്ച സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ഇത്ര വിശദമായി പഠനവിധേയമാക്കിയ പുസ്തകം മലയാളത്തിൽ വേറെയില്ല. പ്രാർഥനയിലെ ഓരോ വാചകവും പ്രത്യേകമായി എടുത്ത് വിശദീകരിക്കുന്നു. ജോസഫ് തീക്കോയിയുടേതാണ് അവതാരിക ദൈവശാസ്ത്രം മാത്രമല്ല ലേഖനങ്ങളിൽ കൈകാര്യം ചെയ്യുന്നത്. സമകാലിക ജീവിതത്തിലെ നിരവധി അനുഭവങ്ങളും കോർത്തിണക്കിയിരിക്കുന്നതിനാൽ വായനാക്ഷമവുമായിട്ടുണ്ട്.

പട്ടുനൂൽമരം
ജോവന്ന ജോണി
പേ​ജ് 104, വി​ല 80
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822- 236487, 237474
37 കഥകളുടെ സമാഹാരം. ഏഴു വയസുമുതൽ പത്തുവയസുവരെയുള്ള കാലയളവിൽ ഗ്രന്ഥകാരിക്കുണ്ടായ അനുഭവങ്ങളുടെയും ഭാവനയുടെയും പശ്ചാത്തലത്തിൽ എഴുതിയത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ആകർഷിക്കുന്ന ശൈലി.