ഞാൻ കണ്ട സ്വപ്നം
ഞാൻ കണ്ട സ്വപ്നം
കെ.കെ. കുമാരൻ
പേ​ജ് 55, വി​ല 60
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസസ്
തൃശൂർ.
ഫോൺ: 9645593084
10 ചെറുകഥകളുടെ സമാഹാരം. മനുഷ്യത്വത്തിന്‍റെയും നന്മയുള്ള ജീവിതത്തിന്‍റെയും മഹത്വം ഉദ്ഘോഷിക്കുന്ന കഥകൾ. ലളിതവുമാണ്. ബൃന്ദ പുനലൂരിന്‍റെതാണ് അവതാരിക.

സഹിക്കുന്ന ക്രിസ്തു സഹിക്കുന്ന മർത്യൻ
ലെയണാർഡോ ബോഫ്
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 272, വി​ല 250
ജീവൻ ബുക്സ് ഭരണങ്ങാനം
ക്രിസ്തുവിനെ ആഴത്തിലറിയാനും പീഡാനുഭവവും മരണവും വ്യാഖ്യാനിക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഈ ലേഖനങ്ങൾ. ബ്രസീലിയൻ ദൈവശാസ്ത്രജ്ഞനായ ഗ്രന്ഥകാരന്‍റെ പ്രശസ്തമായ രചനയാണ് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത്. ചരിത്രവും ദൈവശാസ്ത്രവും സമ്മേളിച്ചിരിക്കുന്നു. ഡോ. പോൾ തേലക്കാട്ടിന്‍റേതാണ് അവതാരിക.

ന്യൂക്ലിയർ ഊർജം
എൻ. സുകുമാരൻ തന്പി
പേ​ജ് 168, വി​ല 90
കേരള  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ആണവോർജത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ. ആണവോർജം, റിയാക്ടർ, ഇന്ത്യയുടെ ആണവ പദ്ധതികൾ, അണുബോംബ്, ന്യൂക്ലിയർ ഫ്യൂഷൻ, ആണവോർജത്തിന്‍റെ ഭാവി തുടങ്ങിയ വിഷയത്തിലുള്ള ലേഖനങ്ങൾ അത്യന്തം പ്രയോജനപ്രദം.

ICU The walls witness it all
Dr. P. Rajeevkumar
Winco Books, Pala.
Phone: 9495856844
Page: 96, Price: 120
ആശുപത്രിയുടെ പശ്ചാത്തലത്തിൽ ജീവിതത്തെ നോക്കിക്കാണുന്ന നോവൽ. പരിചയ സന്പന്നനായ ഡോക്ടറുടെ കണ്ണിലൂടെ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ഇതിലുള്ളത്. അത്യന്തം ഹൃദ്യം, ലളിതം.