മാവോയുടെ അവസാനത്തെ നർത്തകൻ
മാവോയുടെ അവസാനത്തെ നർത്തകൻ
ലീ ചുൻഷിൻ
വിവ: രമാ മേനോൻ
പേ​ജ് 504, വി​ല 420
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
ചൈനയിലെ ബാലേ നർത്തകനായിരുന്ന ലീ ചുൻഷിന്‍റെ ആത്മകഥ. ചൈനയുടെ രാഷ്‌ട്രീയവും സംസ്കാരവും ഒരു നോവലിലെന്ന പോലെ വായിച്ചറിയാൻ സഹായകം.

സ്റ്റീവൻ സ്പിൽബർഗ്
രാജൻ തുവ്വാര
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 223, വി​ല 200
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
സിനിമയിലെ ഉന്നതശീർഷനായി മാറിയ സ്പിൽബർഗിനെക്കുറിച്ച് ഒരു സിനിമ കാണുന്നതുപോലെ പറഞ്ഞുതരുന്ന പുസ്തകം. ഒരു വലിയ കലാകാരൻ വിവിധ ഘട്ടങ്ങളിലൂടെ രൂപപ്പെട്ടു വരുന്നതിന്‍റെ രേഖാചിത്രമാണിത്. പ്രതിസന്ധികളെ അതിജീവിക്കാനും സ്വന്തം പ്രതിഭയെ കണ്ടെത്താനും വായനക്കാരനെ പ്രേരിപ്പിക്കുന്ന രചന.

എക്സ്റേ
ഡോ. എം. ആർ. ഗോവിന്ദൻ
പേ​ജ് 225, വി​ല 225
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കാൻ മടിച്ചിട്ടില്ലാത്ത ഡോ. എം.ആർ. ഗോവിന്ദന്‍റെ ആത്മകഥ. സ്വന്തം കഥ മാത്രമല്ല, കേരളത്തിലെ ആരോഗ്യരംഗത്തെ അനാരോഗ്യപ്രവണതകളും രാഷ്‌ട്രീയ വീക്ഷണവുമെല്ലാം തുറന്നുപറയുന്ന ഓർമക്കുറിപ്പുകൾ. നല്ല വായനാനുഭവം. കെ. അരവിന്ദാക്ഷന്‍റേതാണ് അവതാരിക.

ദുരന്തങ്ങൾ പറയുന്നത്
എം.എം. മോനായി
പേ​ജ് 143, വി​ല 130
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
യഥാർഥ സംഭവത്തെ അവലംബിച്ച് രചിച്ച നോവൽ. ധർമച്യുതിക്കെതിരേ യുള്ളജനങ്ങളുടെ പോരാട്ടവും വിജയവുമാണ് ഇതിവൃത്തം. നീതിയും ന്യായവും കോടതിയും വിചാരണയുമെല്ലാം വായനക്കാരെ പിടിച്ചിരുത്തുകതന്നെ ചെയ്യും.