Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
മാർക്ക് മാത്രം പോര, മാതൃകയുമാകണം


പ്ര​സി​ദ്ധ​നാ​യ ഒ​രു ഡോ​ക്ട​റും കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ലെ പ്ര​ഫ​സ​റു​മാ​യി​രു​ന്നു ജ​യിം​സ് ലാം​ഗ്സ്റ്റാ​ഫ് (18251889). ഒ​രേ​സ​മ​യം ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും രാഷ്‌ട്രീയ​ക്കാ​ര​നു​മാ​യി സേ​വ​നം ചെ​യ്തി​രു​ന്ന ജോ​ണ്‍ റോ​ൾ​ഫി​ന്‍റെ കീ​ഴി​ൽ ടൊ​റോ​ന്‍റോ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച ലാം​ഗ്സ്റ്റാ​ഫ് ഇം​ഗ്ല​ണ്ടി​ൽ പോ​യി മെ​ഡി​സി​നി​ൽ ബി​രു​ദം സ​ന്പാ​ദി​ച്ചു.

ഇം​ഗ്ല​ണ്ടി​ലെ പ​ഠ​ന​ശേ​ഷം കാ​ന​ഡ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം മെ​ഡി​ക്ക​ൽ ഡോ​ക്ട​റാ​യി സേ​വ​നം തു​ട​ങ്ങി. അ​പ്പോ​ൾ അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ ഒ​രു കാ​ര്യം ത​ന്‍റെ രോ​ഗി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ ആ​ണ് എ​ന്ന​താ​യി​രു​ന്നു. തന്മൂ​ലം അ​ക്കാ​ല​ത്തെ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള ബി​ല്ല് ത​ന്‍റെ സേ​വ​ന​ത്തി​ന് അ​ദ്ദേ​ഹം എ​ഴു​തി​യി​രു​ന്നെ​ങ്കി​ലും ആ ​തു​ക പ​ല​പ്പോ​ഴും അ​ദ്ദേ​ഹം ഈ​ടാ​ക്കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, അ​നു​ദി​ന ചെ​ല​വി​നു പ​ണം ആ​വ​ശ്യ​മാ​ണ​ല്ലോ. അ​തി​നു​വേ​ണ്ടി അ​ദ്ദേ​ഹം ഒ​രു ത​ടി​മി​ൽ ആ​രം​ഭി​ച്ചു. അ​തു​വ​ഴി ല​ഭി​ച്ച വ​രു​മാ​നം​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്തു മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത്.

രോ​ഗി​ക​ൾ​ക്കു സാ​ധാ​ര​ണ​യാ​യി സൗ​ജ​ന്യ​സേ​വ​നം ന​ൽ​കി​യി​രു​ന്ന ഡോ. ​ലാം​ഗ്സ്റ്റാ​ഫ് ആ​വ​ശ്യ​മെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​വ​ർ​ക്കു വി​ദ​ഗ്ധ സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും ശ്ര​ദ്ധി​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ അ​ക​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ൽ​നിന്ന് ഒ​രു അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മെ​ത്തി. പ്ര​സ​വ​വേ​ദ​ന​മൂ​ലം ക്ലേ​ശി​ക്കു​ന്ന ഒ​രു സ്ത്രീ​യെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശ​മാ​യി​രു​ന്നു അ​ത്.
ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സു​ള്ള കാ​ല​മാ​യി​രു​ന്നി​ല്ല അ​ത്. തന്മൂലം, അ​ദ്ദേ​ഹം ത​ന്‍റെ കാ​റി​ൽ രോ​ഗി​യെ​ത്തേ​ടി യാ​ത്ര​യാ​യി. എ​ന്നാ​ൽ അ​മി​ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​മൂ​ലം കാ​റി​നു മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​പ്പോ​ൾ അ​ദ്ദേ​ഹം കാ​ർ വ​ഴി​യ​രി​കി​ൽ പാ​ർ​ക്കു​ചെ​യ്തി​ട്ട് ഹി​മ​പ്പര​പ്പി​ലൂ​ടെ തെ​ന്നി​പ്പാ​യു​ന്ന സ്കി ​ഉ​പ​യോ​ഗി​ച്ചു യാ​ത്ര തു​ട​ർ​ന്നു. പ​ക്ഷേ, അ​പ്പോ​ഴും യാ​ത്ര സു​ഗ​മ​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും സ​മ​യം വൈ​കു​ന്ന​തി​നു മു​ന്പ് സ്ഥ​ല​ത്തെ​ത്തി പ്ര​സ​വ​മെ​ടു​ക്കു​വാ​ൻ ഡോ​ക്ട​ർ​ക്കു സാ​ധി​ച്ചു.

രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഏ​റെ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്ന അ​ദ്ദേ​ഹം ത​ന്‍റെ മ​ക്ക​ൾ​ക്കു മൂ​ല്യാ​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വാ​ൾ​ട്ട​ർ സ്കൂ​ളി​ൽ​നി​ന്നു വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു: "ഡാ​ഡ്, എ​നി​ക്കു മാ​ത്ത​മാ​റ്റി​ക്സി​ൽ തൊ​ണ്ണൂ​റ്റി​യൊ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്കു കി​ട്ടി’. ഉ​ട​നെ മ​റു​പ​ടി​യാ​യി: "വ​ള​രെ ന​ന്നാ​യി​രി​ക്കു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! എ​ന്നാ​ൽ, നീ ​ന​ല്ല ഒ​രു പൗ​ര​നാ​യി വ​ള​രു​ന്നു​ണ്ടോ എ​ന്നു​കൂ​ടി ഉ​റ​പ്പു​വ​രു​ത്ത​ണം.’ ഈ ​സം​ഭ​വം ന​ട​ന്നി​ട്ട് നാ​ല്പ​ത്തി​യ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​തേ​ക്കു​റി​ച്ചു വാ​ൾ​ട്ട​ർ ഒ​രു വേ​ദി​യി​ൽ ഇ​പ്ര​കാ​രം പ​റ​ഞ്ഞു: "ഞാ​ൻ ന​ല്ലൊ​രു പൗ​ര​നാ​യി വ​ള​രു​ന്നു​ണ്ടോ എ​ന്ന് എ​ന്‍റെ പി​താ​വ് ചോ​ദി​ച്ച ചോ​ദ്യം ക​ഴി​ഞ്ഞു​പോ​യ വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും ഞാ​ൻ ഒ​രി​ക്ക​ലും മ​റ​ന്നി​ട്ടി​ല്ല.’

മ​ക്ക​ൾ​ക്കു ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ൽ ഏ​റെ ശ്ര​ദ്ധാ​ലു​ക്ക​ളാ​ണു ന​മ്മ​ൾ. മ​റ്റൊ​രു രാ​ജ്യ​ത്തും ദേ​ശ​ത്തും കാ​ണാ​ത്ത രീ​തി​യി​ൽ ന​മ്മു​ടെ മ​ക്ക​ൾ​ക്കു ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ് എ​ന്ന​തു ന​മു​ക്ക് ഏ​റെ അ​ഭി​മാ​നി​ക്കാ​ൻ വ​ക ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ന​മ്മ​ൾ എ​ത്ര പാ​വ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ കാ​ര്യം വ​രു​ന്പോ​ൾ എ​ങ്ങ​നെ​യെ​ങ്കി​ലും ഏ​റ്റ​വും ന​ല്ല സ്കൂ​ളു​ക​ളി​ൽ അ​വ​രെ അ​യ​യ്ക്കു​വാ​നാ​ണു നാം ​ശ്ര​മി​ക്കാ​റു​ള്ള​ത്.

നാം ​അ​ങ്ങ​നെ ചെ​യ്യു​ന്ന​തു വ​ലി​യ ഒ​രു കാ​ര്യ​വു​മാ​ണ്. കാ​ര​ണം, ഇ​ന്ന​ത്തെ​ക്കാ​ല​ത്തു ന​ല്ല വി​ദ്യാ​ഭ്യാ​സം കൂ​ടാ​തെ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട ജോ​ലി സ​ന്പാ​ദി​ക്കാ​നോ വ​ലി​യ അ​ല്ല​ൽ കൂ​ടാ​തെ ജീ​വി​ക്കാ​നോ ന​മു​ക്കു സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ നാം ​ന​ൽ​കു​ന്ന മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​മാ​ണ് എ​ന്നു​കൂ​ടി നാം ​ഉ​റ​പ്പു​വ​രു​ത്ത​ണം.

നാം ​മെ​ച്ച​മെ​ന്നു ക​രു​തു​ന്ന സ്കൂ​ളി​ൽ മ​ക്ക​ളെ അ​യ​ച്ച​തു​കൊ​ണ്ടു മാ​ത്രം അ​വ​ർ​ക്കു മൂ​ല്യാ​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ല​ഭി​ക്കു​മെ​ന്നു ക​രു​തേ​ണ്ട. കാ​ര​ണം, ജീ​വി​ത​മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ അ​റി​വ് അ​വ​സം​ബ​ന്ധി​ച്ചു​ള്ള ആ​ദ്യ മാ​തൃ​ക​ക​ളും കു​ട്ടി​ക​ൾ കാ​ണു​ന്ന​തു ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ലാ​ണ്. തന്മൂലം കു​ടും​ബ​ങ്ങ​ളി​ലെ മാ​തൃ​ക മോ​ശ​മാ​ണെ​ങ്കി​ൽ മ​ക്ക​ൾ ഉ​ന്ന​ത​ബി​രു​ദ​ങ്ങ​ൾ നേ​ടി​യാ​ലും അ​വ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ട്ട​താ​കു​മെ​ന്ന് അ​ത്ര വ​ലി​യ പ്ര​തീ​ക്ഷ വേ​ണ്ട.

ഡോ. ​ലാം​ഗ്സ്റ്റാ​ഫ് ത​ന്‍റെ മ​ക്ക​ളെ ന​ല്ല സ്കൂ​ളു​ക​ളി​ലാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​യ​ച്ച​ത്. എ​ന്നാ​ൽ അ​തോ​ടൊ​പ്പം അ​വ​ർ​ക്കു ന​ല്ല ജീ​വി​ത​മാ​തൃ​ക ന​ൽ​കു​ന്ന​തി​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ ന​ല്ല പൗ​രന്മാ​രാ​യി ത​ന്‍റെ മ​ക്ക​ൾ വ​ള​ർ​ന്നു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. തന്മൂലം അ​വ​ർ പ​ഠി​ച്ചു ന​ല്ല മാ​ർ​ക്കു​വാ​ങ്ങി വി​ജ​യി​ക്കു​ന്ന​തി​നോ​ടൊ​പ്പം ധാ​ർ​മി​ക​ത​യി​ല​ടി​യു​റ​ച്ചു​ള്ള ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ക്കി മാ​റ്റാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.

ഡോ. ​ലാം​ഗ്സ്റ്റാ​ഫ് ത​ന്‍റെ മ​ക്ക​ളെ വ​ള​ർ​ത്തി​യ​തു​പോ​ലെ, ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ​ക്കു ശ​രി​യാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ​മാ​ണ് നാം ​ന​മ്മു​ടെ മ​ക്ക​ൾ​ക്കു ന​ൽ​കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മൊ​ക്കെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ട് എ​ന്ന​തു മ​റ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം മാ​താ​പി​താ​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ്. എ​ന്ന​തു നാം ​വി​സ്മ​രി​ക്കു​വാ​ൻ പാ​ടി​ല്ല.
മ​ക്ക​ൾ ന​ന്നാ​യി വ​ള​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ എ​ല്ലാ രീ​തി​യി​ലും അ​വ​ർ​ക്കു ന​ല്ല മാ​തൃ​ക ന​ൽ​കു​വാ​ൻ ശ്ര​ദ്ധി​ച്ചാ​ൽ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ന​ല്ല വ​ഴി​യി​ലൂ​ടെ പോ​കു​മെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. അ​തു നാം ​മ​റ​ക്കേ​ണ്ട.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സത്യം പറയാം, ആത്മാഭിമാനികളാകാം
ഒ​രു കോ​ള​ജ് കാ​ന്പ​സി​ൽ നി​ന്നു​ള്ള ഒ​രു ക​ഥ. പ​ഠി​ക്കാ​ൻ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​കളാ​യി​രു​ന്നു അ​വ​ർ നാ​ലു​പേ​രും. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും അ​വ​ർ എ​പ്പോ​ഴും ന​ന്നാ​യി ശോ​ഭി​ച്ചി​രു​ന്നു. എ​ന
സകലതിൽനിന്നും പഠിക്കുക, നന്മയുള്ളവരാകുക
ദൈ​വം ദീ​ർ​ഘാ​യു​സ് ന​ൽ​കി അ​നു​ഗ്ര​ഹി​ച്ച ഒ​രാ​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ധാ​രാ​ളം നന്മക​ൾ​കൊ​ണ്ടു ധ​ന്യ​മാ​യി​രു​ന്നു. ആ​രെ​യും അ​റി​ഞ്ഞു ദ്രോ​ഹി​ച്ചി​ട്ടി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, സാ​ധി​
ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുക
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​ൻ. രാ​ത്രി ഒ​രു മ​ണി സ​മ​യം. ടി​ക്ക​റ്റു പ​രി​ശോ​ധ​ക​രെ​ല്ലാം ഉ​റ​ക്ക​ത്തി​ലാ​ണ്. പ്ര​ധാ​ന ടി​ക്ക​റ്റു പ​രി​ശോ​ധ​ക​നാ​യ പോ​ഡ്റ്റ്‌​യാ​ഗി​ൻ പെ​ട്ടെ​ന്ന് ഉ​റ​ക്ക
വിരൽചൂണ്ടുക, തിന്മയ്ക്കെതിരേ
അ​മേ​രി​ക്ക​ൻ നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യ ഷേ​ർ​ലി ജാ​ക്സ​ന്‍റെ (19161965) ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ചെ​റു​ക​ഥ​യാ​ണു ‘ദ ​ലോ​ട്ട​റി.’ 1948 ജൂ​ണ്‍ 26നു ‘ദ ന്യൂ​യോ​ർ​ക്ക​ർ’ എ​ന്ന മാ​സി​ക​യി
കുറുക്കുവഴിയേ പോകുന്പോൾ
ജീ​വി​ത​ത്തി​ൽ കു​റു​ക്കു​വ​ഴി​ക​ൾ തേ​ടി ന​ട​ന്ന ഒ​രാ​ൾ. എ​ത്ര എ​ളു​പ്പ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ സാ​ധി​ക്കും എ​ന്ന​താ​യി​രു​ന്നു എ​പ്പോ​ഴും അ​യാ​ളു​ടെ ചി​ന്ത. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ക​ണം അ​യാ​ൾ അ​ല
ക​ട​മക​ളെ​ക്കു​റി​ച്ച് ബോധവാന്മാരാകാം
ബ​യോ​ള​ജി പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഹൈ​സ്കൂ​ളി​ലെ കു​റേ വി​ദ്യാ​ർ​ഥി​ക​ൾ അ​ടു​ത്തു​ള്ള ഒ​രു കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പോ​യി. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. അ​തി​നി​
ഒരു സ്പാനിഷ് മുത്തശിക്കഥ
അ​വി​വാ​ഹി​ത​നാ​യ ഒ​രു രാ​ജാ​വ് വി​വാ​ഹം ക​ഴി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. രാ​ജാ​വി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​യ വ​ധു​വി​നെ ക​ണ്ടു​പി​ടി​ക്കു​വാ​ൻ പ​ല​രും പ​ല മാ​ർ​ഗ​ങ്ങ​ളും ഉ​പ​ദേ​ശി​ച്ചു. എ​ന്ന
തകർക്കാനാവാത്ത സ്വപ്നങ്ങൾ
ഭൂ​ക​ന്പ​ങ്ങ​ളും ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റു​ക​ളും ഇ​ട​യ്ക്കി​ടെ വ​ന്പ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന രാ​ജ്യ​മാ​ണ് ഹെ​യ്തി. പാ​ശ്ചാ​ത്യ അ​ർ​ധ​ഗോ​ള​ത്തി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട ഈ ​ക​രീ​ബ
ജീവിത വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ
വെ​സ്‌ലി സി​ക്കി​ളും റോ​ബ​ർ​ട്ട് കു​പ്ഫെ​ർ​ഷ്മി​ഡും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അ​വ​ർ ഒ​രു ദി​വ​സം ര​ണ്ടു സീ​റ്റു​ മാ​ത്ര​മു​ള്ള ഒ​രു ചെ​റി​യ സെ​സ്ന വി​മാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഡ്യ
വേദനകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നവർ
സി​ന്ധു സ​പ്ക​ൽ വി​വാ​ഹി​ത​യാ​കു​ന്പോ​ൾ പ​ത്തു​വ​യ​സാ​യി​രു​ന്നു പ്രാ​യം. ഇ​രു​പ​തു​വ​യ​സാ​കു​ന്പോ​ഴേ​ക്കും സി​ന്ധു മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ പ്ര​സ​വി​ച്ചി​രു​ന്നു. എ​ന്നു മാ​ത്ര​മ​ല്ല, സി​ന്ധു ഒ​ൻ​പ​ത
ആരും അന്യരല്ല, ദൈവത്തിന്‍റെ മക്കൾ
മുംബൈയിൽ ഒരു റസ്റ്ററൻറ് നടത്തുകയായിരുന്നു കദാം കുടുംബം. വലിയ അലച്ചിൽകൂടാതെ അവർ അവിടെ കഴിയുന്പോഴാണ് ഒരു കലാപം പൊട്ടിപ്പുറപ്പെട്ട് അവരുടെ റസ്റ്ററൻറ് അഗ്നിക്കിരയായത്. ആ അഗ്നിതാണ്ഡവത്തിൽ കദാം കുടുംബത്ത
ആഴത്തിൽ വിശ്വസിക്കാം, ധർമത്തിൽ വളരാം
ബ​ർ​നാ​ർ​ഡ് നാ​ഥാ​ൻ​സ​ണി​ന്‍റെ (19262011) ഗേ​ൾ​ഫ്ര​ണ്ടാ​യി​രു​ന്നു റൂ​ത്ത്. അ​വ​ൾ ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ അ​വ​ളു​ടെ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​വ​ർ തീ​രു​മാ​നി​ച
തളർച്ചയിൽ നിന്നു വളർച്ചയിലേക്ക്
കൈ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട കൈ​ക​ൾ. കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട കാ​ലു​ക​ൾ. എങ്കിലും രാ​ജ മ​ഹേ​ന്ദ്ര പ്ര​താ​പ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന് എ​ഴു​തു​ന്ന​തി​നോ ന​ട​
ഒന്നു ശാന്തമാകൂ, പ്ലീസ്
ആ​ഗോ​ള ഐ​ടി രം​ഗ​ത്തെ അ​തി​ഭീ​മ​നാ​ണു ഗൂ​ഗി​ൾ. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ന്ന പേ​രി​ൽ ഗൂ​ഗി​ളി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​താ​ക​ട്ടെ സു​ന്ദ​ർ പി​ച്ചൈ എ​ന്ന ത​മി​ഴ്നാ​ട്ടു​കാ​ര​നും. 2016
അധ്വാനം, ഒരു കൈ സഹായവും
ര​ണ്ട് ഓ​സ്ക​ർ അ​വാ​ർ​ഡു​ക​ളും മൂ​ന്നു ഗോ​ൾഡ​ൻ ഗ്ലോ​ബ് അ​വാ​ർ​ഡു​ക​ളും ഒ​രു ടോ​ണി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ള്ള ഹോ​ളി​വു​ഡ് ന​ട​നാ​ണു ഡെ​ൻ​സ​ൽ വാ​ഷിം​ഗ്ട​ണ്‍. ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യ
പ്രാർഥനയെന്ന ലൈഫ്‌ബോട്ട്
1912 ഏ​പ്രി​ൽ 10 ബു​ധ​നാ​ഴ്ച ആ​യി​രു​ന്നു ടൈ​റ്റാ​നി​ക് എ​ന്ന ഭീ​മാ​കാ​ര​നാ​യ ക​പ്പ​ൽ ഇം​ഗ്ല​ണ്ടി​ലെ സൗ​ത്താം​പ്ട​ണ്‍ എ​ന്ന തു​റ​മു​ഖ​ത്തു​നി​ന്നു ന്യൂ​യോ​ർ​ക്കി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. ക​പ്പ​ൽ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
വാ​ട്സ്ആ​പ് എ​ന്ന ക​ന്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​രാ​ണ് ജാ​ൻ കോം, ​ബ്ര​യ​ൻ ആ​ക്ട​ണ്‍ എ​ന്നീ കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​ർ. അ​വ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​ട്സ്ആ​പ് എ​ന്ന കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ്മാ​ർ​ട്
േപയംഗിന്‍റെ കഥ കേൾക്കാം, ഹരിതഭൂമിക്കായി
ടി​ബ​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ചൈ​ന, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞ് ഒ​ഴു​കു​ന്ന ന​ദി​യാ​ണ് ബ്ര​ഹ്മ​പു​ത്ര. ലോ​ക​ത്തി​ലെ പ​ത്താ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ദി​യാ​
ഏതു നിമിഷവും മരിക്കാവുന്നവർ നമ്മൾ
1995 മു​ത​ൽ 1975 വ​രെ നീ​ണ്ടു​നി​ന്ന വി​യ​റ്റ്നാം യു​ദ്ധം വ​ഴി സൗ​ത്ത് വി​യ​റ്റ്നാം നോ​ർ​ത്ത് വി​യ​റ്റ്നാ​മി​ന്‍റെ കീ​ഴി​ൽ വ​ന്നു. അ​ങ്ങ​നെ ര​ണ്ടു രാ​ജ്യ​ങ്ങ​ളും കൂ​ടി ഒ​റ്റ രാ​ജ്യ​മാ​യി മാ​റി
അവസരങ്ങളുണ്ട്, ലക്ഷ്യം നന്മയാകട്ടെ
മൈ​ക്രോസോ​ഫ്റ്റി​ന്‍റെ ബി​ൽ ഗേറ്റ്സി​നെ​പ്പോ​ലെ കം​പ്യൂ​ട്ട​ർ​രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു സ്റ്റീ​വ് ജോ​ബ്സ് (19552011). കം​പ്യൂ​ട്ട​ർ പ്ര​തി​ഭ​യാ​യി​രു​ന്ന സ്റ്റീ
വിരമിക്കൽ പുതിയ തുടക്കം
1967ൽ ​അ​മേ​രി​ക്ക​യി​ൽ ബെ​സ്റ്റ്സെ​ല്ല​ർ ആ​യി​രു​ന്ന ഒ​രു പു​സ്ത​ക​മാ​ണു "ഫാ​മി​ൻ 1975’ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ സ​യ​ന്‍റി​സ്റ്റാ​യി​രു​ന്ന വി​ല്യം പാ​ഡോ​ക്കും ഫോ​റി​ൻ സ​ർ​വീ​സി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന
മാറ്റങ്ങൾക്കു വേണം തുറന്ന മനസ്
ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1889ൽ ​പാ​രീ​സി​ൽ ഒ​രു ലോ​ക​വ്യാ​പാ​ര​മേ​ള സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. ആ ​വ്യാ​പാ​ര​മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യി
വിമർശനങ്ങളെ ഭയക്കേണ്ടതില്ല
അന്താരാഷ്ട്ര പ്രസിദ്ധനായ വയലിനിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്നു ഒലേ ബുൾ (18101880). വയലിൻ രംഗത്തെ ഇതിഹാസമായിരുന്ന നിക്കോളോ പഗനീനിയെപ്പോലെ പരക്കെ ആദരിക്കപ്പെട്ടിരുന്ന ഒലേ ബുൾ ജനിച്ചതു
വ്യക്തിബന്ധങ്ങൾ വളർത്താം, വിജയിക്കാം
ബി​സി​ന​സി​ലാ​യി​രു​ന്നു ബ്രെ​റ്റ് കെ​ല്ലി​യു​ടെ ഡി​ഗ്രി. ആ ​ഡി​ഗ്രി​യു​ടെ ബ​ല​ത്തി​ലാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന് ഒ​രു ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ച​ത്. ബാ​ങ്കി​ലെ ജോ​ല
വീണേക്കാം... പക്ഷേ, ഹീറോ ഒളിച്ചോടില്ല
മെ​ക്സി​ക്കോ സി​റ്റി​യി​ൽ 1968 ലെ ​ഒ​ളി​ന്പി​ക്സ് ന​ട​ക്കു​ന്ന സ​മ​യം. ഒ​ള​ന്പി​ക്സി​ലെ പ്ര​സ്റ്റീ​ജ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​ൽ 75 അത് ലറ്റു​ക​ളാ​ണു പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്
ഉറക്കം കളയുന്ന അതിമോഹം
വി​വി​ധ​യി​നം ക്ലോ​ക്കു​ക​ൾ സേ​ഖ​രി​ക്കു​ന്ന ഹോ​ബി​യു​ള്ള ഒ​രാ​ൾ. അ​യാ​ൾ എ​വി​ടെ​പ്പോ​യാ​ലും ക്ലോ​ക്കു​ക​ളു​ടെ കാ​ര്യം മാ​ത്ര​മാ​ണ് അ​ന്വേ​ഷി​ക്കു​ക. ത​ന്‍റെ ശേ​ഖ​ര​ത്തി​ലി​ല്ലാ​ത്ത ഒ​രു ക്ലോ​ക്ക
സന്തോഷിപ്പിച്ചു സന്തോഷിക്കാം
ഒ​രു ആ​ശു​പ​ത്രി​യി​ലെ ഒ​രു മു​റി. അ​വി​ടെ ര​ണ്ടു രോ​ഗി​ക​ൾ. ര​ണ്ടു പേ​രും കാ​ൻ​സ​ർ ബാ​ധി​ത​ർ. അ​വ​രി​ലൊ​രാ​ൾ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നും മ​റ്റെ​യാ​ൾ വെ​ള്ള​ക്കാ​ര​നും. ശ​ത​കോ​ടീ​ശ്വ​ര​നാ​യ വെ​ള്ള​ക്കാ​
ജീ​വ​ന്‍റെ മ​ഹ​ത്വ​ത്തി​നാ​യി നമുക്ക് കൈകോർക്കാം
1933 ജ​നു​വ​രി 30ന് ​നാ​സി പാ​ർ​ട്ടി​യു​ടെ ത​ല​വ​ൻ അ​ഡോ​ൾ​ഫ് ഹി​റ്റ്‌ല​ർ ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​ർ ആ​യി നി​യ​മി​ത​നാ​യി. ഹി​റ്റ്‌ല​റെ ചാ​ൻ​സ​ല​ർ ആ​യി നി​യ​മി​ച്ച പ്ര​സി​ഡ​ന്‍റ് പോ​ൾ ഹി​ൻ​ഡ​ൻ​ബ​ർ​ഗ്
പോയതുപോകട്ടെ, ബാക്കിയുണ്ടല്ലോ
1938ൽ ​ലോ​ക​ത്തി​ലെ ഒ​ന്നാം ന​ന്പ​ർ പി​സ്റ്റ​ൾ ഷൂ​ട്ട​ർ ആ​യി​രു​ന്നു ഹം​ഗേ​റി​യ​നാ​യ ക​രോ​ളി ട​ക്കാ​ക്സ് (19101976). ബു​ഡാ​പെ​സ്റ്റി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ അ​പ്പോ​ൾ ആ​ർ​മി​യി​ല
ലോകം മെച്ചപ്പെടണം, നമ്മളും
ഒ​രി​ക്ക​ൽ ഒ​രു യു​വാ​വ് ഒ​രു സ​ന്യാ​സി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. പ​ണ്ഡി​ത​നാ​യി​രു​ന്നു ആ ​സ​ന്യാ​സി. അ​തു​പോ​ലെ മ​റ്റു​ള്ള​വ​ർ​ക്കു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ൽ അ​തി​പ്ര​ഗ​ത്ഭ​നും.
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.