Truth Never Dies
Achuthan M. Kandyil
Green Ivy Publishing, USA
www.greenivybooks.com
Price: $16.88, Page: 227

ആര്യൻ അധിനിവേശത്തിനു മുന്പുള്ള ഇന്ത്യയെക്കുറിച്ചും ബുദ്ധമത കാലത്തെക്കുറിച്ചുമുള്ള നിർണായക പഠനങ്ങൾ ക്രോഡീകരിച്ചിരിക്കുന്ന ചരിത്രഗ്രന്ഥം. ഇന്ത്യയിലെ ദളിതുകളെ ഉയർന്നുവരാൻ അനുവദിക്കാത്ത മത-സാമൂഹിക-രാഷ്‌ട്രീയ യാഥാർഥ്യങ്ങളെ ക്കുറിച്ച് ഏറെ പഠനങ്ങൾ നടത്തിയിട്ടുള്ള അമേരിക്കൻ മലയാളിയാണ് ലേഖകൻ. ചരിത്രവിദ്യാർഥികളും രാഷ്‌ട്രീയക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

ഭാവി സൃഷ്ടിക്കുന്നവർ
ഓംറാം മിഖായേൽ ഐവനോവ്
പരിഭാഷ: ഡോ. മൈക്കിൾ പുത്തൻതറ
പേ​ജ് 184, വി​ല 160
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ഫോൺ: 9446288878
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗ്രന്ഥകാരൻ നടത്തിയ പ്രബോധനങ്ങളുടെ സമാഹാരം.

ആഹാരയോഗ
ഓംറാം മിഖായേൽ ഐവനോവ്
പരിഭാഷ: ഡോ. മൈക്കിൾ പുത്തൻതറ
പേ​ജ് 184, വി​ല 160
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ഫോൺ: 9446288878
ഭക്ഷണത്തെയും ഭോജനത്തെയും കുറിച്ചുള്ള പ്രഭാഷണങ്ങളുടെ സംഗ്രഹം. ആഹാരം ഊർജത്തിനും ആനന്ദത്തിനും, ഒറ്റ ഉരുള വിപ്ലവം. സസ്യഭോജനം, സഹഭോജനം തുടങ്ങി 11 അധ്യായങ്ങൾ.

ഹോങ്കോങ്ങ് ഡയറി
മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി
പേ​ജ് 140, വി​ല 140
റെയ്‌വൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9387462555, 8281725554
ഹോങ്കോങ്ങിൽ ജോലി ചെയ്തിട്ടുള്ള ഗ്രന്ഥകാരൻ അടുത്തറിഞ്ഞ കാഴ്ചകളും കാര്യങ്ങളുമാണ് എഴുതിയിരിക്കുന്നത്. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹോങ്കോങ്ങിന്‍റെ ചരിത്രവും വർത്തമാനവും പ്രത്യേകതകളും രസകരമായ ശൈലിയിൽ വിവരിച്ചിട്ടുണ്ട്. പെരുന്പടവം ശ്രീധരന്‍റേതാണ് അവതാരിക