വിമർശനങ്ങളെ ഭയക്കേണ്ടതില്ല
അന്താരാഷ്ട്ര പ്രസിദ്ധനായ വയലിനിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്നു ഒലേ ബുൾ (18101880). വയലിൻ രംഗത്തെ ഇതിഹാസമായിരുന്ന നിക്കോളോ പഗനീനിയെപ്പോലെ പരക്കെ ആദരിക്കപ്പെട്ടിരുന്ന ഒലേ ബുൾ ജനിച്ചതു നോർവേയിലാണ്. പത്തു മക്കളിൽ ഏറ്റവും മൂത്തവനായിരുന്ന ഒലേ ബുൾ തിയോളജി പഠിച്ചു മതപ്രഭാഷകനാകണമെന്നതായിരുന്നു അദ്ദേഹത്തിൻറെ പിതാവിൻറെ ആഗ്രഹം. എന്നാൽ ബാല്യപ്രായത്തിൽത്തന്നെ വയലിൻ വായിച്ചിരുന്ന അദ്ദേഹത്തിനു പഠനത്തിൽ വലിയ താത്പര്യമില്ലായിരുന്നു. ത··ൂലം, പഠിക്കുവാൻ പോയ സ്ഥലങ്ങളിലൊന്നും അദ്ദേഹം ശോഭിച്ചില്ല. പതിനെട്ടാം വയസിൽ യൂണിവേഴ്സിറ്റി ഓഫ് ക്രിസ്റ്റിയാനിയായിൽ ചേർന്ന ഒലേ ബുൾ അവിടത്തെ പരീക്ഷയിൽ തോറ്റതുകൊണ്ടു പഠനം പിന്നെ മുന്നോട്ടുപോയില്ല. എന്നാൽ ഇതിനിടയിൽ വയലിൻ വായനയിൽ അദ്ദേഹം അദ്ഭുതകരമായ നേട്ടങ്ങൾ നേടിയിരുന്നു.

ഒലേ ബുള്ളിനു നാലോ അഞ്ചോ വയസുള്ള കാലത്ത് അദ്ദേഹത്തിൻറെ അമ്മ വയലിനിൽ വായിച്ചിരുന്ന ഗാനങ്ങളെല്ലാം അദ്ദേഹത്തിനും വായിക്കാൻ സാധിച്ചിരുന്നത്രെ. അദ്ദേഹത്തിന് ഒന്പതുവയസുള്ളപ്പോൾ തൻറെ ജ·സ്ഥലമായ ബർഗനിലെ ഹിൽഹാർമോണിക് ഓർക്കെസ്ട്രയിൽ അംഗമായിരുന്നു. പതിനെട്ടുവയസുള്ളപ്പോൾ ഒരു മ്യൂസിക്കൽ സൊസൈറ്റിയുടെയും അവരുടെ ഓർക്കെസ്ട്രയുടെയും ഡയറക്ടറാകാനുള്ള ന്ധാഗ്യം അദ്ദേഹത്തിനുണ്ടായി. ഇരുപത്തിമൂന്നു വയസുള്ളപ്പോൾ ഒലേ ബുൾ പാരീസിൽ ആദ്യമായി തൻറെ സംഗീതപരിപാടി അവതരിപ്പിച്ചു. വിമർശകരുടെ പ്രശംസപിടിച്ചുപറ്റിയ കലാപരിപാടിയായിരുന്നു അത്. 1833-ൽ ആയിരുന്നു ഈ സംഭവം. അടുത്ത രണ്ടുവർഷംകൊണ്ട് ഒലേ ബുൾ പാരീസിലെ ഏറ്റവും വലിയ വയലിനിസ്റ്റായി മാറി.

ഇതിനിടയിൽ അദ്ദേഹം ഇറ്റലിയിലും തൻറെ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 1836-ൽ അദ്ദേഹം ആദ്യമായി ഇംഗ്ലണ്ടിൽ എത്തി. അടുത്തവർഷം ഇംഗ്ലണ്ടിൻറെ വിവിധ ഭാഗങ്ങളിലായി 274 പരിപാടികൾ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1838-ൽ ഒലേ ബുൾ റഷ്യയിലും സ്വീഡനിലും പൂർവയൂറോപ്യൻ രാജ്യങ്ങളിലും സംഗീതപര്യടനം നടത്തി. 1839-ൽ അദ്ദേഹം തൻറെ സംഗീതപരിപാടികളുമായി ജർമനിയിലെത്തി. അവിടെയും വൻ സ്വീകരണമാണു ലഭിച്ചത്. 1843-ൽ അദ്ദേഹം ആദ്യമായി അമേരിക്കയിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു. മറ്റു രാജ്യങ്ങളിൽ ലഭിച്ചതിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന്് അവിടെ ലഭിച്ചത്. അമേരിക്കയിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചപ്പോഴാണു ഗാനരചനയിലേക്ക് അദ്ദേഹം കൂടുതൽ ശ്രദ്ധിച്ചത്.

1845-ൽ യൂറോപ്പിൽ മടങ്ങിയെത്തിയ ഒലേ ബുൾ നോർവെയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാൻ തുടങ്ങി. അതിൻറെ ഭാഗമായിട്ടായിരുന്നു ബർഗനിൽ നോർവീജിയൻ നാഷണൽ തിയേറ്റർ അദ്ദേഹം സ്ഥാപിച്ചത്. 1852-ൽ അമേരിക്കയിൽ രണ്ടാംപര്യടനത്തിനെത്തിയപ്പോൾ പെൻസിൽവേനിയയിൽ മാതൃകാപരമായ ഒരു നോർവീജിയൻ കോളനി സ്ഥാപിക്കുവാൻ അദ്ദേഹം ശ്രമിക്കുകയുണ്ടായി. എന്നാൽ, ആ പരിപാടി വിജയം കണ്ടില്ല. ഒലേ ബുള്ളിൻറെ വിജയം എപ്പോഴും സംഗീതത്തിലായിരുന്നു. അതിൻറെ ഒരു കാരണം തൻറെ തെറ്റുകളിൽനിന്നു പഠിക്കുവാൻ അദ്ദേഹം തയാറായിരുന്നു എന്നതാണ്. വയലിൻ സംഗീതത്തിലെ അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹമെങ്കിലും വയലിനിൽ വിദഗ്ധമായ ശിക്ഷണം വളരെ കുറച്ചു മാത്രമേ അദ്ദേഹത്തിനു ലഭിച്ചിരുന്നുള്ളു. അതിൻറെ പോരായ്മയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇറ്റലിയിൽ ആദ്യമായി അദ്ദേഹം സംഗീതപരിപാടി നടത്തിയപ്പോൾ പരിചയസന്പന്നനായ ഒരു റിപ്പോർട്ടർ തൻറെ പത്രത്തിലൂടെ ഒലേ ബുള്ളിനെ വിമർശിച്ചു. ആ വിമർശനത്തിൽ കഴന്പുണ്ടെന്നു മനസിലാക്കിയ അദ്ദേഹം അധികം വൈകാതെ പത്രറിപ്പോർട്ടറെ സന്ദർശിക്കുവാൻ ഓഫീസിലെത്തി. പത്രത്തിൻറെ എഡിറ്ററെയും റിപ്പോർട്ടറെയും അന്പരിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്. പ്രായംചെന്ന പരിചയസന്പന്നനായ റിപ്പോർട്ടറുടെ നിർദേശങ്ങൾ സ്വീകരിക്കുവാനായിരുന്നു അദ്ദേഹം അന്ന് അവിടെ എത്തിയത്. ആ സന്ദർശനത്തിനു ശേഷം കുറെ മാസം അവധിയെടുത്തു തൻറെ പോരായ്മകൾ തിരുത്തിയതിനു ശേഷമായിരുന്നു അദ്ദേഹം തൻറെ സംഗീതപര്യടനം വീണ്ടും ആരംഭിച്ചത്.

വയലിനിലെ പുതിയ സെൻസേഷനായി അന്ന്് യൂറോപ്പിൽ പ്രസിദ്ധനായിക്കൊണ്ടിരുന്ന ഒലേ ബുള്ളിന് അന്ന് ഇരുപത്തിയാറുവയസുണ്ടായിരുന്നു. എങ്കിലും ഒരു സംഗീതവിമർശകൻറെ അഭിപ്രായങ്ങൾ സ്വീകരിക്കാനും അതനുസരിച്ചുവേണ്ട തിരുത്തലുകൾ ചെയ്യുവാനും അദ്ദേഹത്തിനു വൈമനസ്യമുണ്ടായില്ല. നമ്മുടെ മലയാളി സംസ്കാരത്തിൽ വിമർശനസ്വഭാവം ഒരുപക്ഷേ അല്പം കൂടുതലായിരിക്കാം. അതുമൂലമായിരിക്കാം വിമർശനം ക്രിയാത്മകമായിരിക്കുന്പോഴും നാം അതിനെ ഭയപ്പെടുന്നത്. എന്നാൽ നാമാരും വിമർശനത്തിന് അതീതരാണ് എന്നു കരുതേണ്ട. കാരണം, നാമെല്ലാവരിലും വിവിധതരം കുറവുകളുണ്ട്. അങ്ങനെയുള്ള കുറവുകളിൽ ഭൂരിഭാഗവും നമുക്കു തിരുത്താവുന്നവയാണ് എന്നതാണു യാഥാർഥ്യം.

മറ്റുള്ളവർ നമ്മെ വിമർശിക്കുന്പോഴാണ് ആ കുറവുകളെക്കുറിച്ച് പലപ്പോഴും നാം ബോധവാ·ാരാകുന്നത്. അപ്പോൾ ആ വിമർശനത്തെ ഗൗരവമായി കണ്ട് നമ്മുടെ കുറവുകളെ പരിഹരിക്കാൻ സാധിച്ചാൽ അതു നമുക്കു വലിയ നേട്ടമാകും. എന്നാൽ, ക്രിയാത്മകമായ വിമർശനങ്ങളെപ്പോലും നാം അവഗണിക്കുകയാണെങ്കിൽ അവ നമ്മുടെ ദോഷത്തിനു മാത്രമേ വഴിതെളിക്കൂ എന്നതാണു യാഥാർഥ്യം. വിമർശനത്തിനുവേണ്ടി മാത്രം വിമർശിക്കുന്നവരെ കണ്ടെക്കാം. അവരെ നമുക്ക് അവഗണിക്കാം. നേരെ മറിച്ച് നമ്മുടെ ന·യ്ക്കുവേണ്ടി വിമർശിക്കുന്നവരെ നന്ദിയോടെ നമുക്കു ശ്രവിക്കാം. അവർ പറയുന്നതനുസരിച്ചു നമ്മുടെ കുറവുകൾ പരിഹരിക്കാം. ഇനി, നാമാണു വിമർശകരുടെ റോളിലെങ്കിലോ എങ്കിൽ ദയയും സ്നേഹവുമൊക്കെ ചാലിച്ചു മറ്റുള്ളവരുടെ ന·യ്ക്കുവേണ്ടി മാത്രം നമുക്കു വിമർശിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ