ജീവിതമെന്ന ആനന്ദനടനം
ജീവിതമെന്ന ആനന്ദനടനം
കെ.എഫ്. ജോർജ്
പേ​ജ് 112, വി​ല 80
സോഫിയാ ബുക്സ്
മലാപറന്പ്, കോഴിക്കോട്
ഫോൺ: 0495 2373077, 9995574308
ജീവിതത്തിലെ രസകരവും ചിന്തനീയവുമായ വിഷയങ്ങളെ അവതരിപ്പിക്കുന്ന ലേഖന സമാഹാരം. റേഡിയോ പ്രഭാഷണങ്ങളായും ലേഖനങ്ങളായും വന്നിട്ടുള്ളവയാണ് ഈ ചെറു ലേഖനങ്ങൾ. ലളിതവും വശ്യവുമായ ഭാഷ. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്‍റേതാണ് അവതാരിക.

നിന്‍റെ ഇഷ്ടം നിറവേറട്ടെ
ഫാ. ജേക്കബ് പനന്തോട്ടം
പേ​ജ് 152 , വി​ല140
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി.
ഫോൺ: 9447420683
ബൈബിൾ പഴയനിയമത്തെയും പുതിയനിയമത്തെയും കഥപോലെ പറഞ്ഞുതരുന്നു. വായനക്കാരന്‍റെ ചോദ്യങ്ങൾക്ക് ഉത്തരവും പ്രതിസന്ധികളിൽ വഴികാട്ടിയുമാകുന്ന പുസ്തകം. ഉത്പത്തിയുടെ പുസ്തകം മുതലുള്ള കാര്യങ്ങൾ ലളിതമായി മനസിലാക്കാൻ അത്യന്തം സഹായകം. ബൈബിൾ വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കും. അവതാരികയെഴുതിയിരിക്കുന്നത് ഡോ. സിറിയക് തോമസാണ്.

ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ
ജോൺ റീഡ്
വിവർത്തനം: കെ. ഗോപാലകൃഷ്ണൻ
പേ​ജ് 312, വി​ല 280
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
ഒക്ടോബർ വിപ്ലവത്തിന്‍റെ ചരിത്രത്തിലെ ശ്രദ്ധേയമായ രചനകളിലൊന്ന്. പുസ്തകത്തിന്‍റെ ഗൗരവവും വായനാക്ഷമതയും ചോരാതെയുള്ള തർജമ. ചരിത്രത്തിലും സാഹിത്യത്തിലും ഒരുപോലെ സ്ഥാനംപിടിച്ച പുസ്തകം മലയാളത്തിൽ വായിക്കാനുള്ള അവസരമാണിത്. വ്ലാദിമിർ ലെനിനും ഭാര്യ എൻ. ക്രൂപ്സ്കയയും എഴുതിയ അവതാരികകളും ചേർത്തിരിക്കുന്നു.

ഐ.സി.സി.യു
എസ്.വി. വേണുഗോപൻ നായർ
പേ​ജ് 85, വി​ല 75
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
മലയാളത്തിന്‍റെ തനിമയുള്ളതും മലയാളിയുടെ മനസ് പ്രതിഫലിപ്പിക്കുന്നതുമായ ഏഴു കഥകൾ. പ്രഭാവർമയുടേതാണ് അവതാരിക.

സ്നേഹപൂർവം ആബേലച്ചൻ
ജോൺ ജെ. പുതുച്ചിറ
പേ​ജ് 118, വി​ല 90
സെന്‍റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം.
കലാഭവന്‍റെ സ്ഥാപകനായിരുന്ന ആബേലച്ചനെക്കുറിച്ചുള്ള ലേഖനങ്ങൾ. കലാ-സിനിമ രംഗങ്ങളിൽ വ്യക്തിമ ുദ്ര പതിപ്പിച്ച നിരവധി പ്രമുഖരെ സംഭാവന ചെയ്ത കലാഭവന്‍റെ ചരിത്രം ആബേലച്ചന്‍റെ വാക്കുകളിലുണ്ട്. അച്ചനുമായി ലേഖകൻ നടത്തിയ അഭിമുഖത്തെ ആസ്പദമാക്കി എഴുതിയ ഈ ലേഖനങ്ങൾ രാഷ്‌ട്രദീപിക വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. യേശുദാസ്, ഉണ്ണിമേരി, മമ്മൂട്ടി, കലാഭവൻ മണി, ജയറാം, ഇന്നസെന്‍റ്, സൈനുദ്ദീൻ തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് .

ഒരു ചെറുകഥയുടെ ആത്മകഥ
എൻ. നാഗേന്ദ്രൻ
പേ​ജ് 109 , വി​ല100
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ഏഴു ചെറുകഥകളാണ് ഇതിലുള്ളത്. സാധാരണക്കാരുടെ ജീവിതത്തിൽ ഓരോ ദിവസവും കടന്നുവരുന്ന പ്രതിസന്ധികൾ അത്യന്തം ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു.

ശ്രീകുമാരൻ തന്പിയുടെ ചെറുകഥകൾ
ശ്രീകുമാരൻ തന്പി
പേ​ജ് 180 , വി​ല160
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
ചലച്ചിത്രഗാന രചന, കവിത, നാടകം തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ച ഗ്രന്ഥകാരന്‍റെ കഥാസമാഹാരം. 20 കഥകളാണ് ഇതിലുള്ളത്. അന്പതുകളിലും അറുപതുകളിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ വെളിച്ചംകണ്ടവയാണ് മിക്ക കഥകളും. എം.ടി. വാസുദേവൻ നായരുടേതാണ് അവതാരിക.

ജ്വരലിഖിതം
മാനുവൽ നേശൻ
പേ​ജ് 76 , വി​ല70
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
24 കവിതകളുടെ സമാഹാരം.ഡോ. ഡി. ബഞ്ചമിന്‍റേതാണ് അവതാരിക. ഭാഷയോടു മാത്രമല്ല, വായനക്കാരന്‍റെ മനസിനോടും ചേർന്നു നില്ക്കുന്നവയാണ് ഈ കവിതകൾ. കാലികപ്രസക്തിയുള്ള കവിതകൾക്ക് പ്രതിബദ്ധതയുമുണ്ട്.