വെജിറ്റബിൾ സൂപ്പ്
കാബേജ് അരിഞ്ഞത് ഒരു കപ്പ്, സവാള അരിഞ്ഞത് ഒന്ന്, കാരറ്റ് അരിഞ്ഞത് - ഒന്ന്, തക്കാളി നീളത്തിൽ സ്ലൈസ് ആക്കിയത് -മൂന്നെണ്ണം, ഉപ്പ്, കുരുമുളക്, വഴറ്റാനുള്ള എണ്ണ.
ഉണ്ടാക്കുന്ന വിധം
മൂന്നു ടേബിൾസ്പൂണ്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇത് വഴന്നു തുടങ്ങിയാൽ കാബേജും കാരറ്റും ഇട്ട് വഴറ്റുക.
ഇതിലേക്ക് തക്കാളിയിട്ട് ഇളക്കുക. ഇത് ഒന്നു വേവായാൽ നാലു കപ്പ് വെള്ളവും ഉപ്പും ചേർത്തിളക്കുക.
എല്ലാ കൂട്ടവും വെന്ത് ചാറു കുറുകിയാൽ ആവശ്യത്തിനു കുരുമുളക് ചേർത്ത് ഇറക്കിവയ്ക്കുക.
ഗാർണിഷിന് ഒരു സ്ലൈസ് റൊട്ടി ചതുരത്തിൽ നുറുക്കി എണ്ണയിൽ മൊരിച്ച് മുകളിൽ വിതറാം.
2. ചിക്കൻ മഷ്റൂം സൂപ്പ്
എല്ലില്ലാത്ത കോഴിക്കഷണങ്ങൾ ചെറുതായി നുറുക്കിയത് രണ്ടു കപ്പ്, മീഡിയം സ്ലൈസ് കൂണ് 8 എണ്ണം. ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍, വൈൻ ഒരു ടേബിൾസ്പൂണ്‍, ഉപ്പ്, കുരുമുളക്, ചൂടുവെള്ളം വേവാൻവേണ്ടിയുള്ളത്, താളിക്കുവാൻ നെയ്യ്, ചെറിയ ഉള്ളി.
ഉണ്ടാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ കോഴിക്കഷണങ്ങളും കൂണ് കഷണങ്ങൾ ആക്കിയതും ഇട്ട് ചൂടുവെള്ളം ഇവ മുങ്ങിക്കിടക്കാൻ മാത്രം ഒഴിക്കുക.
തിളച്ചുതുടങ്ങിയാൽ ബാക്കിയുള്ള എല്ലാം ചേർത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക.
3. മീറ്റ് ബോൾ സൂപ്പ്
(1) 350 ഗ്രാം കോഴിയിറച്ചിയോ അല്ലെങ്കിൽ ബീഫോ ആകാം. മുട്ട ഒന്ന്, അരക്കപ്പ് റൊട്ടിപ്പൊടി, കുരുമുളക് അര ടീസ്പൂണ്‍, ഉപ്പ്, കാൽ കപ്പ് വെന്ത ബസുമതി ചോറ്, അല്പം മല്ലിയില അരിഞ്ഞത്.
(2) ചെറുതായി അരിഞ്ഞ തക്കാളി രണ്ടു കപ്പ്, കാരറ്റ് അരിഞ്ഞത് ഒരു കപ്പ്, വെള്ളം നാലു കപ്പ്, അര ടീസ്പൂണ്‍ സവാള അരിഞ്ഞത്, ഒരു ടേബിൾസ്പൂണ്‍ മല്ലിയില അരിഞ്ഞത്, ഉപ്പ്, അര ടീസ്പൂണ്‍ കുരുമുളകുപൊടി.
ഉണ്ടാക്കുന്ന വിധം
ആദ്യം പറഞ്ഞിരിക്കുന്നവയെല്ലാം ചേർത്ത് കുഴച്ച് ചെറിയ ഉരുളകളായി മാറ്റിവയ്ക്കുക.
ഇത് ഒരു മൈക്രോവേവ് ഡിഷിൽവച്ച് അഞ്ചു മിനിറ്റ് നേരം മീഡിയം ചൂടിൽ വേവിക്കുക.
2-ൽ പറഞ്ഞവയെല്ലാം ഒരു വലിയ പാനിലാക്കി ചൂടാക്കി തിളച്ചു തുടങ്ങിയാൽ ഇറച്ചി ഉരുളകൾ ഇതിലേക്ക് ഇടുക.
തീ കുറച്ച് അടച്ചുവച്ച് എല്ലാം നല്ലതുപോലെ വേവിച്ചെടുക്കുക. ഇത് ഒരു ഹെവി സൂപ്പ് ആയതുകൊണ്ട് ഒരു ഫുൾ മീൽ ആയും കഴിക്കാം.
നെയ്യ് ചൂടാക്കി അഞ്ചു ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടു മൂപ്പിച്ച് സൂപ്പിൽ ചേർക്കുക.
മല്ലിയില വിതറി സൂപ്പിന്റെ കോപ്പകളിൽ വിളന്പി ഉപയോഗിക്കാം.
(കൂടുതൽ സൂപ്പുകൾ അടുത്തയാഴ്ച)