Indian Nationalism
Indian Nationalism
UNDER THREAT
Gandhi’s Assassination:
GODSE AND RSS CONNECTION
Editor: Ram Puniyani
Page 191, Price 210
Media House, Delhi
Ph: 09555642600, 07599485900
ഇന്ത്യൻ ദേശീയത അപകടത്തിലെന്നു നിരീക്ഷിക്കുന്ന ലേഖനസമാഹാരം. ഗാന്ധിവധവും ആർഎസ്എസുമായുള്ള ബന്ധവും പഠനവിധേയമാക്കുന്നു. എ.ജി. നൂറാനി, ബദ്രി റെയ്ന, ടീസ്റ്റ സെതൽവാദ്, തുഷാർ ഗാന്ധി, ഷംസുൽ ഇസ്ലാം, വിവേക് കോർഡെ, ഹരി നാരായണൻ, ആഷിഷ് അവികുന്താക്ക്, റാം പുനിയാനി എന്നിവരുടെ 15 ലേഖനങ്ങൾ.

CLARE & ALPHONSA
Aloysius Kattady, TOR
Page 96, Price 120
Media House, Delhi
Ph: 09555642600, 07599485900
ക്രൂശിതനായ ക്രിസ്തുവിനോടുള്ള സ്നേഹ ത്താൽ ജ്വലിച്ചിരുന്ന രണ്ടു വിശുദ്ധരുടെ ജീവിതത്തെ അപഗ്രഥിക്കുന്ന പുസ്തകം. ആത്മീയതയുടെ സുഗന്ധം പ്രസരിക്കുന്ന വാക്കുകളിലൂടെ വിശുദ്ധ ക്ലെയറിനെയും വിശുദ്ധ അൽഫോൻസാമ്മയെയും പരിചയപ്പെടാം.

ഗീതാഞ്ജലി
രവീന്ദ്രനാഥ ടാഗോർ
വിവ: കോട്ടുകാൽ എസ്. വിജയകുമാർ
പേ​ജ് 128, വി​ല 110
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
വിശ്വപ്രസിദ്ധമായ ഗീതാഞ്ജലിയുടെ സ്വതന്ത്ര പരിഭാഷ. പദാനുപദ പരിഭാഷയോ മൂലകൃതിയുടെ ശൈലിയോ അവലംബിച്ചിട്ടില്ല. വ്യത്യസ്തമായ പരിഭാഷ. അത്യന്തം ശ്രമകരമായ ജോലിയാണ് പരിഭാഷകൻ നിർവഹിച്ചിരിക്കുന്നത്.

ഞാറ്റുവേലപ്പൂക്കൾ
സോമൻനായർ പൂഴനാട്
പേ​ജ് 76 , വി​ല70
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
കവിതാസമാഹാരം. വ്യത്യസ്ത വിഷയങ്ങളിലുള്ള ഏഴു കവിതകളാണ് ഇതിലുള്ളത്. സങ്കീർണമായ സമകാലിക വിഷയങ്ങളെ പരാമർശിക്കാതെ പ്രകൃതിയെയും മനുഷ്യനെയും വിസ്മയത്തോടെ നോക്കിക്കാണുന്ന വരികൾ. പുറത്തു പെയ്യുന്ന മഴയെക്കുറിച്ച് പറയുന്പോൾ കവി അകത്തേക്കു തന്നെ നോക്കുന്നു, പിരപ്പൻകോട് മുരളിയുടേതാണ് അവതാരിക.

THE WAY TO REDEMPTION
FR. Michael Panachikal VC
Page 104, Price 100
Media House, Delhi
Ph: 09555642600, 07599485900
2016ലെ വലിയനോന്പുകാലത്ത് ദീപികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച 48 ചിന്താശകലങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. ഇതിലെ ധ്യാനാത്മകമായ ലേഖനങ്ങൾ നോന്പുകാലത്തേക്കു മാത്രമല്ല, ഏതു കാലത്തും ആത്മീയതയെ പരിപോഷിപ്പിക്കുന്നതുതന്നെയാണ്.

ബന്ധനസ്ഥനായ ന്യായാധിപൻ
ജോയ് വാഴയിൽ
പേ​ജ് 76 , വി​ല 70
Media House, Delhi
Ph: 09555642600, 07599485900
ബൈബിൾ പഴയനിയമത്തിലെ സാംസന്‍റെയും ദലീലയുടെയും കഥയുടെ സ്വതന്ത്ര ആവിഷ്കാരം. മനുഷ്യന്‍റെ ആത്മസംഘർഷങ്ങളെയും ജീവിത സങ്കീർണതകളെയും പ്രണയകഥയുടെ പശ്ചാത്തലത്തിൽ പറയുന്നു. തലമുറകളായി വായനക്കാരെ ഭ്രമിപ്പിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന നോവൽ. വായനാക്ഷമതയുണ്ട്.

ഘടോൽക്കചൻ
കേശിനീ കൃഷ്ണൻ പാറശ്ശാല
പേ​ജ് 64, വി​ല 55
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
21 കവിതകളുടെ സമാഹാരം. സമൂഹത്തിൽ വിമർശനവിധേയമാക്കണമെന്നു കരുതുന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ു. ഘടോൽക്കചനും ഉണ്ണിയേശുവിനും ഗാന്ധിജിക്കും സ്വന്തം മനസിലും കവിതയിലും ഇടം കൊടുത്തിരിക്കുന്ന കവയത്രി അധാർമികതയ്ക്കെതിരേ രോഷപ്രകടനവും നടത്തുന്നു. മുക്കൂട് ഗോപാലകൃഷ്ണന്‍റേതാണ് അവതാരിക.

അനഘ
ഫ്രാൻസിസ് ആലപ്പാട്ട്
പേ​ജ് 128, വി​ല 130
ജി മോട്ടിവേഷൻ,
ഗ്രീൻ ബുക്സ്, തൃശൂർ
ജീവിതത്തിന്‍റെ മൂല്യങ്ങളെക്കുറിച്ചും ലക്ഷ്യബോധത്തെക്കുറിച്ചും പറയാതെ പറയുന്ന നോവൽ. ഭാഷകൊണ്ട് മാത്രമല്ല, ഉള്ളടക്കംകൊണ്ടും വായനക്കാരെ പിടിച്ചിരുത്തുന്ന കഥ. രസിപ്പിക്കുന്നതോ ടൊപ്പം മനസംസ്കരണവും സാഹിത്യത്തിന്‍റെ ലക്ഷ്യമാണെന്ന സമീപനം നോവലിനുണ്ടെന്ന് ഡോ. എം. ലീലാവതി അവതാരികയിൽ.