സൂ​പ്പ് ; മെക്സിക്കൻ ഫ്രഞ്ച്, മത്തങ്ങ, ബീറ്റ് റൂട്ട്
മെ​ക്സി​ക്ക​ൻ സൂ​പ്പ്
ചി​ക്ക​ൻ സോ​സേ​ജ് 3 എ​ണ്ണം, സ​വോ​ള അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ര​ണ്ടെ​ണ്ണം, വെ​ള്ളം നാ​ലു​ക​പ്പ്, ത​ക്കാ​ളി സോ​സ് ഒ​രു ക​പ്പ്, പു​ഴു​ങ്ങി​യ രാ​ജ​മ​പ​യ​ർ ഒ​രു ക​പ്പ്, ഒ​രു ടീ​സ്പൂ​ണ്‍ മു​ള​കു​പൊ​ടി, ഉ​പ്പ്, കു​രു​മു​ള​ക് അ​ര ടീ​സ്പൂ​ണ്‍.

ഉ​ണ്ടാ​ക്കു​ന്ന വി​ധം
സോ​സേ​ജ​സ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ഒ​രു സോ​സ്പാ​നി​ൽ വ​റു​ത്തെ​ടു​ക്കു​ക. ഇ​തി​ൽ​നി​ന്നു ത​ന്നെ നെ​യ്യ് ഇ​റ​ങ്ങി​വ​രും. ഇ​തി​ൽ​നി​ന്നു വ​രു​ന്ന നെ​യ്യി​ൽ ഉ​ള്ളി​യും മൂ​ന്നു വെ​ളു​ത്തു​ള്ളി​യും വ​ഴ​റ്റു​ക. ചു​വ​ടു​ക​ട്ടി​യു​ള്ള ഒ​രു സോ​സ്പാ​നി​ൽ അ​ള​വി​ൽ പ​റ​ഞ്ഞ വെ​ള്ളം ഒ​ഴി​ച്ച് വ​റു​ത്ത​തും വ​ഴ​റ്റി​യ​തും ബാ​ക്കി​യു​ള്ള​വ​യും ചേ​ർ​ത്ത് ഒ​ന്നു തി​ള​പ്പി​ച്ചെ​ടു​ക്കു​ക.
കു​റു​കി​വ​ന്ന് സൂ​പ്പി​ന്‍റെ പാ​ക​മാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.

പൊ​ട്ട​റ്റോ ഫ്ര​ഞ്ച് സൂ​പ്പ്
ഉ​രു​ള​ക്കി​ഴ​ങ്ങ് - അ​ര​ക്കി​ലോ
സ​വാ​ള (അ​രി​ഞ്ഞ​ത്) - ഒ​ന്ന്
വെ​ളു​ത്തു​ള്ളി (ച​ത​ച്ച​ത്) - മൂ​ന്ന് അ​ല്ലി
വെ​ണ്ണ - ഒ​രു ടീ​സ്പൂ​ണ്‍
ഉ​പ്പ്, കു​രു​മു​ള​ക്, അ​ര​ക്ക​പ്പ് പാ​ല്, ഉ​ള്ളി

ഉ​ണ്ടാ​ക്കു​ന്ന വി​ധം

വെ​ണ്ണ ചൂ​ടാ​ക്കി ഉ​ള്ളി​യും വെ​ളു​ത്തു​ള്ളി​യും വ​ഴ​റ്റു​ക. മൂ​ന്നു ക​പ്പ് വെ​ള്ളം ചൂ​ടാ​ക്കി എ​ല്ലാ ചേ​രു​വ​ക​ളും ചേ​ർ​ത്ത് വേ​വി​ക്കു​ക. ത​ണു​ത്തു​ക​ഴി​ഞ്ഞ് ഇ​ള​ക്കി​യെ​ടു​ക്കു​ക. ഇ​തി​ന് ക​ട്ടി​കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്യാം. അ​തി​നു പാ​ലോ വെ​ള്ള​മോ ചേ​ർ​ക്കാം. ചൂ​ട് പാ​ക​പ്പെ​ടു​ത്തി വ​റു​ത്ത റൊ​ട്ടി​ക്ക​ഷ​ണ​ങ്ങ​ൾ​കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്തും വി​ള​ന്പാം.

മ​ത്ത​ങ്ങ സൂ​പ്പ്
അ​ര​ക്കി​ലോ മ​ത്ത​ൻ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്, ഒ​രു സ​വാ​ള അ​രി​ഞ്ഞ​ത്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ര​ണ്ട​ല്ലി, വെ​ജ് സ്റ്റോ​ക്ക് അ​ല്ലെ​ങ്കി​ൽ വെ​ള്ളം - മൂ​ന്നു ക​പ്പ്, ഇ​ഞ്ചി അ​ര​ച്ച​ത് ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ചെ​റു​നാ​ര​ങ്ങ​യു​ടെ നീ​ര് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍, വ​ഴ​ന​യി​ല ഉ​ണ​ങ്ങി​യ​ത് ഒ​ന്ന്, അ​ര​ക്ക​പ്പ് പാ​ൽ, ഉ​പ്പ്, കു​രു​മു​ള​ക്.

ഉ​ണ്ടാ​ക്കു​ന്നവി​ധം
ര​ണ്ടു ടേ​ബി​ൾ​സ്പൂ​ണ്‍ വെ​ണ്ണ ചൂ​ടാ​ക്കി ഉ​ള്ളി​യും വെ​ളു​ത്തു​ള്ളി​യും വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മ​ത്ത​നും ചേ​ർ​ത്തി​ള​ക്കി വ​ഴ​റ്റു​ക. വെ​ള്ള​മോ സ്റ്റോ​ക്കോ ചൂ​ടാ​ക്കി വ​ഴ​റ്റി​യ​തെ​ല്ലാം ഇ​തി​ൽ ഇ​ടു​ക. ന​ല്ല​തു​പോ​ലെ തി​ള​ച്ചു​ക​ഴി​ഞ്ഞാ​ൽ പാ​ൽ മാ​റ്റി​വ​ച്ച് ബാ​ക്കി​യു​ള്ള​തെ​ല്ലാം ഇ​ട്ട് ന​ല്ല​തു​പോ​ലെ വേ​വി​ച്ച് ഉ​ട​ച്ചെ​ടു​ക്കു​ക. വ​ഴ​ന​യി​ല മാ​റ്റു​ക. ചൂ​ടു​ള്ള സൂ​പ്പി​ലേ​ക്ക് പാ​ൽ ചേ​ർ​ത്തി​ള​ക്കി വി​ള​ന്പാം.

ബീ​റ്റ്റൂ​ട്ട് സൂ​പ്പ്
ബീ​റ്റ് റൂ​ട്ട് കൊ​ത്തി​യ​രി​ഞ്ഞ​ത് - ഒ​ന്ന​ര​ക്ക​പ്പ്, കാ​ര​റ്റ് അ​രി​ഞ്ഞ​ത് - അ​ര​ക്ക​പ്പ്, സ​വാ​ള അ​രി​ഞ്ഞ​ത് - ഒ​ന്ന്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് മൂ​ന്ന് അ​ല്ലി, ചെ​റു​നാ​ര​ങ്ങാ നീ​ര് - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍, ഉ​പ്പ്, കു​രു​മു​ള​ക്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം
മേ​ൽ​പ്പ​റ​ഞ്ഞ​വ എ​ല്ലാം നാ​ലു ക​പ്പ് വെ​ള്ളം വ​ച്ച ഒ​രു സോ​സ്പാ​നി​ൽ ഇ​ട്ട് വേ​വി​ച്ചെ​ടു​ക്കു. ത​ണു​ത്ത​ശേ​ഷം ന​ല്ല​പോ​ലെ ഇ​ള​ക്കി​വ​യ്ക്കു​ക. വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ്പും മ​റ്റും പാ​ക​പ്പെ​ടു​ത്തി വി​ള​ന്പാം. ഭം​ഗിയാ​ക്കാ​നും രു​ചി കൂ​ട്ടാ​നും അ​ല്പം ക്രീം ​മു​ക​ളി​ൽ ഒ​ഴി​ക്കാം.