യേശുവിന്‍റെ പീഡാനുഭവം
യേശുവിന്‍റെ പീഡാനുഭവം
ആൻ കാതറിൻ എമ്മെറിക്
പരിഭാഷ: പ്രഫ. തോമസ് കണയംപ്ലാവൻ
പേ​ജ് 375 , വി​ല 250
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487, 237474
വാഴ്ത്തപ്പെട്ട ആൻ കാതറിൻ എമ്മെറിക്കിനു വെളിപ്പെടുത്തപ്പെട്ട പീഡാനുഭവ ദർശനങ്ങളും ധ്യാനങ്ങളും. ക്രിസ്തുവിന്‍റെ പീഡാനുഭങ്ങളോടു ചേർന്നുനില്ക്കാൻ തന്നെത്തന്നെ ഒരുക്കിയ കാതറീന്‍റെ ജീവിതത്തെ അടുത്തറിയാൻ സഹായകം. പെസഹാ മുതൽ ക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേല്പ് വരെയുള്ള സംഭവങ്ങളോരോന്നും ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരന്‍റെ മുന്നിലൂടെ കടന്നുപോകും. ഉജ്വലമായ വായനാനുഭവം.

സ്നേഹത്തണൽ
ജിഷ്ണു പി.എസ്.
പേ​ജ് 64, വി​ല 55
സ്വന്തം പ്രസിദ്ധീകരണം
ഫോൺ: 9349755486, 8943646080
എട്ടാം ക്ലാസ് വിദ്യാർഥിയുടെ 36 കവിതകളുടെ സമാഹാരം. സ്കൂൾ മുറ്റത്തെ മരത്തിന്‍റെ പതനം തന്നിലുണ്ടാ ക്കിയ മുറിവുകളാണ് ഈ കവിതാ സമാഹാരത്തിന്‍റെ പ്രേരണയെന്നു ജിഷ്ണു.

ശിക്ഷയും ശിക്ഷണവും
എഡി: ഡാൻ തോട്ടക്കര
പേ​ജ് 76, വി​ല 70
മീഡിയ ഹൗസ്, കോഴിക്കോട്
കുട്ടികളെക്കുറിച്ചും അവർക്കുള്ള ശിക്ഷണങ്ങളെക്കുറിച്ചും വിദഗ്ധർ എഴുതിയ എട്ടു ലേഖനങ്ങൾ. മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡോ. വി.കെ. അലക്സാണ്ടർ, ചാക്കോച്ചൻ കളപ്പുര, ഡോ. എ. ശ്രീനിവാസൻ, പി.എം. മാത്യു വെല്ലൂർ, പ്രഫ. മാത്യു ഉലകംതറ, ടോം ജോസ്, പ്രഫ. പി.എം. ചാക്കോ, വത്സ ചാക്കോ, കെ.പി. വർക്കി കുന്നേൽ എന്നിവരാണ് എഴുത്തുകാർ.

അസ്ഥിപഞ്ജരം
സദാശിവൻ പൂവത്തൂർ
പേ​ജ് 56 , വി​ല60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
വ്യത്യസ്തമായ വായനാനുഭവം പകരുന്ന ഖണ്ഡകാവ്യം. നാടകീയ മുഹൂർത്തങ്ങളിലൂടെയ കടന്നുപോകുന്ന കഥയാണ് ഈ കവിതയിലൂടെ പറയുന്നത്. നാലു ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഡോ. പി. സേതുനാഥന്‍റേതാണ് അവതാരിക.