ബാലനായ ലിങ്കൺ
ബാലനായ ലിങ്കൺ
മാത്യൂസ് ആർപ്പൂക്കര
പേ​ജ് 68, വി​ല 60
എച്ച്& സി പബ്ലിഷിങ് ഹൗസ്, തൃശൂർ.
അമേരിക്കൻ പ്രസിഡന്‍റായിരുന്ന ഏബ്രഹാം ലിങ്കന്‍റെ ബാല്യകാല ജീവചരിത്രം. ലളിതവും വശ്യവുമായ ഭാഷ ഒരു കഥപോലെ വായനാക്ഷമത നല്കുന്നു. അനുയോജ്യമായ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. കുട്ടികൾക്കു പ്രചോദനാത്മകമാകും.

FROM COSMOS TO THEOS
Joseph Mathew
Page 297, Price 340
Media House, Delhi
Ph: 09555642600, 07599485900
www.amazone.in
ഫിസിക്സും കോസ്മോളജിയും സത്യാന്വേഷണത്തിന്‍റെ ഭാഗമായി തേടുന്നത് ദൈവത്തെ തന്നെയാണോ എന്ന് അന്വേഷിക്കുന്ന പുസ്തകം. തത്ത്വചിന്തയിലൂടെ രണ്ടിനെയും വിശകലനം ചെയ്യുകയും ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുകയുമാണ് മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ. തത്ത്വശാസ്ത്ര അധ്യാപകനാണ് ലേഖകൻ.

മർക്കോസിന്‍റെ സുവിശേഷം
ഡോ. പോൾ കല്ലുവീട്ടിൽ സിഎംഐ
പേ​ജ് 267, വി​ല 240
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900
മർക്കോസിന്‍റെ സുവ ിശേഷത്തിനു വ്യത്യസ്തമായ ഭാഷ്യം നല്കുകയാണ് ബൈബിൾ പണ്ഡിതനായ ലേഖകൻ. സുവിശേഷത്തിലെ ഓരോ വാചകത്തിന്‍റെയും വിശകലനങ്ങൾ ആഴത്തിലുള്ളതും വിജ്ഞാനപ്രദവുമാണ്. എട്ടു ഭാഗങ്ങളായി പുസ്തകം തിരിച്ചിരിക്കുന്നു. ഗഹനമായ വിഷയത്തെ ലളിതമായി വിശദീകരിക്കുന്നുണ്ട്. ദൈവശാസ്ത്ര പഠിതാക്കൾക്ക് കൂടുതൽ പ്രയോജനപ്രദം.

സ്വയംവരം
ഷാലൻ വള്ളുവശേരി
പേ​ജ് 56 , വി​ല50
എസ്.പി.സി.എസ് കോട്ടയം
വ്യത്യസ്തമായ വായനാനുഭവം പകരുന്ന നോവൽ. കുടുംബത്തിന്‍റെ പശ്ചാത്തലവും വ്യക്തിജീവിതത്തിന്‍റെ വൈവിധ്യങ്ങളും കോർത്തിണക്കിയുള്ള പ്രമേയം. ഇടത്തരം കുടുംബങ്ങളിലെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വായനാക്ഷമത ഉറപ്പാക്കുന്ന രചനാശൈലി.