ഈത്തപ്പഴ പാൽപായസം
പാൽ-ഒരു ലിറ്റർ, ഈത്തപ്പഴം അരിഞ്ഞത്-അരകപ്പ്, പുഴുക്കലരി-ഒരു കപ്പ്, നെയ്യ്- 3 ടേബിൾസ്പൂണ്‍, പഞ്ചസാര-രണ്ടുകപ്പ്, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തത്-മുക്കാൽ കപ്പ്, തേങ്ങാകൊത്ത്-രണ്ടു ടേബിൾസ്പൂണ്‍, ഏലക്ക-മുക്കാൽ ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
പാലും ഒരുലിറ്റർ വെള്ളവുംകൂടി ഒരു ഉരുളിയിൽ തിളപ്പിക്കുക. ഇതിലേക്ക് അരി ഇടുക. ഇത് വെന്തുതുടങ്ങിയാൽ പഞ്ചസാരയും നെയ്യും ചേർത്തിളക്കുക. ഇതിലേക്ക് ഈത്തപ്പഴം ചേർത്ത് ഇളക്കുക. പായസം കുറുകിപ്പോയാൽ അൽപംകൂടി പാൽ ചേർക്കാം. ഇതിലേക്ക് തേങ്ങാകൊത്ത് വറുത്തതും അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർത്തിളക്കി വാങ്ങി ഏലയ്ക്കാപ്പൊടി ചേർത്ത് യോജിപ്പിച്ച് വിളന്പാം.
പച്ചക്കറി പായസം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്-ഒരുകപ്പ്, ചുരയ്ക്ക ചുരണ്ടിയെടുത്തത്-മുക്കാൽ കപ്പ്, ചേന ചുരണ്ടിയത്-അരകപ്പ്, പഞ്ചസാര-ഒന്നേകാൽ കപ്പ്, തേങ്ങാപാൽ-രണ്ടുകപ്പ്, ചൗവരി-അരകപ്പ്, കശുവണ്ടി, മുന്തിരി നെയ്യിൽ വറുത്തത്-അരകപ്പ്, ഏലയ്ക്കാപൊടി-ഒരു ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
തയാറാക്കിയ പച്ചക്കറികളെല്ലാം ഉരുളിയിലിട്ട് രണ്ടുകപ്പ് വെള്ളം ചേർത്ത് വേവിക്കുക. ചൗവരി കുതിരാൻ വയ്ക്കണം. വെന്ത കൂട്ടിലേക്ക് പാലും പഞ്ചസാരയും ഇട്ട് യോജിപ്പിച്ച് വറ്റുന്നതിനു മുൻപ് ചൗവരി കുതിർത്തതും ചേർത്തിളക്കുക. പായസം പരുവമായാൽ നെയ്യിൽ വറുത്ത കൂട്ട് ബാക്കിവരുന്ന നെയ്യോടുകൂടി പായസത്തിൽ ചേർത്തിളക്കുക. അവസാനം ഇറക്കിവച്ച് ഏലയ്ക്കാപ്പൊടി ഇട്ട് ഇളക്കി പായസം വിളന്പാം.
ഗോതന്പ് റവ പായസം
ഗോതന്പ് റവ-ഒരുകപ്പ്, ശർക്കര-അരകിലോഗ്രാം ഉരുക്കി അരിച്ചത്, നെയ്യ്-മൂന്നു ടേബിൾസ്പൂണ്‍, നട്സും കിസ്മിസും-മൂന്നു ടേബിൾസ്പൂണ്‍, പാൽ-രണ്ടുകപ്പ്, ഏലയ്ക്കാപൊടി-മുക്കാൽ ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
ഗോതന്പ് തരി ഒരു ചീനച്ചട്ടിയിൽ റോസ് ചെയ്തുവയ്ക്കുക. ഇത് ആദ്യം ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക. പിന്നെ ശർക്കര ചേർത്ത് ഇളക്കി കുറുകിയാൽ പാൽ ചേർത്ത് ഇളക്കുക. പാകമായാൽ നെയ്യും അതിൽ വറുത്ത നട്സും കിസ്മിസും ചേർത്തിളക്കുക. അവസാനം ഏലയ്ക്കാപൊടി ചേർക്കാം.
ചക്കപ്പായസം
നല്ല പഴുത്ത ചക്കച്ചുള അരിഞ്ഞത്-അരകിലോഗ്രാം, ശർക്കര-മുക്കൽ കിലോഗ്രാം ഉരുക്കി അരിച്ചത്, നെയ്യ്-മൂന്നു ടേബിൾസ്പൂണ്‍, തേങ്ങയുടെ രണ്ടാംപാൽ-രണ്ടുകപ്പ്, നല്ല വറുത്ത അപ്പപ്പൊടി-അരകപ്പ്, കശുവണ്ടി മുന്തിരി നെയ്യിൽ വറുത്തത്-അരകപ്പ്, തേങ്ങയുടെ ഒന്നാംപാൽ-ഒരുകപ്പ്-ഏലയ്ക്കാപൊടി ഒരു ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
ഉരുളിയിൽ നെയ്യ് ചൂടാക്കി ചക്കയിട്ട് ഇളക്കിയശേഷം രണ്ടാംപാൽ ഒഴിച്ച് നല്ലപോലെ വേവിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയതു ചേർത്ത് നല്ലപോലെ വറ്റാൻ തുടങ്ങുന്പോൾ വറുത്ത അപ്പപ്പൊടി വിതറി ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. പാകത്തിനു കുറുകിയാൽ ഒന്നാംപാൽ ചേർത്ത് നെയ്യിൽ വറുത്ത നട്സും മുന്തിരിയും ചേർത്ത് ഇളക്കിവാങ്ങുക. അവസാനം ഏലത്തരി ചേർത്ത് വിളന്പാം.
പരിപ്പ് പായസം
ചെറുപയർപരിപ്പ് -ഒരുകപ്പ്, വെള്ളം-നാലുകപ്പ്, രണ്ടാംപാൽ-രണ്ടുകപ്പ്, ശർക്കര ഉരുക്കി അരിച്ചത്-രണ്ടുകപ്പ്, ചൗവരി-കാൽകപ്പ്, ഒന്നാംപാൽ-ഒരുകപ്പ്, ജീരകപ്പൊടി-അരടീസ്പൂണ്‍, ചുക്ക്-കാൽ ടീസ്പൂണ്‍, തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തത്-കാൽകപ്പ്.
ഉണ്ടാക്കുന്നവിധം
ഒരു കട്ടിയുള്ള പാനിൽ ആദ്യം പരിപ്പ് ഡ്രൈ റോസ്റ്റ് ചെയ്തുവയ്ക്കുക. ഇത് കഴുകി നാലുകപ്പ് വെള്ളത്തിൽ വേവിക്കുക. ഇതിലേക്ക് രണ്ടാംപാലും ശർക്കരയും ചേർത്ത് ഇളക്കുക. പിന്നെ ചൗവരിയും ചേർത്ത് ഒന്നുകൂടി വേവിക്കുക. പായസം കുറുകാൻ തുടങ്ങുന്പോൾ ഒന്നാംപാലും പൊടികളും ചേർത്തിളക്കുക. പാകമായാൽ തേങ്ങാക്കൊത്ത് ചേർത്ത് വാങ്ങിവയ്ക്കാം.
സേമിയാപായസം
സേമിയാ പൊടിച്ചത്-100 ഗ്രാം, ഇത് വഴറ്റാനുള്ള നെയ്യ്-രണ്ടു ടീസ്പൂണ്‍, വേവാനുള്ള വെള്ളം-നാലുകപ്പ്, പഞ്ചസാര-മുക്കാൽ കപ്പ്, പാൽ-മൂന്നു കപ്പ്, കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറുത്തത്-കാൽ കപ്പ്, ഏലയ്ക്കാപൊടി-അര ടീസ്പൂണ്‍, റോസ് എസൻസ്-കാൽ ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
ചുവട് കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഒഴിച്ച് പൊടിച്ച സേമിയ വഴറ്റുക. നാലുകപ്പ് വെള്ളം തിളപ്പിച്ച് ഈ വറുത്തുവച്ച സേമ്യ ഇട്ട് മൂടിവച്ച് വേവിക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്തിളക്കുക. പായസം കുറുകിവരുന്പോൾ വറുത്ത കൂട്ട് രണ്ടും ചേർക്കുക.പാകമായാൽ ഇറക്കിവയ്ക്കാം. അവസാനം ഇതിലേക്ക് ഏലയ്ക്കായും എസൻസും ചേർത്ത് ഇളക്കി വിളന്പാം.
അവൽ പായസം
വെള്ള അവൽ-ഒരുകപ്പ്, മിൽക്ക് മെയ്ഡ് -അര ടിൻ, പഞ്ചസാര-അരകപ്പ്, പാൽ-മൂന്നുകപ്പ്, വെള്ളം-രണ്ടുകപ്പ്, ഏലയ്ക്കാപൊടി-അര ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ അവൽ ഇട്ട് ഒന്നു മൊരിച്ചെടുക്കുക. രണ്ടുകപ്പ് വെള്ളം ചൂടാക്കി അവൽ വേവിച്ച് മൂന്നുകപ്പ് പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക. കുറുകാൻ തുടങ്ങുന്പോൾ മിൽക്ക് മെയ്ഡ് ചേർത്തിളക്കുക. അവസാനം ഏലയ്ക്കാപൊടി ചേർത്ത് വേണമെങ്കിൽ ചെറി മുകളിൽവച്ച് അലങ്കരിക്കാം.
ബൂന്തി പായസം
കടലമാവ് കട്ടിയിൽ കലക്കി ഒരു തുളയുള്ള തവിയിൽകൂടി ചൂടുള്ള എണ്ണയിലേക്കു വീഴ്ത്തി വറുത്തുകോരിയെടുത്ത മണികളാണ് ബൂന്തി. അത് രണ്ടുകപ്പ്. ശർക്കര ഉരുക്കി അരിച്ചത്-രണ്ടുകപ്പ്, തേങ്ങയുടെ ഒന്നാംപാൽ-ഒരുകപ്പ്, രണ്ടാംപാൽ-രണ്ടുകപ്പ്, ബദാമും ഉണക്കമുന്തിരിയുംകൂടി - അരകപ്പ്, നെയ്യ്-മൂന്നു ടേബിൾസ്പൂണ്‍, ഏലയ്ക്കാപൊടി-രണ്ടു ടീസ്പൂണ്‍.
ഉണ്ടാക്കുന്നവിധം
ബൂന്തിയും തേങ്ങയുടെ രണ്ടാംപാലും കൂടി അടുപ്പത്തുവച്ച് ഇളക്കി വറ്റിത്തുടങ്ങിയാൽ ശർക്കര ചേർക്കുക. ഇത് കുറുകിയാൽ ഒന്നാംപാൽ ചേർത്തിളക്കുക. നെയ്യ് ചൂടാക്കി ബദാമും മുന്തിരിയുംകൂടി വറുത്തത് നെയ്യോടുകൂടി പായസത്തിലേക്ക് ചേർക്കുക. പായസം പരുവമായാൽ ഇറക്കിവച്ച് ഏലയ്ക്കാപൊടി ചേർത്ത് ഇളക്കുക.