തത്ത മുത്തശൻ കുകി
ഇ​ന്ന് ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന പ​ക്ഷി​ക​ളി​ൽ ഏ​റ്റ​വും ആ​യു​ർ​ദൈ​ർ​ഘ്യ​മേ​റി​യ പ​ക്ഷി കു​കി എ​ന്നു പേ​രാ​യ ആ​ണ്‍​ത​ത്ത​യാ​ണ്. 1933 ജൂ​ണ്‍ 30-ന് ​ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച ഈ ​ത​ത്ത മു​ത്ത​ശ​ന് വ​രു​ന്ന ജൂ​ണ്‍ 30-ന് 85 ​വ​യ​സ് പൂ​ർ​ത്തി​യാ​കും. വേ​ൾ​ഡ് പാ​ര​റ്റ് ട്ര​സ്റ്റ് എ​ന്ന പ​ക്ഷി​സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​നു​സ​രി​ച്ച് ഒ​രു ത​ത്ത​യു​ടെ പ​ര​മാ​വ​ധി ആ​യു​ർ​ദൈ​ർ​ഘ്യം 40 മു​ത​ൽ 60 വ​രെ വ​ർ​ഷ​മാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​സി​ലെ ഷി​ക്കാ​ഗോ​യി​ൽ ഉ​ള്ള ബ്രൂ​ക്ഫീ​ൽ​ഡ് കാ​ഴ്ച​ബം​ഗ്ലാ​വി​ലാ​ണ് കു​കി മു​ത്ത​ശ​ന്‍റെ വി​ശ്ര​മ​ജീ​വി​തം. 1934-ൽ ​ബ്രൂ​ക്ഫീ​ൽ​ഡ് കാ​ഴ്ച​ബം​ഗ്ലാ​വ് ആ​രം​ഭി​ച്ച​പ്പോ​ൾ അ​വി​ട​ത്തെ ആ​ദ്യ​ത്തെ അ​ന്തേ​വാ​സി​യാ​യി എ​ത്തു​ന്പോ​ൾ കു​കി​ക്ക് ഒ​രു​വ​യ​സാ​യി​രു​ന്നു പ്രാ​യം. ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ലു​ള്ള സി​ഡ്നി​യി​ലെ ട​റോം​ഗ കാ​ഴ്ച​ബം​ഗ്ലാ​വി​ൽ നി​ന്നാ​ണ് അ​വി​ടെ എ​ത്തു​ന്ന​ത്. അ​ന്ന് ത​ന്നോ​ടൊ​പ്പം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ത​നി​ക്കു ശേ​ഷം വ​ന്ന​വ​രും ആ​രും​ത​ന്നെ ഇ​ന്നു ജീ​വി​ച്ചി​രി​പ്പി​ല്ല. കു​കി ക​ഴി​ഞ്ഞാ​ൽ ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന പ്രാ​യം​കൂ​ടി​യ ഒ​രു പെ​ണ്‍​ത​ത്ത ഇം​ഗ്ല​ണ്ടി​ലെ പാ​ര​ഡൈ​സ് വൈ​ൽ​ഡ് ലൈ​ഫ് കാ​ഴ്ച​ബം​ഗ്ലാ​വി​ൽ ജീ​വി​ക്കു​ന്നു​ണ്ട്.

കാ​ഴ്ച​ബം​ഗ്ലാ​വി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള​യി​ലെ മു​ഖ്യ​താ​ര​മാ​യി​രു​ന്നു കു​കി മു​ത്ത​ശ​ൻ. എ​ന്നാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ 2007-നു ​ശേ​ഷം പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ കു​കി ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ചി​ല്ല​റ അ​സു​ഖ​ങ്ങ​ളും പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​നാ​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളും കു​കി​ക്കു​ണ്ട്. കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ മി​ക​ച്ച വൈ​ദ്യ​പ​രി​ച​ര​ണ​വും ല​ഭി​ക്കു​ന്നു​ണ്ട്. കൂ​ടെ​യു​ള്ള പ​ക്ഷി​മൃ​ഗാ​ദി​ക​ളോ​ടും പ​രി​ചാ​ര​ക​രോ​ടും പ​രി​ശീ​ല​ക​രോ​ടും ന​ല്ല സൗ​ഹൃ​മാ​ണ് കു​കി പു​ല​ർ​ത്തു​ന്ന​ത്. പ​ഴ​വ​ർ​ഗ​ങ്ങ​ളും ധാ​ന്യ​മ​ണി​ക​ളും ഇ​ളം​പു​ൽ​നാ​ന്പു​ക​ളു​മാ​ണ് ഇ​ഷ്ട​ഭ​ക്ഷ​ണം.

ജോർജ് മാത്യു പുതുപ്പള്ളി