കൊഴിഞ്ഞ ഇലകൾ
കൊഴിഞ്ഞ ഇലകൾ
പ്രഫ. ജോസഫ് മുണ്ടശ്ശേരി
പേ​ജ് 383, വി​ല 350
കറന്‍റ് ബുക്സ്, തൃശൂർ
എഴുത്തുകാരനും മന്ത്രിയുമായിരുന്ന ലേഖകന്‍റെ ആത്മകഥ. മൂന്നു ഭാഗങ്ങളായുള്ള ആത്മകഥ ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചത് 1978ലാണ്. അതിന്‍റെ പുതിയ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സാംസ്കാരികവും രാഷ്‌ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ലേഖനങ്ങൾ ഒരു കാലത്തിന്‍റെ നേർക്കാഴ്ച കൂടിയാണ്. മുണ്ടശേരിയുടെ ജീവിതത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന അനുബന്ധ ലേഖനവും ചേർത്തിട്ടുണ്ട്.

അനാട്ടമിസ്റ്റ്
ഫെദരികോ അന്‍റഹാസി
വിവ: രാജൻ തുവ്വാര
പേ​ജ് 224, വി​ല 200
കറന്‍റ് ബുക്സ്, തൃശൂർ
പതിനാറാം നൂറ്റാണ്ടിലെ ഇറ്റലിയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചരിത്രവസ്തുതകളെ കൈകാര്യം ചെയ്യുന്ന ഇതിവൃത്തം. ആറു ഭാഗങ്ങളായിട്ടാണ് കഥ അവതരിപ്പിക്കുന്നത്. ‌‌

വിപൽ സന്ദേശങ്ങൾ
ഈഴവരും മറ്റു രചനകളും
സി.ആർ. പരമേശ്വരൻ
പേ​ജ് 112, വി​ല 100
കറന്‍റ് ബുക്സ്, തൃശൂർ
കഥകളും കവിതകളും ലേഖനങ്ങളും എല്ലാംകൂടി ഉൾപ്പെടുത്തിയതാണ് ഈ പുസ്തകം. പുസ്തകത്തിന്‍റെ പേരായ ഈഴവർ എന്നത് ഇതിലെ കഥകളിൽ ആദ്യത്തേതാണ്. രണ്ടു കവിതകൾ വിവർത്തനം ചെയ്തതും ചേർത്തിരിക്കുന്നു. ലിറ്റിൽ മാഗസിനുകൾ, ആധുനിക വൈദ്യശാസ്ത്രം സാമൂഹിക പ്രതിസന്ധിയിൽ, അന്തർദേശീയത ഇന്ന്, ബുദ്ധിജീവിയുടെ പലായനം തുടങ്ങി 10 ലേഖനങ്ങളുമുണ്ട്.

പച്ചയുടുപ്പ്
എം. ജമീല
പേ​ജ് 419 , വി​ല 380
കറന്‍റ് ബുക്സ്, തൃശൂർ
ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ ജീവിതത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ലേഖനങ്ങൾ. നേരിട്ട് കണ്ടതും കേട്ടതുമാണ് കാഴ്ചപ്പാടിന്‍റെ പിന്തുണയോടെ ഭാവാത്മകമായി വായനക്കാരോടു പറയുന്നത്. സാമൂഹികനീതി വകുപ്പിൽ ചൈൽഡ് വെൽഫയർ ഇൻസ്പെക്ടറായിരുന്നു ലേഖിക.