പൊക്കക്കാരൻ വാഡ്‌ലോ
ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി അ​മേ​രി​ക്ക​ക്കാ​ര​നാ​യ റോ​ബ​ർ​ട്ട് പെ​ർ​ഷിം​ഗ് വാ​ഡ്‌ലോ ആ​യി​രു​ന്നു. ഇ​ല്ലി​നോ​യി​സ് സം​സ്ഥാ​ന​ത്തെ ആ​ൾ​ട്ട​ണി​ലെ മേ​യ​ർ ആ​യി​രു​ന്ന ഹ​രോ​ൾ​ഡ് എ​ഫ് വാ​ഡ്‌ലോ​യു​ടെ മ​ക​നാ​യി 1918 ഫെ​ബ്രു​വ​രി 22-ന് ​രാ​വി​ലെ 6.30-നാ​ണ് റോ​ബ​ർ​ട്ട് ജ​നി​ച്ച​ത്. മ​രി​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച​മു​ന്പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1940 ജൂ​ണ്‍ 27-ന് ​ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ൽ റോ​ബ​ർ​ട്ടി​ന്‍റെ ഉ​യ​രം എ​ട്ട് അ​ടി 11.1 ഇ​ഞ്ച് (2.72 മീ​റ്റ​ർ) ആ​യി​രു​ന്നു. 1940 ജൂ​ലൈ 15-ന് ​വെ​ളു​പ്പി​ന് 1.30-ന് ​മി​ഷി​ഗ​ണി​ലു​ള്ള മാ​നി​സ്റ്റി ഹോ​ട്ട​ൽ മു​റി​യി​ൽ ക​ക്ഷ​ത്തി​ലു​ണ്ടാ​യ ഒ​രു മു​റി​വ് സെ​പ്റ്റി​ക് ആ​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റോ​ബ​ർ​ട്ടി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ അ​ന്ത്യം.

ആ​ൾ​ട്ട​ണി​ലെ ഓ​ക് വു​ഡ് സെ​മി​ത്തേ​രി​യി​ലാ​ണ് റോ​ബ​ർ​ട്ടി​ന്‍റെ ശ​രീ​രം സം​സ്ക​രി​ച്ച​ത്. മൃ​ത​ദേ​ഹം കി​ട​ത്തി​യ ശ​വ​പ്പെ​ട്ടി​ക്ക് 10 അ​ടി ഒ​ൻ​പ​ത് ഇ​ഞ്ച് (3.28 മീ​റ്റ​ർ) നീ​ള​വും 81 സെ​ന്‍റി​മീ​റ്റ​ർ (32 ഇ​ഞ്ച്) വീ​തി​യും 76 സെ​ന്‍റി​മീ​റ്റ​ർ (30 ഇ​ഞ്ച്) ആ​ഴ​വും ഉ​ണ്ടാ​യി​രു​ന്നു. 21-ാം ജന്മവാ​ർ​ഷി​ക​ദി​നാ​ഘോ​ഷ​വേ​ള​യി​ൽ റോ​ബ​ർ​ട്ടി​ന് 222.71 കി​ലോ​ഗ്രാം ഭാ​ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​രി​ക്കു​ന്പോ​ൾ ഭാ​രം 199 കി​ലോ​ഗ്രാ​മാ​യി കു​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹം ധ​രി​ച്ചി​രു​ന്ന​ത് 47 സെ​ന്‍റി​മീ​റ്റ​ർ (18.5 ഇ​ഞ്ച്) നീ​ള​മു​ള്ള ഷൂ​സ് ആ​യി​രു​ന്നു. വി​ര​ലി​ലാ​ക​ട്ടെ വ​ള​യു​ടെ​യ​ത്ര വ​ലി​പ്പ​മു​ള്ള ഒ​രു മോ​തി​ര​വും. റോ​ബ​ർ​ട്ടി​ന്‍റെ കൈ​ക​ളു​ടെ നീ​ളം​ത​ന്നെ 32.4 സെ​ന്‍റി​മീ​റ്റ​ർ (12.75 ഇ​ഞ്ച്) വ​രു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു ദി​വ​സം ക​ഴി​ക്കു​ന്ന​താ​ക​ട്ടെ 8000 ക​ലോ​റി​യു​ടെ ഭ​ക്ഷ​ണ​വും.

ക​ക്ഷ​ത്തി​ലു​ണ്ടാ​യ മു​റി​വ് കാ​ര്യ​മാ​യെ​ടു​ത്ത് ത​ക്ക​സ​മ​യ​ത്ത് വേ​ണ്ട ചി​കി​ത്സ ന​ല്കി​യി​രു​ന്നെ​ങ്കി​ൽ റോ​ബ​ർ​ട്ട് ഇ​ത്ര വേ​ഗ​ത്തി​ൽ മ​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ദുഃ​ഖ​ത്തോ​ടെ ഓ​ർ​ക്കു​ന്ന​ത്.

അ​തെ​ക്കു​റി​‌ച്ചു​ള്ള ദുഃ​ഖ​വും കു​റ്റ​ബോ​ധ​വും കു​ടും​ബാം​ഗ​ങ്ങ​ളെ വ​ള​രെ​യേ​റെ അ​ല​ട്ടി​യി​രു​ന്നു. റോ​ബ​ർ​ട്ടി​ന്‍റെ ബാ​ല്യ​കാ​ല കു​സൃ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി ഓ​ർ​മ​ക​ൾ പ​ല​രു​ടെ​യും മ​ന​സി​ലു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഒ​രി​ക്ക​ൽ വീ​ണു കാ​ലൊ​ടി​ഞ്ഞു. അ​പ്പോ​ൾ റോ​ബ​ർ​ട്ടി​ന് വെ​റും ഒ​ൻ​പ​തു വ​യ​സ്. താ​ഴ​ത്തെ മു​റി​യി​ൽ​നി​ന്ന് അ​ഞ്ച​ടി 11 ഇ​ഞ്ച് ഉ​യ​ര​വും 77 കി​ലോ​ഗ്രാം ഭാ​ര​വും ഉ​ണ്ടാ​യി​രു​ന്ന പി​താ​വി​നെ മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള കി​ട​പ്പു​മു​റി​യി​ലേ​ക്ക് എ​ടു​ത്തു​കൊ​ണ്ടു​പോ​യി​രു​ന്ന​ത് ഒ​ന്പ​തു​കാ​ര​നാ​യ റോ​ബ​ർ​ട്ടാ​യി​രു​ന്നു.

ജോർജ് മാത്യു പുതുപ്പള്ളി