ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ തിരുവോണം
സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മ​ര​ണ​ക​ളി​ലെ ന​ട്ടെ​ല്ലാ​ണ് ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ. മും​ബൈ​യി​ലെ മ​ല​ബാ​റി ല​ഹ​ള​ക​ളു​ടെ ആ​സ്ഥാ​ന​വും ഇ​വി​ട​മാ​യി​രു​ന്നു.

ജോർജ് അഞ്ചാമൻ രാജാവിന്‍റെയും മേരി രാ​ജ്ഞിയു​ടെ​യും 1911ലെ സ​ന്ദ​ർ​ശ​ന സ്മാരകമായി നിർമിച്ചതാണിത്. മും​ബൈ​യി​ലോ​ട്ടു​ള്ള ഇ​വ​രു​ടെ വ​ര​വ് വ​ലി​യൊ​രാ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടി. 10 വർഷമെടുത്ത് 1924-ൽ പൂർത്തിയാക്കിയ സ്മാരകത്തിന് 85 അടി ഉയരമാണ് ഉള്ളത്. ഇ​തു​മാ​ത്ര​മ​ല്ല പ്രാ​ധാ​ന്യം.ബ്രി​ട്ടീ​ഷ് സൈ​ന്യം ഈ ​വ​ഴി​യെ​യാ​ണ് ഒ​ടു​വി​ലെ തി​രി​ച്ചു​പോ​ക്കും ന​ട​ത്തി​യ​ത്. ദേ​ശ​സ്നേ​ഹി​ക​ളൊ​ന്ന​ട​ങ്കം "ഭാ​ര​ത​മാ​താ കീ ​ജെ​യ്’ എ​ന്ന വി​ജ​യ​കാ​ഹ​ളം മു​ഴ​ക്കി തു​ള്ളി​ച്ചാ​ടി. ചി​ല​രെ​ല്ലാം ആ​വേ​ശം കെ​ട്ട​ട​ങ്ങാ​തെ തി​ര​മാ​ല​യ​ടി​ച്ചു​യ​രു​ന്ന ക​ട​ലി​ലോ​ട്ട് എ​ടു​ത്തു​ചാ​ടി കു​ളി​ച്ചു ശു​ദ്ധം വ​രു​ത്തി​യാ​ണ് നീ​ന്തി തി​രി​ച്ചു ക​യ​റി​യ​ത്.

ബ്രി​ട്ടീ​ഷ് വാ​ഴ്ച​യെ പി​ണ്ഡംവ​ച്ചി​റ​ക്കി​യ ചോ​ര​ത്തി​ള​പ്പേ​റി​യ ആ​ഹ്ലാ​ദം. വ്യോ​മ​സേ​ന​യു​ടെ അ​ഭ്യാ​സ​മാ​യ പാ​ര​ച്യൂട്ടി​റ​ക്ക​ത്തി​ന്‍റെ കാ​യി​ക​സ്വ​പ്ന സാ​യൂ​ജ്യ​വും. എ​ന്നാ​ൽ ഈ ​ര​മ്യ​ഹ​ർ​മ്യ​മാ​യ കോ​ട്ട​യു​ടെ നി​ൽ​പ്പി​നൊ​രു ത​ല​യെ​ടു​പ്പു​ണ്ട്. സ​മു​ദ്ര​സ്വീ​കാ​ര്യ​മാ​യ ക​രു​ത്താ​ണ് ഏ​തു സ​ന്ദ​ർ​ശ​ക​ന്‍റെ​യും ക​ണ്ണി​ൽ​പ്പെ​ടു​ക. തി​ര​മാ​ല​യു​ടെ വ​ലി​പ്പ​മോ വേ​ലി​യേ​റ്റ​ത്തി​ന്‍റെ മെ​ഗാ​വാ​ൾ​ട്ടോ കാ​ല​മി​ത്ര​യും ഗേ​റ്റ് വേ​യെ ക​ട​ത്തി​വെ​ട്ടി​യി​ട്ടി​ല്ല.

ഹോട്ടലുകളും പ്രാവുകളും

ര​ത്ന​ശി​ല​ക​ൾ​പോ​ലെ ഒ​ന്നൊ​ന്ന​ടുക്കി ബ​ലം ചേ​ർ​ത്ത ക​രി​ങ്ക​ൽ വി​സ്മ​യ​മാ​ണ​ത്. ഏ​തു സു​നാ​മി​യി​ലും അ​ജ​യ്യ​മാ​യൊ​രു ന​ട​വാ​തി​ലാ​യി ക​രു​താം. നേ​വി-​ആ​ർ​മി​ക്കാ​രു​ടെ സാ​ഹ​സി​ക പ​രേ​ഡു​ക​ൾ ഇ​വി​ടെ​യാ​ണ് അ​ര​ങ്ങേ​റു​ക.

നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം​കൂ​ടി​യാ​ണി​വി​ടം. കാ​ഴ്ച​യ്ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ’താ​ജ്മ​ഹ​ൽ’ പോ​ലെ താ​ജ്ഹോ​ട്ട​ൽ ഓ​രം​ചേ​ർ​ന്നു​ണ്ട്. 2008ലെ തീവ്രവാദി ആക്രമണത്തിലൂടെ വീണ്ടും ലോകശ്രദ്ധയിലായ താജ് ഹോട്ടൽ. പ്രമാണിമാർക്കു താമസിക്കാനും സാധാരണക്കാർക്ക് ഗേറ്റ്‌വേയുടെ പരിസരത്തുനിന്ന് കൊതിയോടെ നോക്കിക്കാണാനും പറ്റിയതുതന്നെ.

ക​ട​ൽ​ക​ണ്ട് ക​പ്പ​ല​ണ്ടി കൊ​റി​ച്ച് സാ​യാ​ഹ്നം ചെ​ല​വി​ടാ​ൻ മ​നു​ഷ്യ​രും ക​ച്ച​വ​ട​സാ​ധ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല ഇ​വി​ടെ​യെ​ത്തു​ന്ന​ത്. പ​രി​ശു​ദ്ധി​യു​ടെ ചി​ഹ്ന​മാ​യ മാ​ട​പ്രാ​വു​ക​ളു​ടെ വി​ഹാ​ര​രം​ഗ​മാ​ണ്. ഇ​വ​യ്ക്കു ധാ​ന്യം കൊ​ടു​ത്ത് തീ​റ്റി​പ്പോ​റ്റു​ന്ന ധാരാളം പേർ ഇവിടെയുണ്ട്. പ്രാവുകളുടെ പറന്നിറങ്ങലും ഉയരലും കാണാൻ ആളുകൾ മണിക്കൂറുകളാണ് നില്ക്കുന്നത്. പ്രാവുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കാതെ പോകുന്നവരുമില്ല.

തിരുവോണനാളിലെ നേവി റിക്രൂട്ട്മെന്‍റ്

അ​നു​നി​മി​ഷം ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന തി​ര​മാ​ല​ക​ളു​ണ്ടാ​യി​ട്ടും ഗേ​റ്റ് വേ ​സ്തം​ഭ​ത്തി​നോ ഉ​ല്ലാ​സ​വ​ഴി​ക​ൾ​ക്കോ കെ​ട്ടു​റ​പ്പി​നു കേ​ടു​പാ​ടോ ഇ​ള​ക്കവും​ തെ​ല്ലും ത​ട്ടി​യി​ട്ടി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു മ​ഹാ​ത്ഭു​തം. ഇ​നി വർഷങ്ങൾക്കുമുന്പു നടന്ന ഒരു തി​രു​വോ​ണ​ത്തി​ലോ​ട്ട് വ​രാം. ര​ണ​ശൂ​ര​രു​ടെ ഓ​ണ​ത്ത​ല്ല് മ​ഹോ​ത്സ​വംപോലെ മലയാളി യുവാക്കൾ തിങ്ങിക്കൂടിയ ഒരു മുംബൈ ഓണം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ മുന്നിൽ നടന്ന തിരുവോണ സദ്യ.

ക​ട​ല​ടു​ത്തു​ള്ള​തി​നാ​ൽ ഒ​ട്ടു​മു​ക്കാ​ലും നേ​വി​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ ചു​റ്റു​വ​ട്ട​ത്തു​കാ​ണാം. മു​ങ്ങു​ന്ന​വ​രെ ര​ക്ഷി​ക്ക​ലും പ​രി​ശീ​ല​ന​ക്രി​യ​യും ഇ​വി​ടെ മു​റ​യ്ക്കു ന​ട​ക്കും. ഷൂ​സു​ക​ളു​ടെ ചി​ട്ട​യാ​ർ​ന്ന ന​ട​ത്തം. വെള്ള യൂണിഫോമിട്ട പ​രി​ശീ​ല​ക​രു​ടെ ചി​ന്നം​വി​ളി​യും. ശ​ബ്ദ​മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​കും പ​ല​പ്പോ​ഴും. കൂ​ടെ കാ​ഴ്ച​ക്കാ​രാ​യി സ​ഞ്ചാ​രി​ക​ളു​ടെ കൈ​യേ​റ്റ​വും. ട്രെ​യി​നിം​ഗി​നൊ​പ്പം നേ​വി സെ​ല​ക്്ഷ​നും ഇ​വി​ടം പ​ന്തി​യാ​കാ​റു​ണ്ട്. ഓ​ട്ട​ത്തി​നു വ​ഴി. ചാ​ട്ട​ത്തി​നു വെ​ള്ളം. ധീ​ര​ത​യ്ക്ക് പ​ടു​കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ വേ​ണ്ടും​വി​ധം വ​ന്നു ചി​ത​റു​ന്നു. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന മി​ഴി​യെ​ഴു​ത്തു​ക​ൾ. ഒ​രി​ക്ക​ലി​തു​പോ​ലൊ​രു നേ​വി സെ​ല​ക്ഷ​ൻ സം​ഗ​മം ഇ​വി​ടെ ന​ട​ന്നു. അ​തും തി​രു​വോ​ണ​നാ​ളി​നാ​ണെ​ന്ന​ത് എ​ടു​ത്തു പ​റ​യ​ണം. ഇ​ക്കൂ​ട്ട​രി​ൽ വി​വി​ധ സം​സ്ഥാ​ന​ക്കാ​രു​ണ്ട്. ജാ​തി​ക്കൂ​റു​പോ​ലെ പ​ല ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രും.

ഓണപ്പുടവയും സദ്യയും


പ​തി​വി​ൻ​പ​ടി മു​ക്ര​കു​ത്തി​യു​ള്ള ഓ​ർ​ഡ​റു​ക​ൾ മു​ഴ​ങ്ങി. ശ​ക്തി​പോ​രാ​ട്ടം തെ​ളി​യിക്കുന്ന​വ​നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. സാ​ധാ​ര​ണ സി​ദ്ധാ​ന്തം. ആ​ജ്ഞ​യ്ക്ക​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​രാ​യി മെ​യ്‌വ​ഴ​ക്ക​ങ്ങ​ൾ കാ​ട്ടി. ജ​യി​ച്ചെ​ന്നും തോ​റ്റെന്നു​മൊ​ക്കെ സ്വ​യം സം​പ്രീ​തി​നേ​ടി. ജി​ജ്ഞാ​സ​യി​ൽ ഫ​ലം കാ​ത്തു​നി​ന്നു. തി​ക​ച്ചും അ​വ​ശ​രാ​യി. ഇ​പ്പോ​ഴാ​ണ് പ​ച്ച​മ​ല​യാ​ള​ത്തി​ലൊ​രു അ​നൗ​ണ്‍​സ്മെ​ന്‍റ്. മാ​വേ​ലി​മ​ന്ന​ന്‍റെ നാ​ട്ടു​കാ​രെ​ല്ലാം ഇ​പ്പു​റ​ത്തോ​ട്ടു​വ​ര​ണം. ഓ​ണം സ്പെ​ഷ​ൽ എ​ന്തോ പ്ര​തീ​ക്ഷി​ച്ച് പ​ട​യൊ​ഴു​കി. വ​രി​നീ​ണ്ടു. തി​രു​വോ​ണ​ക്കാ​രു​ടെ തി​രു​ത​കൃ​തി. പു​ലി​ക​ളി​മേ​ളം. അ​ടു​ത്ത വി​ളം​ബ​രം. ആ​രും നി​രാ​ശ​രാ​കേ​ണ്ട. ഉ​ന്തും ത​ള്ളും മ​തി. വി​ജ​യി​ക​ൾ​ക്കെ​ല്ലാം ഓ​ണ​ക്കോ​ടി കി​ട്ടും.

യ​ഥാ​ർ​ഥ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​തൊ​രു പു​ളി​യി​ല​ക്ക​ര ഓ​ണ​പ്പു​ട​വ​യാ​ണ്. എ​ന്നാ​ലോ കി​ട്ടി​പ്പോ​യ മ​ല​യാ​ളി​ക​ളെ​ല്ലാം സ​ന്തോ​ഷം മ​തി​മ​റ​ന്ന് തു​ള്ളി​ച്ചാ​ടി. കാ​ര​ണം വി​ജ​യി​ക​ൾ എ​ന്നൊ​രു പൊ​ളി​വാ​ക്ക് മ​ഹാ​ബ​ലി​ക​ൾ ചേ​ർ​ത്തി​രു​ന്നു. തി​രു​വോ​ണ​സ​ദ്യ​യു​ണ്ട അ​ഭി​നി​വേ​ശ​ത്തി​ൽ പി​രി​യാ​മെ​ന്നാ​യി. അ​നു​ഭ​വ​സ്ഥ​രാ​രും ഉ​ണ്ട ചോ​റി​ന്‍റെ ന​ന്ദി​രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കി​ല്ല. ഇ​പ്പോ​ഴി​താ അ​ടു​ത്ത കോ​ലാ​ഹ​ലം. രാ​ഷ്ട്ര​സ്നേ​ഹം അ​ല്പം കൂ​ടി. ഓ​ണ​ക്കോ​ടി സ്പോ​ണ്‍​സ​ർ ചെ​യ്ത​യാ​ളെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ്വാ​ഗ​തം. ലീ​ല ഗ്രൂ​പ്പ് ഹോ​ട്ട​ലു​ക​ളു​ടെ ഉ​ട​മ​യാ​യി​രു​ന്ന​ ക്യാ​പ്റ്റ​ൻ നാ​യ​രാണ് നാ​ട്ടു​കാ​ർ​ക്ക് മ​നോ​തൃ​പ്തി​യി​ൽ കെ​ങ്കേ​മ​മാ​യൊ​രു തി​രു​വോ​ണ​സ​ദ്യ കൊടുത്തത്.

ചേ​റൂ​ക്കാ​ര​ൻ ജോ​യി