ഇന്നൊരുങ്ങാം... നാളെയാണ് ഓണസദ്യ
ഇ​താ വ​ന്നെ​ത്തി ഒ​രു പൊ​ന്നോ​ണം. അ​തി​ന് ഓ​ണ​ക്കോ​ടി മാ​ത്രം പോ​രാ, ഒ​രു കെ​ങ്കേ​മം ഓ​ണ​സ​ദ്യ​കൂ​ടി വേ​ണം. ഈ ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കൂ.

ഓ​ല​ൻ

കു​ന്പ​ള​ങ്ങ ക​ഷ​ണം - ര​ണ്ടു ക​പ്പ്, വെ​ള്ള​രി​ക്ക ക​ഷ​ണം - അ​ര​ക്ക​പ്പ്, നീ​ണ്ട പ​യ​ർ ര​ണ്ടി​ഞ്ച് നീ​ള​ത്തി​ൽ മു​റി​ച്ച​ത് - അ​ര​ക്ക​പ്പ്, പ​ച്ച​മു​ള​ക്, ഉ​പ്പ്. വ​ൻ പ​യ​ർ - ഒ​രു ക​പ്പ് വേ​വി​ച്ച​ത്. തേ​ങ്ങ​യു​ടെ ര​ണ്ടാം പാ​ൽ - ഒ​രു ക​പ്പ്, ഒ​ന്നാം പാ​ൽ - ഒ​രു ക​പ്പ്, വെ​ളി​ച്ചെ​ണ്ണ - ൊരു ​ടേ​ബി​ൾ​സ്പൂ​ണ്‍, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന വി​ധം
പ​ച്ച​ക്ക​റി​ക​ളും ഉ​പ്പും പ​ച്ച​മു​ള​കും കൂ​ടി ര​ണ്ടാം പാ​ലി​ൽ വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് വെ​ന്ത പ​യ​ർ ചേ​ർ​ത്ത ്ഇ​ള​ക്കി ഒ​ന്നാം​പാ​ൽ ചേ​ർ​ത്ത് ഒ​ന്നു തി​ള​ച്ചാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ഇ​തി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്തി​ള​ക്കു​ക.

അ​വി​യ​ൽ

പ​ല​ത​രം പ​ച്ച​ക്ക​റി​ക​ൾ ര​ണ്ടി​ഞ്ച്് നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് - അ​ര​ക്കി​ലോ. ഇ​തി​ൽ വാ​ഴ​യ്ക്ക, ചേ​ന, മ​ത്ത​ൻ, പ​ട​വ​ലം, മു​രി​ങ്ങ​ക്കാ​യ് എ​ന്നി​വ ആ​കാം. സ​വാ​ള - ഒ​ന്ന്, പ​ച്ച​മു​ള​ക് - നാ​ല് (നീ​ള​ത്തി​ൽ കീ​റി​യ​ത്. തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്, ജീ​ര​കം - ഒ​രു ടീ​സ്പൂ​ണ്‍. മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ്, ക​റി​വേ​പ്പി​ല, തൈ​ര് - അ​ര​ക്ക​പ്പ്, വെ​ളി​ച്ചെ​ണ്ണ - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

തേ​ങ്ങ​യും ജീ​ര​ക​വും ഒ​ന്ന് ച​ത​ച്ചെ​ടു​ക്കു​ക. പ​ച്ച​ക്ക​റി​ക​ളും ഉ​പ്പും മ​ഞ്ഞ​ളും ഉ​ള്ളി​യും പ​ച്ച​മു​ള​കും ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് തേ​ങ്ങ ചേ​ർ​ത്ത് ഇ​ള​ക്കി ഒ​ന്നു​കൂ​ടി തി​ള​പ്പി​ക്കു​ക. കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കു​ക. എ​ണ്ണ​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക.

കാ​ള​ൻ

പ​ച്ച നേ​ന്ത്ര​ക്കാ​യ തൊ​ലി പൊ​ളി​ച്ച് നീ​ള​ത്തി​ൽ ന​ടു​കെ മു​റി​ച്ച് കാ​ൽ ഇ​ഞ്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് - ര​ണ്ടു ക​പ്പ്. കു​രു​മു​ള​കു പൊ​ടി - അ​ര ടീ​സ്പൂ​ണ്‍, മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ്, തേ​ങ്ങ​ചു​ര​ണ്ടി​യ​ത് - ഒ​രു മു​റി. ജീ​ര​കം - ഒ​രു ടീ​സ്പൂ​ണ്‍, പ​ച്ച​മു​ള​ക് - നാ​ല്, തൈ​ര് - ഒ​ന്ന​ര​ക്ക​പ്പ്, വെ​ളി​ച്ചെ​ണ്ണ - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍, ക​ടു​ക് - അ​ര ടീ​സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക് - അ​ഞ്ച്, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഏ​ത്ത​ക്കാ​യ് മു​റി​ച്ച​തും ഉ​പ്പും കു​രു​മു​ള​കും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത് പാ​ക​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ക്കു​ക. തേ​ങ്ങ, ജീ​ര​കം, പ​ച്ച​മു​ള​ക് എ​ന്നി​വ അ​ര​ച്ച​ത് തൈ​രി​ൽ ക​ല​ക്കി വെ​ന്ത കൂ​ട്ടി​ലേ​ക്ക് ഒ​ഴി​ച്ച് ചെ​റു​തീ​യി​ൽ ഒ​ന്നു തി​ള​പ്പി​ച്ച് ഇ​റ​ക്കി​വ​യ്ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഉ​ണ​ക്ക​മു​ള​കും ഇ​ട്ട് പൊ​ട്ടി​യാ​ൽ ഈ ​ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക. കാ​ള​ൻ കു​റു​കി​യി​രി​ക്ക​ണം.

ഇ​ഞ്ചി​ക്ക​റി

പൊ​ടി​യാ​യി അ​രി​ഞ്ഞ ഇ​ഞ്ചി - 150 ഗ്രാം. ​പ​ച്ച​മു​ള​ക് - മൂ​ന്ന്, വെ​ളു​ത്തു​ള്ളി - മൂ​ന്ന​ല്ലി, മു​ള​കു​പൊ​ടി - മൂ​ന്ന് ടീ​സ്പൂ​ണ്‍, മ​ല്ലി - ര​ണ്ട് ടീ​സ്പൂ​ണ്‍, മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ണ്‍, വാ​ള​ൻ​പു​ളി ഒ​രു ചെ​റു​നാ​ര​ങ്ങാ വ​ലി​പ്പം എ​ടു​ത്ത് കു​തി​ർ​ത്ത​ത്. ശ​ർ​ക്ക​ര ചീ​കി​യ​ത് - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍, കാ​യം - അ​ര ടീ​സ്പൂ​ണ്‍, വെ​ളി​ച്ചെ​ണ്ണ, ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ക​ടു​ക് - ഒ​രു ടീ​സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക്, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഇ​ഞ്ചി​യും പ​ച്ച​മു​ള​കും വെ​ളു​ത്തു​ള്ളി​യും സ്വ​ല്പം എ​ണ്ണ​യി​ൽ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മ​സാ​ല​പ്പൊ​ടി​ക​ൾ ചേ​ർ​ത്തി​ള​ക്കു​ക. പി​ന്നെ പു​ളി പി​ഴി​ഞ്ഞ വെ​ള്ളം ശ​ർ​ക്ക​ര, ഉ​പ്പ്, കാ​യം എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കി വ​റ്റി​യാ​ൽ വാ​ങ്ങാം. അ​വ​സാ​നം വെ​ളി​ച്ചെ​ണ്ണ​യി​ൽ ക​ടു​കും ഉ​ണ​ക്ക​മു​ള​കും ക​റി​വേ​പ്പി​ല​യും ഇ​ട്ട് താ​ളി​ച്ച് ഇ​ഞ്ചി​ക്ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക.

വെ​ള്ള​രി​ക്ക കി​ച്ച​ടി

വെ​ള്ള​രി ചെ​റു​താ​യി അ​രി​ഞ്ഞ​ത്
- മൂ​ന്നു ക​പ്പ്
തൈ​ര് - ഒ​ന്ന​ര​ക്ക​പ്പ്
പ​ച്ച​മു​ള​ക് - നാ​ല്
തേ​ങ്ങ ചു​ര​ണ്ടി​യ​ത് - മു​ക്കാ​ൽ ക​പ്പ്
ക​ടു​ക് - മൂ​ന്ന് ടീ​സ്പൂ​ണ്‍
എ​ണ്ണ, ക​റി​വേ​പ്പി​ല, ഉ​പ്പ്

ഉ​ണ്ടാ​ക്കു​ന്ന വി​ധം

വെ​ള്ള​രി​ക്ക ഉ​പ്പും പാ​ക​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. വെ​ന്ത കൂ​ട്ടി​ലേ​ക്ക് അ​ര​പ്പും തൈ​രും​കൂ​ടി ചേ​ർ​ത്ത് ഇ​ള​ക്കി പാ​ക​ത്തി​ന് കു​റു​ക്കി​യെ​ടു​ക്കു​ക. അ​വ​സാ​നം ബാ​ക്കി​വ​ന്ന ക​ടു​ക് അ​താ​യ​ത് ഒ​രു ടീ​സ്പൂ​ണ്‍ എ​ണ്ണ​യി​ൽ ഇ​ട്ട് പൊ​ട്ടി ക​റി​വേ​പ്പി​ല​യും ഇ​ട്ട് താ​ളി​ച്ച് ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക.

കാ​ബേ​ജ് തോ​ര​ൻ

കാ​ബേ​ജ് കൊ​ത്തി​യ​രി​ഞ്ഞ​ത്
- അ​ര​ക്കി​ലോ
സ​വാ​ള അ​രി​ഞ്ഞ​ത് - ഒ​ന്ന്
തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്
പ​ച്ച​മു​ള​ക് കീ​റി​യ​ത് - അ​ഞ്ച്
മ​ഞ്ഞ​ൾ​പ്പൊ​ടി - മു​ക്കാ​ൽ ടീ​സ്പൂ​ണ്‍
ഉ​പ്പ്, താ​ഴി​ക്കാ​ൻ വെ​ളി​ച്ചെ​ണ്ണ
- ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍
ക​ടു​ക് - ഒ​രു ടീ​സ്പൂ​ണ്‍
ജീ​ര​കം - ഒ​രു ടീ​സ്പൂ​ണ്‍
ഉ​ണ​ക്ക​മു​ള​ക് - ര​ണ്ട്
ക​റി​വേ​പ്പി​ല

ഉ​ണ്ടാ​ക്കു​ന്ന വി​ധം

കാ​ബേ​ജ് ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് വ​റ്റി​ച്ച് തേ​ങ്ങാ​ക്കൂ​ട്ട് ഇ​തി​ൽ യോ​ജി​പ്പി​ച്ച് ഒ​ന്നു​കൂ​ടി വേ​വി​ക്കു​ക. അ​വ​സാ​നം താ​ളി​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്, ജീ​ര​കം, ഉ​ണ​ക്ക​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ യ​ഥാ​ക്ര​മം ചേ​ർ​ത്ത് ത​യാ​റാ​ക്കി​യ തോ​ര​ൻ ഇ​തി​ൽ ഇ​ട്ട് ഒ​ന്നു ചി​ക്കി​യെ​ടു​ക്കു​ക.

നാ​ര​ങ്ങാ അ​ച്ചാ​ർ

ചെ​റു​നാ​ര​ങ്ങാ - 12 എണ്ണം (ആ​വി​യി​ൽ പു​ഴു​ങ്ങി​യ​ത്)
വെ​ളു​ത്തു​ള്ളി - 12 അ​ല്ലി
ഇ​ഞ്ചി അ​രി​ഞ്ഞ​ത് - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി - മൂ​ന്ന് വ​ലി​യ​സ്പൂ​ണ്‍
മ​ഞ്ഞ​ൾ, ഉ​പ്പ്, കാ​യം, ക​ടു​ക് - ഒ​രു ടീ​സ്പൂ​ണ്‍
എ​ണ്ണ - ഒ​രു ക​പ്പ്
ക​റി​വേ​പ്പി​ല

ഉ​ണ്ടാ​ക്കു​ന്ന വി​ധം

നാ​ര​ങ്ങാ ത​ണു​ത്ത​ശേ​ഷം ഓ​രോ​ന്നും നാ​ലു ക​ഷ​ണ​ങ്ങ​ളാ​ക്കി വ​യ്ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ആ​ദ്യം ക​ടു​കും കാ​യ​വും ചേ​ർ​ത്ത് പൊ​ട്ടി​യാ​ൽ വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും ഇ​ട്ട് വ​ഴ​റ്റി മ​സാ​ല​പ്പൊ​ടി​ക​ളും ഉ​പ്പും ചേ​ർ​ത്തി​ള​ക്കി നാ​ര​ങ്ങാ ചേ​ർ​ത്ത് ഇ​ള​ക്കി എ​ല്ലാം പാ​ക​മാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ഇ​ത് ഒ​രാ​ഴ്ച മു​ന്പ് ഉ​ണ്ടാ​ക്കി​യാ​ൽ ന​ല്ല​താ​യി​രി​ക്കും.

പാ​യ​സം

ക​ട​ല​പ്പ​രി​പ്പ് - ഒ​രു ക​പ്പ്
പ​ച്ച​രി - കാ​ൽ ക​പ്പ്
ശ​ർ​ക്ക​ര ഉ​രു​ക്കി​യ​ത് - ര​ണ്ടു ക​പ്പ്
തേ​ങ്ങ​യു​ടെ ഒ​ന്നാം​പാ​ൽ - ഒ​രു ക​പ്പ്
ര​ണ്ടാം പാ​ൽ - ര​ണ്ടു ക​പ്പ്
ചു​ക്കും ജീ​ര​ക​വും​കൂ​ടി പൊ​ടി​ച്ച​ത് - ഒ​രു ടീ​സ്പൂ​ണ്‍
തേ​ങ്ങാ​ക്കൊ​ത്ത് നെ​യ്യി​ൽ വ​റു​ത്ത​ത് - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ക​ട​ല​പ്പ​രി​പ്പ് ഒ​ന്നു ചെ​റു​താ​യി വ​റു​ത്തെ​ടു​ക്കു​ക. ഇ​ത് തി​ള​ച്ച വെ​ള്ള​ത്തി​ൽ അ​രി​യു​ടെ കൂ​ടെ വേ​വി​ക്കു​ക. മു​ക്കാ​ൽ വേ​വാ​യാ​ൽ ര​ണ്ടാം​പാ​ൽ ചേ​ർ​ത്ത് ന​ല്ല​പോ​ലെ വേ​വി​ക്കു​ക. അ​തി​ലേ​ക്ക ്ശ​ർ​ക്ക​ര ചേ​ർ​ത്ത് ഇ​ള​ക്കി കു​റു​കി​യാ​ൽ ഒ​ന്നാം പാ​ലും ചേ​ർ​ത്ത് പാ​ക​മാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ഇ​തി​ലേ​ക്ക് ബാ​ക്കി​യു​ള്ള​വ​കൂ​ടി ചേ​ർ​ത്ത് വി​ള​ന്പാം.

-ഓമന ജേക്കബ്