ലോകം കണ്ട "ഏറ്റവും വലിയ' കുഞ്ഞന്മാർ
ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ​ൻ എ​ന്ന ഗി​ന്ന​സ് ബ​ഹു​മ​തി​യു​മാ​യി വെ​റും ഒ​ന്ന​ര​മാ​സം ജീ​വി​ച്ച വ്യ​ക്തി​യാ​ണ് എ​ഡ്വാ​ർ​ഡ് നി​നോ ഹെ​ർ​മാ​ൻ​ഡ​സ്. 2010 സെ​പ്റ്റം​ബ​ർ നാ​ലി​ന് ഗി​ന്ന​സ് ച​രി​ത്ര​ത്തി​ൽ ക​യ​റി​പ്പ​റ്റു​ന്പോ​ൾ എ​ഡ്വാ​ർ​ഡി​നു പ്രാ​യം 24 വ​യ​സ്. ഉ​യ​ര​മാ​ക​ട്ടെ 0.7 മീ​റ്റ​ർ (27 ഇ​ഞ്ച്). ഭാ​രം പ​ത്തു​കി​ലോ​ഗ്രാം. ഇ​ദ്ദേ​ഹ​ത്തി​നു മു​ൻ​പ് മം​ഗോ​ളി​യ​ൻ വം​ശ​ജ​നാ​യ ഹി ​ചി​ങ് പി​ങ് ആ​യി​രു​ന്നു ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ​ൻ.

അ​ർ​ജ​ന്‍റീ​ന​യി​ൽ​നി​ന്നു സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സൂ​സ​ന്ന ഗി​മ​ന്ന​സ് എ​ന്ന ടി​വി ഷോ​യി​ലൂ​ടെ​യാ​ണ് എ​ഡ്വാ​ർ​ഡ് ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. ആ​രാ​ധ​ക​ർ ഒ​രു ക​ളി​പ്പാ​ട്ടം​പോ​ലെ അ​ദ്ദേ​ഹ​ത്തെ എ​ടു​ത്തു​കൊ​ണ്ടു ന​ട​ക്കു​മാ​യി​രു​ന്നു.

ഗ്രാ​മ​ത്തി​ൽ ഒ​രു കൃ​ഷി​സ്ഥ​ലം വാ​ങ്ങു​ക, ഒ​രു ഗേ​ൾ​ഫ്ര​ണ്ടി​നെ ല​ഭി​ക്കു​ക, ഒ​രു ജീ​പ്പ് ഓ​ടി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു എ​ഡ്വാ​ർ​ഡി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ. കൊ​ളം​ബി​യ​ൻ ടി​വി​യി​ൽ ഡാ​ൻ​സ​റാ​യി ജോ​ലി​ചെ​യ്ത് ധാ​രാ​ളം പ​ണം സ​ന്പാ​ദി​ച്ച എ​ഡ്വാ​ർ​ഡ് കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് കൊ​ട്ടാ​ര​വും സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഗി​ന്ന​സ് ബ​ഹു​മ​തി​യു​മാ​യി വി​രാ​ജി​ക്കു​ന്പോ​ൾ ഒ​ന്ന​ര​മാ​സ​ത്തി​നു ശേ​ഷം ത​ന്നേ​ക്കാ​ൾ ചെ​റി​യ ഒ​രു നേ​പ്പാ​ളി ആ ​പ​ദ​വി ക​ര​സ്ഥ​മാ​ക്കി.

22 ഇ​ഞ്ചു​കാ​ര​നാ​യ ഖാ​ഗേ​ന്ദ്ര താ​പ്പ മ​ഗ​ർ ആ​യി​രു​ന്നു ആ ​ഭാ​ഗ്യ​വാ​ൻ. ത​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ പാ​ബ്ലോ​യു​ടെ ഷോ​പ്പിം​ഗ് മാ​ളി​ൽ 50 ഡോ​ള​ർ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി​ചെ​യ്യു​ന്പോ​ഴാ​ണ് ഭാ​ഗ്യം തേ​ടി​വ​ന്ന​ത്.

ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ​ൻ എ​ന്ന ഗി​ന്ന​സ് ബ​ഹു​മ​തി ഇ​പ്പോ​ൾ വ​ഹി​ക്കു​ന്ന​ത് 21.5 ഇ​ഞ്ചു​കാ​ര​നാ​യ ച​ന്ദ്ര ബ​ഹാ​ദൂ​ർ സാം​ഗി എ​ന്ന എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ നേ​പ്പാ​ളി​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള മ​നു​ഷ്യ​നാ​യ സു​ൽ​ത്താ​ൻ കോ​സ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ബ​ഹാ​ദൂ​റി​നെ ഏ​റെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു. എ​ട്ട​ടി മൂ​ന്ന് ഇ​ഞ്ചാ​ണ് (2.51 മീ​റ്റ​ർ) സു​ൽ​ത്താ​ൻ കോ​സ​ന്‍റെ ഉ​യ​രം.

ജോർജ് മാത്യു പുതുപ്പള്ളി