ഒരു നാടകം., 65 വർഷം
നാ​ട​ക സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ നാ​ട്ടി​ൽ ക​ഴി​ഞ്ഞ 65 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നാ​ട​ക​മാ​ണ് ദ ​മൗ​സ് ട്രാ​പ്.​ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ൽ അ​പ​സ​ർ​പ്പ​ക കൃ​തി​ക​ൾ​ക്ക് അ​തി​ന്‍റേ​താ​യ സ്ഥാ​നം ഉൗ​ട്ടി ഉ​റ​പ്പി​ച്ചു​ന​ൽ​കി​യ അ​ഗ​താ ക്രി​സ്റ്റി (സെ​പ്റ്റം​ബ​ർ 15, 1890 - ജ​നു​വ​രി 12, 1976) യാ​ണ് ദ ​മൗ​സ് ട്രാ​പ് എ​ഴു​തി​യ​ത്.​ഹെ​ർ​ക്യൂ​ൾ പ്വാ​റോ, മി​സ് മാ​ർ​പി​ൾ എ​ന്നീ അ​ന​ശ്വ​ര അ​പ​സ​ർ​പ്പ​ക ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ശി​ൽ​പ്പി​യാ​ണ് അ​ഗ​താ ക്രി​സ്റ്റി. ക്രൈം ​നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, നാ​ട​ക ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം പ്ര​ശ​സ്ത​യാ​യ ഇ​വ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ത​ന്പു​രാ​ട്ടി എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വി​റ്റു​പോ​യ നോ​വ​ലി​സ്റ്റ് എ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് അ​ഗ​താ ക്രി​സ്റ്റി​ക്ക് സ്വ​ന്ത​മാ​ണ്. ഏ​റ്റ​വു​മ​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ഴു​ത്തു​കാ​രി എ​ന്ന റി​ക്കാ​ർ​ഡും അ​ഗ​ത​യു​ടെ പേ​രി​ൽ​ത്ത​ന്നെ. 103 ഭാ​ഷ​ക​ളി​ലാ​ണ് അ​ഗ​താ ക്രി​സ്റ്റി​യു​ടെ കൃ​തി​ക​ൾ വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ല​ണ്ട​നി​ലെ വെ​സ്റ്റ് എ​ൻ​ഡി​ലു​ള്ള തി​യ​റ്റ​റി​ലാ​ണ് ക​ഴി​ഞ്ഞ 65 വ​ർ​ഷ​മാ​യി ദ ​മൗ​സ് ട്രാ​പ്പ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 1952 ഒ​ക്ടോ​ബ​ർ ആ​റി​ന് നോ​ട്ടിം​ഗ്ഹാ​മി​ലെ തി​യ​റ്റ​ർ റോ​യ​ലി​ലാ​ണ് ദ ​മൗ​സ് ട്രാ​പ് ആ​ദ്യ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.​ഇ​തി​നു​ശേ​ഷം 50ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ 27 ഭാ​ഷ​ക​ളി​ൽ ഈ ​നാ​ട​കം പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു.

കു​റേ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​തും, അ​വ​രു​ടെ ഇ​ട​യി​ൽ ഒ​രു കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തും ഒ​ടു​വി​ൽ കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തു​മാ​ണ് നാ​ട​ക​ത്തി​ന്‍റെ ക​ഥ.

എ​ന്നാ​ൽ ക​ഥ​യു​ടെ അ​വ​സാ​ന​ഭാ​ഗ​ത്തു​ള്ള അ​സാ​ധാ​ര​ണ ട്വി​സ്റ്റാ​ണ് ഈ ​നാ​ട​ക​ത്തെ വൃ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. തി​യ​റ്റ​റു​ക​ളി​ൽ​നി​ന്ന് നാ​ട​കം ക​ണ്ടി​റ​ങ്ങു​ന്ന​വ​ർ ഈ ​ട്വി​സ്റ്റ് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന ഒ​രു അ​ലി​ഖി​ത നി​യ​മം​ത​ന്നെ ല​ണ്ട​നി​ലു​ണ്ട്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ട നാ​ട​ക​മാ​യ ദ ​മൗ​സ് ട്രാ​പ്പി​ൽ എ​ട്ടു ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച് ഇ​ന്നു​വ​രെ 450 ആ​ളു​ക​ൾ നാ​ട​ക​ത്തി​ൽ അ​ഭി​നേ​താ​ക്ക​ളാ​യി എ​ത്തി. 4575 പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ മേ​ജ​ർ മെ​റ്റ്കാ​ഫ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഡേ​വി​ഡ് റേ​വ​ൻ എ​ന്ന അ​ഭി​നേ​താ​വ് ഏ​റ്റ​വും കൂ​ടു​ത​ൽ​ക്കാ​ലം ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ർ​ഡി​നും ഉ​ട​മ​യാ​യി. നാ​ട​കം സി​നി​മ​യാ​ക്കാ​നു​ള്ള അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ ക​ന്പ​നി​ക്ക് ഇ​തു​വ​രെ സി​നി​മ നി​ർ​മി​ക്കാ​നാ​യി​ട്ടി​ല്ല. കാ​ര​ണം നാ​ട​കം പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​തി​നു​ശേ​ഷ​മേ സി​നി​മ നി​ർ​മാ​ണം തു​ട​ങ്ങാ​വു എ​ന്നാ​ണ് ക​രാ​ർ.

വെ​സ്റ്റ് എ​ൻ​ഡി​ലെ മാ​ർ​ട്ടി​ൻ​സ് തി​യ​റ്റ​റി​ലാ​ണ് ദ ​മൗ​സ് ട്രാ​പ് ഇ​പ്പോ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഡേ​വി​ഡ് ട്യൂ​ണ​റാ​ണ് സം​വി​ധാ​യ​ക​ൻ. ല​ണ്ട​നി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തി ഈ ​ച​രി​ത്ര സം​ഭ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​റു​ണ്ട്.

-റോസ് മേരി