മരുഭൂമിയിലെ നിലവിളി
എനിക്കും നിങ്ങളെപ്പോലെ ചിരിക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ലല്ലോ... കോട്ടയം സീരിയിലെ (സെൻറ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് സെൻറർ) കൊച്ചുമുറിയിൽ ഇരുന്നു സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് വ്യാകുലപ്പെട്ടു. സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ. ലെബനനിലെ ബെയ്റൂട്ടിലാണ് ആസ്ഥാനം. ആത്മീയ നായകന്‍റെ വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞുകൊണ്ടിരുന്നു...മുറിവേറ്റ മനുഷ്യൻ വേച്ചുവീഴുംപോലെ.

അവർ ഞങ്ങളെ കൊന്നൊടുക്കുകയാണ്. ഞങ്ങളുടെ പിതാക്കന്മാർ തന്ന മണ്ണ്, വീട്, പാരന്പര്യം എല്ലാം അവസാനിക്കുകയാണ്. ഞങ്ങൾക്ക് എണ്ണയുടെ വരുമാനവും വലിയ ബാങ്ക് ബാലൻസുമില്ല. ആക്രമണങ്ങൾ നടത്താറുമില്ല. എന്നിട്ടും കൊന്നൊടുക്കുകയാണ്. പശ്ചിമേഷ്യയിലെ ക്രൈസ്തവരോടു കാണിക്കുന്ന ക്രൂരതകൾ വിവരിക്കാനോ കേട്ടിരിക്കാനോ ആവില്ല. ക്രിസ്തുമതം പിറന്ന മണ്ണിൽനിന്ന് അവസാനത്തെ ക്രൈസ്തവനെയും ആട്ടിപ്പായിക്കാൻ ലോകം കൂട്ടുനില്ക്കുകയാണോ പാത്രിയർക്കീസ്
ബാവ ചോദിക്കുന്നു.

അഭിമുഖത്തിൽനിന്ന്:

എപ്പോഴും സന്തോഷത്തോടെ ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ അതു സാധ്യമല്ലാതായിരിക്കുന്നു. അതു പറയുന്പോൾ വേദന തോന്നുന്നു. വേദനകളുടെ മധ്യേയാണ് ഞങ്ങൾ. വംശഹത്യ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയാണ് ഞങ്ങൾ. പീഡനങ്ങൾ, ആട്ടിപ്പായിക്കൽ, വംശഹത്യ ഇതൊക്കെ നേരിടുന്ന മനുഷ്യർക്ക് എങ്ങനെയാണ് ഒന്നു ചിരിക്കാനെങ്കിലും കഴിയുന്നത്. നിങ്ങൾ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. എന്താണ് ഞങ്ങൾ അനുന്ധവിക്കുന്നതെന്ന് നിങ്ങളും അറിയട്ടെ, ചോദിച്ചുകൊള്ളൂ.ഇങ്ങനെപോയാൽ ഏറെക്കാലമുണ്ടാകില്ല

ആദിമക്രൈസ്തവ സമൂഹമെന്നനിലയിലും മധ്യപൂർവദേശത്തെ സ്വദേശികളെന്ന നിലയിലും പ്രത്യേകിച്ച് സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ ആളുകളായ ഞങ്ങളുടെ അസ്തിത്വവും നിലനില്പും അപകടത്തിലായിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെതന്നെയാണ് പോകുന്നതെങ്കിൽ സമീപന്ധാവിയിൽതന്നെ ഞങ്ങളുടെ കാര്യം പ്രവചനാതീതമാകും. അത്രയേറെ ക്രൈസ്തവരെ കൊന്നൊടുക്കിക്കഴിഞ്ഞു. ഏതുതരം കഷ്ടപ്പാടുകളും സഹനങ്ങളുമാണ് ഞങ്ങൾ ഇപ്പോൾ അനുന്ധവിക്കുന്നതെന്നു വിശദീകരിക്കാനാവില്ല. ഐഎസ് എന്നും ദായിഷെന്നുമൊക്കെ അറിയപ്പെടുന്നവ ഉൾപ്പെടെയുള്ള മുസ്——ലിം തീവ്രവാദ ഗ്രൂപ്പുകളാണ് ഞങ്ങളെ ലക്ഷ്യമിട്ടിരിക്കുന്നത്. സമാധാനകാംക്ഷികളും അക്രമമാർഗങ്ങൾ അവലംബിക്കാത്തവരുമായതുകൊണ്ടും ആത്മരക്ഷയ്ക്കോ പ്രതിരോധത്തിനോ മറ്റു മാർഗങ്ങളൊന്നും ഇല്ലാത്തതിനാലും ഞങ്ങളുടെ നിലനില്പ് അപകടത്തിലാണെന്ന് ആവർത്തിച്ചു പറയട്ടെ.

ശബ്ദമുയർത്താൻ ആരുമില്ല

പരിഷ്കൃത സമൂഹമെന്നു പറയുന്നവർ ഞങ്ങളെ മറന്നുകളഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്നു പറയുന്ന രാഷ്ട്രങ്ങളാകട്ടെ ഞങ്ങളെ മറന്നുവെന്നു മാത്രമല്ല, തള്ളിപ്പറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. പടിഞ്ഞാറൻ രാഷ്ട്രീയക്കാർ അവസരവാദികളാണെന്നുപോലും പറയേണ്ടിയിരിക്കുന്നു. അവർക്ക് അവരുടേതായ താത്പര്യങ്ങളാണ്. എണ്ണയിലും ആയുധവില്പനയിലുമാണ് ഇക്കൂട്ടർക്കു താത്പര്യം. പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങളായ നാട്ടുകാരെ രാഷ്ട്രീയക്കാർ ഒറ്റുകൊടുത്തിരിക്കുകയാണോയെന്നു ഞാൻ ആശങ്കപ്പെടുന്നു. നാടുകടത്തപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്യുന്ന ഈ മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്താൻ അവർക്കു കഴിയുന്നില്ല.

വംശഹത്യ

പശ്ചിമേഷ്യയിലെ ക്രൈസ്തവർ, സിറിയക്കാർ, കൽദായക്കാർ, അസിറിയക്കാർ, ബൈസാൻറിയക്കാർ എന്നിവരൊക്കെ വംശഹത്യയുടെ വക്കിലാണ്. ഇതൊക്കെ സംന്ധവിക്കുന്നത് ബാക്കിയുള്ള ലോകത്തിൻറെ കണ്‍മുന്നിലാണെന്നതും ഓർമിക്കുക.

ലെബനനിലെ ബെയ്റൂട്ടിലുള്ള ഞങ്ങളുടെ പാട്രിയാർക്കേറ്റ് കഴിഞ്ഞ മൂന്നു മാസമായി ന്ധീകരവാദ ന്ധീഷണിയുടെ നിഴലിലാണ്. തീവ്രവാദികൾ ഞങ്ങളുടെ ആസ്ഥാനത്തെ ലക്ഷ്യമിടുന്നതു വാർത്തയായിരുന്നു. അതുകൊണ്ട് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറാക്കിലും സിറിയയിലും ഉൾപ്പെടെ എപ്പോഴും ഞാൻ യാത്ര ചെയ്തിരുന്നു. പക്ഷേ, ഇപ്പോൾ അവിടങ്ങളിലേക്കുള്ള എൻറെ യാത്രകളിൽ ഗവണ്മെൻറ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എത്ര ന്ധീഷണിയുണ്ടെങ്കിലും എനിക്ക് അവിടെ പോകാതിരിക്കാനാവില്ല.

വീടുകളും പള്ളികളും തകർത്തു

സിറിയയിലെയും ഇറാക്കിലെയും അവശേഷിക്കുന്ന ക്രൈസ്തവരെ കാണുന്പോൾ ഞാൻ അതീവ ദുഃഖിതനാണ്. നിഷ്കരുണം കൊല്ലപ്പെടുകയും ഇസ്ലാമിക സ്റ്റേറ്റിനെ ന്ധയന്ന് സ്വന്തം മണ്ണും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്യുന്ന ക്രൈസ്തവരെക്കുറിച്ച് ഓർക്കുന്പോൾ ഹൃദയം തകരുന്നു.

സിറിയയിലും പൗരാണിക നഗരമായ പാൽമീറയിലും ഞാനിപ്പോഴും സന്ദർശനം നടത്തുന്നുണ്ട്. പാൽമീറ ഐഎസിൽനിന്നു മോചിപ്പിച്ചതിനുശേഷം മൂന്നു തവണ ഞാൻ അവിടെ പോയി. അവിടെ ഞങ്ങൾക്ക് ഒരു മൊണാസ്ട്രി ഉണ്ടായിരുന്നു, സെൻറ് ഇലിയാനിൽ. മുന്പ് എത്രയോ തവണ ഞാൻ അവിടെ പോയിരുന്നതാണ്. ഭീകരർ അതു പൂർണമായും നശിപ്പിച്ചുകളഞ്ഞു. അതിൻറെ ഗോപുരം ബോംബ് വച്ചു തകർത്തു. പള്ളികളെല്ലാം തകർത്തു തരിപ്പണമാക്കി.

മൂന്നുവർഷം മുന്പാണ് ഐഎസ് ഇറാക്കിലെ മൊസൂളിലും നിനിവേയിലും അധിനിവേശം നടത്തിയത്. അതിനു രണ്ടുമാസം മുന്പ് ആ സ്ഥലങ്ങളിൽ ഞാൻ സന്ദർശനം നടത്തിയിരുന്നു. ഇറാക്കിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ തിങ്ങിപ്പാർത്തിരുന്ന സ്ഥലമായിരുന്നു നിനിവേയിലെ പട്ടണങ്ങളും ഗ്രാമങ്ങളും. കഴിഞ്ഞ നവംബറിലാണ് നിനിവേ മോചിപ്പിച്ചത്. അതിനുശേഷം ആ ഗ്രാമങ്ങളിൽ ആദ്യമെത്തിയവരിൽ ഒരാൾ ഞാനായിരുന്നു. ഐഎസ് വരുത്തിവച്ച നാശങ്ങൾക്കു ഞാൻ ദൃക്സാക്ഷിയായി. പള്ളികളും വീടുകളും തകർത്തിരിക്കുന്നതിനു കണക്കില്ല. അവർ അവിടം വിട്ടുപോകുന്നതിനു മുന്പ് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും അവർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളും തെരഞ്ഞുപിടിച്ച് തീയിട്ടു. ജീവൻ തിരിച്ചുകിട്ടിയ ചിലരൊക്കെ എങ്ങോട്ടൊക്കെയോ പലായനം ചെയ്തു.ക്രൈസ്തവരോടുള്ള വിവേചനവും വെറുപ്പും ദ്രോഹവും വ്യക്തമാണ്. ഇതൊക്കെയായിട്ടും മനുഷ്യാവകാശത്തിൻറെയും ന്യൂനപക്ഷ സംരക്ഷണത്തിൻറെയും വക്താക്കളെന്നു പറയുന്ന രാജ്യങ്ങൾ ഇവിടത്തെ ക്രൈസ്തവരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കാര്യത്തിൽ കടുത്ത അവഗണനയാണ് കാണിക്കുന്നത്.

ലെബനൻ

ഞാൻ ലെബനനിലാണ്. ആ മനോഹര രാജ്യത്താണ് ഞങ്ങളുടെ സന്ധയുടെ ആസ്ഥാനം. കഴിഞ്ഞ 110 വർഷങ്ങളായി ഞങ്ങൾ അവിടെയാണ്. 1905-ൽ തെക്കു കിഴക്കൻ തുർക്കിയിൽനിന്ന് ഇവിടേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ബെയ്റൂട്ട് ഡമാസ്കസിന് അടുത്താണ്. 110 കിലോമീറ്റർ അകലമേ ഇവ തമ്മിലുള്ളു.

ഞാൻ ലെബനനിൽ ആണെങ്കിലും പ്രശ്നബാധിതമായ സിറിയയിലും പോകാറുണ്ട്. അടുത്തയാഴ്ച ഞാൻ സിറിയയിലേക്കു പോകും. അവിടെ ഞങ്ങളുടെ ഒരു പ്രീസ്റ്റ് ഹോം ഉണ്ട്. അവിടെ ഒരു ഓർമദിനത്തിൽ പങ്കെടുക്കും. അടുത്ത മാസം ആദ്യം ഡമാസ്കസിലേക്കു പോകും. കത്തോലിക്കാ സന്ധാവിന്ധാഗങ്ങളിലെ നേതാക്ക·ാരുടെ സമ്മേളനം നടക്കുന്നുണ്ട് അവിടെ. താമസിയാതെ ഇറാക്കിലും പോകും. തകർക്കപ്പെട്ട വീടുകളൊക്കെ നന്നാക്കിയെടുക്കുകയാണ് പലരും. ഇറാക്കിൽനിന്നും സിറിയയിൽനിന്നും ആയിരക്കണക്കിന് അന്ധയാർത്ഥികൾ ലെബനനിലെത്തിയിട്ടുണ്ട്. നമ്മുടെ സഹായവും പിന്തുണയും അവർക്ക് ആവശ്യമുണ്ട്. എല്ലാം നഷ്ടപ്പെട്ട ഇറാക്കിലെയും സിറിയയിലെയും ക്രൈസ്തവർക്ക് തല ചായ്ക്കാൻ ഇടവും ആശുപത്രികളും കുട്ടികൾക്കു സ്കൂളുകളും എല്ലാം ഉണ്ടാകേണ്ടതുണ്ട്.

അവിടെ ജനാധിപത്യം നടപ്പില്ല

പാശ്ചാത്യ നിലപാടുകളോടു വിയോജിപ്പുണ്ട്. സിറിയയിലും ഇറാക്കിലും ഉടനെയൊന്നും ജനാധിപത്യം കൊണ്ടുവരാനാവില്ല. ലെബനനിലൊഴികെ ആ മേഖലയിൽ ഒരിടത്തും മതവും ഗവണ്മെൻറും തമ്മിൽ വ്യത്യാസമില്ല. ഇത്തരമൊരു സാഹചര്യത്തിൽ പാശ്ചാത്യർ പറയുന്ന ജനാധിപത്യം എങ്ങനെ നടപ്പാക്കുമെന്നാണു പറയുന്നത്. അസാധ്യമെന്നു ഞാൻ പറയും.

അതിനാൽ ലോകരാഷ്ട്രങ്ങൾ പ്രശ്നത്തെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മേഖലയിലെ ഗവണ്മെൻറുകൾക്ക് ഒരു സിവിൽ കോണ്‍സ്റ്റിറ്റ്യൂഷൻ സ്ഥാപിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയുമാണ് ചെയ്യേണ്ടത്. നിർന്ധാഗ്യവശാൽ അത് സംന്ധവിക്കുന്നില്ല. മറിച്ച് എണ്ണയ്ക്കുവേണ്ടി ന്യൂനപക്ഷ താത്പര്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനമാണ് അവരിൽനിന്ന് ഉണ്ടാകുന്നത്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയരെ സംരക്ഷിക്കുകയാണെന്നു ന്ധാവിക്കുന്നുണ്ടെങ്കിലും അതല്ല നടക്കുന്നത്. ഞങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി അവിടെ ജീവിക്കുന്ന തദ്ദേശീയരാണ്. ക്രിസ്തുമതം സ്ഥാപിക്കപ്പെടുന്നതിനു മുന്പും ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. പാശ്ചാത്യ രാഷ്ട്രീയക്കാരുടേത് കപടനാട്യമാണ്. വാഷിംഗ്ടണ്‍ ഡിസിയിലും ടൊറൻറോയിലും മോണ്‍ട്രിയോളിലും കാനഡയിലും റോമിലും സ്പെയിനിലുമൊക്കെ ഞാനിതുതന്നെ പരസ്യമായി പറയുന്നു.

എല്ലാവരുടെയും പൗരാവകാശത്തിനായിട്ടാണ് നിലകൊള്ളുന്നതെന്ന് പാശ്ചാത്യ രാഷ്ട്രീയക്കാർ തെളിയിക്കേണ്ടതുണ്ട്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ മാത്രമാണ് അവരുടെ ഇപ്പോഴത്തെ ഇടപെടലുകൾ. കാരണം അവർ ന്ധൂരിപക്ഷമാണ്, സന്പന്നരാണ്. പക്ഷേ, ഞങ്ങളോ ദരിദ്രരായ ന്യൂനപക്ഷങ്ങൾ. അക്രമത്തിൻറെ പാത സ്വീകരിക്കാത്തവർ. അതുകൊണ്ട് ഞങ്ങളെ ഒരുവശത്തേക്കു മാറ്റിനിർത്തിയാലും അവഗണിച്ചാലും അവർക്ക് ഒന്നും സംന്ധവിക്കാനില്ല.

ആർച്ച്ബിഷപ്പുമാരെക്കുറിച്ച് അറിയില്ല

ഇറാക്കിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് ആർച്ച്ബിഷപ്പുമാരെക്കുറിച്ച് ഈ ദിവസംവരെ യാതൊരു വിവരവുമില്ല. 2013 ഏപ്രിൽ മാസത്തിലാണ് അലെപ്പോയിലെ ഗ്രീക്ക്, സിറിയൻ ഓർത്തഡോക്സ് ആർച്ച്ബിഷപ്പുമാരായ ബൗലോസ് യെസീഗി, ഗ്രിഗോറിയോസ് യോഹന്നാ ഇബ്രാഹിം എന്നിവരെ തീവ്രവാദികൾ കൊണ്ടുപോയത്. നാലു വർഷം കഴിഞ്ഞു. അക്കാര്യത്തിൽ ഒരു പാശ്ചാത്യ ഇടപെടലും ഉണ്ടായിട്ടില്ല. ഞാൻ മുന്പു പറഞ്ഞതുപോലെ ആർക്കും അതിൽ താത്പര്യവുമില്ല.

നന്ദി

നിങ്ങൾക്കെല്ലാവർക്കും നന്ദി. പ്രത്യേകിച്ച് കേരളത്തിലെ സന്ധകൾക്ക്. അന്ത്യോക്യ ആരാധനക്രമ പാരന്പര്യം പങ്കുവയ്ക്കുന്ന മലങ്കര കത്തോലിക്കാസന്ധ പുനരൈക്യ വാർഷികത്തിൽ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്. മലങ്കര കത്തോലിക്കാ സന്ധയോടും കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ ഐക്യദാർഢ്യത്തിനും നന്ദി. സിറിയയിലെയും ഇറാക്കിലെയും ലെബനനിലെയും പീഡനമനുന്ധവിക്കുന്ന ക്രൈസ്തവർക്കുവേണ്ടി അദ്ദേഹം ഒരു ലക്ഷം ഡോളറിൻറെ സാന്പത്തിക സഹായം നല്കിയതും സ്മരിക്കുന്നു. ഞങ്ങൾക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കുക.

ജോസ് ആൻഡ്രൂസ്