Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
ആരും അന്യരല്ല, ദൈവത്തിന്‍റെ മക്കൾ


മുംബൈയിൽ ഒരു റസ്റ്ററൻറ് നടത്തുകയായിരുന്നു കദാം കുടുംബം. വലിയ അലച്ചിൽകൂടാതെ അവർ അവിടെ കഴിയുന്പോഴാണ് ഒരു കലാപം പൊട്ടിപ്പുറപ്പെട്ട് അവരുടെ റസ്റ്ററൻറ് അഗ്നിക്കിരയായത്. ആ അഗ്നിതാണ്ഡവത്തിൽ കദാം കുടുംബത്തിൻറെ ശക്തിയായിരുന്ന മമ്മി കദാം വെന്തെരിഞ്ഞു. റസ്റ്ററൻറിലെ പ്രധാന പാചകക്കാരിയായിരുന്നു മമ്മി കദാം.

ഭാര്യയും റസ്റ്ററൻറും നഷ്ടപ്പെട്ട പപ്പ കദാം തൻറെ നാലു മക്കളുമായി ലണ്ടനിലേക്കു കുടിയേറി. അവിടെ ഒരു റസ്റ്ററൻറ് തുടങ്ങിയെങ്കിലും അതു പച്ചപിടിച്ചില്ല. അങ്ങനെയാണ് തൻറെ സന്പാദ്യമെല്ലാം എടുത്തുകൊണ്ടു മക്കളെയും കൂട്ടി പപ്പ കദാം ഒരു വാനിൽ ഫ്രാൻസിലെത്തിയത്.ഫ്രാൻസിലെ യാത്രയ്ക്കിടയിൽ വാനിൻറെ ബ്രേക്ക് തകരാർമൂലം അവർ ഒരു അപകടത്തിൽപ്പെട്ടു. അപ്പോൾ അവർ എത്തിയിരുന്നത് ശാന്തസുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമത്തിൽ തങ്ങാൻ തീരുമാനിച്ച പപ്പ കദാം അവിടെ അടഞ്ഞുകിടന്നിരുന്ന ഒരു റസ്റ്ററൻറ് വിലയ്ക്കു വാങ്ങി. ആറസ്റ്ററൻറിനു മുന്നിലുള്ള റോഡിനപ്പുറത്തായി ഒരു മുന്തിയതരം റസ്റ്ററൻറുണ്ടായിരുന്നു.

ആ റസ്റ്ററൻറിൻറെ ഉടമയായ മഡാം മലോറിക്ക് ഇന്ത്യക്കാരുടെ ആഗമനം ഒട്ടും പിടിച്ചില്ല. പുതിയ റസ്റ്ററൻറ് തൻറെ റസ്റ്ററൻറിനു ന്ധീഷണിയാകുമെന്നു മലോറി കണക്കുകൂട്ടി. ത·ൂലം മെയ്സൻ മുംബൈ എന്ന പുതിയ റസ്റ്ററൻറിനെതിരായി ആ സ്ത്രീ ശീതസമരം തുടങ്ങി.റസ്റ്ററൻറിൻറെ ഉദ്ഘാടന ദിവസത്തെ മെനു മനസിലാക്കിയ മലോറി ഫ്രഷായ മത്സ്യവും മാംസവും പച്ചക്കറികളും ലന്ധിക്കുന്ന ആ ഗ്രാമത്തിലെ ഏക മാർക്കറ്റിൽ ചെന്ന് ആ മെനുവിന് ആവശ്യമായി വരാവുന്ന എല്ലാ സാധനങ്ങളും മുഴുവനായും വിലയ്ക്കെടുത്തു. പപ്പ കദാമും റസ്റ്ററൻറിലെ പ്രധാന കുക്കായി ഉയർത്തപ്പെട്ട മകൻ ഹസനും മാർക്കറ്റിൽ എത്തിയപ്പോൾ അവർക്കാവശ്യമായിരുന്ന എല്ലാ ഐറ്റങ്ങളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായിരുന്നു.

മലോറി യുദ്ധം തുടങ്ങിയപ്പോൾ പപ്പ കദാം അതേ നാണയത്തിൽ തിരിച്ചടിച്ചു. അടുത്ത ദിവസം പപ്പ കദാം മാർക്കറ്റിലെത്തി മലോറിയുടെ മെനുവിന് ആവശ്യമായിരുന്ന ഐറ്റങ്ങൾ മുഴുവനും മുൻകൂറായി വാങ്ങിക്കൂട്ടി. അങ്ങനെ മലോറിയെ പപ്പ കദാം ഒരു പാഠം പഠിപ്പിച്ചു. കുറേ കഴിഞ്ഞപ്പോഴാണ് മലോറിയുടെ റസ്റ്ററൻറിലെ ഒരു ഷെഫ് കുറേ അനുയായികളെയും കൂട്ടി കദാമിൻറെ റസ്റ്ററൻറിനു തീയിട്ടത്. അതുപോലെ, ഫ്രാൻസ് ഫ്രഞ്ചുകാർക്ക് എന്നു വലിയ അക്ഷരത്തിൽ കദാമിൻറെ റസ്റ്ററൻറിൻറെ മതിലിൽ വലിയ അക്ഷരത്തിൽ എഴുതിവയ്ക്കുകയും ചെയ്തു.

കാര്യങ്ങൾ പിടിവിട്ടുപോകാൻ തുടങ്ങുന്നു എന്നു മനസിലാക്കിയ മലോറി തെറ്റ് തിരുത്താൻ തയാറായി. തൻറെ അറിവുകൂടാതെ കദാമിൻറെ റസ്റ്ററൻറ് നശിപ്പിക്കാൻ ശ്രമിച്ച ഷെഫിനെ മലോറി പിരിച്ചുവിട്ടു. എന്നു മാത്രമല്ല, കദാമിൻറെ മതിലിൽ ഫ്രാൻസ് ഫ്രഞ്ചുകാർക്ക് എന്ന് എഴുതിവച്ചിരുന്നത് സ്വന്തം കൈകൊണ്ട് മലോറി കഴുകിക്കളയുകയും ചെയ്തു. അതോടെ മലോറിയും കദാമും തമ്മിലുള്ള യുദ്ധം തണുത്തു. സാവധാനം അവർ തമ്മിൽ അടുക്കാൻ തുടങ്ങി. ആ അടുപ്പംമൂലം തൻറെ റസ്റ്ററൻറിലെ ഏറ്റവും നല്ല ഷെഫ് ആയ സ്വന്തം മകൻ ഹസനെ മലോറിയുടെ റസ്റ്ററൻറിനു വിട്ടുകൊടുക്കാൻ തയാറാവുകയും ചെയ്തു. ഹസൻറെ വരവിനെത്തുടർന്ന് മലോറിയുടെ റസ്റ്ററൻറിന് അവർ അതിയായി ആഗ്രഹിച്ചിരുന്ന രണ്ടാമത്തെ മിഷലിൻ സ്റ്റാർ പദവി ലന്ധിക്കുകയും ചെയ്തു.

ദ ഹണ്ട്രഡ് ഫുട്ട് ജേർണി എന്ന ഹോളിവുഡ് സിനിമയുടെ കഥയാണിത്. റിച്ചാർഡ് മെറെയ്സ് ഇതേ പേരിൽ എഴുതിയ നോവലിനെ ആധാരമാക്കി സ്റ്റീഫൻ നെറ്റ് തിരക്കഥയെഴുതി ലസെ ഹാൾസ്ട്രോം സംവിധാനം ചെയ്ത സിനിമയാണിത്. സിനിമയിലെ കഥ മുകളിൽ പറഞ്ഞിരിക്കുന്നിടത്തുവച്ച് അവസാനിക്കുന്നില്ല. എന്നാൽ നമ്മുടെ വിചിന്തനത്തിനു കഥയുടെ ഇത്രയും ഭാഗം മതിയാകും.

അന്യനാട്ടുകാർ നമ്മുടെ നാട്ടിൽ വന്ന് അധ്വാനിച്ചു വലുതാകുന്നതു കാണുന്പോൾ നമുക്ക് അസൂയയും ഭയപ്പാടും തോന്നുന്നുണ്ടോ എങ്കിൽ മലോറിയുടെ മാനസാന്തരകഥ നമുക്ക് പ്രചോദനം നൽകേണ്ടതാണ്. കദാമിനെയും കുടുംബത്തെയും ആദ്യം ആട്ടിയോടിക്കാൻ ശ്രമിച്ച മലോറി അവരും തങ്ങളെപ്പോലെയുള്ള മനുഷ്യരാണെന്ന ബോധ്യം വന്നപ്പോൾ അവരെ ഹൃദയപൂർവം സ്വീകരിക്കാൻ തയാറായി. കദാമിൻറെയും കുടുംബാംഗങ്ങളുടെയും പ്രവർത്തനരീതികൾ അതിനു സഹായിക്കുകയും ചെയ്തു.

മലയാളികളായ നമ്മൾ ചെന്നുപറ്റാത്ത രാജ്യങ്ങൾ ഏറെ ഉണ്ടാവില്ല. നമ്മൾ എവിടെപ്പോയാലും അവരെല്ലാവരും നമ്മെ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കാറില്ലേ അതുപോലെ, മറ്റു ദേശക്കാർ നമ്മുടെ നാട്ടിലെത്തി ജീവിതത്തിനുള്ള വക കണ്ടെത്തുന്പോൾ നാം അവരെ ഹൃദയപൂർവം സ്വീകരിക്കുകയല്ലേ വേണ്ടത് അതു മാത്രമോ നമ്മുടെ നാട് വളരുന്നതിൽ അവർ വഹിക്കുന്ന പങ്ക് നമുക്ക് വിസ്മരിക്കാനാവുമോ ആരും നമുക്ക് അന്യരാകരുത്. അവർ വിദേശിയരും ഇതരനാട്ടുകാരും ആയാലും അവരും നമ്മെപ്പോലുള്ളവർ എന്നു കരുതി നാം അവരെ സ്വീകരിക്കുകതന്നെ വേണം. എങ്കിൽ മാത്രമേ ദൈവത്തിൻറെ മക്കളാണ് നാം എന്നു നമുക്ക് അവകാശപ്പെടാനാവൂ.
തകർക്കാനാവാത്ത സ്വപ്നങ്ങൾ
ഭൂ​ക​ന്പ​ങ്ങ​ളും ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റു​ക​ളും ഇ​ട​യ്ക്കി​ടെ വ​ന്പ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന രാ​ജ്യ​മാ​ണ് ഹെ​യ്തി. പാ​ശ്ചാ​ത്യ അ​ർ​ധ​ഗോ​ള​ത്തി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട ഈ ​ക​രീ​ബ
ജീവിത വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ
വെ​സ്‌ലി സി​ക്കി​ളും റോ​ബ​ർ​ട്ട് കു​പ്ഫെ​ർ​ഷ്മി​ഡും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അ​വ​ർ ഒ​രു ദി​വ​സം ര​ണ്ടു സീ​റ്റു​ മാ​ത്ര​മു​ള്ള ഒ​രു ചെ​റി​യ സെ​സ്ന വി​മാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഡ്യ
വേദനകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നവർ
സി​ന്ധു സ​പ്ക​ൽ വി​വാ​ഹി​ത​യാ​കു​ന്പോ​ൾ പ​ത്തു​വ​യ​സാ​യി​രു​ന്നു പ്രാ​യം. ഇ​രു​പ​തു​വ​യ​സാ​കു​ന്പോ​ഴേ​ക്കും സി​ന്ധു മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ പ്ര​സ​വി​ച്ചി​രു​ന്നു. എ​ന്നു മാ​ത്ര​മ​ല്ല, സി​ന്ധു ഒ​ൻ​പ​ത
ആഴത്തിൽ വിശ്വസിക്കാം, ധർമത്തിൽ വളരാം
ബ​ർ​നാ​ർ​ഡ് നാ​ഥാ​ൻ​സ​ണി​ന്‍റെ (19262011) ഗേ​ൾ​ഫ്ര​ണ്ടാ​യി​രു​ന്നു റൂ​ത്ത്. അ​വ​ൾ ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ അ​വ​ളു​ടെ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​വ​ർ തീ​രു​മാ​നി​ച
തളർച്ചയിൽ നിന്നു വളർച്ചയിലേക്ക്
കൈ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട കൈ​ക​ൾ. കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട കാ​ലു​ക​ൾ. എങ്കിലും രാ​ജ മ​ഹേ​ന്ദ്ര പ്ര​താ​പ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന് എ​ഴു​തു​ന്ന​തി​നോ ന​ട​
ഒന്നു ശാന്തമാകൂ, പ്ലീസ്
ആ​ഗോ​ള ഐ​ടി രം​ഗ​ത്തെ അ​തി​ഭീ​മ​നാ​ണു ഗൂ​ഗി​ൾ. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ന്ന പേ​രി​ൽ ഗൂ​ഗി​ളി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​താ​ക​ട്ടെ സു​ന്ദ​ർ പി​ച്ചൈ എ​ന്ന ത​മി​ഴ്നാ​ട്ടു​കാ​ര​നും. 2016
അധ്വാനം, ഒരു കൈ സഹായവും
ര​ണ്ട് ഓ​സ്ക​ർ അ​വാ​ർ​ഡു​ക​ളും മൂ​ന്നു ഗോ​ൾഡ​ൻ ഗ്ലോ​ബ് അ​വാ​ർ​ഡു​ക​ളും ഒ​രു ടോ​ണി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ള്ള ഹോ​ളി​വു​ഡ് ന​ട​നാ​ണു ഡെ​ൻ​സ​ൽ വാ​ഷിം​ഗ്ട​ണ്‍. ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യ
പ്രാർഥനയെന്ന ലൈഫ്‌ബോട്ട്
1912 ഏ​പ്രി​ൽ 10 ബു​ധ​നാ​ഴ്ച ആ​യി​രു​ന്നു ടൈ​റ്റാ​നി​ക് എ​ന്ന ഭീ​മാ​കാ​ര​നാ​യ ക​പ്പ​ൽ ഇം​ഗ്ല​ണ്ടി​ലെ സൗ​ത്താം​പ്ട​ണ്‍ എ​ന്ന തു​റ​മു​ഖ​ത്തു​നി​ന്നു ന്യൂ​യോ​ർ​ക്കി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. ക​പ്പ​ൽ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
വാ​ട്സ്ആ​പ് എ​ന്ന ക​ന്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​രാ​ണ് ജാ​ൻ കോം, ​ബ്ര​യ​ൻ ആ​ക്ട​ണ്‍ എ​ന്നീ കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​ർ. അ​വ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​ട്സ്ആ​പ് എ​ന്ന കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ്മാ​ർ​ട്
േപയംഗിന്‍റെ കഥ കേൾക്കാം, ഹരിതഭൂമിക്കായി
ടി​ബ​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ചൈ​ന, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞ് ഒ​ഴു​കു​ന്ന ന​ദി​യാ​ണ് ബ്ര​ഹ്മ​പു​ത്ര. ലോ​ക​ത്തി​ലെ പ​ത്താ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ദി​യാ​
ഏതു നിമിഷവും മരിക്കാവുന്നവർ നമ്മൾ
1995 മു​ത​ൽ 1975 വ​രെ നീ​ണ്ടു​നി​ന്ന വി​യ​റ്റ്നാം യു​ദ്ധം വ​ഴി സൗ​ത്ത് വി​യ​റ്റ്നാം നോ​ർ​ത്ത് വി​യ​റ്റ്നാ​മി​ന്‍റെ കീ​ഴി​ൽ വ​ന്നു. അ​ങ്ങ​നെ ര​ണ്ടു രാ​ജ്യ​ങ്ങ​ളും കൂ​ടി ഒ​റ്റ രാ​ജ്യ​മാ​യി മാ​റി
അവസരങ്ങളുണ്ട്, ലക്ഷ്യം നന്മയാകട്ടെ
മൈ​ക്രോസോ​ഫ്റ്റി​ന്‍റെ ബി​ൽ ഗേറ്റ്സി​നെ​പ്പോ​ലെ കം​പ്യൂ​ട്ട​ർ​രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു സ്റ്റീ​വ് ജോ​ബ്സ് (19552011). കം​പ്യൂ​ട്ട​ർ പ്ര​തി​ഭ​യാ​യി​രു​ന്ന സ്റ്റീ
വിരമിക്കൽ പുതിയ തുടക്കം
1967ൽ ​അ​മേ​രി​ക്ക​യി​ൽ ബെ​സ്റ്റ്സെ​ല്ല​ർ ആ​യി​രു​ന്ന ഒ​രു പു​സ്ത​ക​മാ​ണു "ഫാ​മി​ൻ 1975’ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ സ​യ​ന്‍റി​സ്റ്റാ​യി​രു​ന്ന വി​ല്യം പാ​ഡോ​ക്കും ഫോ​റി​ൻ സ​ർ​വീ​സി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന
മാറ്റങ്ങൾക്കു വേണം തുറന്ന മനസ്
ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1889ൽ ​പാ​രീ​സി​ൽ ഒ​രു ലോ​ക​വ്യാ​പാ​ര​മേ​ള സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. ആ ​വ്യാ​പാ​ര​മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യി
വിമർശനങ്ങളെ ഭയക്കേണ്ടതില്ല
അന്താരാഷ്ട്ര പ്രസിദ്ധനായ വയലിനിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്നു ഒലേ ബുൾ (18101880). വയലിൻ രംഗത്തെ ഇതിഹാസമായിരുന്ന നിക്കോളോ പഗനീനിയെപ്പോലെ പരക്കെ ആദരിക്കപ്പെട്ടിരുന്ന ഒലേ ബുൾ ജനിച്ചതു
വ്യക്തിബന്ധങ്ങൾ വളർത്താം, വിജയിക്കാം
ബി​സി​ന​സി​ലാ​യി​രു​ന്നു ബ്രെ​റ്റ് കെ​ല്ലി​യു​ടെ ഡി​ഗ്രി. ആ ​ഡി​ഗ്രി​യു​ടെ ബ​ല​ത്തി​ലാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന് ഒ​രു ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ച​ത്. ബാ​ങ്കി​ലെ ജോ​ല
വീണേക്കാം... പക്ഷേ, ഹീറോ ഒളിച്ചോടില്ല
മെ​ക്സി​ക്കോ സി​റ്റി​യി​ൽ 1968 ലെ ​ഒ​ളി​ന്പി​ക്സ് ന​ട​ക്കു​ന്ന സ​മ​യം. ഒ​ള​ന്പി​ക്സി​ലെ പ്ര​സ്റ്റീ​ജ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​ൽ 75 അത് ലറ്റു​ക​ളാ​ണു പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്
മാർക്ക് മാത്രം പോര, മാതൃകയുമാകണം
പ്ര​സി​ദ്ധ​നാ​യ ഒ​രു ഡോ​ക്ട​റും കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ലെ പ്ര​ഫ​സ​റു​മാ​യി​രു​ന്നു ജ​യിം​സ് ലാം​ഗ്സ്റ്റാ​ഫ് (18251889). ഒ​രേ​സ​മ​യം ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും രാഷ്‌ട്രീയ​
ഉറക്കം കളയുന്ന അതിമോഹം
വി​വി​ധ​യി​നം ക്ലോ​ക്കു​ക​ൾ സേ​ഖ​രി​ക്കു​ന്ന ഹോ​ബി​യു​ള്ള ഒ​രാ​ൾ. അ​യാ​ൾ എ​വി​ടെ​പ്പോ​യാ​ലും ക്ലോ​ക്കു​ക​ളു​ടെ കാ​ര്യം മാ​ത്ര​മാ​ണ് അ​ന്വേ​ഷി​ക്കു​ക. ത​ന്‍റെ ശേ​ഖ​ര​ത്തി​ലി​ല്ലാ​ത്ത ഒ​രു ക്ലോ​ക്ക
സന്തോഷിപ്പിച്ചു സന്തോഷിക്കാം
ഒ​രു ആ​ശു​പ​ത്രി​യി​ലെ ഒ​രു മു​റി. അ​വി​ടെ ര​ണ്ടു രോ​ഗി​ക​ൾ. ര​ണ്ടു പേ​രും കാ​ൻ​സ​ർ ബാ​ധി​ത​ർ. അ​വ​രി​ലൊ​രാ​ൾ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നും മ​റ്റെ​യാ​ൾ വെ​ള്ള​ക്കാ​ര​നും. ശ​ത​കോ​ടീ​ശ്വ​ര​നാ​യ വെ​ള്ള​ക്കാ​
ജീ​വ​ന്‍റെ മ​ഹ​ത്വ​ത്തി​നാ​യി നമുക്ക് കൈകോർക്കാം
1933 ജ​നു​വ​രി 30ന് ​നാ​സി പാ​ർ​ട്ടി​യു​ടെ ത​ല​വ​ൻ അ​ഡോ​ൾ​ഫ് ഹി​റ്റ്‌ല​ർ ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​ർ ആ​യി നി​യ​മി​ത​നാ​യി. ഹി​റ്റ്‌ല​റെ ചാ​ൻ​സ​ല​ർ ആ​യി നി​യ​മി​ച്ച പ്ര​സി​ഡ​ന്‍റ് പോ​ൾ ഹി​ൻ​ഡ​ൻ​ബ​ർ​ഗ്
പോയതുപോകട്ടെ, ബാക്കിയുണ്ടല്ലോ
1938ൽ ​ലോ​ക​ത്തി​ലെ ഒ​ന്നാം ന​ന്പ​ർ പി​സ്റ്റ​ൾ ഷൂ​ട്ട​ർ ആ​യി​രു​ന്നു ഹം​ഗേ​റി​യ​നാ​യ ക​രോ​ളി ട​ക്കാ​ക്സ് (19101976). ബു​ഡാ​പെ​സ്റ്റി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ അ​പ്പോ​ൾ ആ​ർ​മി​യി​ല
ലോകം മെച്ചപ്പെടണം, നമ്മളും
ഒ​രി​ക്ക​ൽ ഒ​രു യു​വാ​വ് ഒ​രു സ​ന്യാ​സി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. പ​ണ്ഡി​ത​നാ​യി​രു​ന്നു ആ ​സ​ന്യാ​സി. അ​തു​പോ​ലെ മ​റ്റു​ള്ള​വ​ർ​ക്കു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ൽ അ​തി​പ്ര​ഗ​ത്ഭ​നും.
ഓരോ ദിവസവും വിജയമാക്കാൻ
പ്രഗത്ഭനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അതുപോലെ വിദ്യാർഥികൾക്ക് ഏറെ പ്രിയങ്കരനും. അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വിദ്യാർഥികൾക്കു വലിയ ദുഃഖമായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. പ്രായം വർധിച്ച
ദാനം ചെയ്തു സന്തോഷം നേടാം
പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് അ​യാ​ൾ ഓ​ഫീ​സി​ലേ​ക്കു പോ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യം. അ​പ്പോ​ൾ ഭാ​ര്യ പ​റ​ഞ്ഞു, "ന​മ്മു​ടെ വേ​ല​ക്കാ​രി ഇ​ന്നു നേ​ര​ത്തേ പോ​കും. ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് അ​വ​ർ​ക്ക് അ​വ​ധ
ജീവിതവിജയത്തിൻറെ രഹസ്യം
ഇരുപതാം നൂറ്റാണ്ടിലെ ചിത്രകാര·ാരുടെ മുൻനിരയിൽ നിൽക്കുന്ന അസാധാരണ പ്രതിഭയാണു പാബ്ളോ പിക്കാസോ (18811973). സ്പാനിഷുകാരനായ അദ്ദേഹം തൻറെ ചിത്രരചനയിലൂടെ വാരിക്കൂട്ടിയ സന്പത്ത് ആരെയും അദ്ഭുതപ്പെടുത്തുന്നത
നിങ്ങൾക്കു സമാധാനം
സൗ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​ബ​ല​രാ​യ ര​ണ്ട് അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​ണ് അ​ർ​ജ​ന്‍റീ​ന​യും ചി​ലി​യും. പ​ര​സ്പ​രം സൗ​ഹൃ​ദ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഈ ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ 1902ൽ ​ഒ​രു അ​തി​ർ​ത്തി​ത്ത​ർ​ക്
കാൽവരിയിലെ ക്ഷമ
ഒക്ടോബർ 2, 2006. രാവിലെ പത്തുമണികഴിഞ്ഞ സമയം. നിക്കൽ മൈൻഡ് എന്ന അമേരിക്കൻ ഗ്രാമത്തിലെ ഒരു ക്ലാസ് റൂം മാത്രമുള്ള ആമിഷ് സ്കൂളിൽ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആറു മുതൽ പതിമൂന്നുവയസ് വരെ പ്രായമുള്ള
തിരിച്ചറിയാം സൗഭാഗ്യങ്ങളെ
സു​മു​ഖ​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​യി​രു​ന്നു ജിം. ​പ്രൗ​ഢി​യും ധ​ന​സ​മൃ​ദ്ധി​യു​മു​ള്ള കു​ടും​ബ​മാ​യി​രു​ന്നു അ​യാ​ളു​ടേ​ത്. അ​യാ​ൾ പ​ഠി​ച്ച​തൊ​ക്കെ ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള ക​ലാ​ല​യ​ങ്ങ​ളി​ലാ​യി
അർഥപൂർണമായ നോന്പുകാലം
1776ൽ ​അ​മേ​രി​ക്ക ബ്രി​ട്ട​നി​ൽ നി​ന്നു സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ൻ​പു​ള്ള കാ​ല​ഘ​ട്ടം. അ​ക്കാ​ല​ത്തെ ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ന​യ​പ​രി​പാ​ടി​ക​ൾ അ​മേ​രി​ക്ക​യി​ലെ കോ​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.