Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
എഴുത്തച്ഛൻ


കാവുറങ്ങി, കിളിയുറങ്ങി കാട്ടുപൂവും വീണുറങ്ങി വീടുറങ്ങി വിളക്കുറങ്ങി കാടിറങ്ങും കാറ്റുറങ്ങി കണ്ണിലെന്തേ കണ്ണീരെൻ കണ്ണനുണ്ണി നീയുറങ്ങ്...’’

ഇളംനീരുപോലുള്ള അമ്മയുടെ താരാട്ടുപാട്ട് കേട്ട് കണ്ണുകൾ പൂട്ടിയുറങ്ങുന്ന ഈ ഓമൽകുഞ്ഞ് ആരാണെന്നല്ലേ മലയാളിയുടെ ഭാഷാപിതാവ് സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.

ഈ മണ്ണിന്‍റെ ആത്മാവിൽ നിന്ന് അക്ഷരമുത്തുകൾ പെറുക്കിയെടുത്ത് മലയാളത്തിന്‍റെ നെറുകയിൽ സമർപ്പിച്ചു; കണ്ണുനീരിനെപ്പോലും വൈഡൂര്യമാക്കുന്ന എഴുത്തച്ഛന്‍റെ ജീവിതകഥ നാടകമാകുന്നു. എഴുത്തച്ഛന്‍റെ ജീവിതചരിത്രം ആധാരമാക്കി, പശ്ചാത്തലമാക്കി മലയാളഭാഷ പ്രമേയമാക്കുന്ന “എഴുത്തച്ഛൻ’ നാടകം അക്ഷരകലയുടെ അമരക്കാരനും സംവിധായകനുമായ മീനന്പലം സന്തോഷ് സംവിധാനം ചെയ്യുന്നു. നാടകം ഒക്ടോബറിൽ തിരുവനന്തപുരം കാർത്തികതിരുനാൾ തിയറ്ററിൽ പ്രദർശിപ്പിക്കും.

യുവ നാടകകൃത്ത് മുഹാദ് വെന്പായമാണ് മാതൃഭാഷ പ്രബോധന പ്രചാരണ നാടകമായ എഴുത്തച്ഛന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. 19 പ്രശസ്ത കവികളുടെ വരികൾ, 25 സംഗീതസംവിധായകരുടെ ഈണം, 30 ഗായകരുടെ ആലാപനം. പിന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രംഗകാഴ്ചകൾ. അങ്ങനെ ലോകനാടക ചരിത്രത്തിൽതന്നെ മലയാളത്തിൻറെ വിരൽപ്പാട് പതിപ്പിക്കുകയാണ് എഴുത്തച്ഛൻ.

സംസ്കൃത മേലാളന്മാർ ഭാവിയെയു ജ്ഞാനത്തെയും ദൈവത്തപ്പോലും കൈപ്പിടിയിലൊതുക്കിയിരുന്ന ഒരു കാലത്ത് സാധാരണ മലയാളിക്ക് മലയാളന്ധാഷാ സംസ്കാരത്തെയും ഈശ്വരനെയും നൽകിയ മഹാചാര്യനാണ് എഴുത്തച്ഛൻ. ഇംഗ്ലീഷ് സാമ്രാജ്യത്വ ശക്തികൾ നൽകിപ്പോയ അടിമത്ത മനോന്ധാവം ഇന്നും സിരകളിൽ ചുമക്കുന്ന മലയാളികളുടെ ഉള്ളിൽ ഭാഷാപിതാവിനെ പ്രാണപ്രതിഷ്ഠ നടത്തുകയാണ് നാടകം. ഇതിൽ മലയാളത്തിന്‍റെ ഗുരുകാരണവന്മാർ മുതൽ പുതിയ തലമുറവരെ ഭാഗഭാഗാക്കാകുന്നു.

പ്രഫ. ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദൻ, പ്രന്ധാവർമ, പ്രഫ.മധുസൂദനൻ നായർ, എസ്.രമേശൻ നായർ, പി.നാരായണക്കുറുപ്പ് തുടങ്ങി 19 കവികൾ രചിച്ച കവിതകൾ എം.കെ.അർജുനനും ശ്യാമും ഗംഗൈ അമരനും ഒൗസേപ്പച്ചനും എം.ജയചന്ദ്രനും രമേഷ് നാരായണനും ഗോപീസുന്ദറും ബിജിപാലും ഉൾപ്പെടെ 25 സംഗീതസംവിധായകരുടെ ഈണങ്ങൾ. കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, സുജാതമോഹൻ, ജയവിജയൻ, ശരത് തുടങ്ങി 30 പ്രശസ്ത ഗായകരുടെ ആലാനം. നാട്യസംവിധാനം നിർവഹിച്ചിരിക്കുന്നത് പദ്മന്ധൂഷണ്‍ ധനഞ്ജയനാണ്. നൃത്താചാര്യ റിഗാറ്റ ഗിരിജയുടെ ശിഷ്യരാണ് അരങ്ങിൽ നൃത്തച്ചുവടുകളുമായി എത്തുന്നത്.

ഒഎൻവി. എം.ടി.വാസുദേവൻ നായർ, സുഗതകുമാരി, സച്ചിദാനന്ദൻ, പ്രന്ധാവർമ എന്നിവർ നൽകുന്ന ഭാഷാപ്രതിജ്ഞയും നാടകത്തിൻറെ ആത്മാവിലേക്ക് മനസുകളെ കൂട്ടുന്നു. ന·ുലപ്പാലിനോടൊപ്പമെൻ ന·മലയാളമേ’’ എന്നു തൻറെ ഹൃദയത്തിൽ തൊട്ട് പ്രഭാവർമ കുറിച്ച ഭാഷാവിളംബരത്തിന് ഈണം പകർന്നത് എം.കെ.അർജുനൻ മാസ്റ്ററാണ്. രാമാനുജൻറെ ജനനം മുതലുള്ള ജീവിതകാണ്ഡങ്ങൾ സൂക്ഷ്മമായി രംഗത്ത് നിറയുന്നുണ്ട്. എം.ജയചന്ദ്രൻ ഈണം നൽകി സുജാതമോഹൻ പാടുന്ന “കാവുറങ്ങി കിളിയുറങ്ങി..’ എന്ന താരാട്ടുപാട്ടിലൂടെയാണ് അരങ്ങിൽ എഴുത്തച്ഛൻറെ മഹാജീവിതത്തിൻറെ തുടക്കം കുറിക്കുന്നത്.

മലയാളം അധ്യാപകൻകൂടിയായ അച്ഛൻ എൻ.സദാനന്ദനിൽനിന്നു പൈതൃകമായി ന്ധാഷാസ്നേഹവും നാടകാന്ധിരുചിയും ലന്ധിച്ച മീനന്പലം സന്തോഷിന് ഈ നാടകം ജ·ലക്ഷ്യത്തിൻറെ സാക്ഷാത്കാരംകൂടിയാണ്. ഭാഷാപ്രചാരണ നാടകത്തിൻറെ അരങ്ങൊരുക്കലിനായി ഒന്നരവർഷക്കാലമാണ് അദ്ദേഹം ചെലവഴിച്ചത്. എഴുത്തച്ഛൻറെ ജീവിതരേഖകൾക്കായുള്ള അന്വേഷണങ്ങളിൽ മലയാളം സർവകലാശാലാ വൈസ്ചാൻസലർ കെ.ജയകുമാർ തുണയായി. എഴുത്തച്ഛനെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ പല പുസ്തകങ്ങളിലും വ്യത്യസ്തമായിരുന്നു. നാടകകൃത്തായ മുഹാദ് വെന്പായം അഞ്ചുപ്രാവശ്യം സ്ക്രിപ്റ്റ് തിരുത്തിയെഴുതി. ന്ധാഷാപിതാവിനുവേണ്ടി മനസും സമയവും ചെലവിടാൻ കെ.ജയകുമാറും എസ്.രമേശൻ നായരും പ്രന്ധാവർമയും പി.നാരായണക്കുറുപ്പും പെരുന്പാവൂർ ജി. രവീന്ദ്രനാഥും മുതൽ ബിജിപാൽ വരെ തയാറായപ്പോൾ ലന്ധിച്ച ഒരു ആന്തരിക ഉൗർജം വളരെ വലുതാണെന്ന് മീനന്പലം സന്തോഷ് പറയുന്നു.

ഉൾക്കാന്പിൽ മാത്രമല്ല അവതരണത്തിലും എഴുത്തച്ഛൻ നാടകം വിസ്മയം തീർക്കും. പന്ത്രണ്ടിലധികം രംഗമാറ്റങ്ങൾ നിമിഷങ്ങൾകൊണ്ട് സാധ്യമാക്കുന്നത് കലാരത്നം ആർട്ടിസ്റ്റ് സുജാതനാണ്. എഴുത്തച്ഛൻറെ കാലഘട്ടമായ പതിനാറാം നൂറ്റാണ്ടിൽ നിന്നു പുതിയ കാലഘട്ടത്തിലേക്കുള്ള പ്രയാണം ദീപപ്രസരണത്തിലൂടെ സാക്ഷാത്കരിക്കുന്നത് ഇന്ത്യയിൽതന്നെ പ്രശസ്തിയാർജിച്ച ഗോപിനാഥ് കോഴിക്കോടാണ്. ശബ്ദരൂപകല്പന നടത്തിയിരിക്കുന്ന ബെൻസണ്‍ ക്രിയേഷൻസിലെ സുനീഷ് ബെൻസണ്‍ 8000 വാട്സ് ഉപയോഗിച്ച് സ്റ്റുഡിയോ ഇഫക്ടിൽ ആണ് ശബ്ദക്രമീകരണം നടത്തിയിരിക്കുന്നത്.(ഉത്സവപറന്പുകളിലെയുംമറ്റും സാധാരണ നാടകങ്ങൾക്ക് ഉപയോഗിക്കാറുള്ളത് 750 വാട്സ് ആണെന്ന് ഓർക്കുക).

അടൂർ ഗോപാലകൃഷ്ണനും എം.ടി.വാസുദേവൻ നായരും ഡോ. പുതുശേരി രാമചന്ദ്രനും ഉൾപ്പെടുന്നവർ നൽകിയ പിന്തുണയും മീനന്പലം ഓർമിക്കുന്നു. നാടകത്തിനുവേണ്ടി കവിത എഴുതിക്കാൻ ഡൽഹിയിൽ താമസിക്കുന്ന കവി കെ.സച്ചിദാനന്ദൻറെ വീട്ടിൽ പോയ അനുന്ധവം സംവിധായകൻ പറയുന്നത്, “”പറഞ്ഞസമയം കഴിഞ്ഞ് ഒരുമണിക്കൂർ വൈകിയാണ് സച്ചിദാനന്ദൻറെ വീട്ടിൽ എത്തുന്നത്. യാതൊരു നീരസവുംകൂടാതെ വളരെ സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച സച്ചിദാനന്ദൻ പറഞ്ഞത്, ഇതുവരെ നിങ്ങളെ പ്രതീക്ഷിച്ചു. ഇപ്പോൾ ന്ധാര്യ പുറത്തേക്കു പോയി. അതിനാൽ ചായ ഞാൻ ഉണ്ടാക്കിത്തരാം.” ചായ വേണ്ട എന്ന് ആഗതർ നിർബന്ധിച്ചപ്പോൾ രണ്ടുഗ്ലാസ് ജ്യൂസുമായി സച്ചിദാനന്ദൻ എത്തി!

മലയാള ചലച്ചിത്ര പിന്നണി സംഗീതരംഗത്ത് തങ്ങളുടെ മുദ്ര പതിപ്പിച്ച മലയാളികളല്ലാത്ത ഗംഗൈ അമരൻ, ശ്യാം, വിദ്യാസാഗർ എന്നിവരുടെ മലയാള ന്ധാഷാസ്നേഹം തന്നെ അദ്ന്ധുതപ്പെടുത്തിയെന്നും സംവിധായകൻ ഓർമിക്കുന്നു. ചില മലയാളികളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു അന്യന്ധാഷക്കാരായ കാലാകാര·ാരുടെ മലയാള ന്ധാഷാസ്നേഹം എന്ന സത്യവും! തുഞ്ചത്ത് എഴുത്തച്ഛൻറെ അദൃശ്യമായ തലോടൽപോലെ ഒരനുഗ്രഹം നാടകസൃഷ്ടിയിലങ്ങോളമിങ്ങോളം മീനന്പലം അനുന്ധവിച്ചിട്ടുമുണ്ട്. പതിവ് നാടകസംഗീത രീതികൾ ഒഴിവാക്കാൻ നാടകത്തിനുവേണ്ടി ഇതുവരെ പശ്ചാത്തലസംഗീതം ഒരുക്കാത്ത പ്രതിന്ധയെ തേടിയുള്ള സംവിധായകൻറെ അന്വേഷണം അവസാനിച്ചത് ബൈജു എന്ന ചെറുപ്പക്കാരനിലാണ്. ഇരുപത്തഞ്ചോളം സംഗീതസംവിധായകരുടെ ഗാനങ്ങൾ കോർത്തിണക്കുക, പശ്ചാത്തലസംഗീതം, തീം മ്യൂസിക് എന്നിവ ചിട്ടപ്പെടുത്തുക എന്നീ ദൗത്യങ്ങൾ രാപകൽ ന്ധേദമില്ലാതെ അധ്വാനിച്ച് ഒന്നരമാസക്കാലംകൊണ്ട് ബൈജു സാക്ഷാത്കരിച്ചു. അഞ്ചൽ സ്വദേശിയായ ബൈജുവിൻറെ പേര് ബൈജു അഞ്ചൽക്കാരൻ എന്നാക്കിമാറ്റാൻ സാക്ഷാൽ എഴുത്തച്ഛൻതന്നെ പ്രചോദനം നൽകിയെന്നു വിശ്വസിക്കുന്നുവെന്നും സംവിധായകൻറെ വാക്കുകൾ.

നൂറിൽപരം കലാകാരാണ് പ്രതിഫലേച്ഛ കൂടാതെ ന്ധാഷാപിതാവിനുവേണ്ടി തങ്ങളുടെ കലാസമർപ്പണം നടത്തുന്നത്. അതുകൊണ്ടാണ് ഒരുകോടിയിൽപരം രൂപ ചെലവിൽ മാത്രം നിർമിക്കാൻ കഴിയുന്ന നാടകം സത്യമാക്കാൻ സാധാരണക്കാരനായ തനിക്ക് സാധിച്ചതെന്നും മീനന്പലം സന്തോഷ്.

കോട്ടയം രമേശാണ് മലയാളികളുടെ തുഞ്ചത്ത് എഴുത്തച്ഛനായി രംഗത്തു വരുന്നത്. കെപിഎസി വിൽസണ്‍, കേരളപുരം ഖാൻ, രാംദാസ്, ഉഴവലയ്ക്കൽ മോഹൻ, പുഷ്പ കാഞ്ഞങ്ങാട്, ദേവിക നായർ എന്നിവരാണ് മറ്റ് അന്ധിനേതാക്കൾ.

എസ്.മഞ്ജുളാദേവി
ഈ കടലാസ് മരിക്കയില്ല
ഈ കടലാസ് മരിക്കയില്ല
ചാവറയച്ചൻ
സജയ് കെ.വി.
പേ​ജ് 160, വി​ല 160
ഇൻസൈറ്റ് പബ്ലിക്കാ
നടക്കാവ്, കോഴിക്കോട്
ഫോൺ: 0495 4020666
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ജീവിതവും ച
BIOETHICAL ISSUES
BIOETHICAL ISSUES
A Catholic Moral Analysis
Scaria Kanniyakonil
page 322, Price 300
Oriental Institute of Religious Studies India (OIRSI) Vadavathoor, Kottayam
ഫോൺ: 8086878417
അക്കുത്തിക്കുത്ത്
അക്കുത്തിക്കുത്ത്
തോമസ് മൂലയിൽ
പേ​ജ് 194, വി​ല 150
പാലാ, കാരിത്താസ്.
ഫോൺ: 8086878417
നന്മയുടെ കൈപിടിച്ചു നടക്കുന്ന 20 കഥകൾ. ഭാഷ കാഠിന്യമായി മാറാതെ വായനക്കാരനെ തലോടുന്നു. കേരളത്തി
നോഹയുടെ പെട്ടകം
നോഹയുടെ പെട്ടകം
മാത്യുസ് ആർപ്പൂക്കര
പേജ് 64, വില 50
എച്ച്&സി പബ്ലിക്കേഷൻസ്
നോഹയുടെ കാലത്തെ ജലപ്രളയത്തിന്‍റെ കഥ പറയുന്ന പുസ്തകം. വേനൽക്കാലത്ത് മലമുകളിൽ പോയിരുന്നു കപ്പൽ പണിയുന്ന ന
ലാബ്രിന്ത്
ലാബ്രിന്ത്
ഷാർളി ബെഞ്ചമിൻ
പേജ് 160, വില 170
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 04972761200
വശ്യമായ ശൈലിയിൽ മനുഷ്യന്‍റെ വ്യാകുലതകളെ അവതരിപ്പിക്കുന്ന നോവൽ. കഥാ നായകനായ ബെഞ്ചമിന്‍റെ ജീവിതത്ത
"റൂം ടു റീഡ്'
ന​വം​ബ​ർ ഒ​ന്ന്. ഉ​ത്ത​രാ​ഖ​ണ്ഡ്, നാ​നൂ​ർ​ഖേ​ദ ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ഒ​രു ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ​ല്ലാം വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. കാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​
തോമസ് പന്തപ്ലാക്കൽ
ഓർമയുടെ പൊരുൾ
തോമസ് പന്തപ്ലാക്കൽ
പേജ് 167, വില 150
സോഫിയ ബുക്സ്, മലാപ്പറന്പ്, കോഴിക്കോട്
ഫോൺ:4952373077, 9995574308
ജീവിതവിജയത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്
ആകാശങ്ങളിൽ അഭയം
ആകാശങ്ങളിൽ അഭയം
ജോസ് വട്ടപ്പലം
പേജ് 143, വില 120
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഒരു കന്യാസ്ത്രീയുടെ ജീവിതത്തെയും ആത്മസംഘർഷങ്ങളെയും വരച്ചുകാണിക്കുന്ന നോവൽ. എല്ലാത്തിനുമൊടുവിൽ എത്തി
ബോർഹസ് അവശിഷ്ടങ്ങൾ വിചിത്രജീവികൾ
ബോർഹസ്
അവശിഷ്ടങ്ങൾ വിചിത്രജീവികൾ

രാകേഷ് നാഥ്
പേ​ജ് 70, വി​ല 64
ഉണ്മ പബ്ലിക്കേഷൻസ്, നൂറനാട്, ആലപ്പുഴ
ഫോൺ: 9349490317, 0479 2385585
ബോർഹസ് കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ. അപാര ധിഷ
നാം ദൈവമക്കൾ
നാം ദൈവമക്കൾ
ജോസ് പനച്ചിക്കാട്
പേജ് 172, വില 140
ഫോൺ: 9447189370
ക്രിസ്തുവിനെയും ക്രൈസ്തവ ജീവിതത്തെയും ആസ്പദമാക്കി ധ്യാനിക്കുവാൻ സഹയകം. ജീവിതം ആനന്ദകരമായി മുന്നോട്ടുകൊണ്ടുപോകാൻ ബൈബി
കൊഴിഞ്ഞ ഇലകൾ
കൊഴിഞ്ഞ ഇലകൾ
പ്രഫ. ജോസഫ് മുണ്ടശ്ശേരി
പേ​ജ് 383, വി​ല 350
കറന്‍റ് ബുക്സ്, തൃശൂർ
എഴുത്തുകാരനും മന്ത്രിയുമായിരുന്ന ലേഖകന്‍റെ ആത്മകഥ. മൂന്നു ഭാഗങ്ങളായുള്ള ആത്മകഥ ഒറ്റ പുസ്തകമായി പ്രസിദ്
ബാലനായ ലിങ്കൺ
ബാലനായ ലിങ്കൺ
മാത്യൂസ് ആർപ്പൂക്കര
പേ​ജ് 68, വി​ല 60
എച്ച്& സി പബ്ലിഷിങ് ഹൗസ്, തൃശൂർ.
അമേരിക്കൻ പ്രസിഡന്‍റായിരുന്ന ഏബ്രഹാം ലിങ്കന്‍റെ ബാല്യകാല ജീവചരിത്രം. ലളിതവും വശ്യവുമായ ഭാഷ ഒരു
യേശുവിന്‍റെ പീഡാനുഭവം
യേശുവിന്‍റെ പീഡാനുഭവം
ആൻ കാതറിൻ എമ്മെറിക്
പരിഭാഷ: പ്രഫ. തോമസ് കണയംപ്ലാവൻ
പേ​ജ് 375 , വി​ല 250
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487, 237474
വാഴ്ത്തപ്പെട്ട ആൻ കാതറിൻ എമ്മെറ
Indian Nationalism
Indian Nationalism
UNDER THREAT
Gandhi’s Assassination:
GODSE AND RSS CONNECTION
Editor: Ram Puniyani
Page 191, Price 210
Media House, Delhi
Ph: 09555642600, 07599485900 <
ജീവിതമെന്ന ആനന്ദനടനം
ജീവിതമെന്ന ആനന്ദനടനം
കെ.എഫ്. ജോർജ്
പേ​ജ് 112, വി​ല 80
സോഫിയാ ബുക്സ്
മലാപറന്പ്, കോഴിക്കോട്
ഫോൺ: 0495 2373077, 9995574308
ജീവിതത്തിലെ രസകരവും ചിന്തനീയവുമായ വിഷയങ്ങളെ അവതരിപ്പി
മറക്കാത്ത ഓർമ്മകൾ
മറക്കാത്ത ഓർമ്മകൾ
ഇ. ചന്ദ്രശേഖരൻ നായർ
പേ​ജ് 60, വി​ല 55
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
മന്ത്രിയായിരുന്ന ലേഖകന്‍റെ ഓർമക്കുറിപ്പുകളാണ് ഇതിലുള്ളത്. കേരള രാഷ്‌ട്രീയത്തിന്‍റെയും കമ്
വിശുദ്ധൻ ചാവറയച്ചൻ
സെബാസ്റ്റ്യൻ പാതാന്പുഴ
പേ​ജ് 244, വി​ല 180
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ചാവറയച്ചന്‍റെ ജീവചരിത്രമാണ് തികച്ചും വായനാക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രകാരന്മാർ തമസ്കരിച്ചതിന
സ്രാവുകൾക്കൊപ്പം നീന്തുന്പോൾ
സ്രാവുകൾക്കൊപ്പം നീന്തുന്പോൾ
ജേക്കബ് തോമസ്
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 240, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമ
Truth Never Dies
Achuthan M. Kandyil
Green Ivy Publishing, USA
www.greenivybooks.com
Price: $16.88, Page: 227

ആര്യൻ അധിനിവേശത്തിനു മുന്പുള്ള ഇന്ത്യയെക്കുറിച്ചും ബുദ്ധമത കാലത്തെക്കുറിച്ചുമുള്ള
മാവോയുടെ അവസാനത്തെ നർത്തകൻ
മാവോയുടെ അവസാനത്തെ നർത്തകൻ
ലീ ചുൻഷിൻ
വിവ: രമാ മേനോൻ
പേ​ജ് 504, വി​ല 420
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
ചൈനയിലെ ബാലേ നർത്തകനായിരുന്ന ലീ ചുൻഷിന്‍റെ ആത്മകഥ. ചൈനയുടെ
ഞാൻ കണ്ട സ്വപ്നം
ഞാൻ കണ്ട സ്വപ്നം
കെ.കെ. കുമാരൻ
പേ​ജ് 55, വി​ല 60
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസസ്
തൃശൂർ.
ഫോൺ: 9645593084
10 ചെറുകഥകളുടെ സമാഹാരം. മനുഷ്യത്വത്തിന്‍റെയും നന്മയുള്ള ജീവിതത്തിന്‍റെയും
മദ്യപാനം എന്ന മഹാവിപത്ത്
മദ്യപാനം എന്ന മഹാവിപത്ത്
വ്യക്തികളിൽ, കുടുംബങ്ങളിൽ, സമൂഹങ്ങളിൽ
ജോസഫ്കുട്ടി പി.ഡി.
പേ​ജ് 62, വി​ല 100
ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ചത്
ഫോൺ: 9947717890
മദ്യപാനം എന്ന വിപത്തിനെക്കു
മിശിഹായുടെ വഴികൾ; നമ്മുടേയും
മിശിഹായുടെ വഴികൾ; നമ്മുടേയും
സെബാസ്റ്റ്യൻ ഡി. കുന്നേൽ
പേജ്: 72, വില: 60
കാർമൽ ഇന്‍റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം.

ക്രിസ്തുവിന്‍റെ ജീവിതത്തെ സമകാലിക സാഹചര്യങ്ങളുമായി
സാത്താൻപൂജ കെണികളും തന്ത്രങ്ങളും
സാത്താൻപൂജ
കെണികളും തന്ത്രങ്ങളും
(ഒരു പത്രപ്രവർത്തകന്‍റെ അന്വേഷണങ്ങൾ )

ജോൺസൺ പൂവന്തുരുത്ത്
പേ​ജ് 128, വി​ല 100 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ:09555642600, 07599485900
Ava
ആഗണി
ആഗണി
ജിൻസൺ കപ്പുച്ചിൻ
പേ​ജ് 112, വി​ല 100 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
Available at: www.amazon.in
മനുഷ്യന്‍റെ ഏകാന്തതയെയും വേദനയെയും അന്യൻ കാണാത്ത
കരുണയുടെ കാല്പാടുകൾ
ക​രു​ണ​യു​ടെ കാ​ല്പാ​ടു​ക​ൾ
ഫാ.​ജോ​ർ​ജ് കാ​രാം​വേ​ലി​ൽ
പേ​ജ് 132, വി​ല 120 രൂ​പ
മീ​ഡി​യ ഹൗ​സ്, ഡ​ൽ​ഹി
ഫോ​ണ്‍ 07599485900, 009555642600
Available at: www.amazon.in
ക്രി​സ്തു
ZEALOUS REALITY
ZEALOUS REALITY
Where Saints Dare
Rev. Dr. Thomas Kallukalam CMI
Self Publication
Phone: 91 7829792320
email: frkallukalam@gmail.com
Page: 231, Price: 799
വിശുദ്ധരുടെ ജീവ
വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക്
വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക്
ഫാ. ഡോ. ജോസഫ് ചാലാശ്ശേരി
ഒ.ഐ.ആർ.എസ്.ഐ.
പബ്ലിക്കേഷൻസ്, വടവാതൂർ, കോട്ടയം.
ഫോൺ: 0481 2578319, 2571807
പേജ്: 231, വില: 150
പേരിൽ പറയുന്നതുപോലെ വി
GOSPEL OF THE CROSS
GOSPEL OF THE CROSS
MICHAEL KARIMATTAM
Translated by
GLORISTA ARAKAL SABS
Meedia House Delhi
Phone: 917042752030, 919555642600 Page: 128 Price: 170
Availab
പ്രാർഥനാഞ്ജലി
പ്രാർഥനാഞ്ജലി
മാർ തോമസ് ചക്യത്ത്
മാർ ലൂയീസ് പബ്ലിക്കേഷൻസ്, കൊച്ചി.
വില 380
ബൈബിൾ വചസുകളെ ആദ്ധ്യാത്മിക അനുഭവങ്ങളുടെ മനോഹരകവചം കൊണ്ടലങ്കരിക്കുന്ന പുസ്തകമാണിത്. ഓരോ ദിവസവും ഒന്ന് എന്ന
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.