Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
മധുരഗീതങ്ങൾക്കൊപ്പം മധു "ഡോക്ടറാ'യി


അന്ന്, തേങ്ങലുകൾക്കിടയിലിരുന്ന് ആ പതിമൂന്നുകാരൻ ഒരുകാര്യം മനസിലുറപ്പിച്ചു പഠിച്ചു വലുതാകുന്പോൾ ഡോക്ടറാകണം.. ഹൃദയചികിത്സാ വിദഗ്ധൻ... അച്ഛനെ അകാലത്തിൽ തട്ടിയെടുത്ത ഹൃദ്രോഗത്തെ പൊരുതിത്തോൽപ്പിക്കണം.. പക്ഷേ, കാലം അവനെ കൈപിടിച്ചുനടത്തിയത് മറ്റൊരു വഴിയിലൂടെയാണ്. അവൻ ഡോക്ടറായില്ല. വളർന്നുവലുതായി അവൻ ഒട്ടേറെ വ്രണിതഹൃദയങ്ങളെ പാട്ടുകൊണ്ടു ചികിത്സിച്ചു. അവൻറെ ശബ്ദം ആശ്വാസവും ആഹ്ലാദവുമേകി. വർഷങ്ങൾക്കിപ്പുറം ആ പ്രിയഗായകൻറെ പേര് നാം ഇങ്ങനെ വായിക്കുന്നു ഡോ. മധു ബാലകൃഷ്ണൻ.

ദൈവംതന്ന ടൈറ്റിൽ

അമേരിക്കയിലെ തമിഴ് ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ആദരപൂർവം മധുവിനു സമർപ്പിച്ച ഡോക്ടറേറ്റ് ബിരുദം കഴിഞ്ഞദിവസം ചെന്നൈയിൽവച്ച് ഏറ്റുവാങ്ങുന്പോൾ വേദിയിൽ ഒരു മഹാഗായകൻകൂടി ഉണ്ടായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിനും അവിടെവച്ച് ഡോക്ടറേറ്റ് നൽകുന്നുണ്ടായിരുന്നു. തമിഴ് ചലച്ചിത്രഗാന രംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇരുവർക്കും ആദരം. ബഹുമതി ഏറ്റുവാങ്ങിയ മധുവിനെ എസ്.പി.ബി സന്തോഷപൂർവം കെട്ടിപ്പിടിച്ചു. വാക്കുകൾക്കപ്പുറമുള്ള സ്നേഹം നിറഞ്ഞു.

ജീവിതത്തെ സന്തോഷഭരിതമാക്കിയ ദിവസമായിരുന്നു അത്. ഡോക്ടറാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹം മറ്റൊരു രൂപത്തിൽ ദൈവം നിറവേറ്റിയിരിക്കുന്നു. ശരിക്കും ദൈവം തന്ന ടൈറ്റിലാണ് ഇത് കൊച്ചിയിലെ വീട്ടിലിരുന്ന് മധു ബാലകൃഷ്ണൻ പറഞ്ഞു., ഹൃദയങ്ങളെ തൊട്ടുതലോടുന്ന ആ സുന്ദരശബ്ദത്തിൽ.

അച്ഛൻ, അമ്മ

എം. ബാലകൃഷ്ണൻറെയും എം.ഡി. ലീലാവതിയുടെയും മകനായി 1974ൽ നോർത്ത് പറവൂരിലാണ് മധു ജനിച്ചത്. കൊരട്ടി ഗവണ്‍മെൻറ് ഓഫ് ഇന്ത്യ പ്രസിലെ ഉദ്യോഗസ്ഥനായിരുന്നു ഒറ്റപ്പാലം സ്വദേശിയായ അച്ഛൻ. ചാലക്കുടി എൻഎസ്എസ് സ്കൂളിൽ അധ്യാപികയായിരുന്നു അമ്മ. സ്കൂൾകാലത്ത് മധുവിനെ മത്സരങ്ങൾക്കായി പാട്ടുപഠിപ്പിച്ചിരുന്നത് അച്ഛനും അമ്മയും ചേർന്നാണ്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും അച്ഛൻ നന്നായി പാടുമായിരുന്നു. അമ്മ പാട്ടും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ഇരുവരും പഠിപ്പിച്ച പാട്ടുകൾ മധുവിന് സ്കൂൾകാലത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടിക്കൊടുത്തു. നിനച്ചിരിക്കാതെയായിരുന്നു അച്ഛൻറെ വിയോഗം. കർണാടക സംഗീതത്തിൽ ശ്രീദേവി, ചന്ദ്രമന നാരായണൻ നന്പൂതിരി എന്നിവരായിരുന്നു മധുവിൻറെ ആദ്യത്തെ ഗുരുക്ക·ാർ.

ചെന്നൈയിലെ അക്കാദമി ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സിൽ ബിരുദപഠനത്തിനു ചേർന്നതോടെ മധുവിൻറെ ജീവിതം പാട്ടിൽ മുഴുകി. ടി.വി. ഗോപാലകൃഷ്ണൻ, വേദവല്ലി, മണികൃഷ്ണസ്വാമി എന്നിവർക്കു കീഴിലും സംഗീതം പഠിക്കാൻ അവസരംകിട്ടി. ലളിതഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും മധു തൻറെ സാന്നിധ്യമറിയിച്ചു. സിനിമയിലേക്കും വഴിതുറന്നു. അച്ഛനും അമ്മയും സ്വരംപകർന്ന വഴിയിലൂടെ മുന്നേറിയ മധുവിന് മികച്ച പിന്നണിഗായകനുള്ള സംസ്ഥാനസർക്കാരിൻറെ അവാർഡ് നേടിക്കൊടുത്ത പാട്ടിൻറെ തുടക്കം അമ്മേ.. അമ്മേ.. എന്നായത് യാദൃച്ഛികം!.

വാൽക്കണ്ണാടി (2002) എന്ന ചിത്രത്തിലെ ആ പാട്ട് പാടാൻ വിളിക്കുന്പോഴേ സംഗീതസംവിധായകൻ എം. ജയചന്ദ്രൻ മധുവിനോടു പറഞ്ഞു പാടാൻ നല്ല ബുദ്ധിമുട്ടുള്ള പാട്ടാണ്., എന്നാൽ ഇതിലൂടെ ഒരവാർഡ് കിട്ടാൻ സാധ്യതയുമുണ്ട്. രമേശൻ നായരുടെ ചടുലമായ വരികൾ. റെക്കോർഡിംഗ് കഴിഞ്ഞയുടനെ മധു അമ്മയേയും ഭാര്യയേയും വിളിച്ചുപറഞ്ഞു ടഫ് ആയിരുന്നു! പിന്നീട് അതേക്കുറിച്ച് ഓർത്തതേയില്ല.

ഒരു യാത്രയ്ക്കു മുന്നോടിയായി ചെന്നൈയിലേ അമേരിക്കൻ കോണ്‍സുലേറ്റിൽ നിൽക്കുന്പോഴാണ് എം.എ. ബേബിയുടെ ഫോണ്‍ വരുന്നത്. എടുത്തയുടനെ അദ്ദേഹം കണ്‍ഗ്രാറ്റ്സ് പറഞ്ഞു. എന്താണു കാര്യമെന്നുപോലും ചോദിക്കാതെ മധു നന്ദിയും പറഞ്ഞു. സംസ്ഥാന അവാർഡ് കിട്ടിയ വിവരം അറിയുന്നത് അങ്ങനെ. (പിന്നീട് തമിഴ്നാട് സർക്കാരിൻറേതടക്കം ഒട്ടേറെ അവാർഡുകൾ മധുവിനെ തേടിയെത്തി. മഹത്തായ കലൈമാമണി പുരസ്കാരവും അതിൽപ്പെടും).

കൊഞ്ചംനേരമല്ല,
മേലും നേരം


മലയാളത്തിനപ്പുറം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും മധുവിൻറെ മധുരശബ്ദമൊഴുകുന്നുണ്ട്. ഇതരഭാഷകളും വളരെ സ്വാഭാവികമായി, സ്ഫുടതയോടെ പാടാനാകുമെന്നതാണ് മധുവിൻറെ ഒരു പ്രത്യേകത. ഉച്ചാരണം അത്രമേൽ കൃത്യം. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് മധുവിൻറെ ഉത്തരം: അഡയാറിൽ അക്കാഡമിയിൽ പഠിക്കുന്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ സഹായം. അതിലുപരി ദൈവാനുഗ്രഹവും. വാക്കുകളും ഉച്ചാരണവും സൂക്ഷ്മമായി പഠിച്ചു പാടാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അത് ദൈവാധീനത്താൽ വിജയിക്കുന്നു.
യേശുദാസിൻറെ അറുപതാം പിറന്നാളാഘോഷത്തിൻറെ ഭാഗമായി വടകരയിൽ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. ദക്ഷിണാമൂർത്തി സ്വാമിയും ഇളയരാജയുമടക്കമുള്ളവർ അന്നവിടെയുണ്ട്. കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നും അന്ന് വേദിയിൽ പാടിയത് മധുവാണ്. പാട്ടുതീർന്നതും ഇളയരാജ അഭിനന്ദനവുമായെത്തി. അപ്പോൾ ദക്ഷിണാമൂർത്തി സ്വാമി പറഞ്ഞു അഭിനന്ദനം മാത്രം പോരാ, അവന് നല്ല പാട്ടുകൾ കൊടുക്കണം. അതിൽപ്പിന്നെ ഇളയരാജയുടെ ഒട്ടേറെ പാട്ടുകൾ മധു പാടി. ഒരുകാലത്ത് മധുവിൻറെ പാട്ടില്ലാത്ത തമിഴ് സിനിമയില്ലായിരുന്നു എന്നു പറയാം. നിരവധി സൂപ്പർഹിറ്റുകൾ പിറന്നു.

ആഷാ ഭോസ്ലേക്കൊപ്പം പാടിയ കൊഞ്ചം നേരം എന്നപാട്ട് ഇന്നും ജനഹൃദയങ്ങളിലുണ്ട്. വിദ്യാസാഗറിൻറെ ഈണം ദുബായിൽനിന്ന് ആഷ എത്തി പാടിയതിൻറെ പിറ്റേന്നാണ് മധു തൻറെ ഭാഗം റെക്കോർഡ് ചെയ്തത്. പിന്നീട് ഫോണിൽ വിളിച്ചപ്പോൾ ആ പാട്ടിൻറെ പല്ലവി പാടിക്കേൾപ്പിച്ചാണ് ആഷാ ഭോസ്ലേ ഹലോ പറഞ്ഞതെന്ന് മധു ഓർക്കുന്നു.

പുതിയ സിനിമകൾ, ബാൻഡ്

വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിനുവേണ്ടി ഷാൻ റഹ്്മാൻ ഈണമിട്ട നീയും നിനക്കുള്ളൊരീ ഞാനും എന്ന ഗാനം മധുവിൻറെ പ്രതിഭയെ ഒന്നുകൂടി മിനുക്കുന്നതാണ്. സിനിമ വലിയ വിജയമായില്ലെങ്കിലും ഇതും, ജിമിക്കി കമ്മലും ഉൾപ്പെടെയുള്ള പാട്ടുകൾ സൂപ്പർഹിറ്റുകളായി. മലയാളത്തിൽ രാമലീലയിലും റിലീസ് ആകാനിരിക്കുന്ന മറ്റു മലയാളം, തമിഴ് ചിത്രങ്ങളിലും മധുവിൻറെ പാട്ടുകളുണ്ട്. യുവൻ ശങ്കർ രാജയുടെ ഈണങ്ങളുമുണ്ട് അവയിൽ.

ഭാര്യാസഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് സ്വന്തം മ്യൂസിക് ബാൻഡിൻറെ പ്രവർത്തനങ്ങൾ ഒന്നുകൂടി സജീവമാക്കാനുള്ള ഒരുക്കത്തിലാണെന്ന് മധു പറയുന്നു. ആ ബാൻഡിനൊപ്പം സഹകരിക്കുന്നുണ്ട്. ഒപ്പം വ്യത്യസ്തമായ രീതിയിൽ സ്വന്തമായി ഒരു ബാൻഡിന് തുടക്കമിടാനും മധു ഒരുങ്ങുകയാണ്. അല്പം ശ്രമകരമാണെങ്കിലും അതിനുവേണ്ടി രൂപവും ഭാവവും മാറ്റേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. വിദിതയാണ് മധുവിൻറെ ഭാര്യ. പത്താം ക്ലാസുകാരനായ മൂത്തമകൻ മാധവ് പിയാനോ സെക്കൻഡ് ഗ്രേഡ് പൂർത്തിയാക്കി. പാട്ടുകാരനുമാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഇളയമകൻ മഹാദേവും സംഗീതം പഠിക്കുന്നുണ്ട്.

ഹരിപ്രസാദ്
കേശപരിചരണം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഡോ.​റി​ജു​ല കെ.​പി
BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673
ഫോൺ 9400447235


നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍
ലോകമലയാളിയുടെ സ്വന്തം പത്രം
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക
ഗൃഹാതുരസ്മരണകളുമായി ചെ​മ​ന്ന പെ​ട്ടി
ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഓ​ർ​മ​ക​ളി​ൽ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളു​മാ​യി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം. ഇ​ന്ത്യ​യി​ലെ ത​പാ​ൽ വ​കു​പ്പി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വു​മാ​യി പു​റ
പ്രമേഹബാധിതരുടെ ഭക്ഷണക്രമം; ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു
പ്ര​തി​രോ​ധി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്
രോ​ഗം വ​രാ​തെ നോ​ക്കു​ക, പ​ര​മ​മാ​യി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​ദ്യ​മി​ക്കു​ക, ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു സാ​ധ്യ​മാ​ണ്. ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ, അ​ർ​ബു​ദം, പ്ര​മേ​ഹം, ശ്വാ
മൈഗ്രേൻ: ഭക്ഷണത്തിൽ കാര്യമുണ്ട്
മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​ന് ഉ​ത്തേ​ജ​ന​ഘ​ട​ക​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ:
(കഴിഞ്ഞ ലക്കം തുടർച്ച)

തൈ​റ​മീ​നും ഫി​നൈ​ൽ ഈ​തൈ​ൽ അ​മീ​നും അ​ട​ങ്ങു​ന്ന​വ
(ചോ​ക്ലേ​റ്റ്, ചീ​സ്, ക​ട
മൈഗ്രേനും ഭക്ഷണവും
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്രേ​ൻ എ​ന്നു ച​രി​ത്രം പ​റ​യു​ന്നു. ഹെ​മി
ജാതകത്തിൽ ആയുസ് 79 ഇപ്പോൾ 84
മ​ന​സു​കൊ​ണ്ടോ ശ​രീ​രം​കൊ​ണ്ടോ ആ​ത്മാ​വ് കൊ​ണ്ടോ ത​ട​യു​വാ​ൻ ആ​കാ​ത്ത അ​ദ​മ്യ​മ​ാ​യ ഒ​രു വി​കാ​രം, അ​താ​ണ് മ​ലയാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​ധു​വി​നു സി​നി​മ. കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷം ഉൗ​രി
മനസിന്‍റെ നിയന്ത്രണരേഖയിലൂടെ...
നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​മാ​ത്രം പാ​ടി​യ ച​രി​ത്ര​മു​ള്ള മ​ഹാ​ഗാ​യ​ക​ൻ മു​കേ​ഷ് അ​ന്നാ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​യു​ടെ ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​നാ​യി പാ​ടി​യ​ത്. ആ ​ക​ഴി​വി​ന്‍റെ മു​ഴു​വ​ൻ ഭം​
ഒരു നാടകം., 65 വർഷം
നാ​ട​ക സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ നാ​ട്ടി​ൽ ക​ഴി​ഞ്ഞ 65 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നാ​ട​ക​മാ​ണ് ദ ​മൗ​സ് ട്രാ​പ്.​ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ൽ അ​പ​സ​ർ​പ്പ​ക
നഖം പൂത്താൽ
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ​വ സ്പ​ർ​ശ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു​
ഓർമയിൽ ആ ഈണം
ഇ​രു​പ​ത്തെ​ട്ടു വ​ർ​ഷം മു​ന്പാ​ണ്. ഓ​ണ​നാ​ളു​ക​ൾ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട്. എ​റ​ണാ​കു​ള​ത്തെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ സാ​ക്ഷാ​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ ഇ​രി​ക്കു​ന്നു. സ​മീ​പം നീ​ണ്ടു മെ​ലി​ഞ്ഞ ഒ​രു
ഓണം വരുന്പോൾ പ്ര​മേ​ഹ​വും ബി​പി​യും ഉ​ള​ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു
ഇന്നൊരുങ്ങാം... നാളെയാണ് ഓണസദ്യ
ഇ​താ വ​ന്നെ​ത്തി ഒ​രു പൊ​ന്നോ​ണം. അ​തി​ന് ഓ​ണ​ക്കോ​ടി മാ​ത്രം പോ​രാ, ഒ​രു കെ​ങ്കേ​മം ഓ​ണ​സ​ദ്യ​കൂ​ടി വേ​ണം. ഈ ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കൂ.

ഓ​ല​ൻ

കു​ന്
ജീ​വി​തം പാ​ടു​ന്പോ​ൾ...
പാ​ട്ടൊ​രു​ക്ക​ത്തി​നു​ശേ​ഷം അ​വ​ർ നേ​രേ പോ​കു​ന്ന​ത് റെ​യി​ൽ​വേ, മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്. എ​ഴു​തി, ഈ​ണ​മി​ട്ടു പാ​ടി​യ ക്ഷീ​ണം​തീ​ർ​ക്കാ​ൻ എ​ങ്ങോ​ട്ടും യാ​ത്ര​പോ​കാ​ന​ല്ല. ആ ​പാ​ട്ടു
മുഖക്കുരുക്കുരുക്ക്...അറിയേണ്ടതെല്ലാം
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഗ്ര​
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്ത്‍ ? എന്തിന് ‍?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​
ഈത്തപ്പഴം മുതൽ ബൂന്തിവരെ
ഈ​ത്ത​പ്പ​ഴ പാ​ൽ​പാ​യ​സം

പാ​ൽ​ഒ​രു ലി​റ്റ​ർ, ഈ​ത്ത​പ്പ​ഴം അ​രി​ഞ്ഞ​ത്​അ​ര​ക​പ്പ്, പു​ഴു​ക്ക​ല​രി​ഒ​രു ക​പ്പ്, നെ​യ്യ് 3 ടേ​ബി​ൾ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര​ര​ണ്ടു​ക​പ്പ്, അ​ണ്ടി​പ്പ​രി​പ്പും മ
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ കു​ട്ടി​ക​ളെ​യെ​ന്ന​പോ​ലെ അ​വ​രു​ടെ മാ
പാട്ടിന്‍റെ തേ​ൻ​ക​ണം ത​ന്നു മ​റ​ഞ്ഞ​വ​ർ
ഒ​രേ​യൊ​രു റ​ഫി സാ​ബി​ന്‍റെ സു​ന്ദ​ര ഗാ​ന​ഗോ​പു​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​ക്കാ​ണു​ക​യാ​യി​രു​ന്നു ലോ​ക​മെ​ന്പാ​ടു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ. അ​ല്ല, എ​ന്നു​മു​ള്ള ശീ​ല​മാ​ണ്
മാറുന്ന ജീവിതശൈലിയും കാൻസറും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന തോ
സൂ​പ്പ് ; മെക്സിക്കൻ ഫ്രഞ്ച്, മത്തങ്ങ, ബീറ്റ് റൂട്ട്
മെ​ക്സി​ക്ക​ൻ സൂ​പ്പ്
ചി​ക്ക​ൻ സോ​സേ​ജ് 3 എ​ണ്ണം, സ​വോ​ള അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ര​ണ്ടെ​ണ്ണം, വെ​ള്ളം നാ​ലു​ക​പ്പ്, ത​ക്കാ​ളി സോ​സ് ഒ​രു ക​പ്പ്, പു​ഴു​ങ്ങി​യ രാ​
മോണയ്ക്കെന്താ ഹൃദയത്തിൽ കാര്യം?
മോ​ണ​രോ​ഗ​വും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ‍?

മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മോ​ണ​രോ​ഗ​ങ്ങ​ൾ ഉ
സൂ​പ്പ് വി​ഭ​വ​ങ്ങ​ൾ
വെ​ജി​റ്റ​ബി​ൾ സൂ​പ്പ്

കാ​ബേ​ജ് അ​രി​ഞ്ഞ​ത് ഒ​രു ക​പ്പ്, സ​വാ​ള അ​രി​ഞ്ഞ​ത് ഒ​ന്ന്, കാ​ര​റ്റ് അ​രി​ഞ്ഞ​ത് ഒ​ന്ന്, ത​ക്കാ​ളി നീ​ള​ത്തി​ൽ സ്ലൈ​സ് ആ​ക്കി​യ​ത് മൂ​ന്നെ​ണ്ണം, ഉ​പ്പ്, കു​രു​മ
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​കാ​ലാ​വ​സ്ഥ​യി​ൽ അ​ഗ്
കാട്ടുകള്ളന്മാരെ തുരത്താൻ ശ്വാനസേന
തേ​ക്ക​ടി വ​ന​ത്തി​ൽ ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ തേ​നി​ക്കാ​ര​ൻ ഞൊ​ണ്ടി​പ്പാ​ണ്ടി​യെ അ​ക​ത്താ​ക്കി​യ​ത് വ​നം വ​കു​പ്പി​ന്‍റെ സ്വ​ന്തം നാ​യ​ക​ളാ​യ ജൂ​ലി​യും ജ​നി​യും ചേ​ർ​ന്നാ​ണ്.
വെ
അടിമുടി സംഗീതം!
ഒ​രി​ന്ത്യ​ൻ വ​യ​ലി​നി​സ്റ്റ് പാ​ശ്ചാ​ത്യ​സം​ഗീ​തം വാ​യി​ക്കു​ന്ന​തു​കേ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സം​ഗീ​ത​പ്ര​തി​ഭ​ക​ൾ വി​സ്മ​യി​ച്ചു​നി​ൽ​ക്കു​ക! അ​ത്ര കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യം. ആ ​വ​യ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; സന്ധിവാതവുമായി കൊതുകു പട
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്കു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​
മൈ നെയിം ഈസ് ആന്തണി ഗോണ്‍സാൽവസ്!
പാട്ടിൻറെ വരികൾ കിട്ടുന്നു, സംഗീതസംവിധായകൻ അതിനുപറ്റിയൊരു ഈണമുണ്ടാക്കുന്നു. പിന്നെ ഓരോ ഉപകരണസംഗീതജ്ഞരും ആ മെലഡിയിൽ ഒപ്പംചേരുന്നു. മുപ്പതുകളിലും നാല്പതുകളിലും പങ്കജ് മല്ലിക്കിനെയും ആർ.സി ബെഹ്ലിനെയും
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ?
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണ് രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.