പങ്കാളി ഇപ്പോഴും പര്യംപുറത്തു തന്നെയോ
കുടുംബക്കോടതിയുടെ നിർദേശാനുസൃതം കൗണ്‍സലിംഗിന് എത്തിയതാണവർ. ഇരുവരും അടുത്തയിട വിവാഹം കഴിഞ്ഞവരാണെന്ന് നിങ്ങൾ കരുതേണ്ട. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയേഴ് വർഷമായി. മൂത്ത മകളുടെ കല്യാണം കഴിഞ്ഞവർഷമാണ് നടന്നത്. രജനിയെന്ന അവളും അവളുടെ ന്ധർത്താവ് അരുണും ചേർന്ന് ഇരുവരേയും അനുനയിപ്പിക്കാൻ വഴികൾ പലത് നോക്കിയെങ്കിലും വിട്ടുകൊടുക്കാൻ ഇരുവരും ഇപ്പോഴും തയ്യാറായിട്ടില്ല. ചാക്കോ തോമസെന്നാണ് അയാളുടെ പേര്. ജയിനമ്മയെന്നാണ് ആ സ്ത്രീയുടെ പേര്. ജയിനമ്മ അഞ്ച് ആങ്ങളമാർക്കും കൂടിയുള്ള ഏക പെങ്ങളാണ്. ആങ്ങളമാരായ അവരെല്ലാവരും ചേർന്നാണ് തൻറെ ന്ധാര്യയെ വഷളാക്കിയതെന്ന അന്ധിപ്രായമാണ് ചാക്കോ തോമസിനുള്ളത്. സ്വന്തം ന്ധാര്യയെ സ്നേഹിക്കാനും നിലയ്ക്ക് നിർത്താനും കഴിയാത്തതിൻറെ പേരിൽ തങ്ങളെ പുലന്ധ്യം പറഞ്ഞിട്ട് കാര്യമൊന്നുമില്ലന്ന നിലപാടിലാണ് ജയിനമ്മയുടെ ആങ്ങളമാരേവരും.

താനൊരു കാര്യം പറയുന്പോൾ തൻറെ ഭാര്യ തർക്കുത്തരം പറയുന്നത് തനിക്കിഷ്ടമല്ലെന്നും അത്തരത്തിലുളള പെരുമാറ്റം അവളിൽനിന്ന് ഉണ്ടായിട്ടുള്ളപ്പോഴൊക്കെ പാടില്ല എന്ന് പറഞ്ഞിട്ടും അതുതന്നെ പലവട്ടം ആവർത്തിച്ചതിൻറെ പേരിലാണ് താനവളോട് കയർത്തിട്ടുള്ളതെന്നും പറയുന്ന ചാക്കോ തോമസ് ഇപ്പോൾ ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ജയിനമ്മ തൻറെ പിടിവാശിയിൽതന്നെ നിലനിൽക്കുകയാണ്. തൻറെ ന്ധർത്താവ് പറയുംപോലെ ചുമ്മാ കയർക്കുകമാത്രമല്ല, അയാൾ പലവട്ടം തന്നെ തല്ലിയിട്ടുണ്ടെന്നും പറയുന്ന ജയിനമ്മക്ക് താൻ ഇപ്പോഴും തൻറെ ന്ധർതൃന്ധവനത്തിൽ അന്യയാണെന്ന വിചാരമാണുള്ളത്.

തൻറെ ബിസിനസിനെപ്പറ്റിയുള്ള കാര്യങ്ങളും താൻ തൻറെ സഹോദരങ്ങളെ സാന്പത്തികമായും മറ്റും സഹായിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളും അറിയണമെന്നു നിർബന്ധംപിടിക്കുന്ന ന്ധാര്യയുടെ നിലപാടിനെ സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്ന നിലപാടിലാണ് ചാക്കോ തോമസ്. മൂത്ത മകൾ രജനിയെ കൂടാതെ ഇവർക്ക് രണ്ടു മക്കൾകൂടിയുണ്ട്. അവിവാഹിതരായ അവരിരുവരുടെയും ന്ധാവിയെ കരുതിയെങ്കിലും വിവാഹമോചന നീക്കങ്ങൾ ഉപേക്ഷിക്കണമെന്ന എൻറെ വാക്കുകളെ ചാക്കോ തോമസ് സ്വീകരിക്കാൻ സന്നദ്ധത കാട്ടിയെങ്കിലും ഇനിയും ഇങ്ങനെയൊക്കെ സഹിച്ച് മുന്നോട്ടുപോകാൻ തനിക്കാവില്ല എന്ന ഉറച്ച നിലപാടിലാണ് ജയിനമ്മ.

യുവജനങ്ങളായ ദന്പതികളുടെ ഇടയിലാണ് വിവാഹമോചനംവരെ എത്തുന്ന കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നത് എന്ന എൻറെ ധാരണയെ തിരുത്തുന്നതായിരുന്നു മേൽ വിവരിച്ച സംന്ധവം. കുടുംബതലത്തിൽ ഇന്നു സംന്ധവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ യുവദന്പതികളെ മാത്രമല്ല, മുതിർന്ന ദന്പതികളെയും അവരുടെ ബന്ധത്തെയും സമീപനങ്ങളെയും ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. ശാരീരിക മാനസിക രോഗങ്ങൾ വരാൻ കുട്ടികൾക്കും യുവജനങ്ങൾക്കും മാത്രമല്ല, മുതിർന്നവർക്കും സാധ്യതയുള്ളതുപോലെ വിവാഹബന്ധ പ്രശ്നങ്ങൾ പ്രായന്ധേദമെന്യേ ആരുടെ ജീവിതത്തിലും ഉളവാകാനുള്ള സാധ്യതയുണ്ട്.

മേൽകണ്ടതുപോലെയൊക്കെ സംന്ധവിക്കാതിരിക്കാൻ ന്ധാര്യാന്ധർത്താക്ക·ാർ ഇരുവർക്കും തുറവിയും പരിഗണനാ മനോന്ധാവവും ഇരുവരുടെയും ബന്ധത്തെയും ജീവിതത്തെയും സംബന്ധിച്ച് അന്യോന്യം ഉണ്ടാകുക എന്നത് പ്രധാനപ്പെട്ടതാണ്. മനസിലാക്കാൻ ശ്രമിക്കുക, ചേർത്തു നിർത്തുക എന്നതൊക്കെ ഇക്കാര്യത്തിൽ മുഖ്യമാണ്. ചാക്കോ തോമസിൻറെ അന്ധിപ്രായത്തിൽ അയാളുടെ ന്ധാര്യ ഒരിക്കലും പ്രവേശിച്ചുകൂടാൻ പാടില്ലാത്ത ചില തലങ്ങൾ അയാളുടെ ജീവിതത്തിലുണ്ട്. തൻറെ ബിസിനസ് കാര്യങ്ങളോ കൂടെപ്പിറപ്പുകളോടുള്ള ബന്ധത്തെ സംബന്ധിച്ചുള്ള കാര്യങ്ങളോ ഒന്നും തൻറെ ന്ധാര്യ അറിയേണ്ടതില്ല എന്ന മനോന്ധാവം ന്ധാര്യാന്ധർതൃബന്ധത്തെ സംബന്ധിച്ച് ആരോഗ്യകരമാണെന്നു പറയാനാവില്ല. ഇരുവരുടെയും ബന്ധത്തെ സംബന്ധിച്ച് ഇരുവരുമോ അവരിൽ ഒരാളോ “അറിയേണ്ടതില്ല’ “കടന്നുകൂടാൻ’ പാടില്ല എന്നൊക്കെ പറഞ്ഞ് പങ്കാളിയെ അകറ്റി നിർത്തുന്നതും അതിരു നിശ്ചയിക്കുന്നതും ഉൗരുവിലക്ക് കൽപ്പിക്കുന്നതും വിവാഹബന്ധം വളരാനും നിലനിൽക്കാനുമൊന്നും ഒരിക്കലും സഹായിക്കുകയില്ല.

ന്ധാര്യാന്ധർത്താക്കന്മാർ അന്യോന്യം അതിർത്തികൾ നിശ്ചയിക്കാതെ ഇരുവരുടെയും ബന്ധത്തെയും ജീവിതത്തെയും സംബന്ധിച്ച് തുറന്ന മനോന്ധാവവും വിശാല മനസ്കതയും പുലർത്തേണ്ടതാണ്. തൻറെ പങ്കാളിയോടുള്ള ബന്ധത്തിൽ താനിപ്പോഴും പര്യംപുറത്തു തന്നെയാണെന്ന് തോന്നുന്ന ന്ധാര്യയ്ക്കോ ന്ധർത്താവിനോ വിവാഹബന്ധത്തിൻറെ സന്തോഷാനുന്ധവം ഉൾക്കൊള്ളാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അകറ്റി നിർത്തുക എന്നതിനെക്കാൾ അടുപ്പിച്ചു നിർത്തുക, കൂടെ നിർത്തുക, ചേർത്തു നിർത്തുക എന്നിങ്ങനെയുള്ള നിലപാടുകളാണ് ന്ധാര്യാന്ധർത്താക്ക·ാർക്ക് ബന്ധത്തിൽ വളരാനും വളർത്താനുമുള്ള വഴിയെന്നാണ് എൻറെ വിചാരം.

ഫാ. സിറിയക് കോട്ടയിൽ