Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
കാലത്തിന്‍റെ കവിളിലെ കണ്ണീർത്തുള്ളി


താ​ജ്മ​ഹ​ൽ

ഇ​തു​പോ​ലെ മ​റ്റൊ​ന്നി​ല്ല. ഇ​ത്ര വ​ലി​യ പ്ര​ണ​യ​സ്മാ​ര​കം ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും മ​നു​ഷ്യ​ർ​ക്കാ​യി നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ​ക്ഷേ, മ​റ​ക്ക​രു​ത് ന​ഷ്ട​പ്ര​ണ​യ​ത്തി​ലെ നാ​യി​ക​യ്ക്കു​വേ​ണ്ടി ഒ​രു നി​രാ​ശാ കാ​മു​ക​ൻ നി​ർ​മി​ച്ച​ത​ല്ല താ​ജ്മ​ഹ​ൽ. ത​ന്‍റെ 14 മ​ക്ക​ളു​ടെ അ​മ്മ​യാ​യ ഭാ​ര്യ​ക്കു​വേ​ണ്ടി ഒ​രു ഭ​ർ​ത്താ​വ് ഒ​രു​ക്കി​യ​താ​ണ്. പ്രാ​ണ​പ്രേ​യ​സി​യാ​യ മും​താ​സ് മ​ഹ​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി പ​ണി​ക​ഴി​പ്പി​ച്ച സ്മാ​ര​കം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര ഫോ​ർ​ട്ട് തീ​വ​ണ്ടി​യാ​പ്പീ​സി​ൽ​നി​ന്ന് 25 രൂ​പ കൂ​ലി കൊ​ടു​ത്താ​ൽ സൈ​ക്കി​ൾ റി​ക്ഷ​ക്കാ​ര​ൻ ന​മ്മെ എ​ത്തി​ക്കു​ന്ന​ത് ലോ​കാ​ദ്ഭു​ത​ത്തി​ന്‍റെ മു​ന്നി​ലേ​ക്കാ​ണ്. ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യും മും​താ​സ് മ​ഹ​ലും ജീ​വി​ച്ച മ​ണ്ണി​ലൂ​ടെ​യാ​ണ് ച​ക്ര​ങ്ങ​ൾ ഉ​രു​ളു​ന്ന​ത്. ചി​ല​പ്പോ​ൾ തോ​ന്നും റി​ക്ഷ​യി​ൽ​നി​ന്നി​റ​ങ്ങി ന​ഗ്ന​പാ​ദ​നാ​യി സ​ഞ്ച​രി​ച്ചാ​ലോ​യെ​ന്ന്.

മി​നി​റ്റു​ക​ൾ​ക്ക​കം കൈ​നീ​ട്ടി ആ​ലിം​ഗ​ന​ത്തി​നെ​ന്ന​പോ​ലെ താ​ജ്മ​ഹ​ൽ മു​ന്നി​ലെ​ത്തി. ര​ണ്ടാ​മ​ത്തെ വ​ര​വാ​യി​ട്ടും അ​ദ്ഭു​തം ഏ​റി​യി​ട്ടേ​യു​ള്ളു. വെ​ണ്ണ​ക്ക​ൽ സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ സ്വ​യം മ​റ​ന്നു നി​ല്ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രും വ്യ​ത്യ​സ്ത മ​ത​വി​ശ്വാ​സി​ക​ളു​മാ​യ സ്ത്രീ​പു​രു​ഷന്മാ​ർ. ചി​ല​ർ താ​ജ്മ​ഹ​ലി​ന്‍റെ ചു​വ​രു​ക​ളി​ൽ കൈ​ക​ളാ​ൽ ത​ലോ​ടി ത​ങ്ങ​ളു​ടെ സ്വ​പ്ന​പൂ​ർ​ത്തീ​ക​ര​ണ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്നു. മ​റ്റു ചി​ല​ർ വെ​ണ്ണ​ക്ക​ല്ലു​ക​ളോ​ട് കാ​തുചേ​ർ​ത്ത് എ​ന്തോ ശ്ര​വി​ക്കു​ന്ന​തു​പോ​ലെ....​പ്ര​ണ​യ​ത്തി​ന്‍റെ ആ​ൽ​ബ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കാ​ൻ ചി​ത്ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന​ട​യു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു കാ​മ​റ​ക​ൾ.

1648 എ ​ല​വ് സ്​റ്റോ​റി

ഇ​ന്ത്യ ഭ​രി​ച്ച മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​രി​ൽ അ​ഞ്ചാ​മ​നാ​യി​രു​ന്നു ഷാ​ജ​ഹാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന മും​താ​സ് മ​ഹ​ൽ 1631 ജൂ​ണ്‍ 17ന് 38ാ​മ​ത്തെ വ​യ​സി​ൽ അ​ന്ത​രി​ച്ചു. താ​ങ്ങാ​നാ​വാ​ത്ത വി​ര​ഹ​വേ​ദ​ന​യി​ലും ക​ടു​ത്ത ഏ​കാ​ന്ത​ത​യി​ലും നി​പ​തി​ച്ച ഷാ​ജ​ഹാ​ൻ ത​ന്‍റെ പ്രാ​ണ​പ്രേ​യ​സി​ക്ക് ഒരു ശാശ്വത സ്മാ​ര​കം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പി​ന്നീ​ടു​ണ്ടാ​യ​ത് ച​രി​ത്ര​മാ​ണ്.

17 വ​ർ​ഷ​മെ​ടു​ത്ത് താ​ജ്മ​ഹ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് 1648ലാ​ണെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 21 വ​ർ​ഷ​മെ​ടു​ത്ത് 1653ൽ ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് മ​റ്റു ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്നു. 42 ഏ​ക്ക​ർ വ​ള​പ്പി​ലാ​ണ് ശ​വ​കൂ​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​ർ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ൽ​നി​ന്നു മാ​ത്ര​മ​ല്ല മ​ധ്യ ഏ​ഷ്യ​യി​ൽ​നി​ന്നും ഇ​റാ​നി​ൽ​നി​ന്നു​മൊ​ക്കെ ജോ​ലി​ക്കാ​ർ എ​ത്തി. അ​കം നി​ർ​മാ​ണ​ത്തി​ന് രാ​ജ​സ്ഥാ​നി​ലെ മ​ക്രാ​ന​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ മാ​ർ​ബി​ൾ എ​ത്തി​ച്ചു. അ​ല​ങ്കാ​ര​ത്തി​നു​ള്ള ക​ല്ലു​ക​ൾ ഇ​ന്ത്യ​യി​ലേ​തു​കൂ​ടാ​തെ സി​ലോ​ണി​ൽ​നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു​മാണ് കൊ​ണ്ടു​വ​ന്ന​ത്. ജാ​സ്പ​ർ ക​ല്ലു​ക​ൾ പ​ഞ്ചാ​ബി​ൽ​നി​ന്നും ജേ​ഡ്, ക്രി​സ്റ്റ​ൽ എ​ന്നി​വ ചൈ​ന​യി​ൽ​നി​ന്നു​മെ​ത്ത​ിച്ചു. അ​ത്യ​ന്തം വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ അ​റേ​ബ്യ​യി​ൽ​നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 35 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഗോ​പു​ര​ത്തി​നു മു​ക​ളി​ലാ​ണ് ഉ​ള്ളി​യു​ടെ രൂ​പ​ത്തി​ലു​ള്ള മ​കു​ടം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. താ​ജ്മ​ഹ​ലി​നു ചു​റ്റു​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഉ​ദ്യാ​നം ചാ​ർ​ബാ​ഗ് പൂ​ന്തോ​ട്ട​മെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

വെ​ണ്ണ​ക്ക​ല്ലി​ലും ലോ​ക​മെ​ങ്ങും​നി​ന്ന് എ​ത്തി​ച്ച വി​ല​പി​ടി​ച്ച വ​ർ​ണ്ണ​ക്ക​ല്ലൂ​ക​ളാ​ലും നി​ർ​മി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന സൗ​ധം കൂ​ടാ​തെ ശി​ല്പ ചാ​തു​രി നി​റ​ഞ്ഞുനി​ല്ക്കു​ന്ന മ​റ്റു ചി​ല കെ​ട്ടി​ട​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് താ​ജ്മ​ഹ​ൽ സ​മു​ച്ച​യം. വർഷത്തിൽ 80 ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ളാ​ണ് ലോ​ക​മെ​ന്പാ​ടു​നി​ന്നും താ​ജ്മ​ഹ​ൽ കാ​ണാ​നെ​ത്തു​ന്ന​ത്.1983ൽ യു​നെ​സ്കോ ഇ​ത് ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​.

ശ​വ​കു​ടീ​ര​ങ്ങ​ൾ

ഉ​ള്ളി​ൽ ഷാ​ജ​ഹാ​ന്‍റെ​യും മും​താ​സി​ന്‍റെ​യും ശ​വ​കൂ​ടീ​ര​ങ്ങ​ളാ​യി സ​ന്ദ​ർ​ശ​ക​രെ കാ​ണി​ക്കു​ന്ന​ത് പ്ര​ദ​ർ​ശ​ന​ത്തി​നു​വേ​ണ്ടി മാ​ത്രം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്ല​റ​ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ക​ല്ല​റ​യി​ലാ​ണ്. ഇ​തി​നും താ​ഴെ​യു​ള്ള മ​ണ്ണി​ലാ​ണ് ഷാ​ജ​ഹാ​ന്‍റെ​യും മും​താ​സി​ന്‍റെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വാ​ദ​മു​ണ്ട്. ഇ​രു​വ​രു​ടെ​യും ശി​ര​സു​ക​ൾ പു​ണ്യ​ന​ഗ​ര​മാ​യ മെ​ക്കയി​ലേ​ക്കു തി​രി​ച്ചാ​ണ് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നത്. ന​ടു​വി​ൽ മും​താ​സി​ന്‍റെ ക​ല്ല​റ​യും വ​ശ​ത്താ​യി ഷാ​ജ​ഹാ​ന്‍റേതും സ്ഥി​തിചെ​യ്യു​ന്നു. ര​ണ്ടു ക​ല്ല​റ​ക​ളു​ടെ​യും ശി​ല​ക​ളി​ൽ ഇ​രു​വ​രെ​യും പു​ക​ഴ്ത്തി​യു​ള്ള കു​റി​പ്പു​ക​ളു​ണ്ട്. ഷാ​ജ​ഹാ​ന്‍റെ ശ​വ​കൂ​ടീ​ര​ത്തി​നു മു​ക​ളി​ൽ ഇ​ങ്ങ​നെ എ​ഴു​തി​യി​രി​ക്കു​ന്നു: "ഹി​ജ്റ 1076 ര​ജ​ബ് മാ​സം 26ാം തീ​യ​തി രാ​ത്രി​യി​ൽ അ​ദ്ദേ​ഹം ഈ ​ലോ​ക​ത്തു​നി​ന്ന് നി​ത്യ​ത​യു​ടെ വി​രു​ന്നു​ശാ​ല​യി​ലേ​ക്കു യാ​ത്ര​യാ​യി​രി​ക്കു​ന്നു.’

മും​താ​സ് മ​ഹ​ൽ

ആ​ഗ്ര​യി​ലെ ഒ​രു പേ​ർ​ഷ്യ​ൻ കു​ടും​ബ​ത്തി​ലാ​യി​രു​ന്നു അ​ർ​ജു​മാ​ന്ദ് ബാ​നു ബീ​ഗം ജ​നി​ച്ച​ത്. 1607ൽ 14ാ​മ​ത്തെ വ​യ​സി​ൽ ജ​ഹാം​ഗീ​ർ ച​ക്ര​വ​ർ​ത്തി​യു​ടെ പു​ത്ര​നാ​യ ഖു​റം രാ​ജ​കു​മാ​ര​നു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്ന വി​വാ​ഹം. ഖു​റം എ​ന്ന ഷാ​ജ​ഹാ​നാ​ണ് ത​ന്‍റെ ഭാ​ര്യ​യാ​യ അ​ർ​ജു​മാ​ന്ദി​ന് മും​താ​സ് മ​ഹ​ൽ എ​ന്നു പേ​രി​ട്ട​ത്. ഷാ​ജ​ഹാ​ൻ മ​റ്റു ര​ണ്ടു വി​വാ​ഹ​ങ്ങ​ൾ കൂ​ടി ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​തു വെ​റും ച​ട​ങ്ങി​നു മാ​ത്ര​മാ​യി​രു​ന്നു. ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ ഷാ​ജ​ഹാ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ സ്ഥാ​നം മും​താ​സി​നു മാ​ത്ര​മാ​യി​രു​ന്നു. ഷാ​ജ​ഹാ​ൻ എ​വി​ടെ പോ​യാ​ലും മും​താ​സി​നെ​യും കൊ​ണ്ടു​പോ​യി​രു​ന്നു. 1631ൽ ​ഡെക്കാൻ പീ​ഠ​ഭൂ​മി​യി​ൽ ന​ട​ന്ന യു​ദ്ധ​രം​ഗ​ത്തും മും​താ​സ് ഷാ​ജ​ഹാ​നോ​ടൊ​പ്പം പോ​യി. അ​വി​ടെ​വ​ച്ച് 14ാമ​ത്തെ പ്ര​സ​വ​ത്തോ​ടെ അ​വ​ർ മ​രി​ച്ചു. 18 വ​ർ​ഷ​ത്തെ പ്ര​ണ​യ​ജീ​വി​ത​ത്തി​ന് അ​ന്ത്യ​ം. അ​വി​ടെ ത​പ്തി ന​ദി​ക്ക​ര​യി​ൽ താ​ത്കാ​ലി​ക​മാ​യി സം​സ്കാ​രം ന​ട​ത്തി​യെ​ങ്കി​ലും ആ​റു മാ​സ​ത്തി​നു​ശേ​ഷം മും​താ​സി​ന്‍റെ മൃ​ത​ദേ​ഹം ആഗ്രയിലെത്തിച്ച് യ​മു​ന ന​ദി​ക്ക​ര​യി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ സം​സ്ക​രി​ച്ചു. അ​ടു​ത്ത വ​ർ​ഷം​ത​ന്നെ താ​ജ്മ​ഹ​ലി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങു​ക​യും ചെ​യ്തു.

അ​ണി​യ​റ​ക്കാ​ർ

ശി​ല്പി​ക​ളു​ടെ നി​യ​ന്ത്ര​ണം കൊ​ട്ടാ​രം ശി​ല്പി​യാ​യി​രു​ന്ന ഉ​സ്താ​ദ് അ​ഹ്മ​ദ് ല​ഹോ​രി​ക്കാ​യി​രു​ന്നു. ഇ​സ്മാ​യി​ൽ അ​ഫാ​ൻ​ഡി, ഇ​റാ​ൻ​കാ​രാ​യ ഉ​സ്താ​ദ് ഈ​സ, ഈ​സ മു​ഹ​മ്മ​ദ് അ​ഫാ​ൻ​ഡി, അ​മാ​ന​ത് ഖാ​ൻ, മി​ർ അ​ബ്ദു​ൾ ക​രീം, മു​ക്ക​രി​മ​ത് ഖാ​ൻ, ബ​നാ​റ​സു​കാ​ര​നാ​യ പു​രു, ലാ​ഹോ​ർ സ്വ​ദേ​ശി ഖാ​സിം ഖാ​ൻ, ഡ​ൽ​ഹി സ്വ​ദേ​ശി ചി​ര​ഞ്ചി ലാ​ൽ, മു​ഹ​മ്മ​ദ് ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു താ​ജ്മ​ഹ​ലി​ന്‍റെ മ​റ്റു പ്ര​ധാ​ന പ​ണി​ക്കാ​ർ.

ആ​ഗ്ര കോ​ട്ട

താ​ജ് മ​ഹ​ൽ നേ​രി​ട്ടു കാ​ണു​ന്ന​തി​ന​പ്പു​റം വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ആ​ഗ്ര കോ​ട്ട​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച. അ​വി​ടെ ത​ട​വി​ൽ കി​ട​ന്നു​കൊ​ണ്ടാ​ണ് അ​ന്ത്യ​കാ​ല​ത്ത് ഷാ​ജ​ഹാ​ൻ താ​ജ്മ​ഹ​ൽ നോ​ക്കിക്ക​ണ്ട​ത്. അ​ദ്ദേ​ഹ​ത്തെ ത​ട​വി​ലി​ട്ട​ത് മ​ക​ൻ ഔറം​ഗ​സീ​ബാ​യി​രു​ന്നു. കോ​ട്ട​യി​ലെ ഒ​രു ഭാ​ഗ​ത്ത് അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഏ​ർ​പ്പെ​ടു​ത്തി ഷാ​ജ​ഹാ​നെ കി​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു പു​റ​ത്തു​പോ​കാ​നോ ആ​ളു​ക​ളോ​ടു സം​സാ​രി​ക്കാ​നോ താ​ജ്മ​ഹ​ലി​ൽ പോ​കാ​നോ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. താ​ജ്മ​ഹ​ലി​ലെ​ത്തു​ന്ന ഓ​രോ സ​ന്ദ​ർ​ശ​ക​നും ത​ട​വു​കാ​ര​നാ​യി​രു​ന്ന ഷാ​ജ​ഹാ​ന്‍റെ അ​പാ​ര വേ​ദ​ന​യും ഏ​കാ​ന്ത​ത​യും തി​രി​ച്ച​റി​ഞ്ഞ് കോ​ട്ട​യി​ലും ക​യ​റി​യി​റ​ങ്ങു​ന്നു. ജാ​സ്മി​ൻ ട​വ​റെ​ന്നും ഷാ ​ബു​ർ​ജെ​ന്നും അ​റി​യ​പ്പെ​ടു​ന്ന മു​റി​യി​ലാ​ണ് ഷാ​ജ​ഹാ​നെ ത​ട​വി​ലി​ട്ടി​രു​ന്ന​ത്. അ​തി​ന്‍റെ ജാ​ല​ക​ത്തി​ലൂ​ടെ​യാ​ണ് അ​വ​സാ​ന നാ​ളു​ക​ളി​ൽ ഷാ​ജ​ഹാ​ൻ താ​ജ്മ​ഹ​ലി​നെ നോ​ക്കി​ക്ക​ണ്ട​ത്. ആ ​കാ​ഴ്ച​യാ​വാം എ​ട്ടു​വ​ർ​ഷ​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ ജീ​വി​പ്പി​ച്ച​ത്.

യ​മു​ന​യി​ലെ ഛായാ​ചി​ത്രം

ജീ​വി​ത​വും മ​ര​ണ​വും മ​റു​ക​ര തേ​ടി പോ​യി​ട്ടും പ്ര​ണ​യം യ​മു​ന​യു​ടെ തീ​ര​ത്തി​രു​ന്ന് നി​ലാ​വി​നോ​ടു സ​ല്ല​പി​ക്കു​ന്നു അ​ന​ശ്വ​ര​മാ​യി... അ​താ​ണ് താ​ജ്മ​ഹ​ൽ. മു​ന്നി​ലെ പൂ​ന്തോ​ട്ട​ത്തി​ലു​ള്ള കൃ​ത്രി​മ ത​ടാ​ക​ത്തി​ലും പി​ന്നി​ൽ യ​മു​നാ ന​ദി​യി​ലും താ​ജ്മ​ഹ​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു. നി​ലാ​വു​ള്ള രാ​ത്രി​ക​ളി​ൽ താ​ജ്മ​ഹ​ൽ കാ​ണാ​ൻ ലോ​ക​മെ​ന്പാ​ടു​നി​ന്നും ആ​ളു​ക​ളെ​ത്തു​ന്നു. അ​ത്ത​രം ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ലും താ​ജി​ൽ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കും.

വി​വാ​ദ​ങ്ങ​ളി​ലും മ​ങ്ങാ​ത്ത വെ​ണ്മ

ഉ​ത്ത​ര​പ്ര​ദേ​ശി​ലെ വി​വാ​ദ ബി​ജെ​പി എം​എ​ൽ​എ സം​ഗീ​ത് സോം ​ആ​ണ് താ​ജ്മ​ഹ​ലി​നെ​തി​രേ അ​ടു​ത്ത​യി​ടെ വ​ർ​ഗീ​യ വി​ഷം ചീ​റ്റി​യ​ത്. സം​ഗീ​തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: "സ്വ​ന്തം പി​താ​വി​നെ ത​ട​വി​ലി​ട്ട​യാ​ളാ​ണ് താ​ജ്മ​ഹ​ൽ നി​ർ​മി​ച്ച​ത്. അ​യാ​ൾ ഹി​ന്ദു​ക്ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. ഇ​താ​ണു ച​രി​ത്ര​മെ​ങ്കി​ൽ ന​മ്മ​ളി​തു തി​രു​ത്തി​ക്കു​റി​ക്കു​മെ​ന്ന് ഞാ​ൻ ഉ​റ​പ്പു ന​ല്കു​ന്നു.’

ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യാ​ണ് താ​ജ്മ​ഹ​ൽ സ്ഥാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പി​താ​വി​നെ ത​ട​വു​കാ​ര​നാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ മ​ക​നാ​യ ഒൗ​റം​ഗ​സീ​ബ് ത​ട​വി​ലാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മു​ള്ള പ്രാ​ഥ​മി​ക ച​രി​ത്രം​പോ​ലും അ​റി​യാ​തെ വി​ഡ്ഢി​ത്തം വി​ള​ന്പു​ന്ന ഈ "മ​ഹാ​നെ’​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് വി​ശ്വ​സി​ച്ചു​പോ​കു​ന്ന ചി​ല​രെ​ങ്കി​ലു​മു​ണ്ടാ​കി​ല്ലേ ഇ​വി​ടെ. അ​താ​ണ് അ​പ​ക​ടം. അ​തേ​റ്റുപി​ടി​ച്ച് പ​ല സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളും പു​തി​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നു​കൊ​ണ്ടി​ര​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ഭ​ര​ണ​പ​രാ​ജ​യ​ത്തി​ൽ​നി​ന്ന് അ​ണി​ക​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​വാം ത​ന്ത്രം. എ​ന്നാ​ലും...​ലോ​ക​മെ​ങ്ങു​മു​ള്ള മ​നു​ഷ്യ​ർ ഇ​തൊ​ക്കെ കേ​ൾ​ക്കു​ന്നു​വെ​ന്നെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​ർ തി​രി​ച്ച​റി​യ​ണം.

അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണ്‍ പ​റ​ഞ്ഞു: "ലോ​ക​ത്ത് ര​ണ്ടു ത​രം മ​നു​ഷ്യ​രാ​ണ് ഉ​ള്ള​ത് താ​ജ്മ​ഹ​ൽ ക​ണ്ട​റി​ഞ്ഞ് അ​തി​നെ സ്നേ​ഹി​ച്ച​വ​രും കാ​ണാ​തെ​ത​ന്നെ അ​തി​നെ സ്നേ​ഹി​ച്ച​വ​രും.’

ഇ​പ്പോ​ഴി​താ മൂ​ന്നാ​മ​തൊ​രു കൂ​ട്ടം മ​നു​ഷ്യ​ർ ഉ​ദ​യം ചെ​യ്തി​രി​ക്കു​ന്നു. താ​ജ്മ​ഹ​ൽ ക​ണ്ടി​ട്ടും അ​തി​നെ സ്നേ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ. അ​വ​രോ​ടു പ​റ​യാ​ൻ മ​ഹാ​ക​വി ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ വാ​ക്കു​ക​ളേ ന​മു​ക്കു​ള്ളു. "കാ​ല​ത്തി​ന്‍റെ ക​വി​ളി​ൽ വീ​ണ ക​ണ്ണീ​ർ​ത്തു​ള്ളി​യാ​ണ് താ​ജ്മ​ഹ​ൽ' .
ജോസ് ആൻഡ്രൂസ്
സ്നേഹത്തിന്‍റെ ഒളിന്പിക്സ്
മൂ​ന്ന് ലോ​ക റിക്കാർഡുക​ൾ...
ഏ​റ്റ​വും വ​ലി​യ സാ​ന്‍റാ​ഹാ​റ്റി​ന്
ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാർഡ്‌
ഏ​റ്റ​വും വ​ലി​യ യൂ​ണി​ഫൈ​ഡ് മാ​ർ​ച്ചി​ന്
ഏ​ഷ്യ ബു​ക്ക്സ് ഓ​ഫ് റിക്കാർഡ്
ഏ​റ്റ​വ
ഷോമാൻ ജെമിനി ശങ്കരൻ
1951 ഓഗസ്റ്റ് 15. ഗു​ജ​റാ​ത്തി​ലെ ബി​ല്ലി​മോ​റി​യ​യി​ൽ ഒ​രു കൊ​ച്ചു സ​ർ ക്ക​സിന്‍റെ ആ​ദ്യ​പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റു​ക​യാ​ണ്. കൂ​ടാ​ര​ത്തി​ന​കം കാ​ണി​ക​ളെകൊ​ണ്ട ് നി​റ​ഞ്ഞുക​വി​ഞ്ഞു. നൂ​റു​ക്ക​ണ​ക്കി
സ്നേഹ സ്പർശം
സ​ന്പ​ത്ത് ഏ​റെ​യു​ണ്ടാ​യി​രു​ന്നു ആ ​വീ​ട്ട​മ്മ​യ്ക്ക്. ത​മി​ഴ്നാ​ട്ടി​ലും പോ​ണ്ടി​ച്ചേ​രി ന​ഗ​ര​ത്തി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും. എ​ല്ലാ​റ്റി​നു​മു​പ​രി മി​ടു​ക്ക​രാ​യ ര​ണ്ടാ​ണ്‍
അടുക്കള വിപ്ലവം
പു​ല​ർ​കാ​ലെ എ​ഴു​ന്നേ​റ്റ് അ​ടു​ക്ക​ള​യി​ൽ ക​യ​റി അ​ടു​പ്പി​ൽ തീ ​പി​ടി​പ്പി​ക്കു​ക. പു​ക​യൂ​തി ക​ണ്ണു നീ​റി​യി​രു​ന്ന ആ ​കാ​ലം പ​ഴ​യ​കാ​ല വീ​ട്ട​മ്മ​മാ​ർ മ​റ​ന്നി​രി​ക്കി​ല്ല. വീ​ടു​ക​ളി​ൽ ക​റ​ന്‍റ്
അദ്‌ഭുത ഹേമന്തരാവ്
ക​ടു​ത്ത ത​ണ​പ്പു​കാ​ര​ണ​മാ​കാം അ​യാ​ളു​ടെ ഉ​റ​ക്കം കെ​ട്ട​ത്. അ​യാ​ൾ കൂ​ട്ടി​യി​രു​ന്ന തീ​യും കെ​ട്ടു​പോ​യി​രു​ന്നു. ബാ​ക്കി നി​ന്ന വി​റ​കു​ക​ന്പു​ക​ൾ ക​ന​ലു​ക​ളി​ന്മേ​ൽ വ​ച്ച് തീ​യ് ഊ​തി​യു​ണ​ർ​ത്ത
പോരാട്ടം മറ്റുള്ളവർക്കുവേണ്ടി
ഇ​ത് ടോം ​തോ​മ​സ് പൂ​ച്ചാ​ലി​ൽ. നീ​തി തേ​ടി ഒ​രു യാ​ത്ര​യാണ് ടോ​മി​ന്‍റേ​ത്. വി​വ​രാ​വകാ​ശ​നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, അതോ​ടൊ​പ്പം സ​ഞ്ച​രി​ച്ചു സ​മൂ​ഹ​ത്തി​നു ന
അ​ലി​വി​ന്‍റെ വി​ര​ലു​ക​ളി​ല്‍ ഒ​ലീ​വി​ല പോ​ലെ
ഒ​ലീ​വി​ന്‍റെ ത​ളി​രി​ല​ക​ളി​ല്‍ വി​ര​ലു​ക​ള്‍ ചേ​ര്‍​ത്തുവയ്​ക്കു​ന്ന​തുപോ​ലെ​യാ​യി​രു​ന്നു അ​ത്. ലോ​കം ചും​ബി​ക്കാ​ന്‍ കൊ​തി​ക്കു​ന്ന വി​ര​ലു​ക​ളി​ല്‍ ഒ​ന്നു തൊ​ടാ​ന്‍ ക​ഴി​ഞ്ഞ ആ ​നി​മി​ഷ​ത്തെ ആ​ത്മ
പ്രകാശം പരത്തുന്ന ടീച്ചർ
ഇ​രു​ളി​ൻ മ​ഹാ​നി​ദ്ര​യി​ൽ നി​ന്നു​ണ​ർ​ത്തി നീ
​നി​റ​മു​ള്ള ജീ​വി​ത പീ​ലി ത​ന്നു
നി​ന്‍റെ ചി​റ​കി​ലാ​കാ​ശ​വും ത​ന്നു
നി​ന്നാ​ത്മ​ശി​ഖ​ര​ത്തി​ലൊ​രു കൂ​ടു​ത​ന്നു...
നി​ന്നാ​ത്മ ശി​ഖ​ര​ത
ഇ​ന്ത്യ​ൻ ജു​റാ​സി​ക് പാ​ർ​ക്ക്
അദ്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തേക്കാണ് ഈ പാർക്കിന്‍റെ വാതിലുകൾ തുറക്കുന്നത്. ലോകമെങ്ങുംനിന്ന് ആളുകൾ ഇവിടേക്ക് എത്തുന്നു. 1981ൽ ​സി​മ​ന്‍റ് ക്വാ​റി​യി​ൽനി​ന്ന് ഡൈ​നോ​സ​ർ മു​ട്ട​ക​ളും എ​ല്ലി​ൻ
നൂറുവട്ടം ഓർമിക്കാൻ ഇന്ദിര
“ഒ​ന്നു​കി​ൽ സ്നേ​ഹി​ക്കാം, അ​ല്ലെ​ങ്കി​ൽ വെ​റു​ക്കാം. പ​ക്ഷേ, ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല.” ഇ​ന്ത്യ​യു​ടെ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ലെ ഏ​ക വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യ യ​ശ​ശ്ശ​രീ​ര​യാ​യ
കൊല്ലരുത്
പ​ശ്ചി​മേ​ഷ്യ​യി​ൽ ഐ​എ​സ് ന​ശി​പ്പി​ച്ച ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു ക​ണ​ക്കി​ല്ല. പ​ക്ഷേ, ദെ​ർ എ​സോ​റി​ലെ പ​ള്ളി​യു​ടെ സ്ഥാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള ക​ൽ​ക്കൂ​ന്പാ​ര​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ ക​ണ്ണു​ക​ളെ ഈ
ഇറ്റലിയിലെ ലൂക്ക, ബൽജിയംകാരി എലൻ, മലയാളിയുടെ കൊക്കോ!
ഇ​ത് ലൂ​ക്കാ​യു​ടെ​യും എ​ല​ന്‍റെ​യും ക​ഥ​. ഒ​രു​ വ​ൻ​ക​ര​യി​ൽ നി​ന്നു മ​റ്റൊ​രു​വ​ൻ​ക​ര​യി​ലേ​ക്ക് പ​റി​ച്ചു​ന​ട​പ്പെ​ട്ട യു​വ​ദ​ന്പ​തി​ക​ളു​ടെ ക​ഥ. സ്വ​പ്ന​ഭൂ​മി​യിലെ ലൂ​ക്ക​യു​ടെ​യും എ​ല​ന്‍റെ​യും
സിസ്റ്റർ റാണി മരിയ രക്തനക്ഷത്രം
സമുന്ദർസിംഗ് മധ്യപ്രദേശിലെ ഉദയ്നഗറിൽ മിർജാപ്പൂർ ഗ്രാമത്തിലെ വാടകക്കൊലയാളിയായിരുന്നു നാലാംക്ലാസ് വരെ മാത്രം പഠിച്ച ഒരു ഗുണ്ട. പ്രമാണിയും ഗ്രാമപഞ്ചായത്ത് മുഖ്യനും പ്രാദേശിക രാഷ്ട്രീയക്കാരനുമൊക്കെയായ
ഡ്രം ​ട​പ്യോ​ക്ക..ചി​ല്ലി സാ​ല​ഡ്
ഡ്രം ​ട​പ്യോ​ക്ക... ചെ​ണ്ട​മു​റി​യ​ൻ ക​പ്പ​യ്ക്ക് സാ​യ്​പ്പു​കു​ട്ടി​ക​ൾ പേ​രി​ട്ടു.
കാ​ന്താ​രി മു​ള​കു ച​മ്മ​ന്തി... ഹോ​ട്ട് ചി​ല്ലി സാ​ല​ഡ്. തൈ​രു ച​മ്മ​ന്തി... കേ​ർ​ഡ് ഒ​നി​യ​ൻ സാ​ല​
മലയാളത്തിന്‍റെ ഉലകനായിക
പ്ര​മു​ഖ സാമ്പ​ത്തി​ക ദി​ന​പ​ത്ര​മാ​യ "മി​ന്‍റ്' ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വാ​യ​ന​ക്കാ​രു​ള്ള മലയാള ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​മാ​യി 2010ൽ ​ദീ​പി​ക ഡോ​ട്ട് കോ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ""നീ​ൽ ആം​സ്ട്രോം​ഗ
മരുഭൂമിയിലെ നിലവിളി
എനിക്കും നിങ്ങളെപ്പോലെ ചിരിക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ലല്ലോ... കോട്ടയം സീരിയിലെ (സെൻറ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് സെൻറർ) കൊച്ചുമുറിയിൽ ഇരുന്നു സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് വ്യാക
വഴിമുട്ടാതെ കനകമൊട്ട
വീ​ട്ടി​ലേ​ക്ക് ക​യ​റും മു​ന്പ് വ​ഴി​യി​ൽ​വ​ച്ചു ത​ന്നെ ഒ​രു കാ​ര്യം പ​റ​യാം... വ​ഴി​മു​ട്ടി​യ ഒ​രാ​ളു​ടെ അ​നു​ഭ​വ​മ​ല്ല ഇ​ത്, വ​ഴിതേ​ടി ന​ട​ന്ന ഒ​രു ജീ​വി​തം മാ​ത്രം. വ​ഴി​യി​ലെ​ത്താ​ൻ അ​യാ​ൾ പ​ല​വ​ഴ
ഇന്ന് ഉഴുന്നാലിലച്ചൻ അന്ന് ജയിംസച്ചൻ
ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ ജീവനു വിലപറയപ്പെട്ട് സഹനത്തിന്‍റെ ദുരിതപാതകളിൽ അഞ്ഞൂറു ദിവസം ബന്ദിയാക്കപ്പെട്ട മറ്റൊരു സലേഷ്യൻ വൈദികനാണ് ഫാ. ജയിംസ് പുളിക്കൽ. കോതമംഗലം പുളിക്കൽ അഡ്വ. പി.പി ജേ
കഥാപുരുഷൻ
ചൂ​ണ്ട​യി​ടീ​ൽ...ബാ​ല്യ​കാ​ല ഹോ​ബി എ​ന്താ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് കെ​.ജെ. അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ ഉ​ത്ത​രം.

മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​നോ​ടു ചേ​ർ​ന്നു​ള്ള പു
അത്ര പിന്നിലല്ല...ആ കാലം
ഒ​രു​പാ​ടു പി​ന്നി​ലു​ള്ള കാ​ല​മ​ല്ല. പ​ത്തു​മു​പ്പ​തു വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള കാ​ലം. അ​ന്തം​വി​ട്ട​പോ​ലെ പാ​യു​ന്ന ഇ​പ്പോ​ഴ​ത്തെ കാ​ലം ആ​രം​ഭി​ക്കും മു​ന്പു​ള്ള കാ​ലം.

കാ​ല​ത്തിന് അ​
17,540 അടി ഉയരത്തിൽ അഞ്ജന പാറിച്ചു..,മൂവർണക്കൊടി
17,540 അടി ഉയരത്തിലെ ലഡാക്ക് മഞ്ഞുമലയിൽ പന്തളംകാരി അഞ്ജന ഭാരതത്തിന്‍റെ ത്രിവർണ പതാക പാറിച്ചപ്പോൾ നിശ്ചയദാർഢ്യത്തിന്‍റെ വിജയാവേശമാണ് മുഴങ്ങിയത്. ഇടയ്ക്കെപ്പോഴൊക്കെ പിൻമാറാൻ ആഗ്രഹിച്ചപ്പോഴും മനസിന്‍റെ അ
നാ‌ട്ടുമാവിനെ പ്രണയിച്ച മാഷും പാതിരിയും
""അ​ങ്ക​ണ​മ​ണി​യും പു​തു​പൂ​ച്ചെ​ടി
വ​ള്ളിക​ൾ മ​ടി​യി​ലൊ​തു​ക്കി
പു​ല​ർ​കു​ങ്ക​ു മ​മു​തി​രും മു​ന്പ്
പെ​രു​ങ്കാ​ട​ണ​യും മു​ന്പേ
ഉ​യി​രി​ൻ​കു​ടി വെ​ച്ചേ​നെ​ന്നും
ഉ​ണ്മ​യി​ൽ നി​റ​വാ​യ​വ
ആ അർധരാത്രിയിൽ
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നു സ്വാതന്ത്ര്യം നേടിയിട്ട് 70 വർഷം. മുൻ രാഷ്‌ട്രപതി പ്രണാബ് കുമാർ മുഖർജി സൺഡേ ദീപികയോട് പറഞ്ഞത്.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ൽ വാ​
വിമാനത്താവളത്തിലെ ജൈവതോട്ടം
നെ​ടു​ന്പാ​ശേ​രി റ​ണ്‍​വേ​യ്ക്കു പു​റ​ത്തു പു​ല്ലു ക​യ​റി​യ ഇ​ട​ത്തെ സൗ​രോ​ർ​ജ പാ​ട​വും ഇ​തി​ന​ടി​യി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യും നൂ​റു​മേ​നി വി​ജ​യം. ഒ​രേ സ​മ​യം വെ​ളി​ച്ച​വും വി​ള​വും ന​ൽ​കു​ക​യാ​
രാജസ്ഥാനിലെ ഇന്ത്യ
കാ​ലു​കു​ത്തു​ന്ന ഏ​തൊ​രു സ​ഞ്ചാ​രി​യോ​ടും ഗൈ​ഡ് നെ​ഞ്ചു​വി​രി​ച്ചു പ​റ​യു​ന്ന സ്ഥി​രം വാ​ച​ക​മാ​ണ്, "രാ​ജ​സ്ഥാ​ൻ: ലാ​ൻ​ഡ് ഓ​ഫ് രാ​ജാ​സ്.'​ കീ​ഴ​ട​ങ്ങി ജീ​വി​ക്കു​ന്ന​തി​നേ​ക്കാ​ൾ വീ​ര​സ്വ​ർ​ഗം പൂ​ക
കൊട്ടിന് മട്ടന്നൂർ
മ​ട്ട​ന്നൂ​രി​ലെ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നി​ത്യ​പൂ​ജ​യ്ക്ക് കൊ​ട്ടാ​നാ​യി ആ​ദ്യ​മാ​യി ചെ​ണ്ട തോ​ള​ത്ത് തൂ​ക്കു​ന്പോ​ൾ ശ​ങ്ക​ര​ൻ​കു​ട്ടി​ക്ക് വ​യ​സ് അ​ഞ്ച്! വെ​റു​തെ ഒ​ന്നു കൊ​ട്ടി പ​രീ​ക്ഷി​ക്കൂ
കോരനെ കാലം കണ്ടെത്തി
ചി​ല മ​റ​വി​ത്തെ​റ്റു​ക​ളി​ൽ​നി​ന്നും ഒ​രു ഓ​ർ​മ പു​റ​ത്തെ​ടു​ക്കു​ന്നു.
വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​ബോ​ധ​മാ​ണി​ത്. ഒ​രു നാ​ടി​ന്‍റെ ഓ​ർ​മ​ക​ളി​ൽ​നി​ന്നും മാ​യി​ക്ക​പ്പെ​ട്ട ച​രി​
ട്രോമ കെയറിൽനിന്ന് മസൂറിയിലേക്ക്...
കുമരകം പള്ളിച്ചിറയിലെ ഇടവഴികളിലേക്കു വെള്ളംകയറി വരികയാണ്, രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴയെ തോൽപിക്കാനെന്നതുപോലെ... വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടുവക്കിലേക്കു ഞങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ ജിജോ ത
ബലിയാട്
സ്വ​പ്ന​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നു ഫി​ലി​പ്പി​ന്. അ​വ വെ​റും പ​ക​ൽ​ക്കി​നാ​വു​ക​ളാ​യി​രു​ന്നി​ല്ല. യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച​വ. ജന്മ​സി​ദ്ധ​മാ​യ പ്ര​തി​ഭ​യും ആ​ർ​ജി​ച്ചെ​ടു​
ഗോപിയുടെ രണ്ടാം വരവ്
Don’t close the book when
bad things happen in our life.
Just turn the page and
begin a new chapter.

ക​ഴി​ഞ്ഞ ദി​വ​സം വാ​ട്സ് ആ​പ്പി​ൽ സു​പ്ര​ഭാ​തം നേ​ർ​ന്ന് വ​ന്ന ഒ​രു സ​ന്ദേ​ശ​ത്ത
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.