Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
ഹൃദയങ്ങളിൽ കുടിയേറിയ ഗായിക


വി​ചി​ത്ര​മാ​യ ചോ​ദ്യ​മാ​ണ്. വി​ഭ​ജ​ന​കാ​ല​ത്ത് നൂ​ർ ജ​ഹാ​ൻ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ല​താ മ​ങ്കേ​ഷ്ക​ർ ഇ​ത്ര പ്ര​ശ​സ്ത​യാ​യ പി​ന്ന​ണി​ഗാ​യി​ക ആ​കു​മാ​യി​രു​ന്നോ? പ​ല​ർ​ക്കും പ​ല ഉ​ത്ത​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. അ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​മേ​യി​ല്ലാ​യി​രി​ക്കാം. യാ​ഥാ​ർ​ഥ്യ​ത്തോ​ട് അ​ല്പ​മെ​ങ്കി​ലും അ​ടു​ത്തു​നി​ൽ​ക്കു​ന്ന ഉ​ത്ത​രം പ​ക്ഷേ, ഒ​രു മ​റു​ചോ​ദ്യ​മാ​ണ് എ​ന്തി​നാ​ണ് മെ​ല​ഡി​യു​ടെ ആ ​രാ​ജ്ഞി​മാ​രെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്?

നൂ​ർ ജ​ഹാ​ന്‍റെ മ​ര​ണ​ശേ​ഷം ല​താ മ​ങ്കേ​ഷ്ക​ർ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​വി​ടെ ചേ​ർ​ത്തു​വാ​യി​ക്കാം: "എ​ല്ലാ​വ​ർ​ക്കും റോ​ൾ മോ​ഡ​ലു​ക​ളു​ണ്ടാ​കും. എ​ന്‍റെ റോ​ൾ മോ​ഡ​ൽ നൂ​ർ ജ​ഹാ​നാ​യി​രു​ന്നു എ​ന്നു സ​മ്മ​തി​ക്കു​ന്ന​തി​ൽ എ​നി​ക്കു മ​ടി​യൊ​ന്നു​മി​ല്ല. അ​വ​രു​ടെ പാ​ട്ടു​ക​ൾ കേ​ട്ട്, ആ ​സ്വ​രം മ​ന​സി​ൽ ചേ​ർ​ത്താ​ണ് ഞ​ങ്ങ​ൾ വ​ള​ർ​ന്ന​ത്. സ്വ​ര​ങ്ങ​ൾ​ക്കു​മേ​ൽ അ​പാ​ര​മാ​യ​ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു അ​വ​ർ​ക്ക്. ദൈ​വാ​നു​ഗ്ര​ഹ​മു​ള്ള ഗാ​യി​ക. എ​ന്നെ സ്വ​ന്തം സ​ഹോ​ദ​രി​യെ​പ്പോ​ലെ ക​രു​തി​യി​രു​ന്ന അ​വ​ർ കാ​ണു​ന്പോ​ഴെ​ല്ലാം നെ​ഞ്ചോ​ടു​ചേ​ർ​ത്തു​പി​ടി​ക്കു​മാ​യി​രു​ന്നു. സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്ത് അ​വ​രു​ടെ മ​ര​ണം വ​ലി​യ ശൂ​ന്യ​ത​യാ​ണു​ണ്ടാ​ക്കി​യ​ത്... അ​തു നി​ക​ത്താ​നാ​വി​ല്ല'.

അ​ന്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലെ ഒ​ര​ഭി​മു​ഖ​ത്തി​ലും ല​ത പ​റ​ഞ്ഞി​രു​ന്നു നൂ​ർ ജ​ഹാ​ൻ ത​ന്നെ ഒ​രു​പാ​ട് പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്. സം​ഗീ​ത ച​രി​ത്ര​കാ​ര​നാ​യ രാ​ജു ഭ​ര​ത​ൻ ഓ​ർ​മി​ക്കു​ന്ന​താ​ണി​ത്. പ​ക്ഷേ, വ​ലി​യ ഗാ​യി​ക​യാ​യ​ശേ​ഷം, താ​ൻ ഒ​രി​ക്ക​ലും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ല​ത സ്വ​യം തി​രു​ത്തു​ക​യും ചെ​യ്ത​ത്രേ. അ​തേ​സ​മ​യം തി​രു​ത്താ​നാ​കാ​ത്ത ഒ​രു സ​ത്യ​മു​ണ്ട്. സി​നി​മ​യി​ലേ​ക്കു​ള്ള ഓ​ഡി​ഷ​നി​ൽ നൂ​ർ ജ​ഹാ​ന്‍റെ ബു​ൽ​ബു​ലോ മ​ത് രോ ​യ​ഹാ എ​ന്ന പാ​ട്ടാ​ണ് ല​താ മ​ങ്കേ​ഷ്ക​ർ പാ​ടി​യ​ത്!

അ​ല്ലാ ര​ഖി വ​സാ​യി

ആ ​പേ​രു പ​റ​ഞ്ഞാ​ൽ മിക്കവാറും ആ​ർ​ക്കു​മ​റി​യി​ല്ല. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ പ​ഞ്ചാ​ബി​ൽ ക​സു​ർ എ​ന്ന സ്ഥ​ല​ത്ത് 1925 സെ​പ്റ്റം​ബ​ർ 21ന് ​ജ​നി​ച്ച അ​ല്ലാ ര​ഖി​യാ​ണ് പി​ന്നീ​ട് ബേ​ബി നൂ​ർ ജ​ഹാ​ൻ ആ​യ​ത്. സി​നി​മാ​രം​ഗ​ത്ത് ഏ​റെ​ക്കാ​ലം മാ​ഡം എ​ന്ന​റി​യ​പ്പെ​ട്ട അ​വ​ർ മ​ലി​കാ​ഏ ത​ര​ന്നും (മെ​ല​ഡി​യു​ടെ റാ​ണി) എ​ന്ന പേ​രി​ൽ തി​ള​ങ്ങി. മി​ക​ച്ച സം​ഗീ​ത​പാ​ര​ന്പ​ര്യ​മു​ള്ള​താ​യി​രു​ന്നു നൂ​ർ ജ​ഹാ​ന്‍റെ കു​ടും​ബം. ആ​റാം വ​യ​സി​ൽ ഉ​സ്താ​ദ് ബ​ഡേ ഗു​ലാം അ​ലി ഖാ​ന്‍റെ കീ​ഴി​ൽ സം​ഗീ​ത പ​ഠ​നം തു​ട​ങ്ങി. പ​ട്യാ​ല ഘ​രാ​ന​യു​ടെ ശ​ക്ത​മാ​യ പാ​ര​ന്പ​ര്യം നൂ​ർ ജ​ഹാ​നു പ​ക​ർ​ന്നു​കി​ട്ടി. തും​രി​യും ദ്രു​പ​ദും ഘ​യാ​ലും അ​ഭ്യ​സി​ച്ചു. പ്ര​ശ​സ്ത​നാ​യ ഗു​ലാം അ​ഹ​മ്മ​ദ് ചി​ഷ്തി​യു​ടെ ഗ​സ​ലു​ക​ളും നാ​ട​ൻ പാ​ട്ടു​ക​ളു​മാ​യി ല​ാഹോ​റി​ലെ തി​യറ്റർ രം​ഗ​ത്തും നൂ​ർ ജ​ഹാ​ൻ സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

പാ​ട്ടി​നേ​ക്കാ​ൾ അ​ഭി​ന​യ​ത്തോ​ടാ​യി​രു​ന്നു ചെ​റു​പ്പം​മു​ത​ൽ താ​ത്പ​ര്യം. മു​പ്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പം ക​ൽ​ക്ക​ട്ട​യി​ലെ​ത്തി​യ​ത് വ​ഴി​ത്തി​രി​വാ​യി. മു​ഖ്താ​ർ ബീ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നൂ​ർ ജ​ഹാ​നു​ മു​ന്നി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു. 1935ൽ ​പ​ഞ്ചാ​ബി സി​നി​മ​യി​ലൂ​ടെ ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി. മൂ​ന്നു വ​ർ​ഷം​കൂ​ടി ക​ഴി​ഞ്ഞാ​ണ് ഗാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ​ത്. 1942ൽ ​സി​നി​മ​യി​ൽ നാ​യി​ക​യാ​യി. ഖാ​ൻ​ദാ​ൻ എ​ന്ന ആ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത ഷൗ​ക്ക​ത്ത് ഹു​സൈ​ൻ റി​സ്വി പി​ന്നീ​ട് നൂ​ർ ജ​ഹാ​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യു​മാ​യി (ഇ​വ​ർ പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞു). അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു നൂ​ർ ജ​ഹാ​ന്‍റെ ക​രി​യ​ർ ഗ്രാ​ഫ് ഉ​യ​ർ​ന്ന​ത്. പ​ഞ്ചാ​ബി​ൽ​നി​ന്ന് താ​രോ​ദ​യം എ​ന്ന രീ​തി​യി​ൽ പ​ര​സ്യ​ങ്ങ​ൾ പോ​ലു​മെ​ത്തി. ഖാ​ൻ​ദാ​ൻ ഗം​ഭീ​ര വി​ജ​യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നൂ​ർ ജ​ഹാ​ൻ ബോം​ബെ​യി​ലേ​ക്കു താ​മ​സം മാ​റ്റി. നാ​യി​ക​യാ​യും ഗാ​യി​ക​യാ​യും ആ​ദ്യം കേ​ൾ​ക്കു​ന്ന പേ​ര് നൂ​ർ ജ​ഹാ​ൻ എ​ന്നാ​യി​ത്തു​ട​ങ്ങി.

അ​ന​ന്യം ആ​ലാ​പ​നം

ആ​രാ​ണു പാ​ടു​ന്ന​തെ​ന്ന് ര​ണ്ടാ​മ​തൊ​രു സം​ശ​യ​ത്തി​നി​ട​യി​ല്ലാ​ത്ത​വി​ധം അ​ന​ന്യ​മാ​യി​രു​ന്നു നൂ​ർ ജ​ഹാ​ന്‍റെ ആ​ലാ​പ​നം. എ​ത്ര ചെ​റി​യ പാ​ട്ടു​ക​ളു​മാ​ക​ട്ടെ, അ​വ​രു​ടെ കൈ​യൊ​പ്പ് അ​തി​ൽ പ​തി​ഞ്ഞി​രി​ക്കും. ദോ​സ്ത് എ​ന്ന ചി​ത്ര​ത്തി​ലെ ബ​ദ്നാം മൊ​ഹ​ബ്ബ​ത്ത് കോ​ൻ ക​രേ എ​ന്ന പാ​ട്ട് ഉ​ദാ​ഹ​ര​ണം. ക​ഷ്ടി​ച്ച് ര​ണ്ടേ​മു​ക്കാ​ൽ മി​നി​റ്റേ​യു​ള്ളൂ അ​ത്. അ​നാ​യാ​സം ബാ​ഗേ​ശ്രീ രാ​ഗ​ച്ഛാ​യ​യും കൊ​ണ്ടു​വ​ന്നു നൂ​ർ ജ​ഹാ​ൻ ത​ന്‍റെ ആ​ലാ​പ​ന​ത്തി​ലൂ​ടെ. ബ​ഡീ മാ ​എ​ന്ന ചി​ത്ര​ത്തി​ലെ ആ ​ഇ​ൻ​തെ​സാ​ർ ഹേ ​തേ​രാ എ​ന്ന പാ​ട്ടി​നു ന​ൽ​കി​യ ഭാ​വ​പൂ​ർ​ണി​മ​യും ശ്ര​ദ്ധേ​യം. സം​ഗീ​ത​ത്തെ സം​ബ​ന്ധി​ച്ച് സു​താ​ര്യ​മാ​യി​രു​ന്നു അ​വ​രു​ടെ ശ​ബ്ദ​മെ​ന്ന് നി​രൂ​പ​ക​ർ എ​ഴു​തി. ഓ​രോ വാ​ക്കി​ന്‍റെ ഉ​ച്ഛാ​ര​ണ​ത്തി​ലും ഭാ​വം തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന​തു കാ​ണാം.

തേ​രീ യാ​ദ് ആ​യി (ലാ​ൽ ഹ​വേ​ലി), തും ​ഹം​കോ ഭു​ലാ ബൈ​ഠേ ഹോ (​ബ​ഡീ മാ), ​ആ​ന്ധി​യാ ഗം ​കി യു​ൻ ച​ലീ (സീ​ന​ത്ത്), ഉ​ഡ് ജാ ​പ​ഞ്ജീ ഉ​ഡ് ജാ (​ഖാ​ൻ​ദാ​ൻ), ജ​വാ ഹേ ​മൊ​ഹ​ബ്ബ​ത് (അ​ൻ​മോ​ൽ ഘ​ഡി), ബൈ​ഠീ ഹു ​ക​ർ​കേ യാ​ദ് (വി​ല്ലേ​ജ് ഗേ​ൾ) തു​ട​ങ്ങി​യ പാ​ട്ടു​ക​ളി​ലെ​ല്ലാം അവ​രു​ടെ ആ​ലാ​പ​ന​ത്തി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത തെ​ളി​ഞ്ഞു. ഒ​പ്പം പാ​ടു​ന്ന​യാ​ളേ​ക്കാ​ൾ എ​ത്ര ഉ​ന്ന​ത നി​ല​വാ​ര​മാ​ണ് നൂ​ർ ജ​ഹാ​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ചി​ല യു​ഗ്മ​ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ അ​റി​യാം.
പാ​ട്ടി​ൽ സം​ഗീ​ത​ത്തി​ലു​പ​രി​യു​ള്ള ശ​ബ്ദ​ങ്ങ​ളും നൂ​ർ ജ​ഹാ​ൻ അ​ത്യ​ന്തം സൂ​ക്ഷ്മ​ത​യോ​ടെ പ്ര​യോ​ഗി​ച്ചു. തേ​ങ്ങ​ൽ, ക​ര​ച്ചി​ൽ, ചു​മ പോ​ലു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​ദാ​ഹ​ര​ണം. ജു​ഗ്നൂ എ​ന്ന ചി​ത്ര​ത്തി​ലെ ഹ​മേ തോ ​ഷാ​മേ ഗം​മേ എ​ന്ന പാ​ട്ടു കേ​ൾ​ക്കൂ. അ​തി​ന്‍റെ ഭാ​വം കേ​ൾ​വി​ക്കാ​രി​ലേ​ക്കു പ​ക​രു​ന്ന​തെ​ങ്ങ​നെ എ​ന്നു വ്യ​ക്ത​മാ​കും.

1947ൽ ​വി​ഭ​ജ​ന​കാ​ല​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു മാ​റാ​ൻ നൂ​ർ ജ​ഹാ​നും ഷൗ​ക്ക​ത്ത് ഹു​സൈ​നും തീ​രു​മാ​നി​ച്ചു. ബോം​ബെ വി​ട്ട് അ​വ​ർ ക​റാ​ച്ചി​യി​ലെ​ത്തി. അ​ഭി​ന​യ​ത്തി​ലൂ​ടെ​യും പാ​ട്ടി​ലൂ​ടെ​യും അ​വ​ർ ആ ​രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ത​ന്നെ​യാ​ണ് കു​ടി​യേ​റി​യ​ത്. സി​നി​മ​യ്ക്കു പു​റ​മേ മെ​ഹ്ഫി​ലു​ക​ൾ​കൊ​ണ്ട് അ​വ​ർ ആ​രാ​ധ​ക​രെ ആ​ന​ന്ദ​ത്തി​ന്‍റെ മ​ഴ​കൊ​ള്ളി​ച്ചു. പാ​ക്കി​സ്ഥാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ൾ ന​ൽ​കി അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ലെ സം​സാ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1982ൽ ​നൂ​ർ ജ​ഹാ​ൻ ഡ​ൽ​ഹി​യും ബോം​ബെ​യും സ​ന്ദ​ർ​ശി​ച്ചു. സി​നി​മ​യി​ലെ​യും സം​ഗീ​ത​രം​ഗ​ത്തെ​യും എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളെ​യും അ​വ​ർ ക​ണ്ടു​മു​ട്ടി.

1986 മു​ത​ൽ ഹൃ​ദ്രോ​ഗം നൂ​ർ ജ​ഹാ​നെ അ​ല​ട്ടി​യി​രു​ന്നു. ബൈ​പാ​സ് സ​ർ​ജ​റി​ക്കും അ​വ​ർ വി​ധേ​യ​​യാ​യി. 2000 ഡി​സം​ബ​ർ 23ന് ​പു​ണ്യ​ദി​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന റം​സാ​ന്‍റെ ഇ​രു​പ​ത്തേ​ഴാം രാ​വി​ൽ അ​വ​ർ ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞു. നാ​ലു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ മെ​ല​ഡി​യു​ടെ രാ​ജ്ഞി​ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​. ക​റാ​ച്ചി​യി​ൽ സൗ​ദി സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം ഗി​സ്രി​യി​ലാ​ണ് അ​വ​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്.

ഹരിപ്രസാദ്
വിലക്കിനു തിരശീല....സൗദിയെ സിനിമയിലെടുത്തു
സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ള്ള റെ​ഡ് സീ ​സി​റ്റി എ​ന്ന സ്ഥ​ല​ത്തെ ഒ​രു സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കു​റേ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി. ആ ​നി​ല​യ​ത്തി​ലെ പ്ര​ധാ​ന ഹാ​ളി​ലേ​ക്കു​ള്ള വ​ഴ
ആത്മവീണ; ഹാർമണി ആറാം വർഷത്തിൽ
""സ​ർ, ഇ​തു നി​ങ്ങ​ൾ പ​റ​യു​ന്ന​തു​പോ​ലെ ഉ​ണ്ടാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്., നി​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന ഫ​ല​വും കി​ട്ടി​ല്ല'' ഒ​രു സം​ഗീ​തോ​പ​ക​ര​ണ​മു​ണ്ടാ​ക്കാ​ൻ അ​തി​ന്‍റെ രൂ​പ​രേ​ഖ അ​തി​സൂ​ക്ഷ്മ​
അവശേഷിക്കുന്ന മാന്യരേ
സ്വാ​ഗ​തം..​മ​ഹ​തി​ക​ളെ, അ​വ​ശേ​ഷി​ക്കു​ന്ന മാ​ന്യ​രേ...(Welcome, ladies and remaining gentlemen)... അവ​താ​ര​ക​നും ന​ട​നു​മാ​യ സേ​ത് മേ​യേ​ഴ്സ് വേ​ദി​യി​ലെ​ത്തി ആ​ദ്യം ഇ​ങ്ങ​നെ പ​റ​ഞ്ഞ​പ്പോ​ൾ സദസ്യർ അ
ഗ​ന്ധ​ർ​വ-ഭാ​വ​ഗാ​യ​ക സം​ഗ​മ​ത്തി​ന് 60 വ​യ​സ്
ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സും ഭാ​വ​ഗാ​യ​ക​ൻ ജ​യ​ച​ന്ദ്ര​നും മു​ഖാ​മു​ഖം ക​ണ്ട​തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​മാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച. 1957ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു
തണുത്തുറഞ്ഞ് ന​യാ​ഗ്ര
ഡി​സ്നി​യു​ടെ ആ​നി​മേ​ഷ​ൻ സി​നി​മ​യാ​യ ഫ്രോ​സ​ണി​ലെ ഒ​രു മ​നോ​ഹ​ര ദൃ​ശ്യ​മാ​ണെ​ന്നു​തോ​ന്നും ഇ​പ്പോ​ൾ ന​യ​ാഗ്ര ന​ദി​ക​ണ്ടാ​ൽ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​യ ഇ​വി​ടെ ഇ​പ്പോ​ൾ
വി​യ​ന്ന​യി​ലെ ദേ​വാ​ല​യ​ങ്ങ​ളു​ടെ മാ​താ​വ്
മാ​ന​വ​ച​രി​ത്ര​ത്തി​ലൂ​ടെ​യു​ള്ള വാ​യ​ന​ക​ൾ മ​ന​സിൽ പ​ഠ​നം ന​ട​ത്തു​ന്പോ​ഴാ​ണ് അ​റി​വി​ന്‍റെ സൗ​ന്ദ​ര്യം ന​മ്മ​ൾ തി​രി​ച്ച​റി​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​ഴു​ക​ല​ക​ളു​ടെ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യു​ട
പാ​ട്ടു​മ​ല​യാ​ളം- 2017
ഒ​രു പാ​ട്ടു​വ​ർ​ഷം​കൂ​ടി മ​റ​യു​ക​യാ​യി. ഗീ​ത​ങ്ങ​ൾ ആ​ന​ന്ദ​വും നൊ​ന്പ​ര​വും പ്ര​ണ​യ​വും വി​ര​ഹ​വും ഭ​ക്തി​യും പ്ര​തീ​ക്ഷ​യും നി​റ​ച്ച് പാ​ടി​യൊ​ഴി​യു​ന്പോ​ൾ ഓ​ർ​മ​യി​ൽ ബാ​ക്കി​യാ​വു​ന്ന​ത് എ​ന്തെ
ന​ക്ഷ​ത്ര​ങ്ങ​ൾ സാ​ക്ഷി
ത​ണു​പ്പ് അ​രി​ച്ചി​റ​ങ്ങി​യ രാത്രികൾ.
അ​ട​ഞ്ഞ ഇ​രു​ൾ​മു​റി​യു​ടെ ജ​നാ​ല​യ്ക്ക് ക​ടു​കു​മ​ണി​യോ​ള​മെ​ങ്കി​ലും വി​ട​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​യി. ആകാശവിതാനിപ്പിലെ ഒരു ന
ഭിന്നശേഷിയുടെ സർഗശേഷി
അ​തി​ജീ​വ​ന​ത്തി​ന്‍റെ ജൈ​വ​പാ​ഠ​ങ്ങ​ളി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യാ​ണു ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ. ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ​യി​ലു​ള്ള ജി​മ്മി പ​ട​നി​ലം സെ​ന്‍റ​ർ ഫോ​ർ സ്പ
പോലീസ് തല്ലിക്കെടുത്തിയ ശാന്തരാത്രി
ഇ​രു​പ​ത്തിയെട്ടു വ​ർ​ഷം മു​ന്പ് ഇ​ന്ന​ത്തെ മും​ബൈ ബോം​ബെ​യാ​യി​രു​ന്നു. ക​ല്യാ​ണ്‍രൂ​പ​ത സ്ഥാപിച്ചിട്ട് വെറും ഒരു വർഷം. രൂപതയുടെ പ്രഥമ മെത്രാൻ മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി​യാ​യി​രു​ന്നു. മും​ബൈ​യ
ഐഎഎസ് അഭിനേത്രി
തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്‌‌​ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി. കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌‌​ട​റാ​യി​രി​ക്കെ​ദി​വ്യ എ​സ് അ​യ്യ​ർ ഏ​റ്റെ​ടു​ത
വി​ര​ലു​ക​ളി​ലു​ദി​ക്കു​ന്ന വെ​ളി​ച്ചം
കോ​ഴി​ക്കോ​ട്ടെ ഉ​ള്ളി​യേ​രി​യി​ലെ ഒ​രു ചെ​റി​യ ക്ഷേ​ത്രം. അ​വി​ടെ ക​ട്ട​ക​ൾ മു​ഴു​വ​നു​മി​ല്ലാ​ത്ത ഒ​രു ഹാ​ർ​മോ​ണി​യ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ത​ർ ഭ​ജ​ന​യ്ക്ക് ഒ​പ്പം​ചേ​ർ​ക്കു​ന്ന പ​ഴ​യൊ​രെ​ണ്ണം.
പെ​രു​മ​യു​ടെ പെ​രു​ന്ത​ച്ച​ൻ
മ​ണ്ണി​ഷ്ടിക​യി​ൽ മ​ഹാ​ദ്ഭു​ത​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ പെ​രു​ന്ത​ച്ച​നാ​യി​രു​ന്നു ലാ​റി ബേ​ക്ക​ർ. പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ പ്ര​കൃ​തി സൗ​ഹൃ​ദ മ​ന്ദി​ര​ങ്ങ​ൾ പ​ണി​ത ശി​ൽ​പി. ഭൂ​മി​യെ നോ​വി​ക്കാ
കടൽ കടക്കുവോളം റോറോ
1833ൽ സ്കോട്ട്‌ലൻഡിലാണ് ആദ്യമായി കാര്യക്ഷമമായ ഒരു കടത്തുകപ്പൽ എന്ന ആശയം പ്രാവർത്തികമാകുന്നത്. അവിടത്തെ ഫോർത്ത് ആൻഡ് ക്ലെഡ് കനാലിനു കുറുകേ റെയിൽവേയ്ക്കു വേണ്ടിയായിരുന്നു ഈ സർവീസ്. ട്രെയിനിന്‍റെ വാഗണുക
ബാ​ല​നാ​യി​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ട്ട​യാ​ൾ
സം​ഗീ​ത​ത്തെ സാ​ഗ​ര​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. ആ​ഴം, പ​ര​പ്പ്, തി​ര​മാ​ല​ക​ൾ, മു​ത്തു​ക​ളും പ​വി​ഴ​ങ്ങ​ളും, ഭാ​വ​ഭേ​ദ​ങ്ങ​ൾ... അ​ങ്ങ​നെ​യെ​ന്ത​ല്ല, പാ​ട്ടി​നെ​യും ക​ട​ലി​നെ​യും കൂ​
ചരിത്രമായ ജീവിതം
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഈ​റ്റി​ല്ല​വും പു​ണ്യ​ഭൂ​മി​യു​മാ​യ ത്രി​വേ​ണി സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ​സ്ത​വു​മാ​യ അ​ലാഹാ​ബാ​ദി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന
പാ​ല​മൃ​തി​ല്ലം വി​ളി​ക്കു​ന്നു നാ​നൂ​റ് ആ​ണ്ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്
മ​റ്റെ​ല്ലാം മ​റ​ന്നേ​ക്കൂ സം​സ്കൃ​തി സ​ഹ​ജീ​വ​ന​കേ​ന്ദ്രം നി​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​ത് 400 വ​ർ​ഷം പി​റ​കി​ലേ​ക്കാ​ണ്. വാ​ട്സാ​പ്പും ഫേ​സ്ബു​ക്കും ക​ംപ്യൂട്ട​റു​ക​ളും ജീ​വ​നെ​ടു​ക്കു​ന്ന ഗെ​യി​മു​ക​ളു
നൈ​നി​റ്റാ​ളി​ലെ നൃ​ത്ത​ഗാ​ന​ത്തി​നു നാ​ല്പ​തു വ​യ​സ്
ഇ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ഒ​ട്ടൊ​ക്കെ അ​വി​ശ്വ​സ​നീ​യ​മെ​ന്നു തോ​ന്നാം നാ​ല്പ​തു വ​ർ​ഷം മു​ന്പ് ഇ​ങ്ങ​നെ​യൊ​രു പാ​ട്ട്! നാ​ലു വ്യ​ത്യ​സ്ത ഈ​ണ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ, നാ​ലു പ്ര​തി​ഭ​ക​ളു​ടെ ശ​ബ്ദ​
ഇങ്ങനെയും ഒരു ഡോക്ടർ
2007ലാണു സംഭവം. മദ്യപിച്ച് തൃശൂർ ജില്ലാ ആശുപത്രിയിൽവന്ന് ബഹളം വയ്ക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതു പതിവാക്കിയ ഒരാൾ വഴിയരികിൽവീണ് ഇടുപ്പെല്ല് പൊട്ടി. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പോലീസുകാ
സങ്കടക്കടൽ കടന്ന്
സ്വന്തം സഹോദരിയെ നിർദയം കുത്തിക്കൊന്ന ക്രൂരതയുടെ കൈകളിൽ, ക്ഷമിക്കുന്ന സ്നേഹവും സാഹോദര്യവും ഇഴചേർത്തൊരുക്കിയ രാഖിനൂൽ കോർക്കുക..! കൊലയാളിയെ ഹൃദയത്തിൽ സഹോദരനെന്നു വിളിക്കുക...! മരണത്തിൻറെ ആഴങ്ങളില
ഡോക്ടർ ഇവിടെയുണ്ട് ഈ പാവങ്ങൾക്കൊപ്പം
മ​നു​ഷ്യ​ന്‍റെ മാ​ത്ര​മ​ല്ല, ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ത​ന്നെ ക​ണ്ണീ​രൊ​പ്പു​ന്ന ഡോ​ക്ട​ർ. കാ​സ​ർ​ഗോ​ഡ​ൻ മ​ണ്ണി​ൽ വി​ഷ​മ​ഴ പെ​യ്യി​ച്ച എ​ൻ​ഡോ​സ​ൾ​ഫാ​ന്‍റെ കെ​ടു​തി​ക​ൾ ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​ഞ
മൗനം വാചാലം
ജി​മ്മി ഫി​ലി​പ്പ്

സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ വേ​റി​ട്ട വ​ഴി​യി​ൽ അ​തി​ശ​യ​മാ​കു​ക​യാ​ണ് ഫാ. ​ബി​ജു ലോ​റ​ൻ​സ് മൂ​ല​ക്ക​ര. കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യാ​ത്ത​വ​ർ​ക്കു ദൈ​വ​തു​ല്യ​ൻ.
പാ​ട്ടി​ന് സു​വ​ർ​ണ​ജൂ​ബി​ലി, ഗാ​യി​ക​യ്ക്ക് ശ​താ​ഭി​ഷേ​കം
ആ ​രാ​ത്രി പു​ല​ർ​ന്നി​ട്ട് അ​ര​നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ന്നൊ​രു പാ​ട്ടി​നു​വേ​ണ്ടി ഒ​രു​മി​ച്ചി​രി​ക്കേ​ണ്ട​താ​യി​രു​ന്നു ശ​ങ്ക​ർ​ജ​യ്കി​ഷ​ൻ ദ്വ​യം. പ​ക്ഷേ, ജ​യ്കി​ഷ​ൻ അ​ന്ന​ത്തെ ഒ​ത്ത
അതാബാസ്ക: മനോഹര മഞ്ഞുലോകം
കാനഡയിലെ കൈലാസം അതാബാസ്ക ഗ്ലേസിയർ ഒരു മഹാ സംന്ധവം തന്നെയാണ്. ഈ പ്രകൃതി സൗന്ദര്യം കണ്ടാസ്വദിക്കാൻ ധാരാളം സഞ്ചാരികൾ ഇവിടെ വന്നു തന്പടിക്കാറുണ്ട്. കവി ന്ധാവനയിൽ ഒന്നും ഒതുങ്ങുന്നതല്ല ഇവിടത്തെ കാഴ്ചകൾ എങ്
മൈഗ്രേൻ ലക്ഷണങ്ങൾ, ചികിത്സയും
മൈഗ്രേന്‍റെ ലക്ഷണങ്ങൾ

ലക്ഷണങ്ങളും സവിശേഷതകളും കാഠിന്യവുമനുസരിച്ച് മൈഗ്രേൻ പലതായി തരംതിരിച്ചിട്ടുണ്ട്. തലവേദന വന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുന്പ് 60 ശതമാനം പേർക്കും പെട്ടെന്നുള്ള ഭാ
പാ​ട്ടു​മ​ത്സ​രം!
""എ​ന്താ പ​റ​യേ​ണ്ട​തെ​ന്ന​റി​യു​ന്നി​ല്ല... ഞ​ങ്ങ​ൾ ട്രി​പ്പു​പോ​കു​ന്പോ​ഴെ​ല്ലാം ഈ ​പാ​ട്ടു പാ​ടാ​റു​ണ്ട്.. ആ​ർ​ക്കെ​ങ്കി​ലും ഇ​ത് വ​യ​ലി​നി​ൽ വാ​യി​ക്കാ​നാ​കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി
ക​ണ്ണൂ​രി​ന്‍റെ കാ​രു​ണ്യം
ക​ണ്ണൂ​രി​ലെ പോ​ലീ​സു​കാ​രെ​ക്കു​റി​ച്ച് പൊ​തു​വേ ചി​ല ധാ​ര​ണ​ക​ളു​ണ്ട്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചൊ​ൽ​പ​ടി​ക്ക് നി​ല്ക്കു​ന്ന​വ​ർ എ​ന്നാ​ണ് ചി​ല വി​ശേ​ഷ​ണം. ഭ​ര​ണ​പ​ക്ഷ​മാ​യാ​ലും പ്ര​തി​പ​ക്ഷ​
സൂ​ക്ഷ്മം, സു​ന്ദ​രം ഈ ​സം​ഗീ​തം
ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്. ചെ​ന്നൈ​യി​ലെ ഒ​രു സം​ഗീ​ത​വേ​ദി. സ്വ​യം​മ​റ​ന്നു പാ​ടു​ന്നു, പ്രി​യ ഗാ​യ​ക​ൻ ഹ​രി​ഹ​ര​ൻ. പ​തി​ന​ഞ്ചോ​ളം വ​യ​ലി​നു​ക​ളും ചെ​ല്ലോ​യു​മ​ട​ക്ക​മു​ള്ള മി​ക​ച്ച ഓ​ർ​
എ​ല്ലാ മൊ​ട്ടു​ക​ളും വി​രി​യ​ട്ടെ...
""അ​നു​വ​ദി​ച്ച​തി​ല​ധി​കം ചോ​ദി​ച്ച​തി​ന്
ദൈ​വം ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്നു
എ​ല്ലാ പ​ഴ​ങ്ങ​ളും ഭ​ക്ഷി​ക്ക​രു​തെ​ന്നും
എ​ല്ലാ നി​റ​ങ്ങ​ളും ചോ​ദി​ക്ക​രു​തെ​ന്നും
അ​വ​ൻ പ​റ​ഞ്ഞി​രു​ന
ബാ​ര​യി​ലെ ഓ​ണ​മ​ല്ലേ ഓ​ണം!
ചി​ങ്ങം ഒ​ന്നി​നുത​ന്നെ ഞ​ങ്ങ​ൾ പൂ​വി​ട്ടു തു​ട​ങ്ങും. അ​താ​യ​ത് ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ​യു​ള്ള 10 ദി​വ​സം മാ​ത്രം പൂ​വി​ടു​ന്പോ​ൾ ഞ​ങ്ങ​ൾ ചി​ങ്ങ​മാ​സം മ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.