Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
സ്റ്റാന്പുകൾക്കുമുണ്ട് കഥ പറയാൻ


സ്റ്റാന്പുകൾ ചരിത്രമാണ്. അതു സംസ്കാരമാണ്. കൗതുകവും വിനോദവുമാണ്. ഫാ. ജോസഫ് ഉപ്പൻമാക്കലിന് തപസ്യകൂടിയാണത്. 30 വർഷമായി തുടരുന്ന സപര്യ. കിട്ടുന്ന സ്റ്റാന്പുകളെല്ലാം വാരിക്കൂട്ടി സൂക്ഷിക്കുന്നതു സ്റ്റാന്പ് കളക്്ഷനല്ല. ഏതെങ്കിലും മാനദണ്ഡമനുസരിച്ച് അവ തരംതിരിക്കണം. രാജ്യം, വർഷം, പ്രത്യേക സംഭവം, ആശയം... അങ്ങനെ പലതുണ്ട് മാനദണ്ഡങ്ങൾ. അങ്ങനെ തരംതിരിക്കുന്ന സ്റ്റാന്പുകൾ ക്രമമനുസരിച്ച് അടുക്കി പ്രത്യേകം ഫയലുകളിൽ സൂക്ഷിക്കണം. അപ്പോഴത് സ്റ്റാന്പ് കളക്്ഷനാകും.
ജോസച്ചൻ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന ഫാ. ജോസഫ് ഉപ്പൻമാക്കലിനു സെമിനാരി പഠനകാലത്തു തുടങ്ങിയതാണ് ഈ ശീലം. ആദ്യമൊക്കെ കിട്ടുന്ന സ്റ്റാന്പുകളെല്ലാം സൂക്ഷിച്ചുവയ്ക്കുന്നതായിരുന്നു രീതി. എന്നാൽ, പിന്നീട് ജർമനിയിലെത്തിയപ്പോൾ പുതിയ ഉൾക്കാഴ്ചകൾ കിട്ടി. ജർമൻകാരനായ സുഹൃത്തായിരുന്നു അതിനു കാരണക്കാരൻ. അദ്ദേഹം അച്ചനെ തന്‍റെ വീട്ടിൽ കൊണ്ടുപോയി. കളക്്ഷൻ കാണിച്ചു. ശരിക്കും വിസ്മയിച്ചുപോയി. തരംതിരിക്കേണ്ടതെങ്ങനെ? സൂക്ഷിക്കേണ്ടതെങ്ങനെ? അങ്ങനെ പലതും കണ്ടറിഞ്ഞു. സ്റ്റാന്പ് കളക്്ഷന്‍റെ മനോഹാരിത വ്യക്തമായി മനസിലായത് അപ്പോഴാണ്. പിന്നെ വല്ലാത്തൊരാവേശമായി. മടങ്ങുംമുന്പ് ആ കൂട്ടുകാരൻ ഒരു വെല്ലുവിളിയും നൽകി. സുവിശേഷം മുഴുവൻ സ്റ്റാന്പുകളിൽ വിരിയിച്ചെടുക്കാമോ? ഇതുവരെ ലോകത്തിലാരും അതു ചെയ്തതായി അറിവില്ല. ഇപ്പോൾ തുടങ്ങിയാൽ മരിക്കുംമുന്പ് ചിലപ്പോൾ സാധിച്ചേക്കാം എന്ന അനുബന്ധം കൂടി ചേർത്തായിരുന്നു ആ വെല്ലുവിളി. അതൊരു ചോദ്യചിഹ്നമായി മനസിൽ കൊണ്ടു. അമാന്തിച്ചില്ല. അന്നു തുടങ്ങി അതിനുള്ള ശ്രമം.

അതു ഫലം കണ്ടു. ഇന്നു വിലയിടാനാവാത്തൊരു നിധിയാണത്. മംഗളവാർത്ത, എലിസബത്തിന്‍റെ സന്ദർശനം, ബേത്‌ലഹേം യാത്ര, യേശുവിന്‍റെ ജനനം, ആട്ടിടയന്മാരുടെ സന്തോഷം, പൂജരാജാക്കന്മാരുടെ സന്ദർശനം, ആകാശത്തിലെ നക്ഷത്രം, യൗസേപ്പിന്‍റെ സ്വപ്നം, ഈജിപ്തിലേക്കുള്ള പലായനം... അങ്ങനെ തുടങ്ങി ക്രിസ്തു സംഭവം മുഴുവനും. അവസാനം മാതാവിന്‍റെ സ്വർഗാരോപണം വരെ. സ്റ്റാന്പുകൾ നിരത്തിവച്ചാൽ അതു ബൈബിളിന്‍റെ ചിത്രരൂപമാകും. ഫയലിലെ ഒാരോ താളിലും ഓരോ സംഭവങ്ങളാണ്. ഉദാഹരണത്തിന് തിരുജനനത്തിന്‍റെ താളെടുത്താൽ യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങൾ വിവിധ കാലഘട്ടങ്ങളിൽ പുറത്തിറക്കിയ സ്റ്റാന്പുകൾ കാണാം. അതുപോലെ കുരിശുമരണം, ഉത്ഥാനം. അങ്ങനെയോരോന്നിനും ഓരോ താള്. യൂറോപ്യൻ രാജ്യങ്ങളിലേതാണു സ്റ്റാന്പുകളിലേറെയും. വർഷങ്ങളെടുത്തു അതു പൂർത്തിയാക്കാൻ. എങ്കിലും അച്ചൻ ഇപ്പോഴും അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. പറ്റുന്ന സ്റ്റാന്പുകൾ കിട്ടിയാൽ കളയില്ല. വാങ്ങി സൂക്ഷിക്കും.

അത്ര നിസാരമല്ല സ്റ്റാന്പ് കളക്്ഷൻ. മടക്കോ ചുളിവോ കീറലോ പശയോ ഒന്നും പാടില്ല. നല്ല വൃത്തിയും വെടിപ്പുമുണ്ടാകണം. അതുകൊണ്ടുതന്നെ കത്തുകളിൽ നിന്ന് അവ വെറുതെ പൊളിച്ചെടുക്കാനാവില്ല. കത്തിൽ സ്റ്റാന്പുള്ള ഭാഗം മുറിച്ചെടുത്ത് വെള്ളത്തിൽ ഇടുന്നതാണ് ആദ്യപടി. പിന്നീട് സാവധാനത്തിൽ സ്റ്റാന്പ് ഇളക്കിയെടുക്കും. എന്നിട്ട് ചെറിയ ബ്രഷ് ഉപയോഗിച്ച് പശയുൾപ്പെടെയുള്ള അഴുക്കുകൾ നീക്കും. ഉണക്കിയശേഷം കട്ടിയുള്ള പുസ്തകത്തിനു കീഴിൽ വയ്ക്കും. ചുളിവുകളുണ്ടെങ്കിൽ നിവർന്നു കിട്ടും. പിന്നെ അതെടുത്ത് തീം അനുസരിച്ച് ഫയലിൽ വയ്ക്കും.

അത്യപൂർവമായ സ്റ്റാന്പുകളുടെ വിലിയ ശേഖരം വേറെയുമുണ്ട്. 1948 മുതൽ 2004 വരെയുള്ള ഒളിന്പിക്സുകളുടെ സ്മരണ നിലനിറുത്താൻ ഇറക്കിയ സ്റ്റാന്പുകൾ അതിൽ പ്രധാനം. പലതരത്തിലുള്ള സ്റ്റാന്പുകളും അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ത്രികോണം, വൃത്തം, ചതുരം... അങ്ങനെ പല രൂപങ്ങളിൽ. ബ്ലോക്ക് സ്റ്റാന്പുകൾ കൗതുകം ജനിപ്പിക്കുന്നവയാണ്. കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും 165 രാജ്യങ്ങളിലെ സ്റ്റാന്പുകൾ ശേഖരത്തിലുണ്ടെന്നാണ് കണക്ക്. വിവിധ രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന വിശുദ്ധരുടെ സ്റ്റാന്പുകളും ജോസച്ചൻ സൂക്ഷിക്കുന്നുണ്ട്.

സ്റ്റാന്പുകൾ മാത്രമല്ല, നാണയങ്ങളോടും കറൻസി നോട്ടുകളോടും ജോസച്ചനു പ്രത്യേക താത്പര്യമുണ്ട്. അവയുടെയും വിപുലമായ ശേഖരം അദ്ദേഹത്തിനു സ്വന്തം. എല്ലാം അതിനിണങ്ങിയ ഫയലുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോന്നും ചരിത്രത്തിന്‍റെ നേർ സാക്ഷ്യങ്ങൾ. 43 രാജ്യങ്ങളുടെ കറൻസികൾ അതിശയം ജനിപ്പിക്കും. പിൻവലിച്ചതും അല്ലാത്തതുമായ നോട്ടുകൾ. പിൻവലിച്ചതിലേറെയും യൂറോപ്യൻ രാജ്യങ്ങളിലെ നോട്ടുകൾ. യൂറോ വരുന്നതിനു മുന്പുള്ളവ. ജർമൻ മാർക്ക്, ഫ്രഞ്ച് ഫ്രാങ്ക്, ഇറ്റാലിയൻ ലിറ, യുഎസ് ഡോളർ, കനേഡിയൻ ഡോളർ, യുകെ പൗണ്ട്, ഓസ്ട്രേലിയൻ ഡോളർ, കുവൈറ്റ് ദിനാർ, സൗദി റിയാൽ, ബഹ്റിൻ ദിനാർ... അങ്ങനെ 43 രാജ്യങ്ങളിലെ നോട്ടുകൾ. അറ്റ്‌ലാന്‍റ ഒളിന്പിക്സിനുവേണ്ടി പ്രത്യേകം ഇറക്കിയ സ്വർണ നാണയം ശേഖരത്തിന്‍റെ തിളക്കം കൂട്ടുന്നു. ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളുടെയും നാണയത്തുട്ടുകളും അദ്ദേഹത്തിനുണ്ട്.
വലിയ ഇരുന്പ് ഷെൽഫുകളിലാണു ജോസച്ചൻ ഫയലുകൾ അടുക്കി സൂക്ഷിച്ചിരിക്കുന്നത്. പ്രത്യേകമായ അടുക്കും ചിട്ടയുമുണ്ടതിന്. ഇതുവരെ പ്രദർശനമൊന്നും നടത്തിയിട്ടില്ല. എന്നാൽ കളക്്ഷനുകളുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാൻ പ്രദർശനങ്ങൾ നല്ലതാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്.

സ്റ്റാന്പുകളും നാണയങ്ങളും നോട്ടുകളും കൂടുതലായി സന്പാദിക്കുന്നതു കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. കൂടുതലുള്ളതു കൊടുത്ത് ഇല്ലാത്തത് വാങ്ങും. അച്ചന്‍റെ കൈവശം മാറ്റിവാങ്ങാനായി അയ്യായിരത്തോളം സ്റ്റാന്പുകളുണ്ട്. വിദേശ നാടുകളിൽ പോകുന്പോൾ എപ്പോഴും ഇതേക്കുറിച്ചൊരു ചിന്തയുണ്ടാകും. അപ്പോൾ കിട്ടുന്നതൊക്കെ വാങ്ങും. ചിലപ്പോൾ വില കൊടുക്കേണ്ടി വരും. അത്യപൂർവ സ്റ്റാന്പുകൾക്ക് പറയുന്നതാണ് വില. സുഹൃത്തുക്കൾ വഴിയും കളക്്ഷൻ നടക്കും. തുടക്കത്തിൽ മടുപ്പു തോന്നുമെങ്കിലും ക്രമേണ അതൊരു പാഷനായി മാറുന്പോഴാണ് കളക്്ഷനുകൾ ഹോബിയായി മാറുന്നത്. ഒപ്പം വെല്ലുവിളിയും. അപ്പോൾ സമയനഷ്്ടമെന്നോ പണനഷ്ടമെന്നോ ഉള്ള ചിന്തകൾ അലട്ടുകയുമില്ല. പാലായ്ക്കടുത്ത് കടനാട് എയ്ഞ്ചൽ ഹോം ഡയറക്ടറാണ് എംഎസ്ടി വൈദികനായ ഫാ. ജോസഫ് ഉപ്പൻമാക്കൽ. ഫോൺ: 8281687443, 9961941846.

ജിമ്മി ഫിലിപ്പ്
മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ന്നു​ണ്ടോ? അ​വ​ഗ​ണി​ക്കരു​ത്
പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ലിം​ഗ​ഭേ​ദമെ​ന്യേ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ക എ​ന്ന​ത്. ഒ​രു നാ​ണ​യ​ത്തിന്‍റെ വ​ലി​പ്പ​ത്തി​ൽ ശ​രീ​ര​ത്തി​ൽ​നി​ന്ന് രോ​മം കൊ​ഴ
തായ്‌വാൻ സ്റ്റൈൽ ക്രിസ്മസ് രുചി
വഴറ്റിയ ചെമ്മീനും കശുവണ്ടിയും

ഒ​രു ക​പ്പ് വൃ​ത്തി​യാ​ക്കി​യ ചെ​റി​യ ചെ​മ്മീ​ൻ, ക​ശു​വ​ണ്ടി അ​ര ക​പ്പ്, ഉ​ള്ളി​യി​ല അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, എ​ണ്ണ അ​ര ക​പ്പ്, കോ​റ​ൻ സ്റ്റാ​ർ​ച്ച് ഒ​രു
ഹൃദയമേ.., ധൈര്യമായിരിക്കുക
പ​തി​നൊ​ന്നു വ​ർ​ഷം മു​ന്പാ​ണ്. മ​ന്നാ ഡേ, ​ഖ​യ്യാം, മ​ഹേ​ന്ദ്ര ക​പൂ​ർ, ഗു​ൽ​സാ​ർ, ജാ​വേ​ദ് അ​ക്ത​ർ എ​ന്നീ മ​ഹാ​ര​ഥന്മാ​ർ ചേ​ർ​ന്ന് അ​ന്നൊ​രു വ​ലി​യ ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഹി​ന്ദി സി​നി​മാ ച​രി​ത
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന, ചെ​വി​യു​ടെ ബാ​ല​ൻ​സ് ത​ക​രാ​റു​കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ല​ക​റ​ക്കം. ചെ​വി​യി​ൽ മ​
ഇ​നി​യെ​ന്തി​ന് ടെ​ൻ​ഷ​ൻ?
ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാ​റി​വ​രു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ അ​ര​ക്ഷി​താ​വ​സ്ഥ, കു​ടും​ബ​ങ്ങ​ളി​ലെ​യു
ബംഗാളിയുടെ രസഗുള
കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ, കോ​ട്ട​യം കൊ​ഴു​ക്കൊ​ട്ട, രാ​മ​ശേ​രി ഇ​ഡ്ഡ​ലി തു​ട​ങ്ങി നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ. ഈ ​രു​ചി​ക്കൂ​ട്ടു​ക​ളു​ടെ കൈ​വ​ശാ​വ​കാ​ശം ഇ​ത​ര ദേ​ശ​ക്കാ​ർ ഉ​ന്ന​യി​ച്ചാ​ൽ സ​മ്മ​തി​ച
താ​ച്ച​ർ അ​ടു​ത്ത സു​ഹൃ​ത്ത്
ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ർ​ഗ​ര​റ്റ് താ​ച്ച​റും ഇ​ന്ദി​രാ ഗാ​ന്ധി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.1976 ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക
ഇന്ദിര: അലാഹാബാദ് മുതൽ ശക്തിസ്ഥൽ വരെ
ന​വം​ബ​ർ 19, 1917: അ​ലാ​ഹാ​ബാ​ദി​ലെ കാ​ഷ്മീ​ർ പ​ണ്ഡി​റ്റ് കു​ടും​ബ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന്‍റെ​യും മ​ക​ളാ​യി ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി എ​ന്ന ഇ​ന്ദി​രാ ഗാ​ന്ധി ജ​നി
വെറുതെ ഇരിക്കരുത് പാദം വിണ്ടുകീറിയാൽ
സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ഈ ​രോ​ഗം കു​ട്ടി​ക​ളി​ലും ക​ണ്ടു​വ​രാ​റു​ണ്ട്. പാ​ദം വി​ണ്ടു​കീ​റി​യ​തു മൂ​ല​മു​ള്ള വേ​ദ​ന​കാ​ര​ണം
മുംബൈയെ വരച്ചവരയിൽ നിർത്തും മലയാളി ജനസേവക് സംഘ്പരിവാർ!
മും​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ കാ​ല​മാ​യാ​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ കാ​ഴ്ച​യു​ണ്ട്. ഏ​തു നാ​ട്ടി​ലും അ​നു​ക​രി​ക്കാ​വു​ന്ന മാ​തൃ​ക. ഏ​തു മ​ത​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യാ​ലും
ക്രിസ്റ്റ്യൻ ബെയ്‌ലിന്‍റെ പകർന്നാട്ടങ്ങൾ
ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ബാ​ക്ക്സീ​റ്റ് എ​ന്ന സി​നി​മ​യാ​ണ് ഇ​പ്പോ​ൾ പ​ടി​ഞ്ഞാ​റ​ൻ സി​നി​മാ​ലോ​ക​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യം. അ​മേ​രി​ക്ക​യു​ടെ 46ാമ​ത്തെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യ ഡി​ക്ക് ഷെയ്നി​യു​ടെ
ഹാവൂ, പല്ലുവേദന സഹിക്കാൻ വയ്യേ...വില്ലൻ ആധുനിക ഭക്ഷണരീതി
ഭ​ക്ഷ​ണ​രീ​തി​ക​ളു​മാ​യി വ​ള​രെ ബ​ന്ധമുള്ള രോ​ഗാ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ദ​ന്ത​ക്ഷ​യം. ആ​ധു​നി​ക ഭ​ക്ഷ​ണ​ശൈലിയിൽ പല്ലുകളിൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന വിഭവങ്ങൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ ദ​ന്ത​ക്ഷ​യ​സാ​
നി​ലാ​വി​ല​ലി​ഞ്ഞ ജീ​വ​രാ​ഗ​ങ്ങ​ൾ
ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം എ​ന്ന പാ​ട്ട് വെ​റു​തെ​യൊ​ന്നു മൂ​ളി​നോ​ക്കൂ. ശ്രീ​കു​മാ​ര​ൻ ത​ന്പി​യും ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​ജ്യോ​ത്സ്ന​യാ​ണ​ത്. യേ​ശ
ഒഴിവാക്കരുത് ഏത്തപ്പഴം
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

ഹൃദയാരോഗ്യത്തിനു ഗു​ണ​ക​ര​മാ​ണ് ഏ​ത്ത​പ്പ​ഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന
പഠിച്ചും പഠിപ്പിച്ചും അവരു വിതച്ചു അവരു കൊയ്തു 100 മേനി
മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ക​ലാ​ല​യ സ്വ​പ്ന​ങ്ങ​ളാ​ണ് തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജി​നെ നെ​ൽ​കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. വി​ത​ച്ച​തും പ​ണി​യെ​ടു​ത്ത​തും കൊ​യ്ത​തും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥ
കേശപരിചരണം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഡോ.​റി​ജു​ല കെ.​പി
BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673
ഫോൺ 9400447235


നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍
ലോകമലയാളിയുടെ സ്വന്തം പത്രം
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക
ഗൃഹാതുരസ്മരണകളുമായി ചെ​മ​ന്ന പെ​ട്ടി
ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഓ​ർ​മ​ക​ളി​ൽ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളു​മാ​യി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം. ഇ​ന്ത്യ​യി​ലെ ത​പാ​ൽ വ​കു​പ്പി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വു​മാ​യി പു​റ
പ്രമേഹബാധിതരുടെ ഭക്ഷണക്രമം; ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു
മധുരഗീതങ്ങൾക്കൊപ്പം മധു "ഡോക്ടറാ'യി
അന്ന്, തേങ്ങലുകൾക്കിടയിലിരുന്ന് ആ പതിമൂന്നുകാരൻ ഒരുകാര്യം മനസിലുറപ്പിച്ചു പഠിച്ചു വലുതാകുന്പോൾ ഡോക്ടറാകണം.. ഹൃദയചികിത്സാ വിദഗ്ധൻ... അച്ഛനെ അകാലത്തിൽ തട്ടിയെടുത്ത ഹൃദ്രോഗത്തെ പൊരുതിത്തോൽപ്പിക്കണം.
പ്ര​തി​രോ​ധി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്
രോ​ഗം വ​രാ​തെ നോ​ക്കു​ക, പ​ര​മ​മാ​യി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​ദ്യ​മി​ക്കു​ക, ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു സാ​ധ്യ​മാ​ണ്. ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ, അ​ർ​ബു​ദം, പ്ര​മേ​ഹം, ശ്വാ
മൈഗ്രേൻ: ഭക്ഷണത്തിൽ കാര്യമുണ്ട്
മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​ന് ഉ​ത്തേ​ജ​ന​ഘ​ട​ക​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ:
(കഴിഞ്ഞ ലക്കം തുടർച്ച)

തൈ​റ​മീ​നും ഫി​നൈ​ൽ ഈ​തൈ​ൽ അ​മീ​നും അ​ട​ങ്ങു​ന്ന​വ
(ചോ​ക്ലേ​റ്റ്, ചീ​സ്, ക​ട
മൈഗ്രേനും ഭക്ഷണവും
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്രേ​ൻ എ​ന്നു ച​രി​ത്രം പ​റ​യു​ന്നു. ഹെ​മി
ജാതകത്തിൽ ആയുസ് 79 ഇപ്പോൾ 84
മ​ന​സു​കൊ​ണ്ടോ ശ​രീ​രം​കൊ​ണ്ടോ ആ​ത്മാ​വ് കൊ​ണ്ടോ ത​ട​യു​വാ​ൻ ആ​കാ​ത്ത അ​ദ​മ്യ​മ​ാ​യ ഒ​രു വി​കാ​രം, അ​താ​ണ് മ​ലയാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​ധു​വി​നു സി​നി​മ. കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷം ഉൗ​രി
മനസിന്‍റെ നിയന്ത്രണരേഖയിലൂടെ...
നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​മാ​ത്രം പാ​ടി​യ ച​രി​ത്ര​മു​ള്ള മ​ഹാ​ഗാ​യ​ക​ൻ മു​കേ​ഷ് അ​ന്നാ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​യു​ടെ ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​നാ​യി പാ​ടി​യ​ത്. ആ ​ക​ഴി​വി​ന്‍റെ മു​ഴു​വ​ൻ ഭം​
ഒരു നാടകം., 65 വർഷം
നാ​ട​ക സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ നാ​ട്ടി​ൽ ക​ഴി​ഞ്ഞ 65 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നാ​ട​ക​മാ​ണ് ദ ​മൗ​സ് ട്രാ​പ്.​ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ൽ അ​പ​സ​ർ​പ്പ​ക
നഖം പൂത്താൽ
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ​വ സ്പ​ർ​ശ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു​
ഓർമയിൽ ആ ഈണം
ഇ​രു​പ​ത്തെ​ട്ടു വ​ർ​ഷം മു​ന്പാ​ണ്. ഓ​ണ​നാ​ളു​ക​ൾ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട്. എ​റ​ണാ​കു​ള​ത്തെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ സാ​ക്ഷാ​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ ഇ​രി​ക്കു​ന്നു. സ​മീ​പം നീ​ണ്ടു മെ​ലി​ഞ്ഞ ഒ​രു
ഓണം വരുന്പോൾ പ്ര​മേ​ഹ​വും ബി​പി​യും ഉ​ള​ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു
ഇന്നൊരുങ്ങാം... നാളെയാണ് ഓണസദ്യ
ഇ​താ വ​ന്നെ​ത്തി ഒ​രു പൊ​ന്നോ​ണം. അ​തി​ന് ഓ​ണ​ക്കോ​ടി മാ​ത്രം പോ​രാ, ഒ​രു കെ​ങ്കേ​മം ഓ​ണ​സ​ദ്യ​കൂ​ടി വേ​ണം. ഈ ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കൂ.

ഓ​ല​ൻ

കു​ന്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.