NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പോലീസ് തല്ലിക്കെടുത്തിയ ശാന്തരാത്രി
ഇരുപത്തിയെട്ടു വർഷം മുന്പ് ഇന്നത്തെ മുംബൈ ബോംബെയായിരുന്നു. കല്യാണ്രൂപത സ്ഥാപിച്ചിട്ട് വെറും ഒരു വർഷം. രൂപതയുടെ പ്രഥമ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളിയായിരുന്നു. മുംബൈയിലെ കോളിവാഡ ഇന്നും അന്നത്തെ അതേവിധം തന്നെ. വികസനം വഴിമുട്ടിനിൽക്കുന്ന പ്രദേശം. ക്രിസ്മസ് വിപുലമായിത്തന്നെ കൊണ്ടാടാൻ കോളിവാഡ മലയാളി നിവാസികൾ നിശ്ചയിച്ചു. മലയാളം പാതിരാകുർബാനയ്ക്കുശേഷം കരോൾ പാർട്ടി തുടങ്ങാനും പരിപാടിയിട്ടു.
പള്ളി തീരെ ചെറുതാണ്. വേളാങ്കണ്ണി മാതാവിന്റെ പള്ളിയിൽ ഇടവും വലതും തിരിയാൻ വിമ്മിട്ടം. വഴിയരികിൽ നിന്നാണ് മിക്കവരും വിശുദ്ധ കർമങ്ങളിൽ പങ്കുകൊളളുക. ഇന്നോളമൊരു വിശ്വാസിക്കും അതിൽ പരാതിയില്ല. ചെറിയ അൾത്താര. എങ്കിലും കോളിവാഡ പള്ളി അദ്ഭുത പ്രസിദ്ധമാണ്. പുതിയ രൂപത വന്നതിനാലോ എന്തോ ഇടവകക്കാരിൽ പ്രത്യേകമൊരു ഉന്മേഷം. ക്രിസ്മസ് പരിപാടികൾക്കായി എല്ലാവർക്കും സമയവും തികഞ്ഞ സന്നദ്ധതയും.
അക്കുറി കരോളിന് നേതൃത്വം നല്കാൻ നറുക്കുവീണത് എനിക്കും. അല്ലറ ചില്ലറ സംഗീതാഭിനിവേശം കാട്ടിയതിനാലാകാം കരോൾ പൊടിപൊടിക്കണമെന്നു വീറോടും വാശിയോടും വാദിച്ചത് പൈലിയേട്ടനാണ്. എല്ലാവരും കൈയടിച്ച് അത് ഏകകണ്ഠമായി പാസാക്കി. പള്ളികൊയർ അംഗങ്ങളെയെല്ലാം വിളിച്ചുവരുത്തി. പുത്തനും പഴയതുമായ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തു.
തണുപ്പിനെ നേരിടാൻ കന്പിളിയും സ്വെറ്ററും മഫ്ളറും ധരിച്ച് താരങ്ങൾ അണിനിരന്നു. പാതിരാക്കുർബാന തീർന്നതോടെ പിറവിയുടെ ഗാനാലാപനം. ഓരോ വീടും കയറിയിറങ്ങുന്പോൾ അതിരുകവിഞ്ഞ പ്രോത്സാഹനം ലഭിച്ചു. ഉച്ചത്തിൽ ജിംഗിൾ ബെൽസും ഉണ്ണീശോയുടെ ഗാനങ്ങളും ആലപിച്ചു. കരോൾസംഘം സാന്താക്ലോസിനെ ശിഷ്യഗണമായി പിന്തുടർന്നു. മിഠായിവിതരണം കെങ്കേമമായതിനാൽ കുട്ടികളും വിടാതെ പിറകെകൂടി.
സമയം രണ്ടര മണിയോടടുത്തായി, കോളനികളിലാകെ ക്രിസ്മസ് തോരണങ്ങളും ലൈറ്റുകളും തൂങ്ങി. നക്ഷത്രങ്ങൾ പുതുവക. പല ഫ്ളാറ്റുകളിലും ക്രിബുകൾ പ്രകാശിച്ചിരുന്നു. സെക്ടർ നാലിൽനിന്നും തുള്ളിച്ചാടിയിറങ്ങിയവർ സഡണ്ബ്രേക്കിട്ടുനിന്നു. രാത്രി റോന്തു ചുറ്റുന്ന പോലീസ് ജീപ്പിന്റെ വായിൽ ചെന്നുവീണു.
ഉറക്കച്ചടവിലായിരുന്നു പോലീസുകാർ. കണ്ണുകൾ ഈറ്റപ്പുലികളുടേതുപോലെയായി. ആക്രോശം, ലാത്തിവീശൽ. പത്തു സെല്ലുള്ള മുഴുനീളൻ ടോർച്ച് മറ്റൊരായുധം. വെളിച്ചം ഞങ്ങളുടെ മുഖത്തടിച്ച് കണ്ണ് പുളിപ്പിച്ചു. പോലീസിന്റെ പീപ്പിയടി. ആരും പേടിക്കണ്ട. കോട്ടയത്തുകാരൻ അഗസ്റ്റിൻ ധൈര്യം പകർന്നു മുന്പിലെത്തി. ക്രിസ്മസ് കരോൾ പാർട്ടിയാ സാറന്മാരേ.
പട്രോളിംഗുകാരെ കണ്ടാൽ മനസിലാവില്ലേടാ എന്നു പറഞ്ഞ് പോലീസ് വായിൽവന്ന തെറികൾ വിളിച്ചു.
കാര്യം നല്ലവിധത്തിലല്ല പോകുന്നതെന്നു കരോൾസംഘം തത്ക്ഷണം മനസിലാക്കി.
ഞങ്ങൾ വഴക്കിനോ വാക്കേറ്റത്തിനോ ചെന്നില്ല. പോലീസ് ലാത്തിയടി തുടങ്ങി. ആളുകൾ ചിതറിയോടി. പെട്രോമാക്സുകൾ താഴെവീണു. ചില്ലുടഞ്ഞ് കത്തിയാളി. ജീവനുംകൊണ്ടോടുന്ന ബഹളത്തിലെന്തു സംഭവിച്ചെന്നറിയില്ല. പരസ്പരം ഡിസ്കണക്ടായി.
പോലീസിന്റെ കൊലവിളിയും ലാത്തിയടിയും മുന്നേറുകയായിരുന്നു. പലരും മർമത്തിലടിയേറ്റു കുഴഞ്ഞുവീണു. കാലിലെ ഷൂവിട്ട് ചവിട്ടിക്കൂട്ടലായി. വലിയവായിൽ ചിലർ കരഞ്ഞു. പലർക്കും എണീൽക്കാനായില്ല. ദണ്ഡനമത്ര ശക്തമായിരുന്നു. താഴെവീണു പിടയ്ക്കുന്ന നാലഞ്ചു പേരുണ്ടായിരുന്നു. രക്തപ്രളയം. ടാക്സിക്കാരും കണ്ടുനിന്നവരും ഓടിക്കൂടി. മൃതപ്രായരെ താങ്ങി സയണ് ആശുപത്രിയിലേക്കോടി. വിവരം കോളിവാഡയാകെ കാട്ടുതീപോലെ വേഗം പടർന്നു വൃശ്ചികക്കാറ്റിനൊപ്പം. പലരും ഉറ്റവരെയും ഉടയവരെയും തിരക്കി നെട്ടോട്ടമായി.
പലനാൾ കഴിഞ്ഞാണ് കാണാതായ തേവരക്കാരൻ പയ്യൻ ഉലഹന്നാന്റെ ജഡം ഓടയിൽനിന്നു കണ്ടെത്തിയത്. ദുർഗന്ധംവമിച്ചപ്പോൾ റോഡ് സ്ലാബ് മാറ്റി ജനം അതു കണ്ടെത്തുകയായിരുന്നു. ഉലഹന്നാനെ പട്ടിയെപ്പോലെ കണ്ണിൽചോരയില്ലാതെ പോലീസ് തല്ലുന്നത് കണ്ട ദൃക്സാക്ഷികൾ ഏറെയാണ്. ആൾ ഓടിരക്ഷപ്പെട്ടിരിക്കുമെന്നാണ് ചിലരെങ്കിലും കരുതിയത്. കരോൾ പാർട്ടിയിലെ പ്രഥമ രക്തസാക്ഷി. നെഞ്ചിലിടിയും ചവിട്ടുമേറ്റ അഗസ്റ്റിൻ കാലാന്തരേ ക്ഷയരോഗിയായി. ഇന്നു ജീവിച്ചിരിപ്പുണ്ടോയെന്നറിയില്ല. പരിക്കേറ്റ പലരും സുഖംപ്രാപിച്ചു. ചിലർ ഞൊണ്ടികളും കൈപോരാത്തവരുമായി ഭവിച്ചു.
നിയുക്ത കമ്മിറ്റി തൊട്ടടുത്ത ദിവസംതന്നെ സംഭവത്തിൽ പരാതി നല്കി. പക്ഷേ അന്വേഷണമുണ്ടായില്ല. എഫ്ഐആറും തയാറാക്കാൻ നിരസിച്ചു. ഉന്നതരെ ചെന്നുകണ്ട് ഹർജി നടത്തിനോക്കി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പള്ളി പിരിച്ച തുക നല്കി. പാരിതോഷികമല്ല കൈത്താങ്ങ്. മറുനാടൻ മലയാളികളൊന്നിച്ചു. വക്കീലിനെ നിയോഗിച്ചു കേസുകൊടുത്തു. അതും വെറുതെയായി.
അധികാരവൃത്തങ്ങളിൽ സമ്മർദമേറിയതും പോലീസ് ഉലഹന്നന്റെ മരണം സംശയാസ്പദമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടടിസ്ഥാനത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. കേസന്വേഷിക്കാതെ തരമില്ലെന്നായി. വ്യക്തിവൈരാഗ്യമാണ് കൊലപാതകകാരണമെന്ന് വരുത്തുകയായിരുന്നു പോലീസ് ചെയ്തത്. കെട്ടിച്ചമച്ചതിങ്ങനെ: സംഭവത്തലേന്ന് ഉലഹന്നനും സാന്താക്ലോസുമായിവന്ന ഗ്ലിൻസനും തമ്മിൽ കശപിശയുണ്ടായത്രേ. അതിനു സൂത്രത്തിൽ ഗ്ലിൻസൻ പകരംപോക്കിയതാണുപോലും. ഉറുന്പിനെപ്പോലും മനസറിഞ്ഞ് ദ്രോഹിച്ചിട്ടില്ലാത്തവൻ കുറ്റവാളിയായി. ഗ്ലിൻസനെ ഓർക്കാപ്പുറത്ത് ചോദ്യംചെയ്യാൻ കയ്യാമം വച്ച് കൊണ്ടുപോയി. ചെയ്യാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾക്കു മൊഴിയെടുത്തു. ഗ്ലിൻസനെ പിന്നെയും ശല്യപ്പെടുത്തി. കൂടെക്കൂടെ ചോദ്യംചെയ്യാനെന്ന വ്യാജേന പോലീസ് കൊണ്ടുപോയി.
ഇല്ല പോലീസിലെല്ലാം പെടുത്തി. തമാശക്കാരൻ മിണ്ടാപ്രാണിയായി. ഏറെ താമസിയാതെ അവന്റെ മാനസികനില തകരാറിലായി. ഉണർവിലും ഉറക്കത്തിലും പിച്ചുംപേയും പറയാൻ തുടങ്ങി. ചില നേരങ്ങളിൽ അപസ്മാര രോഗിയായി പ്രതികരിക്കും. ഭ്രാന്തനായി മാറി ആ യുവാവ്. തണ്ടും തടിയും ക്ഷയിച്ചു. പുറത്തൊരു ചാക്കുമേന്തി ഉപജീവനത്തിനായി കച്ചറപെറുക്കി തെരുവുതെണ്ടിയായി. ആളുകളെ കണ്ടാൽ ചില നേരത്ത് അപശബ്ദം പുറപ്പെടുവിക്കും. ഇപ്പോഴവനീ മഹാനഗരത്തിന്റെ ഏതു കോണിലുണ്ടെന്ന് ഉടയതന്പുരാനറിയാം.
മനുഷ്യരെ പിച്ചിച്ചീന്തിയ സംഭവത്തിന്റെ നൂലാമാലകളിങ്ങനെ ഛിന്നഭിന്നമായി. നീതി എന്നെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയില്ല. തീപ്പൊരിയതുപോലണഞ്ഞു ചാരമായി. വർഗവിദ്വേഷത്തിന്റെ ബലിയാടുകൾക്കായി ശിരസ് നമിക്കാം. പ്രാർഥിക്കാം. മുറിപ്പാടുകൾ കാലംപോലും ഉണക്കുന്നില്ല. എല്ലാം മറന്ന് സന്മനസുള്ളവർക്കുവേണ്ടി കരോൾഗാനമാലപിക്കാം. ജിംഗിൾ ബെൽസ് പാടി സാന്താക്ലോസിനെ വാഴ്ത്താം. കരോൾസന്ദേശം പൊടിപൊടിക്കട്ടെ. ക്രിസ്മസ് രാത്രിക്കിന്നുമുണ്ട് മഞ്ഞണിഞ്ഞ തിരുമധുരം. രണ്ടായിരം വർഷങ്ങൾ കഴിഞ്ഞും ജറുസലേം ജ്ഞാനം പുതുപുത്തൻ വിശുദ്ധിയോടെ മുന്നേറുകയാണ്.
ചേറൂക്കാരൻ ജോയി
ഇങ്ങനെ വേണം ആദരിക്കാൻ
“പൊരുത്തപ്പെടാനാകാതെ അകന്നുമാറി താമസിക്കുന്പോഴും ഭർത്താവും മുൻമന്ത്രിയുമായ ടി.വി.തോമസും ഞാനും മനസുകൊണ്ട് അകന്നിരു
മൗവിന്റെ മദർ തെരേസ
വരണ്ടുണങ്ങി വിണ്ടുകീറിയ ഗ്രാമത്തിലൂടെ അവൾ നടന്നുതുടങ്ങി. എന്നും സായാഹ്നങ്ങളിൽ ഗ്രാമത്തിലൂടെ നടപ്പ് പതിവാണ്. അവളെ
അച്ചാറിട്ടു പള്ളി പണിതവർ
വിശ്വാസികൾ അച്ചാർ തയാറാക്കി വിറ്റു പണിത പള്ളി ഇന്ന് വെഞ്ചരിക്കുകയാണ്. ഏഴു മാസത്തെ അച്ചാർ കച്ചവടത്തിലൂടെ വരുമാനം അര കേ
ലോകം അയാളെ വിളിച്ചു: വൺ-മാൻ ഓർക്കസ്ട്ര!
ഒരു സംഗീതോപകരണം അഭ്യസിച്ച് അതിൽ വിദഗ്ധനാകുന്നത് വർഷങ്ങൾ നീളുന്ന തപസ്യയാണ്. ഒന്നിലേറെ ഉപകരണങ്ങൾ കൈകാര്യം ചെയ്യ
ഒരു വരിയിൽ കാര്യം പറയും കടലാസ്
നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ, അവൻ ചോറ് തേടിയിറങ്ങിയത്...
കഴിഞ്ഞ നാളുകളിൽ മലയാളിയുടെ മനസിനെ പിടി
ഈസ്റ്ററും മുട്ടയും മുയലും
ഇത്തവണത്തെ ഈസ്റ്റർ പതിവിലും നേരത്തെയാണ്. ചില വർഷങ്ങളിൽ വൈകിയും വരാറുണ്ട്. ഈസ്റ്റർ ആചാരങ്ങൾ പല നാട്ടിലും പല തരത്തി
പാട്ടുകൾ പകരുന്ന ആത്മവിശ്വാസം
അടുത്ത ഗാനവുമായി ഇതാ വേദിയിലെത്തുന്നു, നിങ്ങളുടെ പ്രിയഗായിക മനീഷ... പാട്ടുകാരിയുടെ പേരു പറഞ്ഞുതീരുന്പോഴേക്കും കൈയ
മലബാറിലെ മലയാറ്റൂർ കൊളക്കാട് കുരിശുമല
മലയാറ്റൂരിനെ അനുസ്മരിപ്പിക്കുന്ന കുത്തനെയുള്ള കയറ്റവും ഇടുങ്ങിയ പാതയും തന്നെയാണ് കണ്ണൂർ ജില്ലയിലെ പേരാവൂർ കൊളക്കാ
കല്ലൂർവഞ്ചിക്കു കാവലായി കണ്ടക്ടർ
ബസ് കണ്ടക്ടർക്കു കല്ലൂർവഞ്ചിയുമായി എന്തു ബന്ധം എന്നു ജയ്സണ് ജോസഫിനോടു ചോദിക്കരുത്. കണ്ടക്ടർ ജോലിക്കിടെ കല്ലൂർ
നിശബ്ദ വിജയം
ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ വർണവെളിച്ചം വിതറിയ റാന്പിലേക്കു സോഫിയ ചുവടുവച്ചപ്പോൾ കാണികൾക്കിടയിൽ
പാട്ടിന്റെ പുഴയോരങ്ങളും പൂന്തോട്ടങ്ങളും
കുംഭച്ചൂടിനു കനംവച്ചുതുടങ്ങിയെങ്കിലും കരുവന്നൂർപ്പുഴ അത്രയ്ക്കു മെലിഞ്ഞിട്ടില്ല. കാറ്റിലാടി, പാട്ടുമൂളി പുഴ തെന്നിയെ
മറക്കാനാവാത്ത ദൃശ്യം
സിറിയയിൽനിന്നുള്ള ഒരു ചിത്രമാണിത്. യുദ്ധത്തിൽ സർവതും നശിച്ച അവിടെ നല്ലതെന്തു കാണാൻ എന്നാകും ആളുകൾ കരുതുന്നത്. ആക്
അതിരുകൾ മായിക്കൂ; ഭാവനയിലെങ്കിലും
ഭാവന ഒരു മഹത്തായ കാര്യമാണ്. നല്ല ഭാവനയുണ്ടെങ്കിൽ നല്ല പാട്ടുണ്ടാക്കാം.., പടംവരയ്ക്കാം.., കഥയും കവിതയുമെഴുതാം... ഉത്ത
അപൂർവം, അപൂർണം
നസ്മ് എന്നു കേൾക്കുന്പോൾ അതിമൃദുലമായൊരു പൂവിതൾ ഓർമവരാറുണ്ട്. അതിന്റെ നിറം, സുഗന്ധം.. അതു വിടർന്നുനിൽക്കുന്നയിട
വാഹനപ്പെരുമയുടെ മഹാപൂരം
ഇന്ത്യൻ വാഹനലോകവും വാഹനപ്രേമികളും കാത്തിരിക്കുന്ന രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റമുള്ള അനവധി മോഡലുകളാണ് വാ
ഹൃദയത്തിലേക്കൊരു ടിക്കറ്റ്.., പാട്ടുകളിലേക്കും...
പോൾ സൈമണ് ആ പ്രണയം എന്തുമാത്രം പ്രചോദനമായിരുന്നിരിക്കും! പാട്ടുയാത്രകൾക്കിടയിൽ കണ്ടുമുട്ടിയ പതിനേഴുകാരി. അമേരി
കാടിന്റെ ശ്രീയായി ലക്ഷ്മിക്കുട്ടിയമ്മ
വെള്ള പളുങ്കുമുത്തുകൾ ചിതറുന്നപോലെ ഒഴുകുന്ന കല്ലാർ, മലയാളമേ ഇതാ നിന്റെ ശക്തിസൗന്ദര്യം എന്നു വിളിച്ചോതുന്നപോലെ ഉയർ
ഭാഗ്യവിൽപനയ്ക്ക് അൻപതാണ്ട്
നാളെയാണ് നാളെ... നാളത്തെ ഭാഗ്യശാലി നിങ്ങളായിരിക്കും. ലോട്ടറി വിൽപനയുടെ റിക്കാർഡ് ചെയ്ത കോളാന്പി മൈക്കു പരസ്യം മുഴങ്ങ
വിലക്കിനു തിരശീല....സൗദിയെ സിനിമയിലെടുത്തു
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള റെഡ് സീ സിറ്റി എന്ന സ്ഥലത്തെ ഒരു സാംസ്കാരിക നിലയത്തിൽ കഴിഞ്ഞ ദിവസം കുറേ ആളുകൾ ഒത്തുകൂടി
ആത്മവീണ; ഹാർമണി ആറാം വർഷത്തിൽ
""സർ, ഇതു നിങ്ങൾ പറയുന്നതുപോലെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്., നിങ്ങൾ ഉദ്ദേശിക്കുന്ന ഫലവും കിട്ടില്ല''- ഒരു സംഗീതോപകരണ

അവശേഷിക്കുന്ന മാന്യരേ
സ്വാഗതം..മഹതികളെ, അവശേഷിക്കുന്ന മാന്യരേ...(Welcome, ladies and remaining gentlemen)... അവതാരകനും നടനുമായ സേത് മേയേഴ്സ് വേദി
ഗന്ധർവ-ഭാവഗായക സംഗമത്തിന് 60 വയസ്
ഗാനഗന്ധർവൻ യേശുദാസും ഭാവഗായകൻ ജയചന്ദ്രനും മുഖാമുഖം കണ്ടതിന്റെ അറുപതാം വാർഷികമാണിത്. അപ്രതീക്ഷിതമായിരുന്നു
തണുത്തുറഞ്ഞ് നയാഗ്ര
ഡിസ്നിയുടെ ആനിമേഷൻ സിനിമയായ ഫ്രോസണിലെ ഒരു മനോഹര ദൃശ്യമാണെന്നുതോന്നും ഇപ്പോൾ നയാഗ്ര നദികണ്ടാൽ. ലോകത്തിലെ ഏറ്റ
വിയന്നയിലെ ദേവാലയങ്ങളുടെ മാതാവ്
മാനവചരിത്രത്തിലൂടെയുള്ള വായനകൾ മനസിൽ പഠനം നടത്തുന്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മൾ തിരിച്ചറിയുന്നത്. ലോകത്തി
പാട്ടുമലയാളം- 2017
ഒരു പാട്ടുവർഷംകൂടി മറയുകയായി. ഗീതങ്ങൾ ആനന്ദവും നൊന്പരവും പ്രണയവും വിരഹവും ഭക്തിയും പ്രതീക്ഷയും നിറച്ച് പാടിയൊഴി
നക്ഷത്രങ്ങൾ സാക്ഷി
തണുപ്പ് അരിച്ചിറങ്ങിയ രാത്രികൾ.
അടഞ്ഞ ഇരുൾമുറിയുടെ ജനാലയ്ക്ക് കടുകുമണിയോളമെങ്കിലും വിടവുണ്ടായിരുന്നെങ്കിൽ
ഭിന്നശേഷിയുടെ സർഗശേഷി
അതിജീവനത്തിന്റെ ജൈവപാഠങ്ങളിൽ സന്തോഷം കണ്ടെത്തുകയാണു ഭിന്നശേഷിക്കാരായ ഒരുപറ്റം ചെറുപ്പക്കാർ. ചങ്ങനാശേരി ചീരഞ്ചി
ഐഎഎസ് അഭിനേത്രി
തിരുവനന്തപുരം സബ്കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അഭിനയിച്ച ആദ്യ സിനിമ തിയറ്ററുകളിലെത്തി. കോട്ടയം അസിസ്റ്റന്റ് കളക്
വിരലുകളിലുദിക്കുന്ന വെളിച്ചം
കോഴിക്കോട്ടെ ഉള്ളിയേരിയിലെ ഒരു ചെറിയ ക്ഷേത്രം. അവിടെ കട്ടകൾ മുഴുവനുമില്ലാത്ത ഒരു ഹാർമോണിയമുണ്ടായിരുന്നു. ഭക്തർ ഭ
പെരുമയുടെ പെരുന്തച്ചൻ
മണ്ണിഷ്ടികയിൽ മഹാദ്ഭുതങ്ങൾ കെട്ടിപ്പൊക്കിയ പെരുന്തച്ചനായിരുന്നു ലാറി ബേക്കർ. പതിനയ്യായിരത്തിലേറെ പ്രകൃതി സൗഹൃദ മ
Latest News
മാനേജ്മെന്റുകൾ കോടതിയിലേക്ക്; നഴ്സുമാരുടെ ശന്പളവർധനവ് ഇനിയുമകലെ
ഹംരോ സിക്കിം- ബൈചുംഗ് ബൂട്ടിയയുടെ പുതിയ രാഷ്ട്രീയ പാർട്ടി
നീരവ് മോദി ന്യുയോർക്കിൽ; യാത്ര ചെയ്യുന്നത് ഇന്ത്യ റദ്ദാക്കിയ പാസ്പോർട്ടുമായി
യുഎസ് നയതന്ത്രജ്ഞനു പാക്കിസ്ഥാനിൽ യാത്രാവിലക്ക്; നയതന്ത്ര ബന്ധത്തിൽ വിള്ളൽ
പാചകവാതക വിതരണക്കൂലിയും വർധിപ്പിച്ചു; മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top