Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ക്രിസ്മസ് ആഘോഷിക്കാൻ 10 കല്പനകൾ
1903 ഡിസംബർ 17. അന്നാണ് റൈറ്റ് സഹോദരന്മാർ ഓർവിലിന്റെയും വിൽബറിന്റെയും ഒരു വലിയ സ്വപ്നം പൂവണിഞ്ഞത്. അന്നു രാവിലെ 10.35-ന് അമേരിക്കയിലെ നോർത്ത് കരോളൈനയിലെ കിറ്റി ഹോക്ക് എന്ന ടൗണിനു തെക്കായി ഓർവിൽ ആദ്യമായി വിമാനം പറപ്പിച്ചു! 120 അടി ദൂരം മാത്രമേ ഓർവിലിന് അന്ന് പറക്കാൻ സാധിച്ചുള്ളൂ. എങ്കിലും ചരിത്രം സൃഷ്ടിച്ച സംഭവമായിരുന്നു അത്.
ഓർവിൽ വിമാനം പറപ്പിച്ച് അധികം താമസിയാതെ റൈറ്റ് സഹോദരന്മാർ അവരുടെ സഹോദരി കാതറിന് ഒരു ടെലഗ്രാം അയച്ചു. അതിപ്രകാരമായിരുന്നു, ""ഞങ്ങൾ 120 അടി ശരിക്കും പറന്നു. ക്രിസ്മസിനു ഞങ്ങൾ വീട്ടിലെത്തും.'' വിമാനം പറപ്പിച്ചു എന്നു മനസിലാക്കിയ കാതറിൻ അതിവേഗം അവരുടെ പട്ടണത്തിലെ പത്രാധിപരുടെ ഓഫീസിൽ ഓടിയെത്തി ടെലഗ്രാം പത്രാധിപരെ കാണിച്ചു. അപ്പോൾ ടെലഗ്രാമിൽ അശ്രദ്ധ മായി നോക്കിയ ശേഷം പത്രാധിപർ പറഞ്ഞു, ""അവർ ക്രിസ്മസിനു വീട്ടിലെത്തും അല്ലേ?''
ഒരു പത്രാധിപർ ശരിക്കും കാണേണ്ട വാർത്തയായിരുന്നു ചരിത്രത്തിൽ ആദ്യമായി മനുഷ്യൻ പറന്നു എന്നുള്ള കാര്യം. എന്നാൽ ആ പത്രാധിപർക്ക് അതു കാണാനോ മനസിലാക്കാനോ അന്നു സാധിച്ചില്ല. ഇതുപോലെയായിരുന്നു രണ്ടായിരം വർഷങ്ങൾക്കു മുൻപ് സംഭവിച്ചതും. മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ യേശു ബേത്ലഹേമിൽ അവതരിച്ചപ്പോൾ അതു കാണാനോ മനസിലാക്കാനോ അന്നത്തെ ഭരണാധികാരികൾക്കും മതാധികാരികൾക്കും സാധിച്ചില്ല. അവർ വാർത്ത കേട്ടെങ്കിലും അത് അവഗണിച്ചതേയുള്ളൂ. എന്നാൽ അവിടെയുണ്ടായിരുന്ന ആട്ടിടന്മാർ ആ വാർത്ത കേട്ടപ്പോൾ വിശ്വസിച്ചു. അതുപോലെ പൂജരാജാക്കന്മാരും ആ വാർത്ത വിശ്വസിച്ചു.
അന്നത്തെ ആട്ടിടയന്മാരെപ്പോലെയും പൂജരാജാക്കന്മാരെപ്പോലെയും ദൈവപുത്രന്റെ മനുഷ്യാവതാര വാർത്ത കേൾക്കാനും അതു വിശ്വസിക്കാനും ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. അതുകൊണ്ടുതന്നെയാണ് എല്ലാവർഷവും ഏറ്റവും ആഘോഷമായി നാം ക്രിസ്മസ് ആഘോഷിക്കുന്നത്.
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രൻ അവതരിച്ചു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വെറും ഒരു വാർത്തയല്ല. പ്രത്യുത, അതു നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തന്മൂലം, നമ്മുടെ ക്രിസ്മസ് ആഘോഷം ഒരു സാമൂഹ്യ ആചാരം മാത്രമായി അധഃപതിക്കാൻ നാം അനുവദിക്കരുത്. അതിനു പകരം ക്രിസ്മസ് ആഘോഷങ്ങളിൽ യേശുവിന് ഏറ്റവും വലിയ സ്ഥാനം നൽകാൻ നാം ശ്രദ്ധിക്കണം.
ക്രിസ്മസ് ഏറ്റവും ഭംഗിയായി ആഘോഷിക്കാൻ ആരോ തയാറാക്കിയ പത്തു കൽപനകൾ വായിക്കാനിടയായത് താഴെ കുറിക്കട്ടെ.
1. ക്രിസ്തുവിനെ ക്രിസ്മസിൽ നിന്ന് ഒരിക്കലും ഒഴിവാക്കരുത്.
2. ക്രിസ്മസ് ആഘോഷിക്കാൻ നിന്റെ ആത്മാവിനെ നീ ഒരുക്കണം. ആഘോഷങ്ങളിൽ നീ മുങ്ങിപ്പോകരുത്.
3. ക്രിസ്തുവിനു പകരം ക്രിസ്മസ് അപ്പൂപ്പൻ എന്ന സാന്താക്ലോസിനെ ക്രിസ്മസിന്റെ കേന്ദ്രബിന്ദു ആക്കരുത്.
4. നീ ക്രിസ്മസ് സമ്മാനം നൽകുന്പോൾ നിന്റെ ഹൃദയം ആ സമ്മാനത്തിലുണ്ടാവണം. അപ്പോൾ ആ സമ്മാനത്തിന്റെ മേന്മ നൂറുമടങ്ങ് വർധിക്കും.
5. നിനക്കു ലഭിക്കുന്ന ക്രിസ്മസ് സമ്മാനത്തിന്റെ മൂല്യം അതിന്റെ വില നോക്കി കണക്കാക്കരുത്. സ്നേഹം മൂലം നൽകുന്ന സമ്മാനമാണെങ്കിൽ അതിന്റെ മൂല്യം സ്വർണത്തേക്കാൾ വലുതായിരിക്കും.
6. ദരിദ്രരെ ഒരു കാരണവശാലും വിസ്മരിക്കരുത്. ഉള്ളതിന്റെ ഓഹരി അവരുമായി സ്നേഹപൂർവം പങ്കുവയ്ക്കണം.
7. പള്ളിയിലെ ശുശ്രൂഷകളിൽ തീർച്ചയായും സംബന്ധിക്കണം. ക്രിസ്മസിന്റെ പ്രധാന ആഘോഷം അവിടെയാണു നടക്കുന്നത്.
8. ക്രിസ്മസ് ആഘോഷം മെച്ചപ്പെടുത്താനെന്ന പേരിൽ ആർക്കും അധികഭാരം വരുത്തരുത്.
9. ക്രിസ്മസ് കാലത്ത് വീണ്ടും ഒരു പൈതലിനെപ്പോലെയാകണം. അങ്ങനെയാകാൻ സാധിക്കാത്തവർക്ക് സ്വർഗരാജ്യം അകലെയാണ്.
10. നിന്റെ ഹൃദയം ക്രിസ്തുവിന് നീ ശരിക്കും നൽകണം. എങ്കിൽ മാത്രമേ ക്രിസ്മസ് ആഘോഷത്തിനു ശരിക്കും അർഥമുണ്ടാകൂ.
ക്രിസ്മസ് ആഘോഷിക്കുന്ന അസരത്തിൽ നാം ശരിക്കും അനുസരിക്കേണ്ട പത്തു കൽപനകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിശദീകരണം ആവശ്യമില്ലാത്ത കൽപനകളാണ് അവ. എങ്കിൽപോലും അവയിലെ ഏറ്റവും അവസാനത്തെ കൽപന അൽപമായി വിശദീകരിക്കട്ടെ.
യേശുക്രിസ്തു ഭൂജാതനായപ്പോൾ ആകാശത്ത് പ്രത്യക്ഷപ്പെട്ട മാലാഖമാർ പാടിയത് ഇപ്രകാരമായിരുന്നു, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു ശാന്തിയും സമാധാനവും.'' മാലാഖമാർ അന്ന് ആശംസിച്ച ശാന്തിയും സമാധാനവും നമുക്കു ലഭിക്കണമെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന പത്തു കൽപനകളിൽ പറഞ്ഞിരിക്കുന്നതുപോലെ നമ്മുടെ ഹൃദയം അവിടുത്തേക്ക് കൊടുക്കണം. എങ്കിൽ മാത്രമേ നമ്മുടെ ഹൃദയത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കാൻ അവിടുത്തേക്ക് സാധിക്കൂ.
നമ്മുടെ ഹൃദയം യേശുവിനു നൽകി അവിടുത്തെ ശാന്തിയും സമാധാനവും നമുക്കു സ്വീകരിക്കാൻ സാധിച്ചാൽ അവിടുന്ന് നൽകുന്ന ശാന്തിയും സമാധാനവും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് സാധിക്കുമെന്നതാണ് യാഥാർഥ്യം. അങ്ങനെ ചെയ്യാൻ സാധിച്ചാൽ നമ്മുടെ ക്രിസ്മസ് ആഘോഷം ശരിക്കും അർഥപൂർണമായി മാറും. എല്ലാവർക്കും യേശു നൽകുന്ന ശാന്തിയും സമാധാനവും ആശംസിക്കുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top