വി​യ​ന്ന​യി​ലെ ദേ​വാ​ല​യ​ങ്ങ​ളു​ടെ മാ​താ​വ്
മാ​ന​വ​ച​രി​ത്ര​ത്തി​ലൂ​ടെ​യു​ള്ള വാ​യ​ന​ക​ൾ മ​ന​സിൽ പ​ഠ​നം ന​ട​ത്തു​ന്പോ​ഴാ​ണ് അ​റി​വി​ന്‍റെ സൗ​ന്ദ​ര്യം ന​മ്മ​ൾ തി​രി​ച്ച​റി​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​ഴു​ക​ല​ക​ളു​ടെ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യു​ടെ മാ​റി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ വ​ട​ക്ക് മ​ഞ്ഞ​ണി​ഞ്ഞ ആ​ൽ​പ്സ് പ​ർ​വത​നി​ര​ക​ളും തെ​ക്ക് യു.​എ​ൻ. മ​ന്ദി​ര​ത്തി​ന​ടു​ത്തുകൂടെ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ഡാ​ന്യൂ​ബ് ന​ദി​യും അ​തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലെ മ​ഞ്ഞ​ണി​ഞ്ഞ പ​ച്ച ത​ളി​രി​ല​ക​ളും, കാ​ല​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ളാ​യ ദേ​വാ​ല​യ​ങ്ങ​ൾ, കൊ​ട്ടാ​ര​ങ്ങ​ൾ, മ്യൂ​സി​യ​ങ്ങ​ൾ, അ​ഴ​കാ​ർ​ന്ന പൂ​ന്തോ​പ്പു​ക​ൾ, എന്നിവയും ഒ​രു രാ​ജ്യ​ത്തി​ന്‍റെ സം​സ്കൃ​തി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മ​ല​യാ​ളി​യാ​യ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ ഹോ​ട്ട​ലാ​യ പ്രോ​സി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ല​ണ്ട​നി​ൽ നി​ന്നെ​ത്തി​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ റെജി ന​ന്തി​ക്കാ​ട്ടും യു​ഗ്മ നഴ്സ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ജോ​സു​മാ​യി​ട്ടാ​ണു ദേ​വാ​ല​യ​ങ്ങ​ളു​ടെ മാ​താ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ന്‍റ് സ്റ്റീ​ഫ​ൻ ക​ത്തീ​ഡ്ര​ലി​ലേ​ക്ക് പോ​യ​ത്. പ​ടി​ഞ്ഞാ​റെ ക​ട​ലി​ന് മു​ക​ളി​ൽ സൂ​ര്യ​ൻ ചെ​ങ്ക​തി​രു​ക​ൾ പൊ​ഴി​ച്ചു​നി​ല്ക്കും പോ​ലെ ആ​കാ​ശ​ത്തി​ന്‍റെ ശീ​ത​ളഛാ​യ​യി​ൽ ഈ ​ദേ​വാ​ല​യം പ്ര​ശോ​ഭി​ച്ചു നി​ല്ക്കു​ന്നു.

അ​തി​ന് ചു​റ്റും ചി​റ​ക് വി​ട​ർ​ത്തി പ​റ​ക്കു​ന്ന പ്രാ​വു​ക​ൾ. അ​തി​മ​നോ​ഹ​ര​വും അ​ലൗ​കി​ക​വു​മാ​യ ഈ ​ദേ​വാ​ല​യ​ത്തി​ന് ചു​റ്റും ഭ​ക്ത​ജ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു. അ​ക​ത്തും പു​റ​ത്തും കൊ​ത്തി​വ​ച്ച പ്ര​തി​മ​ക​ൾ ദേ​വാ​ല​യ​ത്തെ ചും​ബി​ച്ചു നി​ല്ക്കു​ന്നു. എ.​ഡി. 1147ൽ ​ഗോ​ഥി​ക് വാസ്തു ശി​ല്പ​മാ​തൃ​ക​യി​ലാ​ണ് ഈ ​ദേ​വാ​ല​യം പ​ണി​ക​ഴി​പ്പി​ച്ച​ത്. പൗ​രാ​ണി​ക ഭാ​വ​മു​ള്ള കൊ​ത്തു​പ​ണി​ക​ളാ​ൽ അ​ത്യ​ന്തം ആ​ക​ർ​ഷ​ക​മാ​ണ് ഓ​രോ ശി​ല്പ​ങ്ങ​ളും. ഇ​തി​ന്‍റെ ഉ​യ​രം 137 അ​ടി​യാ​ണ്. അ​ക​ത്തെ ഹാ​ളി​ന് 110 മീ​റ്റ​ർ നീ​ള​വും വീ​തി 80 മീ​റ്റ​റുമാ​ണ്. 12 ഭീ​മ​ൻ തൂ​ണു​ക​ൾ. ഇ​തി​നു​ള്ളി​ൽ ത​ന്നെ ആ​റു ചാ​പ്പ​ലു​ക​ളു​ണ്ട്.

ദേ​വാ​ല​യ​ത്തി​ന്‍റെ മു​ക​ളി​ലെ കൊ​ത്തു​പ​ണി​ക​ളി​ലും വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള ടൈ​ലു​ക​ളാ​ണ്. ഹാ​ബ്സ് ബ​ർ​ഗ് രാ​ജ​വം​ശ​ത്തി​ന്‍റെ രാ​ജ​ചി​ഹ്ന​മാ​യ ഇ​ര​ട്ട​ത്ത​ല​യു​ള്ള പ​രു​ന്തി​ന്‍റെ രൂ​പ​വും ടൈ​ലു​ക​ൾ​കൊ​ണ്ടാ​ണ് തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ആ​ർ​ക്കി​ടെ​ക്‌ട് ആ​ൻ​റ്റോ​ണ്‍ വി​ൻ​ഗ്രാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഈ ​ദേ​വാ​ല​യംനിർമിച്ചത്. റോ​മ​ൻ​ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ആ​സ്ഥാ​ന​വും ഇ​വി​ടെ​യാ​ണ്. വി​യ​ന്ന​യു​ടെ സു​വ​ർ​ണഗോ​പു​ര​വും വ​ഴി​കാ​ട്ടി​യു​മാ​യ ഈ ​ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ​ല​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക​ർ വ​രു​ന്നു​ണ്ട്. ഇ​വിടത്തെ ഭാ​ഷ ജ​ർ​മനാ​ണ്. സ്നേ​ഹ​സൗ​ഹാ​ർ​ദമാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ൾ ഇ​ട​പെ​ടു​ന്ന​ത്. അ​ത​വ​രു​ടെ മ​ഹ​നീ​യ സം​സ്കാ​ര​മാ​ണ്.

ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ഓ​രോ അ​വ​ർ​ണനീ​യ ചി​ത്ര​ങ്ങ​ൾ കാ​ണു​ന്പോ​ഴും ക്രി​സ്തു​വി​നും എ​നി​ക്കു​മി​ട​യി​ലു​ള്ള ദൂ​രം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി തോ​ന്നി. ഓ​രോ ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ന്‍റെ അ​മൂ​ർ​ത്ത​ഭാ​വ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ്. ഇ​തി​നു​ള്ളി​ൽ നി​ന്നു​യ​രു​ന്ന​ത് ആ​ത്മാ​വി​ന്‍റെ സം​ഗീ​ത​മാ​ണ്. ഓ​രോ ചു​വ​ർ ചി​ത്ര​ങ്ങ​ളും ആ​ത്മാ​വി​ന്‍റെ അ​ന​ശ്വ​ര​മാ​യ മു​ഴ​ക്ക​ങ്ങ​ളാ​ണ്.
യേ​ശു വി​ഭാ​വ​നം ചെ​യ്ത സ്നേ​ഹ​വും സ​മാ​ധാ​ന​വും വി​ശു​ദ്ധി​യും ഈ ​ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ഓ​രോ തൂ​ണി​ലും തു​രു​ന്പി​ലും ക​ല​യു​ടെ മാ​യാ​പ്ര​പ​ഞ്ച​മു​യ​ർ​ത്തു​ന്നു​ണ്ട്. ജറുസലേമിലെ സ്റ്റീ​ഫ​ന്‍റെ ഓ​രോ വാ​ക്കു​ക​ളും റോ​മാ​സാ​മ്രാ​ജ്യ​ത്തി​നും യ​ഹൂ​ദ​നും മ​രു​ഭൂ​മി​പോ​ലെ ചു​ട്ടു​പൊ​ള്ളു​ന്ന​താ​യി​രു​ന്നു. ആ ​വി​ശു​ദ്ധ​ന്‍റെ വാ​ക്കു​ക​ൾ ദേ​വാ​ല​യ​ത്തി​ലെ മെ​ഴു​കു​തി​രി എ​രി​യു​ന്ന​തു​പോ​ലെ ജ്വ​ലി​ച്ചു​നി​ൽ​ക്കു​ന്നു. ഞ​ങ്ങ​ൾ​ക്ക് ചു​റ്റും ആ​ത്മീ​യാ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടി വ​ന്ന​വ​രു​ടെ മ​ന​സും ശ​രീ​ര​വും പ​ര​മ​മാ​യ ഏ​കാ​ഗ്ര​ത​യി​ൽ മു​ഴു​കി​യി​രു​ന്നു. എ.​ഡി 34ലാ​ണ് സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ സ്റ്റീ​ഫ​നെ റോ​മൻ ​ഭ​ര​ണ​കൂ​ടം ജറുസലേമിൽവ​ച്ച് ക​ല്ലെ​റി​ഞ്ഞു കൊ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​ച​കന്മാ​ർ ജറുസലേമിലാ​യി​രു​ന്നെ​ങ്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ര​ക്ത​സാ​ക്ഷി​ക​ൾ യേ​ശു​വി​ന്‍റെ നാ​മ​ത്തി​ൽ ഉ​ണ്ടാ​യ​ത് യൂ​റോ​പ്യൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ്.

ആ ​ര​ക്ത​സാ​ക്ഷി​ക​ൾ വി​ശു​ദ്ധന്മാ​രാ​യി മാ​റു​ക​യും അ​വ​രു​ടെ നാ​മ​ത്തി​ൽ ലോ​ക​മെ​ന്പാ​ടും കാരുണ്യസ്ഥാപനങ്ങളും വി​ദ്യാ​ഭ്യാ​സ​ സ്ഥാപനങ്ങളുമൊക്കെ വ​ള​രു​ക​യും ചെ​യ്തു. ആ ​നാ​മ​ത്തി​ൽ അ​ള​വ​റ്റ അ​നു​ഗ്ര​ഹ​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള വി​ശ്വാ​സി​ക​ളു​ണ്ട്. സെ​ന്‍റ് സ്റ്റീ​ഫ​ന്‍റെ പേ​രി​ൽ ജറുസലേം, അ​ർ​മേ​നി​യ, ഓ​സ്ട്രി​യ, ഓ​സ്ട്രേ​ലി​യ, ഇ​റാ​ൻ, തു​ർക്കി, ചൈ​ന, ഫ്രാ​ൻ​സ്, ഇ​ൻ​ഡ്യ, അ​യ​ർ​ലന്‍റ്, ബ്രി​ട്ട​ണ്‍ പ​ല രാ​ജ്യ​ങ്ങ​ളി​ലും ദേ​വാ​ല​യ​ങ്ങ​ള​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഡി​സം​ബ​ർ 26നാ​ണ് സെ​ന്‍റ് സ്റ്റീ​ഫ​ൻ രക്തസാക്ഷിയായത്. ആ ദിവസം ഈ ​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം അ​വ​ധി​യാ​ണ്. ബ്രി​ട്ട​ൻ ആ ​ദി​വ​സം ആ​ഘോ​ഷി​ക്കു​ന്ന​ത് ബോ​ക്സി​ംഗ് ദി​ന​മാ​യി​ട്ടാ​ണ്.

ലോ​ക​മെ​ന്പാ​ടും ര​ക്ത​സാ​ക്ഷി​ക​ളാ​യി​ട്ടു​ള്ള വി​ശു​ദ്ധന്മാ​ർ. അ​വ​രൊ​ഴു​ക്കി​യ ഓ​രോ തു​ള​ളി​ര​ക്ത​വും ഓ​രോ​രോ ദേ​വാ​ല​യ​ങ്ങ​ളി​ൽ ജീ​വ​ന്‍റെ തു​ടി​പ്പു​ക​ളാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്നു. വി​ശു​ദ്ധ​രെ വ​ലി​ച്ചു​കീ​റി പു​റ​ത്തേ​ക്കു ക​ള​ഞ്ഞ​വ​രൊ​ക്കെ​യും മ​ണ്ണാ​യി​മാ​റി​യ​പ്പോ​ൾ വ​ലി​ച്ചെ​റി​യ​പ്പെ​ട്ട​വ​ർ മ​ണ്ണി​നു​മു​ക​ളി​ൽ ആ​രാ​ധ്യരായി മാ​റു​ന്ന അ​ദ്ഭുത​കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്.

യൂ​റോ​പ്പി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്ന് റോ​മി​ലെ കൊ​ളോസി​യ​ത്തി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളെ ബ​ന്ധി​ത​രാ​ക്കി കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. ഭൂ​മി​ക്ക് മു​ക​ളി​ൽ നാ​ലുനി​ല​ക​ളും അ​തു​പോ​ലെ ആ​ഴ​വുമു​ള്ള കൊ​ളോ​സി​യ​ത്തി​ൽ നി​ന്ന് മു​ക​ളി​ലേ​ക്കു​യ​രു​ന്ന​ത് ഭ​യാ​ന​ക​മാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കൊ​ല​വി​ളി​യും ഗ​ർ​ജ​ന​വു​മാ​യി​രു​ന്നെ​ങ്കി​ൽ നി​ര​പ​രാ​ധി​ക​ളു​ടെ നി​ല​വി​ളി​ക​ൾ അ​തി​നു​ള്ളി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ന്നു. വി​ശു​ദ്ധ പത്രോ​സ്, പൗ​ലോസ് എന്നിവയുടെ വധിക്കപ്പെട്ടപ്പോൾ ഭൗതികശരീരങ്ങൾ ജ​ന​ങ്ങ​ളെ ഭ​യ​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് കൊ​ടു​ത്തി​ല്ല. നാ​ലാം നൂ​റ്റാ​ണ്ടി​ൽ കോൺസ്റ്റന്‍റൈൻ ച​ക്ര​വ​ർ​ത്തി​യാ​ണ് അ​വ​രു​ടെ കു​ഴി​മാ​ട​ത്തി​ന് മു​ക​ളി​ലാ​യി ദേ​വാ​ല​യം നിർമിച്ചത്.

ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ദൈ​വ​വ​ച​ന​ത്തി​ന്‍റെ വ്യാ​ഖ്യാ​ന​ങ്ങ​ൾ അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചും ചി​ത്ര​കാ​ര​ന്മാർ ചി​ത്ര​ങ്ങ​ളാ​യി ഓ​രോ ദേ​വാ​ല​യ​ങ്ങ​ളി​ലും വെ​ളി​പ്പെ​ടു​ത്തു​ന്നു. ഈ ​മ​ഹാന്മാ​രാ​യ ചി​ത്ര​കാ​രന്മാ​ർ, ശി​ല്പി​ക​ൾ, വി​ശു​ദ്ധരെപ്പോ​ലെ ദൈ​വ​ത്തി​ന്‍റെ സു​വി​ശേ​ഷ​കന്മാ​രാ​യി മാ​റു​ക​യാ​യി​രു​ന്നു. ഈ ​മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ മാർപാപ്പാ​മാ​ർ​ക്ക് വ​ലി​യ ഒ​രു പ​ങ്കു​ണ്ട്.

പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ൾ, ശി​ല്പങ്ങ​ൾ കാ​ണു​ന്പോ​ൾ വിസ്മയിച്ചുപോകും. നമ്മുടെ നാട്ടിലൊന്നും ചിത്രകലയ്ക്ക് അത്ര പ്രാധാന്യം നല്കിയതായി കാണുന്നില്ല.

കാ​രൂ​ർ സോ​മ​ൻ