Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
പ്രശ്നം ലോട്ടറി തന്നെ


കു​ര്യ​ൻ തോ​മ​സ് കോ​ള​ജ​ധ്യാ​പ​ക​നാ​ണ്. മ​ല​യാ​ളം ഡി​പ്പാ​ർ​​ട്ട്മെ​ന്‍റിന്‍റെ എ​ച്ച് ഒ ​ഡി​യു​മാ​ണ്. ത​റ​വാ​ട്ടു​കു​ടും​ബ​ത്തി​ൽ​നി​ന്നും അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ കു​ടും​ബ​വി​ഹി​ത​മാ​യി കി​ട്ടി​യ സ്ഥ​ല​ത്ത് ലോ​ണെ​ടു​ത്തു പ​ണി​തീ​ർ​ത്ത വീ​ട്ടി​ലാ​ണ് സാ​റും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. മ​ക്ക​ളി​ൽ മൂ​ത്ത​വ​ൻ സു​ജി​ൻ എം ​എ​സ്‌സി ബി​എ​ഡ്കാ​ര​നാ​ണ്. സു​ജി​ന് താ​ഴെ​യു​ള്ള​ത് പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. മൂ​ത്ത​വ​ൾ സു​മ; എം​സി​എ​യ്ക്ക് പ​ഠി​ക്കു​ന്നു. ഇ​ള​യ​വ​ൾ അ​നു എ​ൻ​ജി​നിയ​റിം​ഗ് ഫോ​ർ​ത്ത് സെ​മ​സ്റ്റ​ർ ക​ഴി​ഞ്ഞു.

സു​മ​ടീ​ച്ച​റാ​ണ് എ​ന്നെ​ക്ക​ണ്ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. കു​ടും​ബം ഇ​പ്പോ​ൾ ക​ട​ക്കെ​ണി​യി​ലാ​ണ്. വീ​ടു​പ​ണി​ത വ​ക​യി​ലോ, മ​ക്ക​ളെ പ​ഠി​പ്പി​ച്ച വ​ഴി​ക്കോ ഒ​ന്നും ഉ​ണ്ടാ​യ​ത​ല്ല ക​ടം; ലോ​ട്ട​റി എ​ടു​ത്ത വ​ക​യി​ലു​ണ്ടാ​യ​താ​ണീ സാ​ന്പ​ത്തി​ക​ബാ​ധ്യ​ത. ലോ​ട്ട​റി​ഭ്ര​മ​ക്കാ​ര​ൻ സു​ജി​നാ​ണെ​ന്നു നി​​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ നി​ങ്ങ​​ൾ​ക്കു തെ​റ്റി. കു​ട്ടി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മാ​തൃ​ക കാ​ട്ടേ​ണ്ട കു​ര്യ​ൻ​മാ​ഷു​ത​ന്നെ​യാ​ണ് പ്ര​തി. സാ​റി​ന് "ലോ​ട്ട​റി​മാ​നി​യ’​തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പ​ല​താ​യി. ശ​ന്പ​ളം കി​ട്ടു​ന്ന​തൊ​ന്നും പോ​രാ, സാ​റി​ന്‍റെ ലോ​ട്ട​റി​ച്ചെ​ല​വി​ന്. ഭാ​​ര്യ​യും മ​ക്ക​ളു​മ​റി​യാ​തെ പ​ല​വ​ഴി​ക്ക് പ​ല​രി​ൽ​നി​ന്നാ​യി ക​ടം​വാ​ങ്ങി​യും സാ​ർ ലോ​ട്ട​റി എ​ടു​ത്തു.

വീ​ട്ടി​ലെ ഒ​രു മു​റി​യി​ൽ പ​ല സം​സ്ഥാ​ന​ങ്ങ​ളു​ടെ ലോ​ട്ട​റി​ടി​ക്ക​റ്റു​ക​ൾ ചാ​ക്കും​പ​ടി​യാ​ണ് കു​ന്നു​കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത്. കു​ര്യ​ൻ​സാ​റി​ന് ക​ടം ന​ൽ​കി​യ പ​ല​രും പ​ല​വു​രു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം തി​രി​കെ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ അ​വ​ർ ക​ക്ഷി​യെ വ​ഴി​യി​ൽ പി​ടി​ച്ചു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്ന​ത് സു​മ​ടീ​ച്ച​റി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പു കൂ​ടാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്നു. നാ​ണ​ക്കേ​ടു​മൂ​ലം ടീ​ച്ച​റി​നും മ​ക്ക​​ൾ​​ക്കും പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ​പോ​ലും ക​ഴി​യു​ന്നി​ല്ല.ത​മാ​ശ​യ്ക്കു മ​ദ്യ​പാ​നം തു​ട​​ങ്ങി പി​ന്നീ​ട​തി​ന് അ​ടി​മ​യാ​യി​ത്തീ​രു​ന്ന​തു​പോ​ലെ പ​ല​രും അ​വി​ചാ​രി​ത​മാ​യി​ട്ടോ ത​മാ​ശയ്ക്ക് തു​ട​ങ്ങു​ന്ന ടി​ക്ക​റ്റെ​ടു​പ്പ് പി​ന്നീ​ട​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഒ​ഴി​യാ​ബാ​ധ​യാ​യി തീ​രു​ന്ന അ​വ​സ്ഥ.
ത​മാ​ശ ശീ​ല​മാ​യും ശീ​ലം അ​ടി​മ​ത്ത​മാ​യും മാ​റു​ന്ന ദു​ര​വ​സ്ഥ. കു​ര്യ​ൻ​മാ​ഷ് ഏ​താ​ണ്ട് ആ ​ഒ​ര​വ​സ്ഥ​യി​ലാ​ണ് എ​ന്നു പ​റ​യാം. അ​യാ​ളു​ടെ പ്ര​വൃ​ത്തി​യു​ടെ ഫ​ലം ആ ​കു​ടും​ബം മു​ഴു​വ​നും അ​നു​ഭ​വി​ക്കു​ക​യാ​ണ്.എ​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു കു​ടും​ബ​മു​ണ്ട്. ആ ​വീ​ട്ടി​ൽ പ​ത്രം ഇ​ടു​ന്ന​തു​പോ​ലെ ലോ​ട്ട​റി​വി​ൽ​പ്പ​ന​ക്കാ​ര​ൻ എ​ന്നും ഒ​രു ലോ​ട്ട​റി​ടി​​ക്ക​റ്റു കൊ​ണ്ടി​ടും. കു​ടും​ബ​നാ​ഥ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​യാ​ളി​ങ്ങ​നെ ചെ​യ്യു​ന്ന​ത്. വി​ൽ​പ്പ​ന​ക്കാ​ര​ൻ മാ​സ​ത്തി​ലൊ​രി​ക്ക​ൽ​വ​ന്ന് വ​രി​സം​ഖ്യ വാ​ങ്ങി​പ്പോ​വു​ക​യും ചെ​യ്യും. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളും കു​ടും​ബ​നാ​ഥന്മാ​രും ന​മ്മു​ടെ നാ​ട്ടി​ൽ അ​ങ്ങി​ങ്ങാ​യെ​ങ്കി​ലും കാ​ണു​മെ​ന്ന​തു​റ​പ്പാ​ണ്.

വാ​യ​ന​ക്കാ​രി​ൽ പ​ല​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ല​രെ​യെ​ങ്കി​ലും പ​രി​ച​യ​വു​മു​ണ്ടാ​കും. ഒ​രു​പ​ക്ഷേ നി​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​ത്തന്നെ ചു​രു​ക്ക​മാ​യി​ട്ടെ​ങ്കി​ലും ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ണ്ടാ​കാം.ഇ​ത്ത​ര​ക്കാ​രെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്പോ​ൾ, ഒ​ന്നും ചി​ന്തി​ക്കാ​തെ​യാ​ണ് ഇ​വ​ർ ഈ​യൊ​രു ശീ​ലം തു​ട​ങ്ങു​ന്ന​തെ​ന്ന് പ​റ​യു​ക​വ​യ്യ. പ്ര​തീ​ക്ഷ​യോ​ടു​കൂ​ടി​ത്ത​ന്നെ​യാ​യി​രി​ക്കും ഓ​രോ ടി​ക്ക​റ്റു​മി​വ​രെ​ടു​ക്കു​ക. അ​ടി​ക്കും, അ​ടു​ത്ത ത​വ​ണ​യെ​ങ്കി​ലും അ​ടി​ക്കും. ​ഇ​തി​ത്ത​ര​ക്കാ​രു​ടെ യാ​ഥാ​ർ​ത്ഥ്യ​മാ​കാ​തെ​പോ​കു​ന്ന എ​ന്ന​ത്തെ​യും ഒ​രു പ്ര​തീ​ക്ഷ​യാ​കാം. ലോ​ട്ട​റി അ​ടി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ടി​കി​ട്ടു​ന്ന പ​ണി​യാ​ണി​തെ​ന്ന് ഇ​ത്ത​ര​ക്കാ​ർ തി​രി​ച്ച​റി​യു​ന്പോ​ൾ ജീ​വി​ത​ത്തി​ൽ പ​ല​തും, ഒ​രു​പ​ക്ഷേ ജീ​വി​തം​ത​ന്നെ​യും, ഇ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കും.

ഒ​റ്റ​യ​ടി​ക്ക് ധ​ന​വാ​നാ​കു​വാ​നു​ള്ള അ​മി​ത​മോ​ഹം ന​ല്ല ശ​ത​മാ​നം ആ​ളു​ക​ളെ​യും ഈ​യൊ​രു കൃ​ത്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​ത് സ​ത്യം​ത​ന്നെ​യാ​ണ്. ടി​ക്ക​റ്റെ​ടു​ക്കു​ന്പോ​ൾ​മു​ത​ൽ ഇ​ത്ത​ര​ക്കാ​ർ മ​ന​ക്കോ​ട്ട കെ​ട്ടി​ത്തു​ട​ങ്ങു​ക​യാ​ണ്. ഫ​ല​മ​റി​യു​ന്ന​തോ​ടെ പ​ണി​തു​യ​ർ​ത്തി​യ സ്വ​പ്ന​സൗ​ധ​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യു​ന്നു. മൂ​ഢ​സ്വ​ർഗ​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന ഇ​വ​ർ പി​ന്നെ​യും​പി​ന്നെ​യും ടി​ക്ക​റ്റെ​ടു​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​രി​ൽ ന​ല്ലൊ​രു ഗ​ണ​മെ​ങ്കി​ലും അ​ല​സ​രാ​ണ്. അ​ദ്ധ്വാ​നി​ക്കാ​തെ സൗ​ഭാ​ഗ്യം കൈ​യി​ൽ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണ്. ഇ​ത്ത​രം മ​നോ​ഭാ​വം ഉ​ള്ള​വ​ർ നാ​ട്ടി​ലും കു​ടും​ബ​ങ്ങ​ളി​ലും വ​ർ​ദ്ധി​ച്ചാ​ൽ നാ​ടും വീ​ടും വ​ള​രു​ക​യി​ല്ല, ത​ള​രു​ക​യേ ഉ​ള്ളൂ. അ​ല​സ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ചെ​യ്യും.

കു​ര്യ​ൻ​സാ​റും സാ​റി​നെ​പ്പോ​ലു​ള്ള​വ​രും യാ​ഥാ​ർഥ്യം മ​ന​സി​ലാ​ക്കി ത​ങ്ങ​ളു​ടെ തെ​റ്റു തി​രു​ത്താ​ൻ ത​യാ​റാ​വ​ണം. തി​രു​ത്താ​ൻ ത​യാ​റാ​വാ​തെ തെ​റ്റി​നെ​യും ത​ന്നെ​​ത്ത​ന്നെ​യും ന്യാ​യീ​ക​രി​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണെ​ങ്കി​ൽ ശു​ഭ​ക​ര​മാ​യ​തൊ​ന്നും ഇ​ത്ത​ര​ക്കാ​രി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​വു​ക​യി​ല്ല.

സിറിയക് കോട്ടയിൽ
ദേ​വാ​ല​യ​ത്തി​ലെ ഫാ​ഷ​ൻ പ​രേ​ഡ്
ന​ഗ​ര​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു കോ​ള​ജി​ലെ ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​യാ​ണ് അ​നി​ത കു​ര്യ​ൻ. ഈ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത
ആർക്കും പ്രണയിക്കാം
എ​ന്നെ കാ​ണാ​ൻ എ​ത്തി​യ ആ ​അ​തി​ഥി ഒ​രു പ്രൈ​വ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​ണ്. കാ​ഴ്ച​യി​ൽ ഏ​താ​ണ്ട് നാ​ല്പ​ത് വ​യ​സ് തോ​ന്നും. യ​ഥാ​ർ​ത്ഥ​ത്തി​ൽ വ​യ​സ് മു​പ്പ​ത്തെ​ട്ടേ ഉ​ള​ളൂ​വെ​ന്ന്
ഉ​റ​ക്കംകെ​ടു​ത്തു​ന്ന ഭാ​ര്യ
കു​ഞ്ഞ​മ്മ, ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ്. കു​ഞ്ഞ​മ്മ​യ്ക്ക് പ്രാ​യം നാ​ൽ​പ​ത്. ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത്തെ വ​യ​സി​ൽ വി​വാ​ഹി​ത​യാ​യ​താ​ണ്. കു​ഞ്ഞ​മ്മ വി​വാ​ഹി​ത​യാ​യി ഭ​ർ​തൃ വീ​ട്ടി​ലേ​ക്ക് ക​യ​റി​ച്ച
പാട്ടുംപാടി ഗോകുൽ
കോള​ജ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രം വ​ന്നാ​ൽ ഉ​റ​പ്പി​ക്കാം, അ​തി​ലൊ​രു ഡാ​ൻ​സ് ന​ന്പ​ർ കാ​ണു​മെ​ന്ന്. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു പാ​ട്ടും നൃ​ത്ത​വും. മമ്മൂ​ട്ടി മാ​സ് ലു​ക്കി​ല
ബന്ധങ്ങൾക്ക് വില കൊടുക്കുന്ന തിരുപ്പിറവി‌‌
ഇ​ത്ത​വ​ണ ക്രി​സ്മ​സി​ന് സോ​ഫി​യും കു​ടും​ബ​വും മാ​ത്ര​മേ നാ​ട്ടി​ൽ എ​ത്തു​ക​യു​ള്ളൂ. സോ​ഫി ന​ഴ്സാ​ണ്. സോ​ഫി​യു​ടെ ഭ​ർ​ത്താ​വ് ക​ല്ല​റ​ക്കാ​ര​ൻ ഉ​പ്പു​ത​ട​ത്തി​ൽ ജ​റി​ൻ ജോ​സ​ഫ് ഷെ​ഫാ​ണ്. മ​ക്ക​ളാ​
സ്ത്രീ​പു​രു​ഷ സൗ​ഹൃ​ദ​ങ്ങ​ൾ അ​തി​ര് ക​ട​ക്കു​ന്നു​വോ
അ​ഖി​ല​യും ആ​ന​ന്ദും ക​ളി​ക്കൂ​ട്ടു​കാ​രാ​ണ്. ഇ​രു​വ​രും എ​ൽ. കെ.​ജി മു​ത​ൽ പ്ല​സ് ടൂ ​വ​രെ ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രാ​ണ്. അ​ഖി​ല ഹി​ന്ദു സ​മു​ദാ​യാം​ഗ​വും ആ​ന​ന്ദ് ക്രി​സ്ത്യ​ൻ സ​ഭാം​ഗ​വു​മാ​ണ.് അ​ഖ
കൊടുക്കുന്നതിനെ ചൊല്ലി
അ​ർ​പ്പ​ണ എ​ന്നാ​ണ് അ​യാ​ളു​ടെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്. അ​തൊ​രു മാ​ർ​ജി​ൻ ഫ്രീ ​ഷോ​പ്പാ​ണ്. അ​പ്പ​ച്ച​നെ​ന്ന അ​യാ​ൾ ഒ​രു പ​രോ​പ​കാ​രി​യാ​ണ്. പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​സം​തോ​റും അ​പ
ഒറ്റമൂലി പ്രയോഗം ആഗ്രഹിച്ച് വരുന്നവർ
മ​റ്റാ​രോ​ടും പ​റ​യാ​തെ​യും മ​ക്ക​ൾ ആ​രും അ​റി​യാ​തെ​യു​മാ​ണ് ആ ​കു​ടും​ബ​നാ​ഥ എ​ന്നെ കാ​ണാ​ൻ വ​ന്ന​ത്. പെ​ണ്ണ​മ്മ​യെ​ന്ന ആ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ജീ​വി​ച്ചി​രു​പ്പു​ണ്ട്.​ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ
അ​ന്യോ​ന്യം വ​ള​ർ​ത്തേ​ണ്ട​വ​ർ
ആ ​കു​ടും​ബ​ത്തെ കാ​ണു​ന്പോ​ൾ എ​ന്‍റെ കു​ടും​ബ​വും ഇ​തു​പോ​ലെ​യാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ ഉ​ണ്ടാ​വു​ക​യി​ല്ല. തോ​മ​സ് ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടേ​താ​ണ് ആ ​കു​ടും​ബം. ഇ​രു​വ​ർ​ക
കാലം മാറി കോലം മാറിയോ‍?
അ​യാ​ൾ ഒ​രു വ​ക്കീ​ലാ​ണ്. ഭാ​ര്യ രേ​ഖ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ക്ലാ​ർ​ക്കാ​ണ്. അ​യാ​ളു​ടെ പേ​ര് വി.​കെ ജോ​സ്, വ​ഞ്ചി​പ്പു​റ​ത്ത് കു​ര്യ​ൻ മ​ക​ൻ ജോ​സ്. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് എ​ട്ട് വ​
ചെരിഞ്ഞതിനെ നേരെയാക്കാൻ
ആ​ന​ന്ദ്, അ​ങ്ങ​നെ​യാ​ണ് അ​വ​ന്‍റെ പേ​ര്. മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് അ​വ​ൻ. ആ​ന​ന്ദി​ന് ഇ​പ്പോ​ൾ വ​യ​സ് ഇ​രു​പ​ത്തി​നാ​ലാ​യി. അ​വ​ന്‍റെ നേ​രെ താ​ഴ​ത്തെ ആ​ൾ അ​വ​നെ​ക്കാ​ൾ മൂ​ന്ന് വ​യ​സി​ന് ഇ​ള​യ​താ​ണ്.
അമ്മയുടെ പുണ്യം
പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി തൊ​ണ്ണൂ​റ്റി​നാ​ലു​കാ​രി​യാ​യ അ​മ്മ​ച്ചി ചി​രി​ച്ചു. അ​മ്മ​ച്ചി​യെ പ​രി​ച​രി​ക്കു​ന്ന മ​രു​മ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞു, അ​മ്മ​ച്ചി സ​ദാ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന്. പ​രി​ഭ​വ
മോങ്ങാനിരുന്ന മൂങ്ങായുടെ തലേൽ
കു​ട്ട​നാ​ട്ടി​ലാ​ണ് അ​യാ​ളു​ടെ മൂ​ലകു​ടും​ബം. ആ ​പേ​രി​ല​ല്ല അ​യാ​ളു​ടെ കു​ടും​ബം ഇ​പ്പോ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ അ​യാ​ളു​ടെ കു​ടും​ബ​പേ​ര് സാം ​ഭ​വ​നം എ​ന്നാ​ണ്. സാം ​അ​യാ​ളു​ടെ മൂ​ത്ത
ഇഷ്ടവും അനിഷ്ടവും
തൃ​ശൂ​രൂ​കാ​ര​നാ​യ അ​യാ​ൾ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം കോ​ഴി​ക്കോ​ട്ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് താ​മ​സ​മാ​ക്കി​യി​ട്ട് ഇ​രു​പ​ത് വ​ർ​ഷ​മാ​യി. പോ​സ്റ്റ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​യാ​
പാലു കൊടുത്തത് മൂർഖൻ പാമ്പിനോ
ആ​ന​ന്ദ് എ​ന്നാ​ണ് അ​വ​ന്‍റെ പേ​ര്. റി​ട്ട​യേ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ജ​റോ​മി​ന്‍റെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​ങ്ങ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സോ​ഫി​യാ​മ്മ​യു​ടെ​യും ദ​ത്ത്പു​ത്ര​നാ​ണ​വ​ൻ. ആ​ന​ന്ദി​
തൊട്ടാവാടി കുടുംബങ്ങൾ
അ​മ്മു​ക്കു​ട്ടി അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന് പ​ണി തു​ട​ങ്ങി​യ​താ​ണ്. പ​റ​ന്പി​ൽ പ​ണി​യോ ക​ന്പ​നി പ​ണി​യോ അ​ല്ല അ​മ്മു​ക്കു​ട്ടി ചെ​യ്യു​ന്ന​ത്, വീ​ട്ടു​ജോ​ലി​ക​ളാ​ണ്.​ര​ണ്ട് പ​ശു​ക്ക​ളു​ണ്ട്. കൂ​ടാ​തെ
പങ്കാളി ഇപ്പോഴും പര്യംപുറത്തു തന്നെയോ
കുടുംബക്കോടതിയുടെ നിർദേശാനുസൃതം കൗണ്‍സലിംഗിന് എത്തിയതാണവർ. ഇരുവരും അടുത്തയിട വിവാഹം കഴിഞ്ഞവരാണെന്ന് നിങ്ങൾ കരുതേണ്ട. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയേഴ് വർഷമായി. മൂത്ത മകളുടെ കല്യാണം കഴിഞ്ഞവർഷമാണ്
മ​ക്ക​ൾ പ​ഴി​ക്കാ​തി​രി​ക്കാ​ൻ
അ​യാ​ൾ മ​ര​ണ​മ​ട​ഞ്ഞു. കു​റെ നാ​ളാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ അ​ഞ്ച് വ​ർ​ഷ​ം മു​ന്പാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് മ​ക്ക​ളാ​ണ​യാ​ൾ​ക്ക്, മൂ​ന്ന് പെ​ണ്ണും ര​ണ്ടാ​ണും. മ​ക്ക​ൾ നാ​ലു പേ​രു​ടേ​യും ക​ല
പെൺമക്കൾക്കു വേണ്ടി കൈ നീട്ടുന്നവർ
അ​മ്മ​യും അ​പ്പ​നും മ​ക​ളും കൂ​ടി​യാ​ണ് എ​ന്നെ കാ​ണാ​ൻ എ​ത്തി​യ​ത്. അ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടി​ന്‍റെ​യും സ്ഥ​ലം വി​കാ​രി​യ​ച്ച​ന്‍റെ​യും ശിപാ​ർ​ശക്ക​ത്തു​ക​ൾ അ​പ്പ
പരിശീലകയും പരിപാലകയുമായ അമ്മ
“അ​മ്മ​യാ​യാ​ൽ ഇ​ങ്ങ​നെ വേ​ണം”. ആ ​സ്ത്രീ​യെ അ​ടു​ത്ത​റി​യാ​വു​ന്ന അ​മ്മ​മാ​രാ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രും അ​വ​രെ​ക്കു​റി​ച്ച് പ​റ​യു​ന്ന​താ​ണി​ത്. എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​ക്കോ, പേ​ര് വെ​ളി​പ്
ബന്ധത്തിന്‍റെ സ്നേഹമതിൽ തീർക്കാം
ന​മു​ക്കി​ട​യി​ൽ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ​പൂ​ക്ക​ള​മി​ട്ട് ഒാ​ണം വ​ര​വാ​യി. ആ​ത്മ​ക​ഥാം​ശ​മു​ള്ള അ​നു​ഭ​വ​ത്തി​ന്‍റെ ‍ പ​ങ്കു​വെ​യ്ക്ക​ലാ​ക​ട്ടെ ഇ​ത്ത​വ​ണ​ത്തെ ഫാ​മി​ലി വി​ഷ​ൻ. ഞാ​നും എ​ന്‍റെ സ​ഹോ​ദ​ര​ര
പറയാം നോ എന്നും യേസ് എന്നും
റെ​നി​മോ​ൾ പി​ണ​ക്ക​ത്തി​ലാ​ണ്. അ​വ​ൾ വേ​ലി​പ്പു​റ​ത്ത് റ​ജി​യു​ടെ​യും റിന്‍റുവിന്‍റെയും മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ്. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന റെ​നി പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ
വിവാഹിതരിൽ ചിലരുടെ വികല കാഴ്ചപ്പാടുകൾ
അ​പ്പു എ​ന്ന് വി​ളി​പ്പേ​രു​ള്ള അ​വ​ന്‍റെ പേ​ര് അ​ഗ​സ്റ്റ്യ​ൻ എ​ന്നാ​ണ്. ബി​എ​സ്‌സി ന​ഴ്സി​ംഗ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ന​ഴ്സിംഗ് തൊ​ഴി​ലി​നോ​ട് താ​ത്​പ​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ അ​വ​ൻ
മടുത്തോ കുടുംബ ജീവിതം‍?
ആ ​സ്ത്രീ കു​ട്ട​നാ​ട്ടു​കാ​രി​യാ​ണ്. പേ​ര് റോ​സ​ക്കു​ട്ടി. റോ​സ​ക്കു​ട്ടി വി​വാ​ഹി​ത​യും മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​ണ്. റോ​സ​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വി​നു മീ​ൻ​പി​ടു​ത്ത​മാ​ണ് പ​ണി, പേ​ര് ജേ
അധ്വാനഫലം അനുഭവിക്കാതെ പോകുന്നവർ
അ​യാ​ൾ വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​ണ്. ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന കാ​ല​ത്താ​ണ് ജോ​ജോ എ​ന്ന അ​യാ​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്. അ​ന്ന​യാ​ൾ​ക്ക് ഇ​രു​പ​ത്തൊ​ന്പ​ത് വ​യ​സാ​ണ്. വി​നു​ജ​യാ​ണ് ജോ​ജോ​യു​ടെ
കുറ്റകൃത്യം ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും
മ​നു സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ഈ​യി​ടെ പ​രോ​ളി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. അ​ന്നാ​ണ് അ​വ​ൻ എ​ന്നെ വ​ന്ന് ക​ണ്ട​ത്. ചെ​യ്ത തെ​റ്റി​നെ സം​ബ​ന്ധി​ച്ച് മ​നു​വി​ന് ന​ല്ല പ​ശ്ചാ​ത്താ​പം ഉ​ണ്ട്. അ​വ​ന്‍റെ മാ​താ
നിധി കാക്കുന്ന ഭൂതം
ഇ​ന്ന​ലെ എ​ന്നെ കാ​ണാ​ൻ വീ​ണ്ടും അ​വ​ർ വ​ന്നി​രു​ന്നു. അ​യാ​ൾ വി​ദേ​ശ​ത്താ​ണ്. അ​വി​ടെ ജോ​ലി​യി​ലാ​യി​ട്ട് എ​ട്ടുവ​ർ​ഷ​മാ​യി. നാ​ട്ടി​ല​യാ​ൾ മെ​ഡി​ക്ക​ൽ റെ​പ്ര​സന്‍റേറ്റീവാ​യി​രു​ന്നു. ജോ​യി എ​ന്ന
അണ്ണാന് ആനയോളം വാ പൊളിക്കാമോ ?
കു​റ്റി​യേ​ട​ത്ത് ചാ​ക്കോ​ച്ച​ൻ എ​ന്ന അ​യാ​ൾ കു​ള​മാ​വി​ൽ താ​മ​സ​മാ​ക്കി​യി​ട്ട് പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി. പ​ല നാ​ടു​ക​ളി​ലു​ള്ള വീ​ടു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച​ശേ​ഷ​മാ​ണ് ചാ​
ഭാരം താങ്ങുന്ന കഴുതകൾ
അ​വ​രി​രു​വ​രും പി​ണ​ക്ക​ത്തി​ലാ​ണ്. അ​ന്യോ​ന്യം സം​സാ​രി​ച്ചി​ട്ട് മൂ​ന്ന് ദി​വ​സ​മാ​യി.​കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ ഒ​ക്കെ ആ​യ​തി​നാ​ൽ വീ​ട്ടു​കാ​ര്യ​ങ്ങ​ൾ ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. അ​യ
ചാക്കോച്ചന്‍റെ ഭാഗ്യം
അ​യാ​ൾ ഒ​രു പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​ണ്. വ​ലി​യ വി​ദ്യാ​ഭ്യാ​സ​മൊ​ന്നു​മു​ള​ള ആ​ള​ല്ല. പ​ക്ഷേ, നാ​ട്ടു​കാ​ർ​ക്കെ​ല്ലാം അ​യാ​ളെ​ക്കു​റി​ച്ച് വ​ലി​യ മ​തി​പ്പാ​ണ്. ചാ​ക്കോ​ച്ച​നെ​ന്ന അ​യാ​ൾ മ​ക്ക​ളി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.