വൃത്തിയുള്ള പല്ല് നല്ല പ​ല്ല്
പ​ല്ലു ക്ലീ​ൻ ചെ​യ്യ​ണം എ​ന്നു ചി​ന്തി​ക്കു​ന്പോ​ൾ ആ​ദ്യം മ​ന​സ്സി​ൽ തെ​ളി​യു​ന്ന​ത് ഒ​രു ദ​ന്ത​ചി​കി​ൽ​സ​ക​നെ​യും ദ​ന്ത ആ​ശു​പ​ത്രി​യു​മാ​ണ്. എ​ന്നാ​ൽ പ​ല്ലി​ന്‍റെ ക്ലീ​നിം​ഗി​ന്‍റെ അ​വ​സാ​ന ഭാ​ഗം മാ​ത്ര​മാ​യി​രി​ക്ക​ണം ദ​ന്ത​ാ​ശു​പ​ത്രി​യി​ൽ ചെ​യ്യേ​ണ്ട​ത്. ആ​ദ്യ​ഭാ​ഗം ദ​ന്ത​ശു​ചീ​ക​ര​ണം സ്വ​ന്ത​മാ​യി ദി​ന​വും ചെ​യ്യേ​ണ്ട​താ​ണ്.

1. ഹോം ​ഡെന്‍റൽ ക്ലീ​നിം​ഗ്
2. പ്ര​ഫ​ഷ​ണ​ൽ ​ഡെന്‍റൽ ക്ലീ​നിം​ഗ്

ഹോം ​​ഡെന്‍റൽ ക്ലീ​നിം​ഗ്

ഹോം ​ഡ​ന്‍റെ​ൽ ക്ലീ​നിം​ഗ് ബ്ര​ഷിം​ഗി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ല. വി​വ​ധ ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ഇ​ന്ന് ന​മ്മു​ക്ക് ല​ഭ്യ​മാ​ണ്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന ബ്ര​ഷു​ക​ൾ മാ​ത്ര​മ​ല്ല, ദ​ന്ത​ചി​കി​ൽ​സ​ക​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന ബ്ര​ഷു​ക​ൾ, ഉ​ദാ: ഇ​ന്‍റർ​​ഡെന്‍റൽ ബ്ര​ഷ്, ഇന്‍റർ ​പ്രോ​ക്സി​മ​ൽ ബ്ര​ഷ്, ​ഡെന്‍റൽ ഫ്ളോ​സ്, ഇ​ത്ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​വ​ശ്യാ​നു​സ​ര​ണം നി​ർ​ദേശി​ക്കു​വാ​ൻ ദ​ന്ത​ചി​കി​ൽ​സ​ക​നു സാ​ധി​ക്കും. ആ​ദ്യം സ്വ​ന്ത​മാ​യി അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​ത് ശ​രി​യാ​യ രീ​തി​യി​ലാ​ണോ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നാ​ണ്. ഇ​തി​ന് ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

1.ഏ​തു രീ​തി​യി​ലാ​ണ് പ​ല്ലു തേ​യ്ക്കേ​ണ്ട​ത് എ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​മ്മെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടോ? 2.പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​രീ​തി​യി​ലാ​ണോ ന​മ്മ​ൾ പ​ല്ലു തേ​യ്ക്കു​ന്ന​ത്?

3.മാ​താ​പി​താ​ക്ക​ൾ​ക്ക് പ​ല്ലു തേ​യ്ക്കു​ന്ന രീ​തി ശ​രി​യാ​യി അ​റി​യു​മോ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പൂ​ർ​ണ്ണം അ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ല്ലു തേ​ക്കു​ന്ന രീ​തി ശ​രി​യ​ല്ലാ​താ​ക്കു​ന്ന​ത്.

ഡെന്‍റൽ ഫ്ളോ​സ്

പ​ല്ലു തേ​ക്കു​ന്ന​തി​ന് ഒ​പ്പം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട ഒ​രു കാ​ര്യ​മാ​ണ് ഫ്ളോ​സിം​ഗ്. ഫ്ളോസ് ഒ​രു നൂ​ലാ​ണ്. ഇ​ത് പ​ല്ലു​ക​ൾ​ക്ക് ഇ​ട​യി​ൽ ഉ​ള്ള സ്ഥ​ല​ത്ത് ക​ട​ത്തി ക്ലീ​ൻ ചെ​യ്യേ​ണ്ട​താ​ണ്. പ​ല ത​ര​ത്തി​ലു​ള്ള ഫ്ളോ​സു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​ത് ​ഡെന്‍റൽ പ്ലാ​ക്ക് എ​ന്ന രോ​ഗാ​ണു​ബാ​ധി​ത പാ​ട​യെ പൂ​ർ​ണ്ണ​മാ​യും നീ​ക്കം ചെ​യ്യു​ന്നു. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ ക​യ​റു​ന്ന നാ​രു​ക​ൾ, ഇ​റ​ച്ചി​യു​ടെ നാ​രു​ക​ൾ ഇ​വ​യെ എ​ടു​ത്തു മാ​റ്റു​വാ​ൻ ഏ​റ്റ​വും ഫല​പ്ര​ദ​വും നി​രു​പ​ദ്ര​വ​പ​ര​വുമാ​യ മാ​ർ​ഗം ഫ്ളോ​സിം​ഗ് ആ​ണ്. പ​ല്ലു​ക​ളു​ടെ 30% ത്തോ​ളം ഭാ​ഗം അ​ടു​ത്ത പ​ല്ലു​ക​ളോ​ട് ചേ​ർ​ന്നി​രി​ക്കു​ന്ന​താ​ണ്. ഈ ​ഭാ​ഗ​ത്ത് ബ്ര​ഷു​ക​ൾ എ​ത്തു​ന്നി​ല്ല. ഫ്ളോ​സും ബ്ര​ഷും കൂ​ടി ചേ​ർ​ത്താ​ൽ സ​ന്പൂ​ർ​ണ ഹോം ​​ഡെന്‍റൽ ക്ലീ​നിങ്ങ് ആ​കു​ന്നു

ഫ്ളോ​സ്സ് പി​ക്ക്

​ഡെന്‍റൽ ഫോ​സി​നോ​ടൊ​പ്പം ടൂ​ത്ത് പി​ക്ക് ഉ​ള്ള ഡി​സ്പോ​സി​ബി​ൾ ഫ്ളോ​സു​ക​ൾ ല​ഭി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഫ്ളോ​സ്് ഒ​രു ഉ​പയോ​ഗ​ത്തി​നു​ശേ​ഷം ക​ള​യു​ന്ന​തി​നു​ള്ള​താ​ണ്.

ഇന്‍റർ ഡെന്‍റൽ ബ്ര​ഷ്

ബോ​ട്ടി​ൽ ബ്ര​ഷി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള വ​ള​രെ ചെ​റി​യ ബ്ര​ഷാ​ണി​ത്. ഇ​തി​ന്‍റെ അ​റ്റ​ത്തു​ള്ള ചേ​ർ​പ്പ് മാ​ത്രം മാ​റ്റാ​വു​ന്ന​താ​ണ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ണ്ടെ​ങ്കി​ൽ ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യേ​ണ്ട​താ​ണ്. അ​മി​ത​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​യ​റു​ന്ന വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും ബ്ര​ഷി​ങ്ങി​നോ​ട് ഒ​പ്പം ഇന്‍റർ ​ഡെന്‍റൽ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യ​ണം. ഒ​ര​റ്റ​ത്ത് ഒ​റ്റ ബ്ര​സി​ൽ​സ്സ് കൂ​ട്ടം മാ​ത്രം ഉ​ള്ള ബ്ര​ഷു​ക​ളും പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ അ​ഴു​ക്കു​ക​ൾ ക​ള​യു​വാ​ൻ ഉ​പ​യോ​ഗി​ക്കാം.

ട​ങ്ങ് ക്ലീ​നിങ്ങ് ( നാ​ക്കു വ​ടി​ക്ക​ൽ)

ട​ങ്ങ് ക്ലീ​നിങ്ങ് ചെ​യ്യു​ന്ന​ത് നാ​ക്കി​നി​ട​യി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ട​ങ്ങ് ക്ലീ​നി​ങ്ങ് ചെ​യ്യു​ന്ന രീ​തി, ചെ​യ്യു​ന്ന ഉ​പ​ക​ര​ണം.... ഇ​തി​ൽ ആ​ണ് മാ​റ്റം വ​രു​ത്തേ​ണ്ട​ത്. സ്റ്റെ​യി​ൻ​ലെ​സ്സ് സ്റ്റീ​ൽ, പ്ലാ​സ്റ്റി​ക്ക് പോ​ലെ ക​ട്ടി​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​വ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന ട​ങ്ങ് ക്ലീ​നിങ്ങ് ഉ​പാ​ധി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ക്കി​ൽ മു​റി​വും ത​ടി​പ്പും ഉ​ണ്ടാ​ക്കും. ഉ​പ​യോ​ഗി​ക്കു​ന്നെ​ങ്കി​ൽ വ​ള​രെ കു​റ​ച്ചു ബ​ലം മാ​ത്രം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.

ഏ​റ്റ​വും ഉ​ചി​ത​മാ​യ​ത് ബ്ര​ഷി​ന്‍റെ ബ്ര​സ്സി​ൽ​സ് ഉ​പ​യോ​ഗി​ച്ച് നാ​ക്കു ക്ലീ​ൻ ചെ​യ്യു​ന്ന​താ​ണ്. നാ​ക്കു ക്ലീ​ൻ ചെ​യ്യു​ന്ന​ത് വാ​യ്നാ​റ്റം ഇ​ല്ലാ​താ​ക്കു​വാ​ൻ സ​ഹാ​യി​ക്കും. മൃ​ദു​വാ​യി ട​ങ്ങ് ക്ലീ​നി​ങ്ങ് ചെ​യ്താ​ൽ അ​ത് നാ​ക്കി​നു ര​ക്ത​യോ​ട്ടം കൂ​ട്ടു​ക​യും, അ​ഴു​ക്കു​ക​ൾ മാ​റു​ക​യും രു​ചി​മു​കു​ള​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കു​ക​യും ചെ​യ്യും. അ​മി​ത​മാ​യ ബ​ലം കൊ​ടു​ത്താ​ൽ ഇ​വ​യെ​ല്ലാം ത​ക​രാ​റി​ൽ ആ​കു​ക​യും ചെ​യ്യും.

വാ​ട്ട​ർ പി​ക്ക്

ഇ​ത ്ഒ​രു ദ​ന്ത​ശൂ​ചീ​ക​ര​ണ ഉ​പാ​ധി​യാ​ണ്. കൂ​ടു​ത​ൽ ശ​ക്തി​യി​ൽ ഒ​രു സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം ചീ​റ്റു​ന്ന​തു മൂ​ലം അ​ഴു​ക്കു​ക​ളും രോ​ഗാ​ണു​ക്ക​ളും പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും മോ​ണ​യി​ൽ നി​ന്നു നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്നു. ഇ​ത് മോ​ണ​യെ മ​സ്സാ​ജ് ചെ​യ്യു​ന്ന​തി​നാ​ൽ ര​ക്ത​യോ​ട്ടം കൂ​ടു​ക​യും മോ​ണ​യ്ക്ക് കൂ​ടു​ത​ൽ ആ​രോ​ഗ്യം ല​ഭി​ക്കു​ക​യും ചെ​യ്യും. പ​ല്ലു​ക​ളി​ൽ ക​ന്പി​യി​ടു​ന്ന ചി​കി​ൽ​സ ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ത് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. ബ്രി​ഡ്ജി​ന്‍റെ അ​ടി​ഭാ​ഗം സ്വ​ന്ത​മാ​യി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും ഇം​പ്ളാ​ന്‍റ് ക്ലീ​നിം​ഗി​നും വാ​ട്ട​ർ പി​ക്സ് വ​ള​രെ ന​ല്ല​താ​ണ്. വാ​ട്ട​ർ പി​ക്കി​ന്‍റെ അ​റ്റ​ത്തു​ള്ള ട്യൂ​ബ് മാ​റ്റി​യി​ടാ​ൻ പ​റ്റു​ന്ന​താ​ണ്. മൗ​ത്ത് വാ​ഷു​ക​ൾ ഇ​തി​ൽ​കൂ​ടി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഡ​ഞ്ച​ർ ക്ലീ​നിം​ഗ്

പ​ല്ലു​സെ​റ്റ് വ​ച്ചി​ട്ടു​ള്ള​വ​ർ എ​ങ്ങ​നെ അ​തു ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് അ​റി​ഞ്ഞി​രി​ക്ക​ണം പേ​ഷ്യ​ന്‍റിന് എ​ടു​ത്തു മാ​റ്റു​വാ​ൻ സാ​ധി​ക്കു​ന്ന മു​ഴു​വ​നാ​യു​ള്ള​തോ, ഭാ​ഗി​ക​മാ​യു​ള്ള​തോ ആ​യ പ​ല്ലു സെ​റ്റ് എ​ല്ലാ ദി​വ​സ​വും ര​ണ്ടു​നേ​രം ക​ഴു​കി വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. പ​ല്ലു​സെ​റ്റ് അ​ട​പ്പു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ വെ​ള്ള​ത്തി​ൽ ഇ​ട്ടു വ​യ്ക്ക​ണം.

കൂ​ടു​ത​ൽ അ​ഴു​ക്കും ക​റ​യും ഉ​ണ്ടാ​വാ​തി​രി​ക്കു​വാ​ൻ ഡ​ഞ്ച​ർ ക്ലീ​നിം​ഗ് ടാ​ബ്‌ലെറ്റ്, സൊ​ലൂ​ഷ്യ​ൻ എ​ന്നി​വ ഇ​ട്ടു വ​യ്ക്കു​ന്ന വെ​ള്ള​ത്തി​ൽ ഇ​ടു​ക. ഇ​ത് രോ​ഗാ​ണു​വി​മു​ക്ത​ത​യും, ഡ​ഞ്ച​ർ ക്ലീ​നിം​ഗി​നു കാ​ര​ണ​മാ​കു​ന്നു. തി​രി​കെ വാ​യി​ൽ ഡെ​ഞ്ച​ർ വ​യ്ക്കു​ന്പോ​ൾ ന​ന്നാ​യി ക​ഴു​കു​വാ​നും വ​ള​രെ സോ​ഫ്റ്റാ​യ ഡെ​ഞ്ച​ർ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ബ്ര​ഷ് ചെ​യ്യു​വാ​നും ഓ​ർ​ക്കു​ക. ഡെ​ഞ്ച​റി​ൽ ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ശ​ക്തി കൊ​ടു​ക്കാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക.


ഈ ​ത​ര​ത്തി​ലു​ള്ള ക്ലീ​നിം​ഗ് ഉ​പാ​ധി​ക​ൾ എ​ല്ലാം ത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ലും വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ഒ​രു ദ​ന്തഡോ​ക്ട​റെ ക​ണ്ട് ചെ​ത്ത​ലു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്.

പ്ര​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗി​ൽ

മോ​ണ​യി​ലും പ​ല്ലു​ക​ളി​ലും ആ ​സ​മ​യ​ത്ത് പ​റ്റി​യി​രി​ക്കു​ന്ന എ​ല്ലാ അ​ഴു​ക്കു​ക​ളും നീ​ക്കം ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​ഴു​ക്കു പി​ടി​ക്കാതി​രി​ക്കാ​നു​ള്ള പോ​ളി​ഷിം​ഗും, റു​ട്ട് പേ​നി​ങ്ങും ന​ട​ത്തു​ന്നു - അ​ൾ​ട്രാ സോ​ണി​ക് ക്ലീ​നിം​ഗ് ചെ​യ്യു​ന്പോ​ൾ എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും എ​ല്ലാ വ​ശ​ങ്ങ​ളി​ലും ഇ​ൻ​സ്ട്ര​മെ​ന്‍റ് എ​ത്തു​ക​യും പോ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് നി​ർ​ണ്ണ​യി​ക്കു​വാ​ൻ ദ​ന്ത​ഡോ​ക്ട​റെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.