ഡെ​സ്പാ​സി​ത്തോ- അ​ദ്ഭുതം, ആ​ഘോ​ഷം...
ഒ​രു കൊ​ല്ലം- യു​ട്യൂ​ബി​ൽ 4,67,51,72,820 ത​വ​ണ പ്ലേ ​ചെ​യ്യ​പ്പെ​ട്ട ഒ​രു പാ​ട്ട്. 25 ദ​ശ​ല​ക്ഷം ലൈ​ക്കു​ക​ൾ, 19,90,927 ക​മ​ന്‍റു​ക​ൾ. കേ​ൾ​വി​യി​ലും കാ​ഴ്ച​യി​ലും ഒ​രു സാ​ധാ​ര​ണ ത​ട്ടു​പൊ​ളി​പ്പ​ൻ. എ​ന്നാ​ൽ അ​തെ​ങ്ങ​നെ ഒ​ര​ദ്ഭു​ത​മാ​യി എ​ന്ന ക​ഥ പ​റ​യു​ക​യാ​ണ് ഡെ​സ്പാ​സി​ത്തോ എ​ന്ന സ്പാ​നി​ഷ് ഗാ​നം. 2017ലെ ​സൂ​പ്പ​ർ​ഹി​റ്റ് ഗാ​നം എ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു​ത്ത​ര​മേ​യു​ള്ളൂ- ഡെ​സ്പാ​സി​ത്തോ!

ആ​ഘോ​ഷ​ഗാ​നം

പോ​ർ​ട്ടോ റി​ക്ക​ൻ ഗാ​യ​ക​ൻ ലൂ​യി​സ് ഫോ​ണ്‍​സി, റാ​പ്പ​ർ ഡാ​ഡി യാ​ങ്കി എ​ന്നി​വ​ർ ചേ​ർ​ന്നു പാ​ടി​യ ഡെ​സ്പാ​സി​ത്തോ ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി 12നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ഈ​യൊ​രു കൊ​ല്ലം​കൊ​ണ്ട് യു​ട്യൂ​ബി​ൽ വീ​ഡി​യോ പ്ലേ ​ചെ​യ്യ​പ്പെ​ട്ട ക​ണ​ക്കാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത് (ഈ ​കു​റി​പ്പു ത​യാ​റാ​ക്കു​ന്ന​തു​വ​രെ​യു​ള്ള​തു മാ​ത്രം). അ​ന്പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ ഇത് മി​ക​ച്ച ഗാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഏ​റ്റ​വും മി​ക​ച്ച ലാ​റ്റി​ൻ ഗാ​ന​ങ്ങ​ളി​ൽ ബി​ൽ​ബോ​ർ​ഡ് മാ​ഗ​സി​ൻ ഇ​തി​ന് അ​ഞ്ചാം സ്ഥാ​നം ന​ൽ​കു​ന്നു.

കേ​ൾ​വി​ക്കാ​രെ എ​ങ്ങ​നെ ഈ ​പാ​ട്ട് മാ​യി​ക​വ​ല​യ​ത്തി​ലാ​ക്കി എ​ന്നു ചോ​ദി​ച്ചാ​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം പ​റ​യു​ക​വ​യ്യ. ഡാ​ൻ​സ് വീ​ഡി​യോ​ക​ളും മാ​ഷ് അ​പ്പു​ക​ളു​മാ​യി ലോ​കം ഡെ​സ്പാ​സി​ത്തോ​യെ സാ​വ​ധാ​നം ആ​ഘോ​ഷ​മാ​ക്കു​ക​യാ​യി​രു​ന്നു- ഡെ​സ്പാ​സി​ത്തോ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം പോ​ലെ​ത്ത​ന്നെ. സ്വ​ന്തം പ​തി​പ്പു​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സാ​ക്ഷാ​ൽ ജ​സ്റ്റി​ൻ ബീ​ബ​ർ എ​ത്തി​യ​തോ​ടെ ഡെ​സ്പാ​സി​ത്തോ​യു​ടെ ജ​ന​പ്രീ​തി വീ​ണ്ടും കു​തി​ച്ചു. ഈ ​വീ​ഡി​യോ ഒ​രൊ​റ്റ​ദി​വ​സം​കൊ​ണ്ട് ര​ണ്ടു​കോ​ടി പേ​ർ ക​ണ്ടു. ബീ​ബ​റി​ന്‍റെ റീ​മി​ക്സ് വ​ന്ന​തോ​ടെ യു​എ​സ് ബി​ൽ​ബോ​ർ​ഡ് ഹോ​ട്ട് 100 ലി​സ്റ്റി​ൽ ഡെ​സ്പാ​സി​ത്തോ ഒ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

പോ​ർ​ട്ടോ റി​ക്കോ ര​ക്ഷ​പ്പെ​ട്ടു

പാ​ട്ടു സൂ​പ്പ​ർ ഹി​റ്റാ​യ​തോ​ടെ മ​റ്റൊ​ര​ദ്ഭു​തം​കൂ​ടി സം​ഭ​വി​ച്ചു. വീ​ഡി​യോ​യി​ൽ ക​ണ്ട മ​നോ​ഹ​ര​മാ​യ ഇ​ട​ങ്ങ​ൾ നേ​രി​ൽ കാ​ണാ​ൻ പോ​ർ​ട്ടോ റി​ക്കോ​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ മ​ഹാ​പ്ര​വാ​ഹ​മാ​യി. ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണം ഏ​താ​ണ്ട് അ​ന്പ​തു​ശ​ത​മാ​നം വ​ർ​ധി​ച്ചു. ശ​ത​കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ വ​രു​ന്ന ക​ട​ക്കെ​ണി​യി​ൽ​പാ​പ്പ​രാ​യ പോ​ർ​ട്ടോ റി​ക്കോ പ​തി​യെ ത​ല​യു​യ​ർ​ത്തി.

വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ. പോ​ർ​ട്ടോ റി​ക്കോ​യു​ടെ സു​ന്ദ​ര​പ്ര​ദേ​ശ​ങ്ങ​ളും ആ​ഘോ​ഷ ജീ​വി​ത​വു​മാ​ണ് വീ​ഡി​യോ​യി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്. ഗാ​യ​ക​ർ​ക്കൊ​പ്പം 2006ലെ ​മി​സ് യൂ​ണി​വേ​ഴ്സ് സു​ലൈ​ക റി​വേ​റ​യും വീ​ഡി​​യോ​യി​ൽ ഉ​ണ്ട്.

അ​വാ​ർ​ഡു​ക​ൾ കൈ​നി​റ​യെ

റെ​ക്കോ​ർ​ഡ് ഓ​ഫ് ദ ​ഇ​യ​ർ, സോം​ഗ് ഓ​ഫ് ദ ​ഇ​യ​ർ, ബെ​സ്റ്റ് അ​ർ​ബ​ൻ ഫ്യൂ​ഷ​ൻ/ പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​ങ്ങ​നെ ലാ​റ്റി​ൻ ഗ്രാ​മി അ​വാ​ർ​ഡു​ക​ൾ, അ​മേ​രി​ക്ക​ൻ അ​വാ​ർ​ഡ്സ്, ലാ ​മൂ​സാ അ​വാ​ർ​ഡ്സ്, ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ മ്യൂ​സി​ക് അ​വാ​ർ​ഡ്സ് എ​ന്നി​ങ്ങ​നെ അം​ഗീ​കാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കാ​ണ് ഡെ​സ്പാ​സി​ത്തോ​യെ തേ​ടി​വ​ന്ന​ത്. ഡാ​ഡി യാ​ങ്കി​ക്കും ലൂ​യി​സ് ഫോ​ണ്‍​സി​ക്കും ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ണ്ടാ​യി.

മ​ലേ​ഷ്യ​പോ​ലു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പാ​ട്ടി​ന്‍റെ വ​രി​ക​ളെ​ക്കു​റി​ച്ച് എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യെ​ന്ന​തൊ​ഴി​ച്ചാ​ൽ ലോ​കം മു​ഴു​വ​ൻ ഒ​രു​മി​ച്ചുകേ​ട്ട പാ​ട്ടു​ത​ന്നെ​യാ​യി​രു​ന്നു ഡെ​സ്പാ​സി​ത്തോ. ഇ​തു​പോ​ലൊ​രെ​ണ്ണം ഇ​നി​യെ​ന്ന് ലോ​ക​ത്തി​ന് ആ​ഹ്ലാ​ദം പ​ക​രു​മെ​ന്ന് കാ​ത്തി​രു​ന്നു കേ​ൾ​ക്കാം.