നിറച്ചത്
മിഡിയം സൈസ് വഴുതനങ്ങ നടുവെ പിളർന്നത്-2 സവോള അരിഞ്ഞത് -1, വെളുത്തുള്ളി അരിഞ്ഞത് 4 അല്ലി, തക്കാളി അരിഞ്ഞത് -1, റൊട്ടി പൊടി - 2 ടീസ്പൂൺ, കുരുമുളകുപൊടി - അര ടീ സ്പൂൺ, ചെറുനാരങ്ങ നീര് -1 ടീസ്പൂൺ, മല്ലിയില അരിഞ്ഞത് -3 ടീസ്പൂൺ, ഉപ്പ്, വഴറ്റാനുള്ള എണ്ണ.
ഉണ്ടാക്കുന്ന വിധം - പൊളിച്ച വഴുതനങ്ങയുടെ ഉൾവശം അര മാർജിൻ ഇട്ട് ചുരന്നെടക്കുക. ഈ ഉൾഭാഗം ചെറുതായി അരിയുക. എണ്ണ ചൂടാക്കി ഉള്ളികൾ രണ്ടും വഴറ്റുക. ഇതിലേക്കും ചുരണ്ടി മാറ്റിയ വഴുതന അരിഞ്ഞത് ചേർക്കുക. ഇത് ഒന്നു മൂത്തുതുടങ്ങിയാൽ ബാക്കിയുള്ളതെല്ലാം ചേർത്ത് മൂപ്പിക്കുക. അത് തണുത്തതിനുശേഷം വഴുതന തൊണ്ടിലേക്ക് അമർത്തിനിറയ്ക്കുക.ഓവൻ 180 ഡിഗ്രിയിൽ നല്ലതുപോലെ ചൂടായാൽ ഈ വഴുതന കപ്പുകൾ നാലും ഒരു ട്രേയിൽ നിരത്തി വച്ച് 20 മിനിറ്റുനേരം ബേക്ക് ചെയ്യുക.
ഇത് ഒരു നല്ല ദഹനസഹായിയാണ്
N.B. ഇത് നിറയ്ക്കാൻ കൊത്തി അരിഞ്ഞ ആടോ, മാടോ ഇറച്ചി ഉപയോഗിക്കാം.
വറുത്തത്
ഒരു വലിയ വഴുതന കാൽ ഇഞ്ച് കട്ടി വട്ടത്തിൽ അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ജീരകപ്പൊടി, ചെറുനാരങ്ങ നീര്, ഒരു ടീസ്പൂൺ എണ്ണ.
ഉണ്ടാക്കുന്ന വിധം
വട്ടത്തിൽ അരിഞ്ഞ കഷണങ്ങൾ ഉപ്പ് പുരട്ടി മാറ്റിവയ്ക്കുക- അര മണിക്കൂർ കഴിഞ്ഞ്
വഴുതന കഷ്ണങ്ങൾ ഊറി വന്ന വെള്ളത്തിൽ നിന്ന് മാറ്റി വയ്ക്കുക. ഒരു പരന്ന നോൺ സ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി ഓരോ കഷണവും നിരത്തിവച്ച് ഒരു വശവും മൂപ്പിച്ചെടുക്കുക.
ഇവ വിളന്പുന്ന പാത്രത്തിൽ നിരത്തി വച്ച് മുളകുപൊടിയും ജീരകപ്പൊടിയും വിതറി മുകളിൽ ചെറുനാരങ്ങ നീർ തൂകി ഉപയോഗിക്കാം.
ചുട്ടരച്ചത്
വഴുതന 300 ഗ്രാം, എണ്ണ 2 ടീസ്പൂൺ, ജീരകം ഒരു ടീസ്പൂൺ, സവോള അരിഞ്ഞത് -2, വെളുത്തുള്ളി അരിഞ്ഞത് -3 അല്ലി, ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ, ടൊമോറ്റോ അരിഞ്ഞത് - 1, പച്ചമുളക് അരിഞ്ഞത് -1, മഞ്ഞൾ പൊടി അര ടീസ്പൂൺ, ജീരകപ്പൊടി - ഒരു ടീസ്പൂൺ, ഉപ്പും മുളകും ആവശ്യത്തിന്, ചെറുനാരങ്ങ നീര് - ഒരു ടീസ്പൂൺ, മല്ലിയില കുറച്ച് മുകളിൽ വിതറാൻ
ഉണ്ടാക്കുന്ന വിധം
വഴതനങ്ങ നേരെ അടുപ്പിൽ വച്ച് ചൂടാക്കുക എല്ലാ വശവും വെന്തിരിക്കണം. തണുത്തതിനുശേഷം തൊലി മാറ്റി ഉടച്ചെടുത്ത് വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട് പൊട്ടിയതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്നവയെല്ലാം ഇട്ട് വഴറ്റുക.
അത് മൂത്താൽ ടൊമാറ്റോയും ചേർത്ത് ഇളക്കി ഒന്നു ഉടഞ്ഞു തുടങ്ങിയാൽ മസാലപ്പൊടികൾ എല്ലാം ചേർത്തിളക്കുക. അതിലേക്കും പാകത്തിന് ഉപ്പും മുളകും ചേർത്ത് ഉടച്ചുവെച്ച വഴുതനയും ചേർത്തിളക്കുക.
അവസാനം നാരങ്ങാനീര് ചേർത്ത് പ്ലേറ്റിലേക്ക് മാറ്റുക. മല്ലിയില തൂകി വിളന്പാം.