മധുരവും പുളിയും ചേർന്നത്
വഴുതന നീണ്ടത് അരകിലോ കഷ്ണങ്ങൾ ആക്കിയത്, നെല്ലിക്ക വലുപ്പത്തിൽ പുളി അര കപ്പ് വെള്ളത്തിൽ ഇട്ടത്. പഞ്ചസാര രണ്ട് ടീസ്പൂൺ, എണ്ണ മൂന്ന് ടീസ്പൂൺ, ജീരകം, കടക്, ഉലുവ എന്നിവ അര ടീസ്പൂൺ വീതം, സവാള അരച്ചത് രണ്ട് . വെളുത്തുള്ളി നാല് അല്ലി, ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ. തക്കാളി അരിഞ്ഞത് - രണ്ട്, പച്ചമുളക് - രണ്ട്, മഞ്ഞൾ - അര ടീസ്പൂൺ.
ഉണ്ടാക്കുന്ന വിധം
എണ്ണ ചൂടാക്കി ജീരകവും കടുകും ഉലുവയുമിട്ട് പൊട്ടിയതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തിളക്കി അരച്ച സവോള ചേർത്ത് വഴറ്റുക. ഇതിലേക്ക് ടൊമാറ്റോയും മഞ്ഞളും ചേർത്തിളക്കുക.
എണ്ണ തെളിഞ്ഞാൽ വഴുതനക്കഷണങ്ങളും ഉപ്പും അല്പം വെള്ളവും ചേർത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. വെന്തുകഴിഞ്ഞാൽ പുളി പിഴിഞ്ഞ വെള്ളവും പഞ്ചസാരയും ചേർത്തിളക്കുക. ചാറു കുരുകിയാൽ ഇളക്കിവയ്ക്കാം. ചപ്പാത്തിക്കും ചോറിനും പറ്റും.
അച്ചാർ(മധുരമുള്ളത്)
നീണ്ട വഴുതന ഒരു കിലോ ചെറിയ കഷ്ണങ്ങൾ ആക്കിയത്. മുരളി പൊടി 2 ടീസ്പൂൺ, ജീരകപ്പൊടി അര ടീസ്പൂൺ, കടുകുപൊടി - അര ടീസ്പൂൺ, ഉലുവ പൊടി - ഒരു ടീസ്പൂൺ, മഞ്ഞൾ പൊടി ഒരു ടീസ്പൂൺ, വിനാഗരി -രണ്ട് കപ്പ്, എണ്ണ - ഒരു കപ്പ്, വെളുത്തുള്ളി - 1 അല്ലി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ, പഞ്ചസാര - ഒന്നര കപ്പ്. ഉപ്പ് രണ്ട് ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
എല്ലാ മസാലക്കൂട്ടവും വിനാഗരിയിൽ അരച്ചെടുക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റുക. അതിലേക്ക് അരപ്പുചേർത്ത് വഴറ്റുക- ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്തിളക്കുക.
ഇത് തിളച്ചു തുടങ്ങിയാൽ വഴുതന കഷ്ണങ്ങൾ ഇതിൽ ഇടുക-നല്ലതുപോലെ ഇളക്കി തീ കുറച്ച് വേവിക്കുക. കുറുകി വന്നാൽ ഇറക്കി വയ്ക്കാം. തണുത്തതിനുശേഷം കുപ്പിയിൽ ആക്കാം.