സായി ഇനി ഇളയദളപതിയുടെ നായിക
Sunday, October 2, 2016 3:33 AM IST
ഇളയദളപതി ചിത്രത്തിൽ സായി പല്ലവി നായികയാകുന്നു. വിജയ് 61 എന്നു താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിലാണു സായി പല്ലവി നായികയാകുന്നത്. തെരിക്കു ശേഷം അറ്റ്ലി കുമാർ വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സായി പല്ലവിക്കു പുറമെ കാജൽ അഗർവാളും ചിത്രത്തിലെ നായികാനിരയിലുണ്ട്. തുപ്പാക്കി, ജില്ല എന്നീ ചിത്രങ്ങളിൽ ഇളയദളപതിയുടെ നായികയായി കാജൽ എത്തിയിരുന്നു. ബാഹുബലിക്കു തിരക്കഥയെഴുതിയ വിജയേന്ദ്ര പ്രസാദാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതുന്നത്.

ബാഹുബലി കൂടാതെ ബജ്രംഗി ഭായി ജാൻ, നാൻ ഈ, മഗധീര എന്നീ ചിത്രങ്ങളുടെയും എഴുത്തുകാരൻ വിജയേന്ദ്ര പ്രസാദായിരുന്നു. നിലവിൽ ഭൈരവാ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. ചിത്രം ജനു വരിയിൽ റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.