ഭാസ്കറാവാനൊരുങ്ങി അരവിന്ദ് സ്വാമി
Monday, October 3, 2016 5:23 AM IST
സൂപ്പർഹിറ്റായ മമ്മൂട്ടി ചിത്രം ഭാസ്കർ ദി റാസ്കൽ തമിഴിൽ റീമേക്കിനൊരുങ്ങുന്നു. മലയാളത്തിൽ മമ്മൂട്ടി ചെയ്ത ഭാസ്കർ എന്ന കഥാപാത്രമാ യി തമിഴിലെത്തുന്നത് അരവിന്ദ് സ്വാമിയാണെന്നു ചിത്രത്തിന്റെ സംവിധായകൻ സിദ്ദിഖ് അറിയിച്ചു. തമിഴിലും നയൻതാര തന്നെയായിരിക്കും നായിക. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അരവിന്ദ് സ്വാമി ചലച്ചിത്രരംഗത്തു സജീവമാകുന്നത്.

തെലുങ്ക് ചിത്രം ധ്രുവയുടെ ചിത്രീകരണത്തിരക്കിലാണിപ്പോൾ അരവിന്ദ് സ്വാമി. ചിത്രത്തിൽ ലീഡ് റോളിലാണു അരവിന്ദ് സ്വാമിയെത്തുന്നത്. തമിഴ് ചിത്രം തനി ഒരുവന്റെ റീമേക്കാണു ധ്രുവ. സിദ്ദിഖ് തമിഴിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഭാസ്കർ ദി റാസ്കൽ. ഇതിനുമുമ്പു ഫ്രണ്ട്സ്, കാവലൻ എന്നീ സിനിമകളാണു സിദ്ദിഖ് തമിഴിൽ സംവിധാനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.